1 GBP = 90.10 INR                       

BREAKING NEWS

ഒരു ഫുട്ബോള്‍ ഫീല്‍ഡിന്റെയത്രയും വലുപ്പം; ശൂന്യാകാശത്തിലേക്ക് ആളെ എത്തിക്കാന്‍ ലക്ഷ്യം വച്ച് നിര്‍മിച്ച ഇരട്ട വിമാനം പറന്നുയരുമ്പോള്‍ വാ പൊളിച്ച് ലോകം; റോക്കറ്റ് വിക്ഷേപണം പോലും ഇനി ഈ വിമാനത്തില്‍ നിന്നാകാം

Britishmalayali
kz´wteJI³

ലോകത്തിലെ ഏറ്റവും വലിയ വിമാനമായ സ്ട്രാറ്റാലോഞ്ച് ജെറ്റ് ഇന്നലെ രാവിലെ പത്ത് മണിക്ക് മോജാവ് എയര്‍ ആന്‍ഡ് സ്പേസ് പോര്‍ട്ടില്‍ നിന്നും ആദ്യ പറക്കല്‍ നടത്തി.അഞ്ച് ലക്ഷം പൗണ്ട് മുടക്കി നിര്‍മിച്ചിരിക്കുന്ന ഈ വിമാനത്തിന് ഒരു ഫുട്ബോള്‍ ഫീല്‍ഡിന്റെയത്രയും വലുപ്പമാണുള്ളത്. ശൂന്യാകാശത്തിലേക്ക് ആളെ എത്തിക്കാന്‍ ലക്ഷ്യം വച്ച് നിര്‍മിച്ച ഇരട്ട വിമാനം പറന്നുയരുമ്പോള്‍ ലോകം വാ പൊളിച്ച്  നോക്കി നില്‍ക്കുകയാണ്. റോക്കറ്റ് വിക്ഷേപണം പോലും ഇനി ഈ വിമാനത്തില്‍ നിന്നാകാമെന്നതാണ് അത്ഭുതകരമായ കാര്യം. രണ്ടര മണിക്കൂര്‍ നേരത്തെ പറക്കലിന് ശേഷം ഇത് സുരക്ഷിതമായി ലാന്‍ഡ് ചെയ്യുകയും ചെയ്തു.

ഇതിന്റെ ബൃഹത്തായ ചിറകില്‍ നിന്നും റോക്കറ്റുകള്‍ വിക്ഷേപിക്കാന്‍ സാധിക്കുന്ന വിധത്തിലാണിത് നിര്‍മിച്ചിരിക്കുന്നത്. സ്‌കെയില്‍ഡ് കോംപസൈറ്റ്സ് എല്‍എല്‍സിയാണീ വിമാനം നിര്‍മിച്ചിരിക്കുന്നത്.  വിമാനം  മുന്‍കൂട്ടി കണക്കാക്കിയത് പോലെ തന്നെ പറന്നിരുന്നുവെന്നും ഇതിന്റെ പ്രകടനം അത്ഭുതകരമായിരുന്നുവെന്നുമാണ് ടെസ്റ്റ് പൈലറ്റായ ഇവാന്‍ തോമസ് സാക്ഷ്യപ്പെടുത്തുന്നത്. ഇതിന്റെ ചിറകുകള്‍ തമ്മിലുള്ള അകലം 117 മീറ്ററാണ്.  ലോകത്തില്‍ നിലവിലുള്ള ഏത് വിമാനത്തേക്കാളും കൂടിയ വിംഗ്സ്പാനാണിത്.അധികം വൈകാതെ ശൂന്യാകാശത്തിലേക്ക് ആളെ എത്തിക്കാന്‍ ഈ വിമാനത്തിന് സാധിക്കുമെന്നും അദ്ദേഹം പറയുന്നു.

ഈ വിമാനത്തിന്റെ പരീക്ഷണം വന്‍ വിജയമായിരുന്നുവെന്നാണ് സ്ട്രാറ്റോലോഞ്ച് സിസ്റ്റംസ് കോര്‍പറേഷന്‍ ചീഫ് എക്സിക്യൂട്ടീവ്  ജീന്‍ ഫ്ലോയ്ഡ് പറയുന്നത്. അന്തരിച്ച മൈക്രോസോഫ്റ്റ് കോ ഫൗണ്ടറായ പോള്‍ ജി അല്ലെനാണ്  സ്ട്രാറ്റോലോഞ്ച് സിസ്റ്റംസ് കോര്‍പറേഷന്‍ സ്ഥാപിച്ചത്. 35,000 അടി ആള്‍ട്ടിറ്റിയൂഡിലാണ് ഇന്നലെ വിമാനം പറന്നത്.  ഈ എയര്‍ ലോഞ്ച് സിസ്റ്റംസ് നിലവില്‍ വരുന്നതോടെ വിവിധ എയര്‍പോര്‍ട്ടുകളില്‍ നിന്നും ബഹിരാകാശ യാത്രക്ക് സാധിക്കും. ഇതിനായി ഫിക്സഡ് ലോഞ്ച് സൈറ്റുകളെ ആശ്രയിക്കേണ്ടി വരില്ല.
തങ്ങളുടെ രീതിയിലുള്ള റോക്കറ്റ് എന്‍ജിനും, ലോഞ്ച് വെഹിക്കിളുകളും നിര്‍മിക്കാനുള്ള ശ്രമം  ഈ അടുത്ത മാസങ്ങളില്‍ സ്ട്രാറ്റോലോഞ്ച് ഉപേക്ഷിച്ചിരുന്നു.  ഇതിന് പകരം ഇത്തരം വലിയ വിമാനം നിര്‍മിക്കുന്നതിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയുമായിരുന്നു.  സ്ട്രാറ്റോലോഞ്ച് എയര്‍ക്രാഫ്റ്റ് മോജാവ് ഹാന്‍ഗറില്‍ നിന്നാണ് 2017 മേയില്‍ നിര്‍മാണം ആരംഭിച്ചത്.  തുടര്‍ന്ന് ടാക്സിംഗ്, അടക്കമുള്ള ഗ്രൗണ്ട് ടെസ്റ്റുകള്‍ നടത്തുകയുമായിരുന്നു. ബോയിംഗ് 747  വിമാനത്തില്‍ ഉപയോഗിക്കുന്നത് പോലുള്ള എന്‍ജിനുകളാണ് ഇതിലും ഉപയോഗിക്കുന്നത്. ഇത്തരം ആറ് എന്‍ജിനുകളാണ് ഇതിലുള്ളത്. ഇതിന്റെ പരമാവധി ഭാരം അഞ്ച് ലക്ഷം കിലോഗ്രാമിന് മേലാണ്. 72.5 മീറ്ററാണ് വിമാനത്തിന്റെ നീളം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category