1 GBP = 97.70 INR                       

BREAKING NEWS

നഴ്‌സിങ് ഹോമിലും മറ്റും രോഗികളെ എടുത്തു പൊക്കി നടുവ് നശിപ്പിച്ച മുഴുവന്‍ മലയാളികളും അറിയുക; മാനുവല്‍ ഹാന്‍ഡ്ലിങ് ചെറിയ കാര്യമല്ല; മലയാളി വിദ്യാര്‍ത്ഥി മാത്യു രാജു ദേശീയ പുരസ്‌കാര പട്ടികയില്‍; വര്‍ഷം 50000 പൗണ്ട് ശമ്പളം കിട്ടുന്ന ജോലി പഠിക്കാന്‍ അവസരം കാര്‍ഡിഫ് യൂണിവേഴ്‌സിറ്റിയില്‍ മാത്രം

Britishmalayali
കെ ആര്‍ ഷൈജുമോന്‍

കവന്‍ട്രി: വര്‍ഷങ്ങളോളം സ്വന്തം ശരീരത്തെ ഗൗനിക്കാതെ നഴ്‌സിങ് ഹോമുകളില്‍ ജോലി ചെയ്ത ശേഷം ആ രംഗം വിട്ട മലയാളികള്‍ ഏറെയാണ് ബ്രിട്ടനില്‍. കനത്ത ശാരീരിക അധ്വാനം ആവശ്യമായ തൊഴിലില്‍ ജോലി സ്ഥിരതയും ലഭിക്കാന്‍ ഉള്ള സാധ്യതയും പരിഗണിച്ചാണ് മിക്കവാറും പേരും ഈ തൊഴില്‍ തിരഞ്ഞെടുത്തതും. വര്‍ക് പെര്‍മിറ്റില്‍ പലപ്പോഴും ഗ്രാമങ്ങളില്‍ ജീവിക്കേണ്ടി വന്നപ്പോള്‍ മറ്റിടങ്ങളില്‍ തൊഴില്‍ കണ്ടെത്താന്‍ ഉള്ള ബുദ്ധിമുട്ടും സ്വാഭാവികമായും നഴ്‌സിങ് ഹോമുകളില്‍ രോഗീ പരിചരണത്തിലാണ് പലരെയും കൊണ്ട് ചെന്നെത്തിച്ചത്. ഒരു മുന്‍കലാ പരിചയവും ഇല്ലാത്ത തൊഴില്‍ മറ്റുള്ളവര്‍ ചെയ്യുന്നത് കണ്ടു അതേവിധം ചെയ്യാന്‍ തുടങ്ങിയ ആദ്യകാല കെയര്‍ വര്‍ക്കര്‍മാരില്‍ പലരും ഇപ്പോള്‍ കട്ടപ്പുറത്തായ കെഎസ്ആര്‍ടിസിക്ക് തുല്യമാണ്. നടുവും കൈകാലുകളും തേയ്മാനം സംഭവിച്ചു ആശുപത്രികളും ഡോക്ടര്‍മാരുമായി ദിവസങ്ങള്‍ നീക്കുന്ന പലരും നാട്ടില്‍ ആയുര്‍വേദം അടക്കമുള്ള ചികിത്സയ്ക്കും പണം ചിലവാക്കുകയാണ്. ഇത് സംഭവിച്ചതിനു ഒറ്റ കാരണമേയുള്ളൂ, മാനുവല്‍ ഹാന്‍ഡ്ലിങ് സംബന്ധിച്ച നിയമത്തെ പറ്റിയുള്ള അജ്ഞത കുറവും അതിനോട് പുലര്‍ത്തിയ നിസ്സംഗതയും. എന്നാല്‍ ഇനിയും അത്തരം അബദ്ധങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ലെന്ന് യുകെ മലയാളികളെ ഓര്‍മ്മിപ്പിക്കുന്നത് യുകെയില്‍ പഠിക്കാന്‍ എത്തിയ വിദ്യാര്‍ത്ഥിയായ രാജു മാത്യുവാണ്. ലോകത്തു അപൂര്‍വമായ ഓക്ള്‍സുപാഷനാല്‍ ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി ആന്റ് വെല്‍ ബിങ് എന്ന ഈ കോഴ്സ് കാര്‍ഡിഫ് മെട്രോപൊളിറ്റന്‍ യൂണിവേഴ്‌സിറ്റിയില്‍ മാത്രമാണ് പഠിക്കാന്‍ അവസരം ഉള്ളത്.
ഒരു വര്‍ഷത്തിനിടെ സീറോ ആക്സിഡന്റ് അംഗീകാരം
തൊഴില്‍ ഇടങ്ങളിലെ പ്രധാന കാര്യമായ ഹെല്‍ത്ത് ആന്റ് സേഫ്റ്റി രംഗത്ത് മാനേജര്‍ ആയി ജോലി ചെയ്യുന്ന രാജു മാത്യു ഈ രംഗത്ത് മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കാന്‍ ഉള്ള ദി സേഫ്റ്റി ആന്റ് ഹെല്‍ത്ത് എക്സലന്‍സ് (ഷീ) എന്ന അവാര്‍ഡിനുള്ള പത്തുപേരുടെ ഷോര്‍ട്ട് ലിസ്റ്റില്‍ ഒരാളായി ഇടം പിടിച്ചിരിക്കുകയാണ്. ഈ ലിസ്റ്റിലെ ഏക ഇന്ത്യന്‍ ആണ് പത്തനംതിട്ട അടൂര്‍ സ്വദേശിയായ രാജു മാത്യു. മാനുഫാക്ച്ചറിങ് രംഗത്ത് പ്രവര്‍ത്തിക്കുന്ന വണ്‍ ഹോള്‍ഡിങ് ലിമിറ്റഡ് എന്ന കമ്പനി വിജയകരമായി അപകടം കൂടാതെ ഒരു വര്‍ഷം പിന്നിട്ടപ്പോഴാണ് രാജുവിന്റെ സാമര്‍ഥ്യം ശ്രദ്ധിക്കപ്പെട്ടത്. സ്ഥിരമായി ചെറുതും വലുതും ആയ അപകടങ്ങള്‍ നടന്നിരുന്ന കമ്പനിയില്‍ സീറോ ആക്സിഡന്റ് വര്‍ഷമായി ആചരിക്കപ്പെടാന്‍ സാധിച്ചതോടെയാണ് ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനം കമ്പനി അധികൃതരുടെ ശ്രദ്ധയില്‍ പെട്ടത്. അതോടെയാണ് കമ്പനി നേരിട്ട് ഈ അവാര്‍ഡിനായി ഇദ്ദേഹത്തിന്റെ പേര് ശുപാര്‍ശ ചെയ്തത്. അവാര്‍ഡ് ലിസ്റ്റില്‍ ഉള്ള ഏക ഏഷ്യക്കാരനും രാജു മാത്യു തന്നെയാണ്.

സ്റ്റുഡന്റ് വിസക്കാര്‍ ജോലി ചെയ്താലും നേട്ടം ഉണ്ടാകും, കമ്പനിക്ക്
സാധാരണ യുകെയില്‍ സ്റ്റുഡന്റ് വിസയില്‍ എത്തുന്നവര്‍ മക്ഡണാള്‍ഡ്‌സ്, കെഎഫ്സി തുടങ്ങിയ ഭക്ഷ്യ ശൃംഖലയില്‍ ജോലി ചെയ്യുമ്പോള്‍ താന്‍ പഠിക്കുന്ന കോഴ്‌സീകാരം തേടി എത്തില്ല. നിലവിലെ നിയമം അനുസരിച്ചു സ്റ്റുഡന്റ് വിസയില്‍ ഉള്ള ആള്‍ 20 മണിക്കൂര്‍ മാത്രം ജോലി ചെയ്യാന്‍ പാടുള്ളൂ എന്ന നിബന്ധനയില്‍ കടിച്ചു തൂങ്ങിയാണ് രാജുവിന്റെ പ്രവര്‍ത്തനം. യൂണിവേഴ്‌സിറ്റി അവധി നല്‍കുമ്പോള്‍ മാത്രമേ കൂടുതല്‍ സമയം ജോലി ചെയ്യാനാകൂ. മാത്രമല്ല ബ്രിസ്റ്റോളില്‍ നിന്നും കാര്‍ഡിഫിലേക്കുള്ള നീണ്ട ദൂരവും മറ്റൊരു വെല്ലുവിളി ആയി കൂടെയുണ്ട്. എന്നാല്‍ ഏറെ സന്തോഷം നല്‍കുന്ന ജോലി എന്ന നിലയില്‍ അതൊക്കെ രാജു മറക്കുകയാണ്.  പോസ്റ്റ് ഗ്രജേക്ഷന്‍ കോഴ്സ് ആയ ഓഎസ്എച്ച് ഡബ്ലിയു പഠിച്ചു ഹെല്‍ത്ത് ആന്റ് സേഫ്റ്റി മാനേജരായാല്‍ പ്രതിവര്‍ഷം 50000 പൗണ്ട് ശമ്പളം ലഭിക്കുന്ന കോഴ്സ് കൂടിയാണ് രാജു കാര്‍ഡിഫ് മെട്രോപൊളിറ്റന്‍ യൂണിവേഴ്‌സിറ്റിയില്‍ പൂര്‍ത്തിയാകുന്നത്. കംപ്യുട്ടര്‍ സയന്‍സില്‍ ബിരുദം പൂര്‍ത്തിയാക്കിയ രാജു ഹെല്‍ത്ത് ആന്റ് സ്ഫേറ്റിയുമായി ബന്ധപ്പെട്ട നിരവധി ഡിപ്ലോമ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയാണ് കാര്‍ഡിഫില്‍ ഉന്നത പഠനത്തിന് എത്തുന്നത്. ഭാരതീയര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും വിദൂര പഠനം വഴി നേടിയ രണ്ടു എംബിഎ ബിരുദവും രാജുവിന്റെ കൈവശമുണ്ട്.

ഹെല്‍ത്ത് ആന്റ് സേഫ്റ്റി എന്ന് കേട്ട് ആരും പേടിക്കണ്ട 
രാജുവിന്റെ ഭാഷയില്‍ വലിയ മല മറിക്കുന്ന പണിയൊന്നുമില്ല ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി മാനേജരുടേത്. ഇപ്പോള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ മുന്‍ മാനേജര്‍ ചെയ്തിരുന്നത് അപകടം സംബന്ധിച്ച കണക്കുകള്‍ സൂക്ഷിക്കുകയും നിയമപരമായി പാലിക്കേണ്ട റെക്കോര്‍ഡുകള്‍ പുതുക്കുകയും ഒക്കെയായിരുന്നു. എന്നാല്‍ രാജു ജോലിയില്‍ പ്രവേശിച്ച ശേഷം തൊഴിലാളികളുമായി നേരിട്ട് സംസാരിക്കുകയും അവരുടെ പ്രശനങ്ങള്‍ മനസിലാക്കുകയും ആയിരുന്നു. കൂടാതെ ഫസ്റ്റ് എയ്ഡ്, ഫയര്‍ സേഫ്റ്റി എന്നിവയ്ക്കായി ഇടയ്ക്കിടെ പ്രാക്ടിക്കല്‍ സെക്ഷന്‍ നടത്തി. നിയര്‍ മിസ് എന്നറിയപ്പെടുന്ന അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നവര്‍ക്കു സ്വന്തം പണം മുടക്കി ചെറിയ ചെറിയ സമ്മാനങ്ങള്‍ നല്‍കി തുടങ്ങി. ഇതോടെ തൊഴിലാളികളും ശ്രദ്ധിക്കാന്‍ തുടങ്ങി. അപകടങ്ങള്‍ ഇല്ലാതായതോടെ കമ്പനിയും സന്തോഷത്തിലായി. അപകടം മൂലം ആശുപത്രിയില്‍ കിടക്കേണ്ടി വരാത്തതും അത് കുടുംബത്തെ ഒന്നാകെ സന്തോഷത്തില്‍ ആക്കുന്നതുമായ സാഹചര്യം ഉണ്ടായയതോടെ തൊഴിലാളികള്‍ ഡബിള്‍ ഹാപ്പി. ഇതാണ് കഴിഞ്ഞ ഒരു വര്‍ഷമായി ഫര്‍ണിച്ചര്‍ നിര്‍മ്മാണ രംഗത്തെ വമ്പന്‍ സ്ഥാപനമായ വണ്‍ ഹോള്‍ഡിങ്‌സ് രാജുവിലൂടെ കൈവരിച്ച നേട്ടം. ഇതോടെയാണ് കമ്പനി നേരിട്ട് രാജുവിനെ അവാര്‍ഡിനായി ശുപാര്‍ശ ചെയ്തത്.

കേരളത്തില്‍ ആരും ശ്രദ്ധിക്കുന്നില്ല, അപകടം ഉണ്ടാകുമ്പോള്‍ നഷ്ടം തൊഴിലാളിക്ക്
ഇടയ്ക്കിടെയുള്ള ട്രെയിനിങ്, ഓരോ ജോലിയുടെയും പ്രത്യേകതയും അപകടം സംഭവിക്കാന്‍ ഉള്ള സാധ്യതയും അതിനെതിരെ ഉള്ള കരുതലും തൊഴിലാളികളെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞാല്‍ തന്നെ തൊഴിലിടങ്ങളിലെ നല്ല പങ്കു അപകടവും ഇല്ലാതാക്കാന്‍ കഴിയും എന്നതാണ് രാജുവിന്റെ വിശ്വാസം. താന്‍ ഇപ്പോള്‍ ചെയ്യുന്ന മാസ്റ്റേഴ്സ് കോഴ്സ് ബ്രിട്ടന്‍, ഓസ്‌ട്രേലിയ തുടങ്ങി അപൂര്‍വം സ്ഥലങ്ങളില്‍ മാത്രം ഉള്ളതായതിനാല്‍ ഈ കോഴ്സ് പഠിച്ചിറങ്ങുന്നവരുടെ എണ്ണവും തീരെ കുറവാണു എന്ന് രാജു പറയുന്നു. മാത്രമല്ല, ഇത്തരക്കാര്‍ക്ക് ഗള്‍ഫ് നാടുകളിലും മറ്റും വലിയ നിര്‍മ്മാണ സ്ഥാപനങ്ങളില്‍ വന്‍ ഡിമാന്‍ഡാണ്. എന്നാല്‍ ഇന്ത്യയില്‍ പൊതുവെ ഇക്കാര്യത്തില്‍ അവബോധം കുറവാണ. കേരളത്തില്‍ തീരെ കുറവും. ഇതാണ് ആവശ്യമായ സുരക്ഷാ ഉപാധികളോ പരിശീലനമോ കൂടാതെ കേരളത്തില്‍ തൊഴില്‍ ഇടങ്ങളില്‍ ജോലി ചെയ്യേണ്ടി വരുന്നത്. ഇത് എത്തിക്കുന്നത് വന്‍ അപകടങ്ങളിലേക്കും. വലിയ കാഷ്വാലിറ്റി ഉണ്ടാകുമ്പോള്‍ മാത്രം വാര്‍ത്തകള്‍ പുറത്തുവരും, അല്ലെങ്കില്‍ അപകടം നേരിട്ട തൊഴിലാളി ഒറ്റയ്ക്ക് അതിന്റെ കെടുതികള്‍ നേരിടണം. ഈ രംഗത്തുള്ള അറിവില്ലായ്മയാണ് തൊഴില്‍ ഉടമകളെയും ഭരണാധികാരികളെയും അപകടകരമായ തൊഴില്‍ അന്തരീക്ഷം നിലനിര്‍ത്താന്‍ പ്രേരിപ്പിക്കുന്ന മുഖ്യ ഘടകം.

നിലവില്‍ യുകെയില്‍ പോലും നിബോഷ് (NIBOSH ) എന്ന ഡിപ്ലോമ കോഴ്സാണ് ഈ രംഗത്ത് പലരും ചെയ്യുന്നത്. ഹല്‍ യൂണിവേഴ്സിറ്റിയിലും ഒരു കോഴ്‌സുണ്ട്. എന്നാല്‍ കാര്‍ഡിഫ് മാത്രമാണ് രണ്ടു വര്‍ഷത്തെ ഫുള്‍ ടൈം പോസ്റ്റ് ഗ്രാഡുവേഷന്‍ കോഴ്സ് ശുപാര്‍ശ ചെയ്യുന്നതെന്നും രാജു പറയുന്നു. വ്യത്യസ്തമായ തൊഴില്‍ ആഗ്രഹിക്കുന്ന യുകെയിലെ മലയാളി ചെറുപ്പക്കാര്‍ക്ക് ഏറെ ഗുണകരം ആകാന്‍ ഇടയുള്ള കോഴ്സ് കൂടിയാണ് ഇത്. മിക്കവാറും എന്‍എച്ച്എസ് ട്രസ്റ്റുകള്‍ക്കു ഹെല്‍ത്ത് ആന്റ് സേഫ്റ്റി ഓഫിസര്‍മാര്‍ ആവശ്യമായതിനാല്‍ ഈ അപൂര്‍വ കോഴ്സ് പഠിച്ചിറങ്ങിയാല്‍ ഉടന്‍ ജോലിയും ലഭിച്ചേക്കും. എന്നാല്‍ അധികമാരും ഇത്തരം കോഴ്‌സുകള്‍ ഉണ്ടെന്നു പോലും അറിയാത്തവരാണ്.

അടൂര്‍ വടക്കേടത്തുകടവ് സ്വദേശിയായ രാജുവിന് ഭാര്യ സിമി അലക്സ്, ഭാര്യ പിതാവ് അലക്‌സാന്‍സര്‍ എന്നിവരാണ് പഠന രംഗത്ത് കരുത്തായി മാറുന്നത്. ഭാര്യക്കുള്ള ജന്മദിന സമ്മാനമായി അവാര്‍ഡ് ഷോര്‍ട്ട് ലിസ്റ്റ് ചെയ്തത് സമര്‍പ്പിക്കാന്‍ ആഗ്രഹിക്കുകയാണെന്നും രാജു പറയുന്നു. ജോനാഥന്‍ മാത്യു ഏഡന്‍സ്, ജോര്‍ദാന്‍ മാത്യു ഏഡന്‍സ് എന്നിവരാണ് ഇദ്ദേഹത്തിന്റെ മക്കള്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category