1 GBP = 92.60 INR                       

BREAKING NEWS

യുകെ മലയാളികള്‍ ആദ്യ ഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയാക്കി; രണ്ടാം ഘട്ടം നാളെ മുതല്‍; ആദ്യ ഘട്ട സ്ഥാനാര്‍ത്ഥികള്‍ അഞ്ചു പേരും ശുഭ പ്രതീക്ഷയില്‍; വോട്ടെടുപ്പിന് മികച്ച പോളിംഗ്

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: കേരളത്തില്‍ അഞ്ചു വര്‍ഷം കൂടുമ്പോള്‍ എത്തുന്ന ഇലക്ഷന്‍ ജ്വരം അതിന്റെ ഉച്ചസ്ഥായിയില്‍ പ്രവേശിക്കുമ്പോള്‍ ബ്രിട്ടീഷ് മലയാളികളുടെ വാര്‍ഷിക തിരഞ്ഞെടുപ്പ് ആദ്യ ഘട്ടം പൂര്‍ത്തിയാക്കുന്നു. പോയ വര്‍ഷത്തെ വാര്‍ത്ത താരത്തെ കണ്ടെത്താന്‍ ഉള്ള വോട്ടെടുപ്പിന്റെ ആദ്യ ഘട്ടമാണ് ഇപ്പോള്‍ പൂര്‍ത്തിയാകുന്നത്. ന്യൂസ് പേഴ്‌സണ്‍ ആയി മത്സരിക്കുന്ന ടെലിവിഷന്‍ താരം വരദ സേതു വാര്യര്‍, ബ്രിട്ടീഷ് സംഗീതത്തിന്റെ പുത്തന്‍ ഹരമായ ഗായത്രി നായര്‍, ബിബിസി മാസ്റ്റര്‍ ഷെഫ് സെലിബ്രിറ്റി പ്രോഗ്രാമില്‍ സഹായിയായ ജോമോന്‍ കുര്യാക്കോസ്, നാടന്‍ കൃഷിയുമായി പുത്തന്‍ വിപ്ലവത്തിന് ഇറങ്ങിയ ജിനേഷ് പോള്‍, ടാക്സി ഓടിച്ചു നടന്ന ശേഷം ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആയി മാറിയ രൂപേഷ് മാത്യു എന്നിവരാണ് ആദ്യ ഘട്ടത്തില്‍ ഒപ്പത്തിനൊപ്പമുള്ള പോരാട്ടം നടത്തുന്നത്. അഞ്ചു പേര്‍ക്ക് വേണ്ടിയും സുഹൃത്തുക്കളും ഇവരുടെ നേട്ടങ്ങളില്‍ ആകൃഷ്ടരായ വായനക്കാരും ഒരു പോലെ ആവേശത്തോടെ പിന്തുണയുമായി രംഗത്തുണ്ട്. പ്രധാനമായും സോഷ്യല്‍ മീഡിയ കേന്ദ്രീകരിച്ചും ബ്രിട്ടീഷ് മലയാളി ദിവസവും നല്‍കുന്ന വാര്‍ത്തകളിലെ ലിങ്കും ഉപയോഗിച്ചാണ് പ്രചാരണം.
അടുത്ത ഘട്ടത്തില്‍ യങ് ടാലന്റ് മത്സരാര്‍ത്ഥികളും മൂന്നാം ഘട്ടത്തില്‍ മികച്ച നഴ്സ് ആരെന്ന ചോദ്യവുമായി ഉള്ള പ്രചാരണം കൂടി പൂര്‍ത്തിയാകുമ്പോളാണ് വോട്ടിങ് സമാപിക്കുക. എന്നാല്‍ വിജയി ആരെന്നറിയാന്‍ അവാര്‍ഡ് നിശ നടക്കുന്ന ജൂണ്‍ ഒന്ന് വരെ കാത്തിരിക്കേണ്ടിയും വരും. ഇതിനായി കവന്‍ട്രിയില്‍ അവാര്‍ഡ് നൈറ്റ് സംഘാടക സമിതി ഒരുക്കങ്ങള്‍ സജീവമാകുകയാണ്. യുകെ മലയാളികള്‍ക്കിടയിലെ ഏറ്റവും പ്രഗത്ഭരായ നര്‍ത്തക സംഘങ്ങള്‍ അവതരിപികുന പ്രൊഫഷണല്‍ നൃത്ത നൃത്യങ്ങള്‍ കൂടാതെ കേരളത്തില്‍ നിന്നെത്തുന്ന മാസ്റ്റര്‍ സെലിബ്രിറ്റിയും പ്രധാന ആകര്ഷകമാകും. കേരളത്തിന്റെ ഭാഷയും സംസ്‌കാരവും നിഴലിക്കുന്ന അവതരണ നൃത്തം ഇത്തരത്തില്‍ ദൃശ്യമാകുന്ന ഏക വേദിയും ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റ് തന്നെയാകും.
വരദ മുന്നേറുന്നത് പെണ്‍കരുത്തിന്റെ സാധ്യതയില്‍
ഈ വര്‍ഷത്തെ അഞ്ചു ഫൈനലിസ്റ്റുകളില്‍ പെണ്‍കരുത്തിന്റെ സാന്നിധ്യമാണ് ബ്രിട്ടീഷ് ടെലിവിഷന്‍ താരമായ വരദ സേതു വാര്യര്‍. ഹാര്‍ഡ് സണ്‍, സ്‌ട്രൈക് ബാക് എന്നീ സീരിയലുകളില്‍ ശക്തമായ സ്ത്രീ കഥാപാത്രത്തെയാണ് വരദ അവതരിപ്പിച്ചിരിക്കുന്നത്. ഒരു ഇന്ത്യന്‍ പെണ്‍കുട്ടിക് ലഭിക്കാവുന്നതില്‍ ഏറ്റവും വലിയ അംഗീകാരമാണ് ബ്രിട്ടീഷ് ടെലിവിഷന്‍ പ്രേക്ഷകര്‍ ഈ മലയാളി പെണ്‍കുട്ടിക് നല്‍കുന്നത്. പ്രൈം ടൈം സീരിയലുകളില്‍ എത്തുന്ന വരദ ശ്രുതി, കല എന്നീ മലയാളി സംഘടനകള്‍ വഴി താവഴി മറക്കാതെയും സൂക്ഷിക്കുന്നു. ഇപ്പോള്‍ ബ്രിട്ടനിലെ വാര്‍ത്ത താരം മത്സരത്തില്‍ എത്തിയതോടെ കേരളത്തിലെ മാധ്യമങ്ങളില്‍ നിന്നും വരദക്കു അഭിമുഖം തേടി ക്ഷണം എത്തിയിട്ടുണ്ട്. ഈ മത്സരത്തിന് ലഭിക്കുന്ന അംഗീകാരം കൂടിയാണ് ഈ അഭിമുഖ ക്ഷണം.

ജോമോന്റെ പ്രതീക്ഷ അടുക്കള കാര്യം അരങ്ങില്‍ എത്തുമ്പോള്‍കഴിഞ്ഞ വര്‍ഷത്തെ പോലെ ഇത്തവണയും ബിബിസി മാസ്റ്റര്‍ ഷെഫ് സാന്നിധ്യം വാര്‍ത്ത താരമാകുമ്പോള്‍ അനേകം യുക്മയെ മലയാളി പാചക വിദഗ്ധര്‍ കൂടിയാണ് അംഗീകരിക്കപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം സുരേഷ് പിള്ള വിജയി ആയി മാറിയ സാഹചര്യത്തില്‍ ഇത്തവണ മത്സരിക്കുന്ന ജോമോന്റെ പ്രതീക്ഷകള്‍ ഏറെ വലുതാണ്. സോഷ്യല്‍ മീഡിയ ആയുധമാക്കി ശക്തമായ മത്സരമാണ് ജോമോന്‍ കാഴ്ചവയ്ക്കുന്നത്. ഈ മത്സരത്തെ ഏറ്റവും വലിയ അംഗീകാരമായി കാണുന്ന വ്യക്തി കൂടിയാണ് ജോമോന്‍. പാചക രംഗം തൊഴില്‍ ആയി സ്വീകരിച്ചതിന്റെ സ്വന്തം പിതാവ് ഉള്‍പ്പെടെയുള്ളവര്‍ എതിര്‍ത്ത കാലത്തേ ഓര്‍മ്മിച്ചാണ് ആ തൊഴിലിന്റെ പേരില്‍ ലഭിച്ച ഈ അംഗീകാരത്തെയും മത്സരത്തെയും വിലയിരുത്തുന്നത്.

ജിനേഷിന്റെ വിപ്ലവം അടുക്കള തോട്ടത്തില്‍
ഇംഗ്ലണ്ടില്‍ ജോലി തേടിയെത്തിയ തൃശൂര്‍ മാള സ്വദേശി ജിനേഷ് പോള്‍ ജീവിതത്തില്‍ ഒരിക്കല്‍ പോലും തന്‍ കൃഷിയില്‍ വിപ്ലവം നടത്തും എന്ന് കരുതിയതല്ല. എന്നാല്‍ സംഭവിച്ചത് മറിച്ചാണ്. ബ്രിട്ടനിലെ കാലാവസ്ഥയോടു ഒരിക്കലും ഇണങ്ങി വളരില്ല എന്ന് കരുതിയ പാവലും പീച്ചിങ്ങയും അമരപ്പയറും ഒക്കെ സാഫോക്കിലെ വീട്ടു മുറ്റത്തു കൃഷി ചെയ്തു വിജയിപ്പിച്ച ജിനേഷ് യുകെയിലെ നൂറു കണക്കിന് മലയാളികള്‍ക്ക് നല്‍കിയ ഊര്‍ജ്ജം ചെറുതല്ല. ബ്രിട്ടനിലെ ബീന്‍സും മത്തങ്ങയും കൃഷി ചെയ്തു നിര്‍വൃതി നേടിയ മലയാളികള്‍ ഇനി കപ്പ പറിച്ചാല്‍ പോലും അതിശയിക്കണ്ട. അത്രയധികം പരീക്ഷണമാണ് ഇപ്പോള്‍ യുകെ മലയാളികള്‍ അടുക്കള കൃഷിയില്‍ ഏറ്റെടുത്തിരിക്കുന്നത്.

പാട്ടു പാടി ജനലക്ഷങ്ങളെ ത്രസിപ്പിച്ച കൗമാര കരുത്തില്‍ ഗായത്രി
പാട്ടിനും സംഗീതത്തിനും വേണ്ടി ജീവന്‍ കളയുന്നവരാണ് ബ്രിട്ടീഷുകാര്‍. അവര്‍ക്കിടയിലേക്ക് കൂളായി പാട്ടു  പാടി ഹൃദയങ്ങള്‍ കീഴടക്കുകയാണ് ഈ 17 കാരി പെണ്‍കുട്ടി ഗായത്രി നായര്‍. ഇന്നേവരെ ഒരു മലയാളി പെണ്‍കുട്ടിക്കും സാധികാത്ത വിധം ജനങ്ങളെ കൂടെ നിര്‍ത്താന്‍ ഗായത്രിക്കു കഴിഞ്ഞു എന്നത് അവള്‍ പാടുന്ന പാട്ടിന്റെ സൗന്ദര്യമാണ്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്തു ഐടിവി മ്യൂസിക് റിയാലിറ്റി ഷോ ദി വോയ്‌സില്‍ സെമി ഫൈനലില്‍ പ്രേക്ഷക വോട്ടില്‍ ആവശ്യത്തിന് എസ്എംഎസ് ലഭിക്കാതെയാണ് ഗായത്രിക്കു ഫൈനല്‍ റൗണ്ടും ഒരു ലക്ഷം പൗണ്ടും നഷ്ടമായത്. ആ നഷ്ടം മറക്കാന്‍ ഒരു ആശ്വാസമാണ് ഇപ്പോള്‍ ബ്രിട്ടീഷ് മലയാളി വാര്‍ത്ത താരം പുരസ്‌കാരത്തിലെ ജനകീയ അംഗീകാരം.

ടാക്സിയില്‍ നിന്നും സിഎയില്‍ എത്തിയപ്പോള്‍ രൂപേഷ് ആളാകെ മാറികഴിഞ്ഞ വര്‍ഷം വരെ ടാക്സി ഓടിച്ചു സമയം കളഞ്ഞിരുന്ന രൂപേഷ് മാത്യു ഇപ്പോള്‍ തിരക്കുള്ള അക്കൗണ്ട്സ് മാനേജരാണ്. നാട്ടിലെ ബികോം ബിരുദത്തിന്റെ ചുവടു പിടിച്ചു യുകെ ജീവിതം ഒന്നു മാറ്റിപ്പിടിക്കാന്‍ ആണ് രൂപേഷ് സിഎക്കു ജോയിന്‍ ചെയ്തത്. ടാക്സി ഓടിച്ചു കൊണ്ടുതന്നെ പഠനവും പരീക്ഷയും. ഒടുവില്‍ കടുകട്ടി എന്ന് കരുതിയ സിഎ പരീക്ഷ രൂപേഷിന് ഈസി വാക്കോവറായി. ഇതോടെ മറ്റുള്ളവരില്‍ ഏറ്റവും പ്രചോദനം സൃഷ്ടിക്കാന്‍ കഴിയുന്ന വ്യക്തിയായി രൂപേഷ് മാറുകയാണ്. ഇദ്ദേഹത്തിന്റെ നേട്ടങ്ങള്‍ ബ്രിട്ടീഷ് മലയാളി പ്രസിദ്ധപ്പെടുത്തിയപ്പോഴും ഇപ്പോള്‍ വാര്‍ത്ത താരമായപ്പോഴും അനേകം പേരാണ് വിളിച്ചു കൊണ്ടിരിക്കുന്നത് . ഇവരൊക്കെ വോട്ടു ചെയ്യാനും വോട്ടു പിടിക്കാനും ഇറങ്ങിയാല്‍ താരങ്ങളില്‍ താരമാകാന്‍ രുപേഷിനും കഴിയുമെന്നുറപ്പ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category