1 GBP = 90.10 INR                       

BREAKING NEWS

പ്രതിവര്‍ഷം ഒരു ഡോളര്‍ ശമ്പള ഇനത്തില്‍ കൈപ്പറ്റുമ്പോഴും സുക്കര്‍ബര്‍ഗിന്റെ സുരക്ഷക്കായി ഫേസ്ബുക്ക് ചിലവഴിക്കുന്നത് വമ്പന്‍തുക; ബോസിനും കുടുംബത്തിനും സുരക്ഷ ഒരുക്കാന്‍ ഫേസ്ബുക്കിന് ചെലവ് 156.30 കോടി രൂപ! യാത്രയ്ക്ക് ഉപയോഗിച്ച സ്വകാര്യ ജെറ്റ് വിമാനങ്ങള്‍ക്കായും വമ്പന്‍തുക

Britishmalayali
kz´wteJI³

സാന്‍ ഫ്രാന്‍സിസ്‌കോ: ഫേസ്ബുക്ക് സിഇഒ മാര്‍ക് സക്കര്‍ബര്‍ഗ് ശമ്പളം വാങ്ങുന്നത് പ്രതിവര്‍ഷം ഒരു ഡോളര്‍ മാത്രമാണ്. എന്നാല്‍, അദ്ദേഹത്തിന്റെ സുരക്ഷക്കായി മാത്രം കോടികള്‍ ചിലവഴിക്കണ്ടിയും വരുന്നു. ബോസിന്റെ സുരക്ഷയ്ക്കായി കഴിഞ്ഞ വര്‍ഷം ചെലവഴിച്ചത് 2.26 കോടി ഡോളര്‍ (156.30 കോടി രൂപ) ആണ്. സക്കര്‍ബര്‍ഗ് പ്രതിവര്‍ഷം വെറും ഒരു ഡോളറാണു ശമ്പളയിനത്തില്‍ കൈപ്പറ്റുന്നത്. സക്കര്‍ബര്‍ഗിന്റെയും കുടുംബത്തിന്റെയും സ്വകാര്യ സുരക്ഷയ്ക്കായി ചെലവിട്ടത് 2 കോടി ഡോളര്‍.

2017 നെ അപേക്ഷിച്ച് 90 ലക്ഷം ഡോളറിന്റെ വര്‍ധന. യാത്രയ്ക്ക് ഉപയോഗിച്ച സ്വകാര്യ ജെറ്റ് വിമാനങ്ങള്‍ക്കായി 26 ലക്ഷം ഡോളറും ചെലവിട്ടു. സുരക്ഷ മുന്‍നിര്‍ത്തിയാണു യാത്രയ്ക്ക് സ്വകാര്യ വിമാനങ്ങള്‍ ഉപയോഗിക്കുന്നത്.

ഫേസ്ബുക്ക് പുറത്തുവിട്ട ഒരു ഔദ്യോഗിക രേഖയിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്. മുന്‍ വര്‍ഷത്തേതിനേക്കാള്‍ ഇരട്ടിയിലധികമുണ്ട് ഈ തുക. 2017 ല്‍ 90 ലക്ഷം ഡോളറായിരുന്നു (62 കോടി രൂപ ) സുരക്ഷയ്ക്ക് വേണ്ടി ചെലവാക്കിയിരുന്നത്. കഴിഞ്ഞ മൂന്നു വര്‍ഷമായി പ്രതിവര്‍ഷം വെറും ഒരു ഡോളര്‍ മാത്രമാണ് സക്കര്‍ബര്‍ഗ് ശമ്പളയിനത്തില്‍ കൈപ്പറ്റുന്നത്. 2018ല്‍ ഫേസ്ബുക്ക് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ഷെറില്‍ സാന്‍ഡ്ബര്‍ഗ് കൈപ്പറ്റിയത് 2.37 കോടി ഡോളറാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category