1 GBP = 87.00 INR                       

BREAKING NEWS

മിനി വാനില്‍ ഇടിച്ച് മറിഞ്ഞ ആംബുലന്‍സിനടിയില്‍പ്പെട്ട് 23കാരന്‍ മരിച്ചു; പരിക്കേറ്റ മൂന്ന് പേരും ആശുപത്രിയില്‍; അപകടത്തില്‍പ്പെട്ടത് രോഗിയെ കൂട്ടാന്‍ പോയ ആംബുലന്‍സ്; പരുക്കേറ്റവരെ കൊണ്ടുപോകാന്‍ എത്തിയ ആംബുലന്‍സ് നിയന്ത്രണം വിട്ട് ഇടിച്ച് രക്ഷാപ്രവര്‍ത്തകനും പരിക്ക്

Britishmalayali
kz´wteJI³

ആയൂര്‍; മെയില്‍ നഴസ് മരിച്ചത് രോഗിയെ കൂട്ടാന്‍ പോകുന്നതിനിടെ ആംബുലന്‍സ് മിനിവാനില്‍ ഇടിച്ചു മറിഞ്ഞതോടെ.3 പേര്‍ക്കു പരുക്കേറ്റു. തിരുവനന്തപുരം വെള്ളനാട് പള്ളിത്തറ മേക്കുംകരം വീട്ടില്‍ തങ്കരാജിന്റെ മകന്‍ അനുരാജ് (23) ആണ് മരിച്ചത്.റോഡിലേക്കു തെറിച്ചുവീണ അനുരാജിന്റെ മുകളിലേക്കാണ് ആംബുലന്‍സ് മറിഞ്ഞത്.പരുക്കേറ്റവരെ കൊണ്ടുപോകാന്‍ എത്തിയ ആംബുലന്‍സ് നിയന്ത്രണം വിട്ട് ഇടിച്ച് രക്ഷാപ്രവര്‍ത്തകനായ ഒരാള്‍ക്കും പരിക്കേറ്റു. ആംബുലന്‍സ് ഡ്രൈവര്‍ കടയ്ക്കാവൂര്‍ വയലില്‍ പുത്തന്‍വീട്ടില്‍ വിജീഷ് (25), വാന്‍ ഡ്രൈവര്‍ കല്ലുവാതുക്കല്‍ സ്വദേശി ഷാജി (35), സഹായി നിഖില്‍ (28), രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട വെളിയം മംഗലത്ത്വീട്ടില്‍ മുരളി(52) എന്നിവര്‍ക്കാണു പരുക്കേറ്റത്.

മുരളിയെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവരെ വെഞ്ഞാറംമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.എംസി റോഡില്‍ അകമണ്‍ ഭാഗത്ത് ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം. കൊട്ടാരക്കരയില്‍ നിന്നുള്ള രോഗിയെ കൊണ്ടുപോകാന്‍ പാരിപ്പള്ളിയില്‍ നിന്നു വന്ന ആംബുലന്‍സ് മിനി വാനില്‍ ഇടിച്ചു മറിയുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.ആംബുലന്‍സ് ഉയര്‍ത്തിയപ്പോള്‍ മുന്നിലേക്കു നീങ്ങി സമീപത്തു നിര്‍ത്തിയിട്ടിരുന്ന കാറില്‍ ഇടിച്ചു. മുന്‍ഭാഗം തകര്‍ന്ന വാന്‍ വെട്ടിപൊളിച്ചാണ് ഡ്രൈവര്‍ ഷാജിയെ പുറത്തെടുത്തത്.

അതേ സ്ഥലത്ത് അപകടങ്ങള്‍ പതിവാണെന്ന് നാട്ടുകാര്‍. ഇതിനു സമീപത്താണ് 3 മാസം മുന്‍പുണ്ടായ അപകടത്തില്‍ 6പേര്‍ മരിച്ചത്. അന്നു കാര്‍ നിയന്ത്രണംവിട്ട് കെഎസ്ആര്‍ടിസി ബസില്‍ ഇടിക്കുകയായിരുന്നു. വാഹനങ്ങളുടെ വേഗനിയന്ത്രണം ഫലപ്രദമാകാത്തതാണു അപകടങ്ങള്‍ക്കു പ്രധാന കാരണം.

അലക്ഷ്യമായ ഡ്രൈവിങും അപകടങ്ങള്‍ വര്‍ധിപ്പിക്കുന്നു. സൂചനാ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും വാഹനയാത്രക്കാര്‍ ഇവ ശ്രദ്ധിക്കാറില്ല. അമിത വേഗക്കാരെ പിടികൂടാന്‍ ഫലപ്രദമായ ക്യാമറ സംവിധാനം സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്.ചാറ്റല്‍ മഴയുള്ളപ്പോള്‍ എംസി റോഡിലെ അപടങ്ങള്‍ ഒഴിവാക്കാനായി.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category