1 GBP = 92.60 INR                       

BREAKING NEWS

കര്‍മമേഖലയായ അനന്തപുരി അന്ത്യപ്രണാമം അര്‍പ്പിച്ചതോടെ ഡോ. ബാബു പോളിന്റെ മൃതദേഹം പെരുമ്പാവൂരിലേക്ക് കൊണ്ടുപോയി; സംസ്‌കാരം ഇന്നു നാലിനു പെരുമ്പാവൂര്‍ കുറുപ്പംപടി സെന്റ് മേരീസ് യാക്കോബായ കത്തീഡ്രലില്‍ ഔദ്യോഗിക ബഹുമതികളോടെ; അന്ത്യയാത്ര നേരത്തെ റെക്കോര്‍ഡ് ചെയ്ത് തയ്യാറാക്കിയ ആ പ്രസംഗം ആഗ്രഹപ്രകാരം സ്വിച്ച് ഓണ്‍ ചെയ്ത ശേഷമാകുമോ?

Britishmalayali
kz´wteJI³

തിരുവനന്തപുരം: ഭരണമികവു കൊണ്ടും നിര്‍മ്മരസം കൊണ്ടും എന്നും മലയാളികളുടെ മനസില്‍ ഇടംപിടിച്ച ഡോ. ഡി ബാബുപോളിന് അനന്തപുരിയുടെ അന്ത്യാജ്ഞലി. ഭരണകര്‍ത്താവും എഴുത്തുകാരനും പ്രഭാഷകനുമെന്ന നിലയില്‍ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ അദ്ദേഹത്തെ കര്‍മമേഖലയായ തിരുവനന്തപുരം യാത്രയാക്കി. ഇന്നലെ പുലര്‍ച്ചെ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ച ബാബു പോളിന്റെ സംസ്‌കാരം ഇന്നു നാലിനു പെരുമ്പാവൂര്‍ കുറുപ്പംപടി സെന്റ് മേരീസ് യാക്കോബായ കത്തീഡ്രലില്‍ ഔദ്യോഗിക ബഹുമതികളോടെ നടത്തും.

മൃതദേഹം ഇന്നലെ രാവിലെ പുന്നന്റോഡ് സെന്റ് പീറ്റേഴ്സ് യാക്കോബായ കത്തീഡ്രലില്‍ എത്തിച്ചു. കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവായുടെ നേതൃത്വത്തില്‍ ശുശ്രൂഷ നടത്തി. തുടര്‍ന്നു കവടിയാര്‍ മമ്മീസ് കോളനിയിലെ ചീരോത്തോട്ടം വീട്ടിലേക്കു കൊണ്ടുപോയി. ഇന്നു രാവിലെ 5നു മൃതദേഹം പെരുമ്പാവൂരിലേക്കു കൊണ്ടുപോയി. 12 മണിയോടെ കുറുപ്പംപടിയില്‍ ബാബു പോളിന്റെ പിതാവ് പി.എ.പൗലോസ് കോര്‍ എപ്പിസ്‌കോപ്പയുടെ മാതൃഭവനത്തില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവായുടെ നേതൃത്വത്തില്‍ 4നു സംസ്‌കാര ശുശ്രൂഷ.

മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍ തോമസ് ഐസക്, കെ.രാജു, ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍ പിള്ള തുടങ്ങിയവര്‍ ആദരാഞ്ജലി അര്‍പ്പിച്ചു. താന്‍ മരിക്കുമ്പോള്‍ തന്റെ പ്രസംഗം പ്ലേ ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്ന വ്യക്തിയാണ് ഡോ. ബാബുപോള്‍. ഞാനിപ്പോള്‍ എന്റെ ശവസംസ്‌കാരവേളയില്‍ കേള്‍പ്പിക്കാനുള്ള പ്രസംഗം ഇപ്പോള്‍ റെക്കോഡ് ചെയ്ത് വച്ചിട്ടുണ്ടെന്ന് അദ്ദേഹം പറയുകയും ചെയ്തിരുന്നു.

അന്ത്യയാത്രാവേളയില്‍ അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ആ പ്രസംഗം പ്ലേ ചെയ്യുമോ എന്നാണ് ഇനി അറിയേണ്ടത്. ഇന്നലെ രാവിലെയാണ് ഡോ. ബാബുപോള്‍ അന്തരിച്ചത്. 1941 ഏപ്രില്‍ 11ന് എറണാകുളം ജില്ലയിലെ കുറുപ്പംപടിയില്‍ ജനിച്ച ബാബുപോള്‍ കുറുപ്പംപടി എം.ജി.എം. ഹൈസ്‌കൂളില്‍ നിന്നു പ്രാഥമികവിദ്യാഭ്യാസം നേടി. ആലുവ യു.സി. കോളേജ്, തിരുവനന്തപുരം എന്‍ജിനീയറിംങ്ങ് കോളെജ്, മദ്രാസ് സര്‍വകലാശാല എന്നിവിടങ്ങളില്‍ ഉന്നതവിദ്യാഭ്യാസം നടത്തി. ബി.എസ്.സി എന്‍ജിനീയറിങ്ങ്, എം.എ എന്നീ ബിരുദങ്ങള്‍ നേടിയശേഷം 1964 ല്‍ ഐ.എ.എസില്‍ പ്രവേശിച്ചു.

ഇടുക്കി ജല വൈദ്യുത പദ്ധതിയുടെ പ്രോജക്റ്റ് കോ ഓര്‍ഡിനേറ്ററും, സ്‌പെഷ്യല്‍ കളക്റ്ററുമായി 1971 മുതല്‍ പ്രവര്‍ത്തിച്ച ബാബുപോള്‍ ഇടുക്കി ജില്ല നിലവില്‍ വന്ന 1972 ജനുവരി 26 മുതല്‍ 1975 വരെ ഇടുക്കി ജില്ലാ കളക്റ്ററായിരുന്നു. മാധ്യമം പത്രത്തില്‍ 'മധ്യരേഖ' എന്ന പേരില്‍ ഒരു പംക്തി ഏറെനാള്‍ ബാബുപോള്‍ കൈകാര്യം ചെയ്തിരുന്നു. നവകേരള നിര്‍മ്മാണ പദ്ധതിയുടെ ഉപദേശകനായും ബാബു പോള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കിഫ്ബി ഭരണസമിതി അംഗമെന്ന നിലയിലും ബാബു പോള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ബിജെപിയുടെ തിരുവനന്തപുരത്തെ ഓഫീസ് ഉദ്ഘാടനത്തില്‍ ബാബുപോള്‍ സംബന്ധിച്ചിരുന്നു.

ബാബുപോള്‍ എഴുത്തുകാരന്‍ എന്ന നിലയിലും പ്രശസ്തനാണ്. ഇദ്ദേഹം തയ്യാറാക്കിയ വേദശബ്ദരത്‌നാകരം എന്ന ബൈബിള്‍ വിജ്ഞാനകോശം 2000ലെ വൈജ്ഞാനിക സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയിരുന്നു. ഉത്തരസ്യാം ദിശി (ഇടുക്കിയിലെ സേവന കാലം സംബന്ധിച്ച അനുഭവക്കുറിപ്പുകള്‍), കഥ ഇതുവരെ (അനുഭവകുറിപ്പുകള്‍), രേഖായനം: നിയമസഭാഫലിതങ്ങള്‍, സംഭവാമി യുഗേ യുഗേ, ഓര്‍മ്മകള്‍ക്ക് ശീര്‍ഷകമില്ല, പട്ടം മുതല്‍ ഉമ്മന്‍ ചാണ്ടി വരെ, നിലാവില്‍ വിരിഞ്ഞ കാപ്പിപ്പൂക്കള്‍ എന്നീ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ഇടുക്കിയെ കുറിച്ച് എഴുതിയ ഗിരിപര്‍വ്വം ഏറെ പ്രശംസ പിടിച്ചുപറ്റിയ മലയാളത്തിലെ ആദ്യസര്‍വീസ് സ്റ്റോറിയാണ്. നാല് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഗിരിപര്‍വ്വം പുറത്തിറങ്ങുമ്പോള്‍ അത് മലയാളത്തിലെ ആദ്യത്തെ സര്‍വ്വീസ് സ്റ്റോറിയായിരുന്നു. ഇടുക്കിയില്‍ കളക്ടര്‍ ആയിരുന്ന സമയത്ത് ഡിസി കിഴക്കേമുറിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഇതെഴുതിയതെന്ന് ബാബുപോള്‍ ആമുഖത്തില്‍ അനുസ്മരിക്കുന്നുണ്ട്. പിന്നീട് ഔദ്യോഗിക ജീവിതസ്മരണകള്‍ സര്‍വ്വീസ് സ്റ്റോറി എന്ന ശീര്‍ഷകത്തില്‍ മലയാറ്റൂര്‍ രാമകൃഷ്ണന്‍ എഴുതിത്ത്ത്ത്തുടങ്ങിയതോടെ അത് ആദ്യ സര്‍വീസ് സ്റ്റോറിയായി കണക്കാക്കപ്പെടുകയായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category