1 GBP = 90.10 INR                       

BREAKING NEWS

ഞങ്ങളുടെ പരിചയത്തിലൊന്നും ഇങ്ങനെ ഒരുത്തനെ അറിയത്തു പോലുമില്ല; ഇവന് എന്തോ കുഴപ്പമുണ്ടെന്നല്ലാതെ എന്നാ പറയാനാ; പി സി ജോര്‍ജ്ജിന് ഇങ്ങനെ ഒരു ബന്ധുവില്ലെന്ന് ഷോണ്‍ ജോര്‍ജ്ജ്; 'യുവ ആര്‍ജെഡിയുടെ സ്റ്റേറ്റ് പ്രസിഡന്റായ എന്റെ വണ്ടി തടയാന്‍ മാത്രം തന്റേടമുള്ള ഏത് പൊലീസുകാരനാണുള്ളത്? എന്നു ചോദിച്ച് ഫേസ്ബുക്കില്‍ ലൈവിട്ട യുവാവിന്റേത് അവകാശവാദങ്ങള്‍ തള്ളി പി സി ജോര്‍ജ്ജിന്റെ കുടുംബം; കേരളത്തെ ചിരിപ്പിച്ച വീഡിയോയിലെ താരത്തിന്റേത് പബ്ലിസിറ്റി സ്റ്റണ്ടോ?

Britishmalayali
kz´wteJI³

തിരുവനന്തപുരം: ബിഹാറില്‍ അതിശക്തരായ ആര്‍ജെഡിയുടെ കേരള ഘടകം യുവ സംസ്ഥാന പ്രസിഡന്റായിരുന്നു കുറച്ചുദിവസമായി കേരളക്കരയെ മുഴുവന്‍ ചിരിപ്പിച്ച വ്യക്തി. കെ എം മാണി മരിച്ച ദിവസം നഗരത്തിലെത്തിയ യുവാവിനെ പൊലീസ് തടഞ്ഞപ്പോള്‍ പൊലീസുകാരെ തെറിവിളിച്ചു കൊണ്ടും തന്‍ പി സി ജോര്‍ജ്ജിന്റെ ബന്ധുവാണെന്നും പറഞ്ഞു കൊണ്ടായിരുന്നു ആല്‍വിന്‍ എന്ന യുവാവ് രംഗത്തെത്തിയത്. ഫേസ്ബുക്ക് ലൈവിലൂടെയാണ് യുവാവ് പൊലീസുകാര്‍ക്കെതിരെ സംസാരിച്ചത്. തെറി വിളിച്ചു കൊണ്ടുള്ള ലൈവ് അതിരുവിട്ടുപ്പോള്‍ നാട്ടുകാര്‍ യുവാവിനെ ഓടിക്കുകയും ചെയ്തു.

എന്തായാലും ചുരുങ്ങിയ ദിവസം കൊണ്ട് സൈബര്‍ ലോകത്ത് വൈറലായ യുവാവ് പി സി ജോര്‍ജ്ജിന്റെ ബന്ധുവാണെന്ന വാദങ്ങള്‍ തള്ളി മകന്‍ ഷോണ്‍ ജോര്‍ജ്ജ് രംഗത്തെത്തി. ഞങ്ങളുടെ പരിചയത്തിലൊന്നും ഇങ്ങനെ ഒരുത്തനെ അറിയത്തു പോലുമില്ല. ഇവന് എന്തോ കുഴപ്പമുണ്ടെന്നല്ലാതെ എന്നാ പറയാനാ..' എന്നാണ് ഷോണ്‍ ജോര്‍ജ്ജ് പറയുന്നു. കേരളം മുഴുവന്‍ ബഹുമാനിക്കുന്ന ഒരു വലിയ മനുഷ്യന്റെ വിടവാങ്ങല്‍ ദിവസം. പാലാ പോലെ ഒരു സ്ഥലത്ത് വന്നിട്ട് ഈ കോലംകെട്ട് കാണിച്ചവനെ എന്ത് പറയാനാണ് എന്നും അദ്ദേഹം ചോദിക്കുന്നു.

കെ എം മാണി എന്ന രാഷ്ട്രീയത്തിലെ എക്കാലത്തെയും മികച്ച നേതാവിന് പാലാ വിട നല്‍കുന്ന ദിവസമാണ് പൊലീസിനെയും നാട്ടുകാരെയും അപഹസിച്ചും തെറിവിളിച്ചും ഒരു യുവാവ് ഫേസ്ബുക്ക് വിഡിയോ ചെയ്തത്. ഇതില്‍ അയാള്‍ എടുത്ത് പറയുന്ന കാര്യം ഞാന്‍ പി.സി ജോര്‍ജിന്റെ ബന്ധുവാണെന്നാണ്. പി സിയുടെ ഭാഷയില്‍ തന്നെ ഇതിനൊക്കെ മറുപടി പറയാന്‍ തനിക്ക് അറിയാമെന്നും ഇയാള്‍ വിളിച്ചു പറഞ്ഞിരുന്നു. എന്നാല്‍ ഇങ്ങനെയൊരു ബന്ധം തങ്ങളുടെ കൂട്ടത്തില്‍ ഇല്ലെന്നാണ് ഷോണ്‍ ജോര്‍ജ്ജ് വ്യക്തമാക്കുന്നു.

പൊലീസിനെയും നാട്ടുകാരെയും തെറി വിളിച്ച് കൊണ്ടാണ് അയാള്‍ സംസാരിക്കുന്നത്. അതിനുള്ള മറുപടി അപ്പോള്‍ തന്നെ നാട്ടുകാര്‍ കൊടുത്തിട്ടുമുണ്ട്. ഇതിനപ്പുറം ഒന്നും പറയാനില്ല ഇവനെ കുറിച്ച്. അവന്‍ പി.സി ജോര്‍ജിന്റെ ബന്ധുവുമല്ല. ഞങ്ങള്‍ക്ക് അവനെ അറിയത്തുമില്ല. ഷോണ്‍ ജോര്‍ജ് പറഞ്ഞു. പൊലീസിനെ ഭീഷണിപ്പെടുത്തിയതിനും തെറിവിളിച്ചതിനും ഇയാള്‍ക്കെതിരെ കേസെടുക്കണമെന്ന ആവശ്യവും സൈബര്‍ ലോകത്ത് ഉയരുന്നുണ്ട്.

ലൈവ് വീഡിയോയിലൂടെ യുവാവിന്റെ പെര്‍ഫോമന്‍സ് ഇങ്ങനെയായിരുന്നു: പാലയില്‍ കെ എം മാണിയുടെ വിയോഗത്തിന് ആദരാജ്ഞലി അര്‍പ്പിക്കാന്‍ പോകുന്ന വഴിയില്‍ പൊലീസ് ഒരുക്കിയ ഗതാഗത ക്രമീകരണം മറികടക്കാന്‍ തുനിയവേ പൊലീസ് തടഞ്ഞതാണ് യുവാവിന്റെ രോഷത്തിന് കാരണം. ആല്‍വിന്‍ മാത്യു എന്നാണ് യുവാവാണ് ആത്മരോഷം പ്രകടിപ്പിക്കുന്നത്. ഈരാറ്റുപേട്ടക്കാരെ ഹെല്‍മറ്റ് വെക്കിപ്പിക്കാത്ത പൊലീസ് എന്നെ നിയമം പഠിപ്പിക്കാന്‍ വരുന്നു എന്നു പറഞ്ഞാണ് ആല്‍വിന്‍ രംഗത്തുള്ളത്. ഒരു നിയമം മതി ഇവിടെ. യുഡിഎഫിന്റെ ഘടകകക്ഷിയാണ് ആര്‍ജെഡി. എനിക്ക് വേണ്ടി ഡല്‍ഹിയില്‍ നിന്നും വിളിക്കാനും ആളുകളുണ്ടെന്ന് യുവാവ് പറയുന്നു. ലാലു പ്രസാദ് യാദവിന്റെ സ്റ്റേറ്റ് പ്രസിഡന്റിനെ തൊട്ടിട്ട് ഇവിടെ ഒരു പൊലീസും തൊപ്പിയിട്ട് നടക്കില്ല.

ഈ റോഡ് ഉണ്ടാക്കിവെച്ചിരിക്കുന്നത് വണ്ടി പോകാനാണ്. ആര്‍ജെഡിയുടെ സ്റ്റേറ്റ് പ്രസിഡന്റായ എന്നെ തടയാന്‍ ധൈര്യമുള്ളത് ഏത് പൊലീസുകാരനാണ് ഉള്ളതെന്ന് എനിക്കൊന്ന് അറിയണം... ഞാന്‍ പിസി ജോര്‍ജ്ജിന്റെ ബന്ധവാടാ.. ഞാന്‍ പൊലീസിന്റെ ഷൂസും യൂണിഫോമും കണ്ട് പേടിക്കുന്നതല്ല. പാലയില്‍ ഒരു നിയമം, ഈരാറ്റുപേട്ടയില്‍ മറ്റൊരു നിയമം. ഇവിടെ ഒരു നിയമം മതി. പറയേണ്ടത് പറയേണ്ടിടത്ത് പറയേണ്ട സമയത്ത് പറയും.

തന്റേടമുള്ളവര്‍ വീട്ടിലേക്ക് വാടാ.. ഒറ്റ തന്തയ്ക്ക് പറഞ്ഞവര്‍ ആണെങ്കില്‍ വീട്ടിലേക്ക് വാടാ.. എന്നു പറഞ്ഞും തെറിവിളി തുടര്‍ന്നു യുവാവ്. ഇതോടെ ചുറ്റും നിന്ന നാട്ടുകാര്‍ എതിര്‍പ്പുമായി രംഗത്തെത്തി. എന്തടിസ്ഥാനത്തിലാണ് താങ്കള്‍ തെറിവിളിക്കുന്നത് എന്ന ചോദ്യം ഉയര്‍ത്തി ചുറ്റും നിന്നവര്‍ രംഗത്തെത്തി. അവര്‍ അവരുടെ പണി ചെയ്യുകയാണെന്നും നാട്ടുകാര്‍ പറഞ്ഞു. എന്നിട്ടും യുവാവ് തെറിവിളി തുടര്‍ന്നതോടെ നാട്ടുകാര്‍ യുവാവിനെ കൈകാര്യം ചെയ്യാന്‍ തുനിഞ്ഞു. ഇതോടെ ഓടി രക്ഷപെടുകയായിരുന്നു യുവാവ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category