1 GBP = 92.70 INR                       

BREAKING NEWS

തുണി പൊക്കി കാട്ടി മതം തെളിയിക്കേണ്ട ഗതികേടിനെ കുറിച്ച് ശ്രീധരന്‍പിള്ളമാര്‍ ചര്‍ച്ച ചെയ്യുന്നത് എന്തിന് വേണ്ടി? വയനാട് പാക്കിസ്ഥാന്‍ ആണെന്ന് അമിത്ഷായ്ക്ക് തോന്നുന്നതും ചികിത്സ വേണ്ട രോഗമാണ്; പൗരത്വ രജിസ്റ്ററിന്റെ പേരില്‍ ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തുന്നതും അവസാനിപ്പിക്കേണ്ടിയിരിക്കുന്നു; പച്ചനിറവും മുസ്ലിം പേരും ബിജെപി എന്തുകൊണ്ടാണ് ഇത്രയധികം ഭയപ്പെടുന്നത്?

Britishmalayali
kz´wteJI³

ബരിമല വിഷയത്തില്‍ സര്‍ക്കാര്‍ പിടിവാശി കാണിച്ചെന്നും ഹിന്ദുവിന്റെ ആചാരം ലംഘിക്കുന്നതിന് വേണ്ടി ബോധപൂര്‍വ്വം ശ്രമം നടന്നുവെന്നും വിശ്വസിക്കുന്ന വ്യക്തിയാണ് ഞാന്‍. ആ വിഷയത്തില്‍ ഇപ്പോള്‍ എങ്കിലും പ്രധാനമന്ത്രി ഇടപെടുകയും അത് ബിജെപിയുടെ മാനിഫെസ്റ്റോയില്‍ ഉള്‍പ്പെടുത്തുകയും പ്രധാനമന്ത്രി അടക്കമുള്ള നേതാക്കന്മാര്‍ നടത്തുന്ന പ്രസംഗങ്ങളിലെ മുഖ്യവിഷയമായി മാറുകയും ചെയ്തതില്‍ സന്തോഷമുണ്ട്. അയ്യപ്പഭക്തന്മാരെ സംബന്ധിച്ചിടത്തോളം അവരുടെ ആചാരങ്ങള്‍ സംരക്ഷിക്കപ്പെടുന്ന ഒരു സാഹചര്യം സൃഷ്ടിക്കപ്പെടുന്നു എന്ന് ആശ്വസിക്കാന്‍ കഴിയും.

എന്നാല്‍ തെരഞ്ഞെടുപ്പ് തീയതികള്‍ അതിക്രമിച്ചുകൊണ്ടിരിക്കുമ്പോള്‍ ബിജെപി കേവലും വോട്ടു പിടിക്കുന്നതിന് വേണ്ടി ശബരിമല വിഷയത്തേയും മറ്റ് മത വിഷയങ്ങളേയും വര്‍ഗീയപരമായി തന്നെ ഉപയോഗിക്കുന്നുവെന്ന ആരോപണം ഉന്നയിക്കാതിരിക്കാന്‍ സാധിക്കുകയില്ല. ശബരിമലയില്‍ ഇങ്ങനെയൊക്കെ സംഭവിച്ചതില്‍ ഒരു പരിധിവരെ ബിജെപികാര്‍ക്കും പങ്കുണ്ട് എന്ന് സമ്മതിച്ചേ മതിയാകൂ. ഇങ്ങനെയൊരു വിഷയം ഉണ്ടാവുകയും പിണറായി വിജയന്റെ സര്‍ക്കാര്‍ കാര്‍ക്കശ്യത്തോടു കൂടി നിലപാടെടുക്കുകയും ചെയ്തപ്പോള്‍ കേന്ദ്ര സര്‍ക്കാരിന് ഇടപെടാന്‍ കഴിയുന്ന സാഹചര്യങ്ങള്‍ പലതുണ്ടായിരുന്നു.

ഒരു ഓര്‍ഡിനന്‍സ് ഇറക്കുമെന്നോ നിയമം കൊണ്ടുവരുമെന്നോ ഭരണഘടന പരിഷ്‌കരിക്കുമെന്നോ എന്നും പറയാതിരുന്ന ബിജെപി തെരഞ്ഞെടുപ്പ് ലാക്കാക്കി കലാപത്തിന് വേണ്ടി കാത്തിരുന്നതാണ് എന്ന് വ്യഖ്യാനിച്ചാല്‍ അതിന് കുറ്റം പറയാന്‍ കഴിയുമോ. കേവലം ശബരിമല വിഷയത്തിന് അപ്പുറത്തേക്ക് കേരളത്തിലെ ന്യു പക്ഷത്തെ പ്രത്യേകിച്ച് മുസ്ലിം സമുദായത്തെ ഒറ്റപ്പെടുത്തുകയും അപമാനിക്കുകയും ചെയ്യുന്ന കാഴ്ച്ചകളാണ് ഈ ദിവസങ്ങളില്‍ പുറത്ത് വരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും മാത്രമല്ല കേരളത്തിലെ ബിജെപി പ്രസിഡന്റ് ശ്രീധരന്‍പിള്ള പോലും ഇസ്ലാമിക വിശ്വാസങ്ങളേയും ഇസ്ലാമിക മൂല്യങ്ങളേയും അപമാനിക്കുന്ന തരത്തിലേക്ക് വഴുതി മാറിക്കൊണ്ടിരിക്കുന്ന കാഴ്ച്ചയാണ് നമ്മളിപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്.


വയനാട്ടില്‍ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനെത്തിയ രാഹുല്‍ ഗാന്ധിയെ സ്വീകരിക്കാനെത്തിയ ലീഗുകാരെ പാക്കിസ്ഥാന്‍ എന്നും അവരുടെ കൊടിയെ പാക്കിസ്ഥാന്‍ കൊടിയെന്നും വിശേഷിപ്പിക്കുന്ന തരത്തിലാണ് ബിജെപിയുടെ അധ്യക്ഷന്‍ അമിത് ഷാ പോലും പ്രസംഗിച്ചത്. സമാന ആരോപണം ഇതിന് മുന്‍പ് പ്രേരണാ കുമാരിയെ പോലുള്ള ബിജെപി യുവ നേതാക്കള്‍ ആരോപിച്ചിരുന്നു. അതില്‍ നിന്നും ഒട്ടും മുന്‍പോട്ട് പോകാന്‍ അമിത് ഷായ്ക്ക് സാധിക്കുകയില്ല എന്ന പ്രഖ്യാപനമാണ് വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ സമ്മേളനത്തില്‍ കണ്ട പച്ചക്കൊടിക്ക് നേരെയുണ്ടായ ആരോപണം വഴി അമിത് ഷാ സൂചിപ്പിച്ചത്. കേരളത്തിലെ ബിജെപി നേതാക്കളില്‍ ഹിന്ദുത്വ അജന്‍ഡ കുറവുള്ള നേതാക്കളെന്നും എല്ലാ പാര്‍ട്ടിക്കാരുമായി ആത്മബന്ധമുള്ള നേതാവെന്നും പി.എസ് ശ്രീധരന്‍പിള്ള കഴിഞ്ഞ ദിവസം നടത്തിയ പ്രസ്ഥാവന അതിനേക്കാള്‍ ഖേദകരമായി. മലബാര്‍ ഗോള്‍ഡ് അടക്കം തീവ്രമായ ഇസ്ലാമിക ബന്ധം വ്യക്തമായ സ്ഥാപനങ്ങള്‍ പോലും പി.എസ് ശ്രീധരന്‍പിള്ളയെ വിശ്വസിച്ച് അഭിഭാഷകനാക്കുമ്പോള്‍ തന്നെയറിയാം കൊടുക്കല്‍ വാങ്ങല്‍ രാഷ്ട്രീയത്തിന്റെ പ്രസക്തി.

മാറാട് കലാപമടക്കമുള്ള വിഷയങ്ങളില്‍ ശ്രീധരന്‍പിള്ളയുടെ ഇടപെടല്‍ വിവാദമായതും ഇത്തരത്തിലുള്ള കോമ്പ്രമൈസിങ് രാഷ്ട്രീയത്തിന്റെ ആളായി ശ്രീധരന്‍പിള്ള അറിയപ്പെടുന്നതുകൊണ്ടാണ്. മലബാര്‍ ഗോള്‍ഡില്‍ പാക്കിസ്ഥാന്‍ ദേശീയദിനം ആഘോഷിച്ചു എന്ന ആരോപണമുയര്‍ത്തിയ സംഘപരിവാര്‍ ചാനലിനെതിരെ മലബാര്‍ഗോള്‍ഡ് നിയമപോരാട്ടം നടത്തിയത് പോലും ശ്രീധരന്‍പിള്ളയെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടായിരുന്നു. അതേ ശ്രീധരന്‍പിള്ള തന്നെയാണ് കഴിഞ്ഞ ദിവസം പറഞ്ഞത് മതമറിയുന്നതിന് വേണ്ടി തുണി പൊക്കി നോക്കേണ്ട സാഹചര്യമുണ്ടെന്ന്.

അതായത് സുന്നത്ത് കല്യാണം നടത്തിയ ഇസ്ലാമിനെ തുണിപൊക്കി നോക്കി നടത്തി അവനെ ഒറ്റപ്പെടുത്തണം അല്ലെങ്കില്‍ അവനെ തിരിച്ചറിയണം എന്ന സൂചനയാണ് ശ്രീധരന്‍പിള്ള പറയുന്നത്. ഇന്ത്യ പോലൊരു മതേതര രാജ്യത്തെ സമുദായത്തെ തിരിച്ചറിയുന്നതിന് വേണ്ടി തുണിപൊക്കി നോക്കേണ്ട സാഹര്യം ഉണ്ടായേക്കാം എന്ന് നാടു ഭരിക്കുന്ന പാര്‍ട്ടിയുടെ സംസ്താന അധ്യക്ഷന്‍ പറയുന്നത് പോലും ഭീതി ജനകമാണ്. മുസ്ലിം ലീഗ് പോലൊരു പാര്‍ട്ടിയ്ക്കെതിരെ ബിജെപി നേതാക്കള്‍ ഒളിഞ്ഞും തെളിഞ്ഞും നടത്തുന്ന ആക്രമണങ്ങള്‍ ഇതിന്റെ ഉദാഹരണമാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category