1 GBP = 90.10 INR                       

BREAKING NEWS

വിശുദ്ധവാരത്തിന് തുടക്കം കുറിച്ച് ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് ദേവാലയത്തില്‍ ഓശാന ഞായര്‍ ആചരണം ഭക്തി സാന്ദ്രമായി

Britishmalayali
kz´wteJI³

വിശുദ്ധ വാരാചരണത്തിന് തുടക്കം കുറിക്കുന്ന കുരുത്തോല പെരുന്നാള്‍ ലെസ്റ്ററിലെ മദര്‍ ഓഫ് ഗോഡ് ദേവാലയത്തില്‍ നടന്നു. ദേവാലയ അങ്കണത്തില്‍ തിങ്ങി നിറഞ്ഞ വിശ്വാസ സമൂഹം യേശുദേവന്റെ ജറുസലേമിലെ രാജകീയ പ്രവേശ അനുസ്മരണം ഓശാന ഗീതികളാല്‍ സീറോ മലബാര്‍ ആരാധന അധിഷ്ഠിതമായ കുരുത്തോല പ്രദക്ഷിണം, ആനവാതില്‍ പ്രവേശനം എന്നീ ചടങ്ങുകളാല്‍ ഭക്തി സാന്ദ്രമാക്കി. വിശുദ്ധ കുര്‍ബാനയിലെ തിരുവചന സന്ദേശത്തില്‍ വികാരി ഫാദര്‍ ജോര്‍ജ് തോമസ് ചേലക്കല്‍ സമൂഹത്തില്‍ പാര്‍ശ്വവത്കരിക്കപെട്ടവരുടെ അടിച്ചമര്‍ത്ത പെട്ടവന്റെ ദീനരോദനം കരുണയുടെ ഓശാനയായി മാറ്റുവാനും യേശുവിന്റെ രാജത്വത്തെ കരുണയുടെ അനുഭവമായി ഉള്‍കൊള്ളാനും ഉദ്ബോധിപ്പിച്ചു. കുരുത്തോലകള്‍ നെഞ്ചോടു ചേര്‍ത്ത് പിടിച്ചു ദാവീദിന്റെ പുത്രന് ഓശാന പാടിയും ആശംസകള്‍ കൈമാറിയും നസ്രാണി പാരമ്പര്യ അധിഷ്ഠിതമായ കൊഴുക്കട്ട  ഭക്ഷണം പങ്കു വച്ചു കുരുത്തോല തിരുന്നാള്‍ ലെസ്റ്ററില്‍ വേറിട്ടൊരു അനുഭവമായി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category