1 GBP = 90.10 INR                       

BREAKING NEWS

ബര്‍മിങ്ഹാം സെന്റ് സ്റ്റീഫന്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ ഓശാന പെരുന്നാള്‍ ഭക്തി സാന്ദ്രമായി

Britishmalayali
ജോര്‍ജ് മാത്യു

റുശലേമിലേക്കുള്ള ദൈവ പുത്രന്റെ രാജകീയമായ പ്രവശനത്തെ അനുസ്മരിച്ച് ബര്‍മിങ്ഹാം സെന്റ് സ്റ്റീഫന്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ ഓശാന പെരുന്നാള്‍ ആചരിച്ചു. പ്രഭാത നമസ്‌കാരം, വി. കുര്‍ബാന, പ്രസംഗം, പ്രദക്ഷിണം, കുരുത്തോല വാഴ്വ് എന്നിവയായിരുന്നു പ്രധാന ചടങ്ങുകള്‍. ഇടവക വികാരി ഫാ: മാത്യൂസ് കുര്യാക്കോസ് ശുശ്രൂഷകള്‍ക്ക് കാര്‍മ്മികത്വം വഹിച്ചു.

വിനയത്തിന്റെയും താഴ്മയുടെയും ത്യാഗത്തിന്റെയും ആള്‍രൂപമായ യേശു ക്രിസ്തുവിനെ നിത്യ ജീവിതത്തില്‍ പിന്‍പറ്റി കൊണ്ട് നന്മയുടെ വ്യക്തികളായി മാറാന്‍ കുര്‍ബാന മധ്യേയുള്ള പ്രസംഗത്തില്‍ അച്ചന്‍ ഉദ്ബോധിപ്പിച്ചു. ജറുശലേമിലേക്കുള്ള യേശുവിന്റ പ്രവേശന സമയത്ത് വഴികളില്‍ പൂക്കളും വൃക്ഷ ശിഖരങ്ങളും വിതറി ജനം വരവേറ്റതിനെ അനുസ്മരിച്ച് കുരുത്തോലയും പൂക്കളുമായി വിശ്വാസികള്‍ പ്രദക്ഷിണം നടത്തി. ഇടവക ട്രസ്റ്റി രാജന്‍ വര്‍ഗ്ഗീസ് സെക്രട്ടറി ജയ്സണ്‍ തോമസ്, മാനേജിംഗ് കമ്മറ്റിയംഗങ്ങള്‍ ആദ്ധ്യാത്മിക സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

ഇന്ന് വൈകിട്ട് ആറു മണിക്ക് രാജന്‍ വര്‍ഗ്ഗീസിന്റെ വസതിയില്‍ വച്ച് സന്ധ്യാ പ്രാര്‍ത്ഥനയും ധ്യാന പ്രസംഗവും നടക്കും.
സ്ഥലത്തിന്റെ വിലാസം
61, Hollowfields South Cristo, B98 7NR Redditch

നാളെ ചൊവ്വാഴ്ച വൈകിട്ട് ആറു മണിക്ക് ജോര്‍ജ് മാത്യുവിന്റെ (55, Ansell Road, Erdington, Birmingham, B24 8LX) ഭവനത്തില്‍ വച്ച് സന്ധ്യാ പ്രാര്‍ത്ഥനയും സുവിശേഷ പ്രസംഗവും ക്രമീകരിച്ചിരിക്കുന്നു. വ്യാഴാഴ്ച വൈകിട്ട് ആറു മണിക്ക് സന്ധ്യാ പ്രാര്‍ത്ഥനയും ധ്യാന പ്രസംഗവും ബിനു കോശിയുടെ (65, Linden Lea, Wolverhampton, WV3 8BQ) ഭവനത്തില്‍ വച്ച് നടക്കും. പെസഹാ ശുശ്രൂഷകള്‍ 17 ന് ബുധനാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് ആരംഭിച്ച് രാത്രി ഒന്‍പതു മണിക്ക് സമാപിക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category