1 GBP = 90.10 INR                       

BREAKING NEWS

പാടാം നമുക്ക് പാടാം വയലാറിന്റെ അനശ്വര ഗാനങ്ങള്‍... വയലാര്‍ ശരത് ചന്ദ്രവര്‍മ്മയോടൊപ്പം വയലാറിന്റെ നിത്യ ഹരിത ഗാനങ്ങളുമായി ഒരു സായാഹ്നം പങ്കിടാം

Britishmalayali
kz´wteJI³

'മലയാളി അസോസ്സിയേഷന്‍ ഓഫ് ദി യു.കെ' യുടെ ആഭിമുഖ്യത്തില്‍ ഈ മാസം 28നു ഞായറാഴ്ച്ച വൈകിട്ട് നാലു മണി മുതല്‍ മലയാള സാഹിത്യത്തിലെ പ്രശസ്തനായ കവിയും അനേകം ജനപ്രിയ ചലച്ചിത്ര, നാടക ഗാനങ്ങളുടെ രചയിതാവുമായ വയലാര്‍ എന്ന പേരില്‍ അറിയപ്പെടുന്ന മലയാള കവിതയിലെ രാജഹംസമായിരുന്ന വയലാര്‍ രാമവര്‍മ്മയെ അനുസ്മരിക്കുന്നു. ലണ്ടനിലെ മനര്‍പാര്‍ക്കിലുള്ള 'കേരള ഹൗസി'ല്‍ വെച്ചാണ് ഈ പരിപാടി അരങ്ങേറുന്നത്. 

സര്‍ഗ്ഗ സംഗീതവും, രാവണപുത്രിയും, അശ്വമേധവും, മനോഹരങ്ങളായ അനേകം സിനിമാ ഗാനങ്ങളും മലയാളത്തിനു സമ്മാനിച്ച പ്രിയപ്പെട്ട കവിയെപ്പറ്റി അദ്ദേഹത്തിന്റെ മകനും, കവിയും, സിനിമാ ഗാന രചയിതാവുമായ വയലാര്‍ ശരത് ചന്ദ്ര വര്‍മ്മ സംസാരിക്കുന്നു. മലയാളികള്‍ക്ക് ഒരിക്കലും വിസ്മരിക്കാനാവാത്ത അനേകം ഗാനങ്ങള്‍ സമ്മാനിച്ച കവികളായ ഈ പിതാവിനേയും പുത്രനേയും ആദരിക്കുന്ന ചടങ്ങുകള്‍ക്ക് വേദിയൊരുക്കുന്നത് 'കട്ടന്‍ കാപ്പിയും കവിതയും കൂട്ടായ്മ'യാണ്.

അന്നത്തെ സായാഹ്നത്തില്‍ വയലാര്‍ കവിതകള്‍ക്കൊപ്പം അദ്ദേഹത്തിന്റെ നാടക - സിനിമാ ഗാനങ്ങളും ആലപിക്കാന്‍ ഏവര്‍ക്കും അവസരമുണ്ടായിരിക്കും. 
താല്‍പര്യമുള്ളവര്‍ ബന്ധപ്പെടുക
മുരളി - 07930 134340, പ്രിയന്‍ - 078 1205 9822, [email protected]

ഞായറാഴ്ചയായതിനാല്‍ വേദിയുടെ സമീപ റോഡുകളിലെല്ലാം സൗജന്യമായി കാറുകള്‍ പാര്‍ക്ക് ചെയ്യാവുന്നതാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category