1 GBP = 90.10 INR                       

BREAKING NEWS

ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ വിഷു ആഘോഷങ്ങള്‍ ഈ മാസം 27ന് വിപുലമായ ചടങ്ങുകളോടെ നടക്കും

Britishmalayali
kz´wteJI³

ലണ്ടന്‍: ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ വിഷു ആഘോഷങ്ങള്‍ക്ക് തുടക്കമായി. ഈ മാസം 27ന് വിപുലമായ ചടങ്ങുകളോടെ ക്രോയിഡോണില്‍ വെച്ച് നടക്കും. എല്ലാവര്‍ഷത്തെയും പോലെ വിപുലമായ ചടങ്ങുകളോടെ ആണ് ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ വിഷു ആഘോഷങ്ങള്‍ നടക്കുക. മുന്‍ വര്‍ഷങ്ങളിലേതു പോലെ തന്നെ എല്ലാവരും ഒത്തുചേര്‍ന്നു വിഷുവിഭവങ്ങള്‍ തയാറാക്കി, ഒരുമയോടെ പ്രാര്‍ത്ഥനകള്‍ നടത്തി ആഘോഷങ്ങള്‍ നടക്കുന്നു എന്ന പ്രത്യേകതയും ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ മാത്രമാണ്.


ലണ്ടനിലെ സാമൂഹിക സാംസ്‌കാരിക മേഖലയിലെ വിശിഷ്ടാതിഥികള്‍ പങ്കെടുക്കുന്ന ആഘോഷ പരിപാടികള്‍ വൈകിട്ട് 5.30 മുതല്‍ ആരംഭിക്കും ഭജന ആര്‍ട്ട് ഓഫ് ലിവിങിന്റെ ഭജന, വിഷുക്കാഴ്ച, നൃത്തശില്‍പം, ദീപാരാധന, വിഷുസദ്യ എന്നിവയും ഉണ്ടാകും. ശ്രീ ഗുരുവായൂരപ്പന്റെ സാന്നിധ്യത്തില്‍ നടക്കുന്ന വിഷു സദ്യയും ലണ്ടന്‍ മലയാളികള്‍ക്ക് ഒഴിച്ചുകൂടാന്‍ കഴിയാത്ത ഒരു ആഘോഷം തന്നെയാണ്. ഈ വരുന്ന 27നു നടക്കുന്ന വിഷു ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനായി എല്ലാവരെയും സ്വാഗതം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്കും പങ്കെടുക്കുന്നതിനും ബന്ധപ്പെടുക
Suresh Babu: 07828137478, Subhash Sarkara: 07519135993, Jayakumar: 07515918523, Geetha Hari: 07789776536, Diana Anilkumar: 07414553601
സ്ഥലത്തിന്റെ വിലാസം
West Thornton Community Centre, 731-735, London Road, Thornton Heath, Croydon CR7 6AU, Email: [email protected]

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category