1 GBP =93.80 INR                       

BREAKING NEWS

എന്തൊരു പ്രഹസനമാണിത് സജി... ഷമീമ ബീഗത്തിന്റെ പാസ്പോര്‍ട്ട് റദ്ദ് ചെയ്ത ബ്രിട്ടീഷ് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ നിയമപോരാട്ടം നടത്താന്‍ ഷമീമയ്ക്ക് കാശ് നല്‍കുന്നത് ബ്രിട്ടീഷ് സര്‍ക്കാര്‍...

Britishmalayali
kz´wteJI³

സിസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനായി 2015ല്‍ തന്റെ 15ാം വയസില്‍ ലണ്ടനില്‍ നിന്നും സിറിയയിലേക്ക് പലായനം ചെയ്ത ബ്രിട്ടീഷ് യുവതി ഷമീമ ബീഗം എന്ന ജിഹാദി വിധവയുമായി ബന്ധപ്പെട്ട പ്രശ്നം വീണ്ടും കുഴഞ്ഞ് മറിയുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഐസിസിന്റെ പതനത്തിന് ശേഷം മാതൃരാജ്യമായ ബ്രിട്ടനിലേക്കു തിരിച്ചു വരുന്നതിന് ഷമീമ താല്‍പര്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് അവരുടെ പാസ്പോര്‍ട്ട് ബ്രിട്ടീഷ് ഗവണ്‍മെന്റ് റദ്ദാക്കിയിരുന്നു. എന്നാല്‍ ഇതിനെതിരെ നിയമപോരാട്ടം നടത്താന്‍ ഷമീമയ്ക്ക് കാശ് നല്‍കുന്നത് ബ്രിട്ടീഷ് സര്‍ക്കാര്‍ തന്നെയാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട് സ്ഥിരീകരിച്ചിരിക്കുന്നത്. എന്തൊരു പ്രഹസനമാണിത്? എന്ന ചോദ്യം ഹോം സെക്രട്ടറി സാജിദ് ജാവിദിനോട് ചോദിക്കാനായിരിക്കും ഇതറിയുമ്പോള്‍ മിക്കവര്‍ക്കും തോന്നുന്നത്.

ഷാമിമയുടെ കേസ് വാദിക്കാന്‍ ആ യുവതിക്ക് വേണ്ടി നികുതിദായകന്റെ പണം ചോദിയ്ക്കുന്നതില്‍ ലോയര്‍മാര്‍ വിജയിച്ചുവെന്നും സൂചനയുണ്ട്. സര്‍ക്കാരിന്റെ ഈ നടപടി വെറുപ്പുളവാക്കുന്നതും പരിഹാസ്യവുമാണെന്നാണ് എംപിമാര്‍ ആഞ്ഞടിച്ചിരിക്കുന്നത്. ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ പോയതിന്റെ പേരില്‍ ഷമീമയുടെ ബ്രിട്ടീഷ് പാസ്പോര്‍ട്ട് റദ്ദ് ചെയ്ത ജാവിദിന്റെ നടപടി നീതീകരിക്കാനാവില്ലെന്നും അതിനാല്‍ ഇതിനെതിരെയുള്ള നിയമപോരാട്ടത്തിന് നികുതിദായകന്റെ പണത്തില്‍ നിന്നും ഫണ്ട് അനുവദിക്കണമെന്നുമാണ് ലോയര്‍മാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഇതോടെ ഈ നിയമപോരാട്ടത്തിലൂടെ 19 കാരിയായ ഷമീമ യുകെയിലേക്ക് തിരിച്ച് വരാന്‍ നടത്തുന്ന നിയമ പോരാട്ടത്തിന് വേണ്ടി വരുന്ന ആയിരക്കണക്കിന് പൗണ്ട് ബില്‍ നികുതിദായകന്‍ നല്‍കേണ്ടി വരുമെന്നുറപ്പായിരിക്കുകയാണ്. ഐസിസിന്റെ പതനത്തിന് ശേഷം നിലവില്‍ സിറിയയിലെ അഭയാര്‍ത്ഥി ക്യാമ്പിലാണ് യുവതി കഴിയുന്നത്. ഇവിടെ വച്ച് മാര്‍ച്ച് ആദ്യം ഷമീമയ്ക്ക് ജനിച്ച ഒരു കുട്ടി 18 ദിവസം തികഞ്ഞപ്പോള്‍ മരിക്കുകയും ചെയ്തിരുന്നു. അഭയാര്‍ത്ഥി ക്യാമ്പിലെ വളരെ പരിമിതമായ സാഹചര്യങ്ങള്‍ മൂലമാണ് കുട്ടി മരിച്ചതെന്നും ഷമീമയെ ബ്രിട്ടനിലേക്ക് തിരിച്ച് വരാന്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് വിലക്കേര്‍പ്പെടുത്തിയത് മൂലമാണ് കുഞ്ഞ് മരിച്ചതെന്നും ചിലര്‍ ശക്തമായ ആരോപണം ഉന്നയിച്ചിരുന്നു.

ഇത്തരത്തില്‍ പണം ആവശ്യപ്പെട്ട ലീഗല്‍ എയ്ഡ് ഏജന്‍സിയുടെ കഴിഞ്ഞ രാത്രിയിലെ നീക്കത്തെ ശക്തമായി അപലപിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഐസിസിലെ ചാവേറുകള്‍ക്ക് സ്യൂയിസൈഡ് വെസ്റ്റുകള്‍ തയ്ച്ച് കൊടുത്ത് അത് അവരെ അഴിക്കാന്‍ സാധിക്കാത്ത വിധത്തില്‍ ധരിപ്പിക്കുന്നത് ഷമീമയാണെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്തു വന്ന ദിവസം തന്നെയാണ് ഏജന്‍സി ഇതിനായി ശ്രമിച്ചതെന്നത് കടുത്ത വിമര്‍ശനത്തിനാണ് ഇടയാക്കുന്നത്. കലാനിഷ്‌കോവ് റൈഫിള്‍ പിടിച്ച് ഷമീമ ഐസിസ് മൊറാലിറ്റി പോലീസിന്റെ സീനിയര്‍ റോള്‍ വഹിച്ചിരുന്നുവെന്നും ഇന്നലെ വെളിപ്പെട്ടിരുന്നു.

ഈസ്റ്റ് ലണ്ടനിലെ തന്റെ വീട്ടില്‍ നിന്നും 2015ല്‍ തന്റെ രണ്ടു കൂട്ടുകാരികളോടൊപ്പം തുര്‍ക്കിയിലേക്ക് കടക്കുകയും അവിടെ നിന്നും സിറിയയിലേക്ക് പോവുകയും ചെയ്ത ഷമീമ അവിടെ വച്ച് ഡച്ച് കാരനായ ജിഹാദിയായ യാഗോ റെയ്ഡ്ജിക്കിനെ വിവാഹം ചെയ്യുകയായിരുന്നു. ഇവര്‍ക്ക് മൂന്ന് കുട്ടികള്‍ പിറന്നെങ്കിലും മൂന്ന് പേരും ചെറുപ്പത്തില്‍ തന്നെ മരിച്ചു പോവുകയായിരുന്നു. അഭയാര്‍ത്ഥി ക്യാമ്പില്‍ പോയി ഷമീമയെ കാണാന്‍ ലീഗല്‍ എയ്ഡ് ഏജന്‍സിക്ക് സാധിച്ചിട്ടില്ലെങ്കിലും നിയമപോരാട്ടത്തിനുള്ള പണത്തിനായി സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ ഷമീമയുടെ കുടുംബത്തിന് അവകാശമുണ്ടെന്നാണ് ഏജന്‍സി നിര്‍ദേശിച്ചിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category