1 GBP = 92.00 INR                       

BREAKING NEWS

ലോകത്തെ ഏറ്റവും സമ്പന്നനായ സ്പോര്‍ട്സ്മാനായി വിലസവെ പരിക്കേറ്റ് പിന്‍വാങ്ങി; മദ്യവും മയക്കുമരുന്നും അവിശുദ്ധ ബന്ധങ്ങളും ജീവിതം തകര്‍ത്തു; നീണ്ട 14 വര്‍ഷത്തിന് ശേഷം 43-ാം വയസില്‍ പുതിയ മനുഷ്യനായി അത്യപൂര്‍വ കിരീടം നേടി ടൈഗര്‍ വുഡ്; ഇങ്ങനെയൊരു മടങ്ങി വരവ് ലോക കായിക ചരിത്രത്തില്‍ ആദ്യം

Britishmalayali
kz´wteJI³

ജീവിതം കൈവിട്ട് പോയ അമേരിക്കന്‍ പ്രഫഷണല്‍ ഗോള്‍ഫറായ എല്‍ഡ്രിക് ടോന്റ് അഥവാ 'ടൈഗര്‍ വുഡ്' 14 വര്‍ഷത്തിന് ശേഷം തന്റെ കായിക ഇനത്തിലേക്ക് ശക്തമായ തിരിച്ച് വരവ് നടത്തിയത് വന്‍ വാര്‍ത്തയാകുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ലോകത്തെ ഏറ്റവും സമ്പന്നനായ സ്പോര്‍ട്സ്മാനായി വിലസവെ പരിക്കേറ്റ് പിന്‍വാങ്ങേണ്ടി വന്ന വുഡ് തുടര്‍ന്ന്  മദ്യത്തിനും മയക്കുമരുന്നിനും അവിശുദ്ധ ബന്ധങ്ങള്‍ക്കും അടിപ്പെട്ട്  ജീവിതം തകര്‍ന്ന അവസ്ഥയിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ നീണ്ട 14 വര്‍ഷത്തിന് ശേഷം 43ാം വയസില്‍ പുതിയ മനുഷ്യനായി അത്യപൂര്‍വ കിരീടം നേടി ടൈഗര്‍ വുഡ് തിരിച്ച് വന്നിരിക്കുകയാണ്.  ഇങ്ങനെയൊരു മടങ്ങി വരവ് ലോക കായിക ചരിത്രത്തില്‍ ആദ്യമാണെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്.

83ാം മാസ്റ്റേര്‍സ് ടൂര്‍ണമെന്റിലാണ് കിരീടം നേടി വുഡ് ഏവരെയും ആശ്ചര്യപ്പെടുത്തിക്കൊണ്ട് 2005നു ശേഷം തിരിച്ചു വന്നിരിക്കുന്നത്. ജോര്‍ജിയയിലെ അഗസ്റ്റ് നാഷണല്‍ ഗോള്‍ഫ് ക്ലബില്‍ വച്ച് ഞായറാഴ്ച നടന്ന ഫൈനല്‍ റൗണ്ടിലാണ് വുഡ് തിരിച്ച് വരവ് നടത്തിയിരിക്കുന്നത്. 2005ന് ശേഷം ഇതാദ്യമായിട്ടാണ് വുഡ് ഇത്തരത്തില്‍ മാസ്റ്റേര്‍സ് കരസ്ഥമാക്കിയത്. വുഡിന്റെ കുത്തഴിഞ്ഞ ജീവിതത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ വിവാഹജീവിതം താറുമാറാവുകയും 2010ല്‍ വിവാഹമോചനം നടക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് 2017ലായിരുന്നു ജീവിതം മാറ്റി മറിച്ച ലുംബര്‍ ഫ്യൂഷന്‍ സര്‍ജറിക്ക് അദ്ദേഹം വിധേയനായത്.

തുടര്‍ന്ന് ട്രാഫിക്ക് ലെയ്നില്‍ കാറിട്ട് അതിനകത്ത് ഉറങ്ങിപ്പോയതിനെ തുടര്‍ന്ന് വുഡ് നാണം കെട്ട് രീതിയില്‍ അറസ്റ്റിലാവുകയും ചെയ്തിരുന്നു. ഇന്നലെ വുഡിന്റെ തിരിച്ച് വരവിന് സാക്ഷ്യം വഹിച്ച് അദ്ദേഹത്തിന്റെ 75 കാരിയായ അമ്മ കുല്‍ട്ടിഡ വുഡ്സ്, മക്കളായ ചാര്‍ളി, സാം എന്നിവരും ഗേള്‍ഫ്രണ്ടായ എറിക ഹെര്‍മാന്‍ എന്നിവരും സന്നിഹിതരായിരുന്നു. വിജയാഹ്ലാദത്തില്‍ ഗേള്‍ഫ്രണ്ടിന് സ്നേഹചുംബനമേകാനും വുഡ് മറന്നില്ല. വുഡിന്റെ രണ്ടാം വയസിലായിരുന്നു പിതാവ് ഏള്‍ വുഡ്സ് അദ്ദേഹത്തെ ഗോള്‍ഫിന്റെ രംഗത്തെത്തിച്ചത്. 2006ല്‍ അച്ഛന്‍ മരിച്ചതിന് ശേഷം വുഡ് വിജയിക്കുന്ന ആദ്യത്തെ മാസ്റ്റേര്‍സുമാണിത്.

പരുക്കിനെയും പ്രതിസന്ധികളെയും അതിജീവിച്ച് താന്‍ ശക്തനായി തിരിച്ച് വരുമെന്ന് രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു മുന്‍ വേള്‍ഡ് നമ്പര്‍ വണ്ണായിരുന്ന വുഡ് പ്രഖ്യാപിച്ചിരുന്നത്. ഇത് പ്രകാരം കായിക രംഗത്തെ തന്നെ മഹത്തായ തിരിച്ച് വരവാണ് അദ്ദേഹം നടത്തിയിരിക്കുന്നത്. ഓഗസ്റ്റ് നാഷണലില്‍ നാടകീയമായ വണ്‍ ഷോട്ട് വിജയം സഹിതമാണ് വുഡ് ഫിഫ്ത് ഗ്രീന്‍ ജാക്കറ്റ് സുരക്ഷിതമാക്കിയിരിക്കുന്നത്. ഇന്നലത്തെ വിജയത്തോടെ തന്റെ 15ാമത് മേജര്‍ ടൈറ്റിലാണ് വുഡ് നേടിയിരിക്കുന്നത്. ഇതിന് മുമ്പ് 1997ലും 2001ലും 2002ലും 2005ലും ഇതിന് മുമ്പ് വുഡ് മാസ്റ്റേര്‍സ് നേടിയിരുന്നു.

ഇതിന് പുറമെ 1999ല്‍ പിജിഎ ചാമ്പ്യന്‍ ഷിപ്പ്, 2000ത്തില്‍ യുഎസ് ഓപ്പണ്‍, ഓപ്പണ്‍, പിജിഎ ചാമ്പ്യന്‍ഷിപ്പ്, 2002ല്‍ യുഎസ് ഓപ്പണ്‍, 2008ല്‍ യുഎസ് ഓപ്പണ്‍ എന്നിവയും വുഡ് നേടിയിരുന്നു. വളരെയേറെ വിവാദങ്ങള്‍ നിറഞ്ഞ ജീവിതവുമാണ് വുഡിന്റേത്. ന്യൂയോര്‍ക്ക് സിറ്റി നൈറ്റ്ക്ലബ് മാനേജരായ റേച്ചല്‍ ഉച്ചിടെലുമായി വുഡിന് അവിശുദ്ധ ബന്ധമുണ്ടെന്ന വാര്‍ത്ത് 2009ലായിരുന്നു പുറത്തു വന്നിരുന്നത്. എന്നാല്‍ വുഡ് ഇത് ശക്തമായി നിഷേധിച്ചിരുന്നു. ലോകത്തിലെ ഏറ്റവും സ്ത്രീ ലമ്പടനായ കായിക താരമെന്ന ആരോപണം വരെ വുഡ് നേരിട്ടിരുന്നു. അതായത് നിരവധി സ്ത്രീകളുമായി ബന്ധപ്പെട്ടുത്തി അദ്ദേഹത്തിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്ന് വന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് 2010ല്‍ ഭാര്യ എലിനുമായി വുഡിന് വേര്‍പിരിയേണ്ടി വന്നത്. മദ്യവും മയക്കുമരുന്നും ഉപയോഗിച്ച് വണ്ടിയോടിച്ചുവെന്ന പേരില്‍ 2017 മേയ് 29ന് വുഡിനെ ഫ്ലോറിഡയിലെ ജൂപ്പിറ്റര്‍ ഐലന്റില്‍ വച്ച് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category