1 GBP = 90.10 INR                       

BREAKING NEWS

യുകിപിന് തുടക്കമിട്ട് ഞെട്ടിച്ച നിജെല്‍ ഫെരാജ് തുടങ്ങിയ പുതിയ ബ്രക്സിറ്റ് പാര്‍ട്ടിയിലേക്ക് കുത്തൊഴുക്ക്; യുകിപ് അംഗങ്ങളും യൂറോപ്യന്‍ എംപിമാരും കൂട്ടത്തോടെ വരുന്നതിനിടയില്‍ ടോറികളിലെ എംപിമാരും ബ്രക്സിറ്റ് പാര്‍ട്ടിയില്‍; യൂറോപ്യന്‍ ഇലക്ഷനില്‍ മുമ്പിലെത്തുക പുതിയ പാര്‍ട്ടിയോ?

Britishmalayali
kz´wteJI³

മേയ് മാസത്തില്‍ നടക്കാനിരിക്കുന്ന യൂറോപ്യന്‍ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മുന്‍ യുകിപ് നേതാവ് നിജെല്‍ ഫെരാജ് സ്ഥാപിച്ചിരിക്കുന്ന പുതിയ ബ്രക്സിറ്റ് പാര്‍ട്ടിക്ക് നിരവധി ടോറി എംപിമാരുടെ പിന്തുണ ലഭിക്കുമെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. 26 ടോറി എംപിമാര്‍ ഇക്കാര്യത്തില്‍ ഫെരാജിന് പിന്തുണ അറിയിച്ചിട്ടുണ്ട്. യുകിപിന് തുടക്കമിട്ട് ഏവരെയും ഞെട്ടിച്ച ഫെരാജിന്റെ പുതിയ പാര്‍ട്ടിയിലേക്ക് ടോറി അംഗങ്ങളടക്കമുള്ളവരുടെ കുത്തൊഴുക്ക് തുടരുന്ന അവസ്ഥയാണുള്ളത്. കാര്യങ്ങള്‍ ഇങ്ങനെയാണ് പുരോഗമിക്കുന്നതെങ്കില്‍ യൂറോപ്യന്‍ യൂണിയന്‍ ഇലക്ഷനില്‍ മുമ്പിലെത്തുക പുതിയ പാര്‍ട്ടിയായിരിക്കുമോ എന്ന ചോദ്യവും ഇതിനിടെ ശക്തമാകുന്നുണ്ട്.

ഒരു ടിവി താരം, ഉയര്‍ന്ന പ്രൊഫൈലിലുള്ള ചാരിറ്റി വ്യക്തിത്വങ്ങള്‍, മുഖ്യധാരാ പാര്‍ട്ടിയില്‍ നിന്നുള്ള നേതാക്കന്‍മാര്‍, തുടങ്ങിയവര്‍ പുതിയ പാര്‍ട്ടിയില്‍ ചേരുമെന്നാണ് കരുതുന്നത്. വരാനിരിക്കുന്ന യൂറോപ്യന്‍ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കടുത്ത യൂറോപ്യന്‍ യൂണിയന്‍ വിരുദ്ധത ഉയര്‍ന്ന് വരുന്നതിനായുള്ള കടുത്ത ആഹ്വാനം യൂറോസെപ്റ്റിക് യൂറോപ്യന്‍ റിസര്‍ച്ച് ഗ്രൂപ്പ് വൈസ് ചെയര്‍മാനായ മാര്‍ക്ക് ഫാന്‍കോയിസ് ഉയര്‍ത്തി അധികം വൈകുന്നതിന് മുമ്പാണ് പുതിയ വാര്‍ത്ത പുറത്ത് വന്നിരിക്കുന്നതെന്നത് നിര്‍ണായകമാണ്. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി നിരവധി കണ്‍സര്‍വേറ്റീവ് എംപിമാര്‍, കൗണ്‍സിലര്‍മാര്‍, തുടങ്ങിയവര്‍ തന്റെ നിലപാടുകളോട് താല്‍പര്യം പ്രകടിപ്പിച്ച് കൊണ്ടിരിക്കുന്നുവെന്നും ഫെരാജ് പറയുന്നു.

അടുത്ത മാസം നടക്കുന്ന തെരഞ്ഞെടുപ്പില്‍ മറ്റേത് പാര്‍ട്ടിയേക്കാളും സീറ്റ് ഫെരാജിന്റെ പാര്‍ട്ടിക്ക് ലഭിക്കുമെന്ന് പറഞ്ഞ് വാതുവയ്പുകാര്‍ 1000 പൗണ്ടിന്റെ പന്തയം വരെ വയ്ക്കുന്നുണ്ട്. ഇആര്‍ജി ചെയര്‍മാന്‍ ജേക്കബിന്റെ സഹോദരിയായ അനുന്‍സിയാറ്റ് റീസ് മോഗ് അടക്കമുള്ള നിരവധി പേര്‍ പുതിയ ബ്രക്സിറ്റ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികളായി മാറുന്നതിന് താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. യുകെ യൂറോപ്യന്‍ യൂണിയനില്‍ തന്നെ തുടരണമെന്ന നിലപാടുള്ള തങ്ങളുടെ എംപിമാരില്‍ നിന്നും ടോറികള്‍ കടുത്ത വെല്ലുവിളി നേരിട്ട് കൊണ്ടിരിക്കുന്ന അവസ്ഥയിലാണ് ബ്രെക്സിറ്റ് പാര്‍ട്ടിയെ പിന്തുണക്കുന്ന എംപിമാര്‍ വര്‍ധിക്കുന്നതും ടോറികള്‍ക്ക് ഭീഷണിയായിത്തീരുന്നത്.

ബ്രക്സിറ്റ് പ്രശ്നത്തില്‍ ടോറി പാര്‍ട്ടിയില്‍ നിന്നും രാജി വച്ച് ചേയ്ഞ്ച് യുകെ എന്ന ഇന്റിപെന്റന്റ് ഗ്രൂപ്പിലേക്ക് പോയവരില്‍ അന്ന സൗബ്രി അടക്കമുള്ള പ്രമുഖ ടോറികള്‍ ഉള്‍പ്പെടുന്നു. കണ്‍സര്‍വേറ്റീവുകള്‍ക്കുള്ള പിന്തുണ ആറു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലായിരിക്കുന്ന വേളയിലാണ് പുതിയ ബ്രക്സിറ്റ് പാര്‍ട്ടിയിലേക്കുള്ള ടോറി കളുടെ ഒഴുക്കിനെക്കുറിച്ചുള്ള വാര്‍ത്ത പുറത്ത് വന്നിരിക്കുന്നതെന്നതും ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. തങ്ങള്‍ ടോറി പാര്‍ട്ടിയെ പിന്തുണക്കുമെന്ന് 2017ല്‍ വോട്ട് ചെയ്തവരില്‍ വെറും മൂന്നില്‍ രണ്ട് പേര്‍ മാത്രമേ തറപ്പിച്ച് പറയുന്നുള്ളൂ. ബ്രക്സിറ്റ് പാര്‍ട്ടി രൂപീകരിച്ച് ദിവസങ്ങള്‍ക്കം അത്  യൂറോപ്യന്‍ യൂണിയന്‍ ഇലക്ഷന്‍ വോട്ടിംഗ് ഇന്റന്‍ഷന്റെ 15 ശതമാനം നേടുമെന്ന പ്രവചനം പുറത്ത് വന്നിരുന്നു.  നേടുന്ന വോട്ടിംഗ് ഓഹരിയുടെ കാര്യത്തില്‍ ബ്രെക്സിറ്റ് പാര്‍ട്ടി മൂന്നാം സ്ഥാനത്തെത്തുമെന്നും പ്രവചനമുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category