1 GBP = 90.10 INR                       

BREAKING NEWS

ഏത് വെബ്സൈറ്റ് തുറക്കണമെങ്കിലും പ്രായം തികഞ്ഞുവെന്ന് ടിക്ക് ചെയ്യേണ്ടി വരും; അല്ലെങ്കില്‍ കുട്ടികളായി കരുതി സൈറ്റ് തുറക്കാന്‍ അനുവദിക്കില്ല; ബ്രിട്ടനിലെ ഇന്റര്‍നെറ്റ് നിയമങ്ങള്‍ കര്‍ക്കശമാകുമ്പോള്‍ കഷ്ടപ്പെടുന്നത് സാധാരണക്കാര്‍

Britishmalayali
kz´wteJI³

യുകെയില്‍ ഇന്റര്‍നെറ്റിലൂടെയുള്ള ചൂഷണങ്ങളും ഇന്റര്‍നെറ്റുകളുടെയും വെബ്സൈറ്റുകളുടെയും ദുരുപയോഗങ്ങളും പെരുകിയതിനെ തുടര്‍ന്ന്  ഇത് സംബന്ധിച്ച നിയമം കര്‍ക്കശമാക്കാന്‍ അധികൃതര്‍ ഒരുങ്ങുന്നു. ഇത് പ്രകാരം അധികം വൈകാതെ ഏത് വെബ്സൈറ്റ് തുറക്കണമെങ്കിലും പ്രായം തികഞ്ഞുവെന്ന് ടിക്ക് ചെയ്യേണ്ടി വരും. ഇത്തരത്തില്‍ ടിക്ക് ചെയ്തിട്ടില്ലെങ്കില്‍ ലോഗിന്‍ ചെയ്യാന്‍ ശ്രമിക്കുന്നവരെ  കുട്ടികളായി കരുതി സൈറ്റ് തുറക്കാന്‍ അനുവദിക്കില്ലെന്നാണ് റിപ്പോര്‍ട്ട്.   ബ്രിട്ടനിലെ ഇന്റര്‍നെറ്റ് നിയമങ്ങള്‍ കര്‍ക്കശമാകുമ്പോള്‍ കഷ്ടപ്പെടുന്നത് സാധാരണക്കാരായിരിക്കുമെന്ന ആശങ്കയും ശക്തമാകുന്നുണ്ട്.

പുതിയ നീക്കം നടപ്പിലായാല്‍ തങ്ങള്‍ ഓരോ പേജ് സന്ദര്‍ശിക്കുമ്പോഴും തങ്ങളുടെ വയസ് തെളിയിക്കാന്‍ യൂസര്‍മാര്‍ നിര്‍ബന്ധിതരാകും. ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ നടപ്പിലാക്കാനൊരുങ്ങുന്ന ഈ നിയമം തീരെ വിട്ട് വീഴ്ചയില്ലാത്തതായിട്ടാണ് വിലയിരുത്തപ്പെടുന്നത്. ഇതു പ്രകാരം എല്ലാ വെബ് കമ്പനികളും തങ്ങളുടെ വെബ്സൈറ്റുകള്‍ ഉപയോഗിക്കുന്നതിനായി കര്‍ക്കശമായ പ്രായപരിശോധന ഏര്‍പ്പെടുത്തേണ്ടി വരും. കുട്ടികളുടെ ഇന്റര്‍നെറ്റ് ഉപയോഗം സുരക്ഷിതമാക്കുന്നതിനായി ലക്ഷ്യമിട്ടുള്ള നിയമമാണിതെങ്കിലും ഇത് സാധാരണ യൂസര്‍മാര്‍ക്ക് കടുത്ത ബുദ്ധിമുട്ടുണ്ടാക്കുമെന്നാണ്  ദി ഇന്‍ഫര്‍മേഷന്‍ വാച്ച്ഡോഗ് മുന്നറിയിപ്പേകുന്നത്.

പുതിയ നിയമത്തിനായുള്ള നിര്‍ദേശങ്ങള്‍ ഇന്നലെയാണ് ഇന്‍ഫര്‍മേഷന്‍ കമ്മീഷണറുടെ ഓഫീസ് പുറത്തു വിട്ടിരിക്കുന്നത്. ചില സര്‍വീസുകള്‍ 18 വയസില്‍ താഴെ പ്രായമുള്ളവര്‍ക്ക് ആക്സസ് ചെയ്യുന്നതിന് പുതിയ നിയമം തടസം സൃഷ്ടിക്കുമെന്നാണ് ഇതിന്റെ വിമര്‍ശകര്‍ എടുത്തു കാട്ടുന്നത്. ഓണ്‍ലൈന്‍ ഷോപ്പ്, ഹോളിഡേ ഓണ്‍ലൈന്‍, കമേഴ്സ്യല്‍ ന്യൂസ് വെബ്സൈറ്റുകള്‍ തുടങ്ങിയവ ഓരോ പ്രാവശ്യവും ലോഗ് ഓണ്‍ ചെയ്യുമ്പോള്‍ ഇത്തരത്തില്‍ പ്രായം തെളിയിക്കേണ്ടുന്ന അവസ്ഥ സംജാതമാകുന്നത് നിരവധി പ്രായോഗിക ബുദ്ധിമുട്ടുകള്‍ക്ക് വഴിയൊരുക്കുമെന്നാണ് വിമര്‍ശകര്‍ മുന്നറിയിപ്പേകുന്നത്.

ഓണ്‍ലൈന്‍ അഡ്വര്‍ടൈസിംഗ് ബിസിനസിനെ ഈ നിയമം കടുത്ത രീതിയില്‍ ബാധിക്കുമെന്നും വിമര്‍ശകര്‍ മുന്നറിയിപ്പേകുന്നു. ഓണ്‍ലൈന്‍ ന്യൂസ് വെബ്സൈറ്റുകള്‍, മംസ്നെറ്റ്, ട്രിപ്പ് അഡൈ്വസര്‍ എന്നിവയടക്കമുള്ള ചാറ്റ് ഫോറങ്ങള്‍ ഫ്രീ വെബ് സര്‍വീസുകള്‍ക്ക് ഭീഷണിയായി വര്‍ത്തിക്കുമെന്നും വിമര്‍ശകര്‍ പ്രവചിക്കുന്നു. പുതിയ നിയമം പാലിക്കാത്ത വെബ് കമ്പനികളില്‍ നിന്നും അവരുടെ ഗ്ലോബര്‍ ടേണ്‍ ഓവറിന്റെ നാല് ശതമാനം വരെ പിഴ ഈടാക്കാനും നിര്‍ദേശമുണ്ട്. കുട്ടികള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന വേളയില്‍ അവര്‍ക്കുള്ള സംരക്ഷണം വര്‍ധിപ്പിക്കുന്നതിനായിട്ടാണ് പുതിയ നിയമം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് ഇന്‍ഫര്‍മേഷന്‍ കമമീഷണറായ എലിസബത്ത് ഡെന്‍ഹാം പറയുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category