1 GBP = 90.10 INR                       

BREAKING NEWS

കുമ്മനവും മുരളീധരനും പ്രേമചന്ദ്രനും വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കും; കെ സുരേന്ദ്രന്‍ രണ്ടാമതെത്തിയത് കേവലം ഒരു പോയിന്റ് വ്യത്യാസത്തില്‍; ത്രികോണ മത്സരത്തിനൊടുവില്‍ എം ബി രാജേഷ് ജയിക്കുന്നത് കേവലം രണ്ട് ശതമാനം മുന്‍തൂക്കത്തോടെ; ഇന്നസെന്റിനും ജോയ്സ് ജോര്‍ജ്ജിനു പി കെ ബിജുവിനും വിജയം; രാഹുലിനേക്കാന്‍ വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുക കുഞ്ഞാലിക്കുട്ടി; 13 സീറ്റ് യുഡിഎഫിനും ആറ് സീറ്റ് എല്‍ഡിഎഫിനും ഒരു സീറ്റ് ബിജെപിക്കും നല്‍കിയ ഏഷ്യാനെറ്റ് സര്‍വേയിലെ ഫലങ്ങള്‍ ഇങ്ങനെ

Britishmalayali
kz´wteJI³

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അനുകൂല ഫലം പ്രവചിച്ച് ഏഷ്യാനെറ്റ് ന്യൂസിന്റെ അഭിപ്രായ സര്‍വേ. ഏഷ്യാനെറ്റും AZ റിസര്‍ച്ച് പാര്‍ട്ണേഴ്സും ചേര്‍ന്ന് നടത്തിയ സര്‍വേയില്‍ കേരളത്തിലെ 20 സീറ്റില്‍ 13 സീറ്റുകളില്‍ യുഡിഎഫ് വിജയിക്കുമ്പോള്‍ ആറു സീറ്റുകളില്‍ എല്‍ഡിഎഫും ഒരു സീറ്റില്‍ ബിജെപിയും വിജയിക്കുമെന്നാണ് സര്‍വേഫലം. മലബാറില്‍ യുഡിഎഫ് മുന്‍തൂക്കം നേടുമ്പോള്‍ മധ്യകേരളത്തില്‍ എല്‍ഡിഎഫിനാണ് സര്‍വേ ഫലം പ്രവചിക്കുന്നത്. ബിജെപി സ്ഥാനാര്‍ത്ഥികള്‍ നാലിടങ്ങളില്‍ ശക്തമായ മത്സരം കാഴ്ച്ചവെക്കുമെന്നു ഇതില്‍ തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്‍ വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നുമാണ് ഏഷ്യാനറ്റ് സര്‍വേ വ്യക്തമാക്കുന്നത്. പത്തനംതിട്ടയില്‍ കെ സുരേന്ദ്രന്‍ വിജയതുല്യമായ തോല്‍വി ഏറ്റുവാങ്ങുമെന്നും സര്‍വേ വ്യക്തമാക്കി. എന്‍ഡിഎക്ക് മൂന്ന് സീറ്റ് വരെ കിട്ടാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം.

മലബാറില്‍ ഇടതു കേന്ദ്രങ്ങളില്‍ പോലും യുഡിഎഫ് കുതിക്കുമെന്നാണ് സര്‍വേ സൂചിപ്പിക്കുന്നത്. വടക്കന്‍ മലബാറില്‍ കാസര്‍കോട് മാത്രമാണ് എല്‍ഡിഎഫിന് വിജയപ്രതീക്ഷയുള്ളത്. വയനാട് മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി വിജയിക്കുമെങ്കിലും വലിയ ഭൂരിപക്ഷം ഉണ്ടാകില്ലെന്നാണ് പ്രവചനം എന്നതും ശ്രദ്ധേയമാണ്. രാഹുല്‍ ജയിക്കുമെന്ന് 45 ശതമാനം പേരാണ് അഭിപ്രായപ്പെട്ടത്. ഇടത് സ്ഥാനാര്‍ത്ഥി സുനീറിന് 39 ശതമാനം പേരാണ് വിജയം പ്രവചിച്ചിരിക്കുന്നത്. തുഷാറിന് വെറും 16 ശതമാനം പേരുടെ പിന്തുണയാണ് ലഭിച്ചത്. വടകരയില്‍ കെ മുരളീധരന്‍ പി ജയരാജനെ മുട്ടുകുത്തിക്കും.

45 ശതമാനം പേര്‍ കെ മുരളീധരന്‍ ജയിക്കുമെന്ന് അഭിപ്രായപ്പെട്ടു. സിപിഎമ്മിന്റെ പി. ജയരാജനെ 39 ശതമാനം പേരാണ് പിന്തുണച്ചത്. കൊല്ലത്ത് എന്‍കെ പ്രേമചന്ദ്രനും വലിയ ഭൂരിപക്ഷത്തില്‍ തന്നെ വിജയിക്കുമെന്നും അഭിപ്രായ സര്‍വേ പറയുന്നു. അതേസമയം തന്നെ എല്‍ഡിഎഫിന്റെ ശക്തികേന്ദ്രങ്ങളില്‍ തന്നെ വലിയ അട്ടിമറി സാധ്യത നിലനില്‍ക്കുന്നുണ്ട്.

ബിജെപി മൂന്ന് സീറ്റില്‍ സാധ്യത, എന്‍ഡിഎ ക്യാമ്പില്‍ ആഹ്ലാദം
ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബിജെപി മൂന്ന് സീറ്റില്‍ വിജയം നേടുമെന്നാണ് ഏഷ്യാനെറ്റ് സര്‍വേഫലം സൂചിപ്പിക്കുന്നത്. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍ മണ്ഡലങ്ങളിലാണ് സാധ്യതാപട്ടികയില്‍ ഉള്ളത്. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന് വ്യക്തമായ ആധിപത്യമാണ് സര്‍വേ പ്രവചിക്കുന്നത്. പത്തനംതിട്ടയില്‍ ഒരു ശതമാനത്തിന്റെ മാത്രം വ്യത്യാസവുമാണ് സുരേന്ദ്രന്‍ സിറ്റിങ് എംപി ആന്റോ ആന്റണിയുമായി ഉള്ളത്.

തൃശൂരില്‍ വൈകി വന്നിട്ടും വലിയ മുന്നേറ്റം സുരേഷ് ഗോപി ഉണ്ടാക്കിയതായും സര്‍വേ പറയുന്നു. ബിജെപി കേന്ദ്രങ്ങളെ പോലും അത്ഭുതപ്പെടുത്തുകയും ഇടത് വലത് മുന്നണികളെ ഞെട്ടിക്കുകയും ചെയ്യുന്ന സര്‍വേ റിപ്പോര്‍ട്ടാണ് പുറത്ത് വന്നത്. കോഴിക്കോട് എംകെ രാഘവന്‍ തന്നെ മൂന്നാം തവണയും വിജയിക്കുമെന്ന് 44 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. എല്‍.ഡി.എഫിന്റെ എ. പ്രദീപ്കുമാറിനെ 36 ശതമാനം പേരാണ് പിന്തുണച്ചത്. കണ്ണൂര്‍ സീറ്റില്‍ യു.ഡി.എഫിന്റെ കെ.സുധാകരന്‍ വിജയിക്കുമെന്ന് 39 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. പി.കെ. ശ്രീമതി വിജയിക്കുമെന്ന് 38 ശതമാനം പേരാണ് അഭിപ്രായപ്പെട്ടത്.കാസര്‍കോട് മണ്ഡലം സിപിഎം തന്നെ നിലനിറുത്തുമെന്നാണ് സര്‍വേ വ്യക്തമാക്കുന്നത്. സിപിഎം സ്ഥാനാര്‍ത്ഥിയെ 34 ശതമാനം പേര്‍ പിന്തുണച്ചു. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ 33 ശതമാനം പേരാണ് പിന്തുണച്ചത്.

മലപ്പുറവും പൊന്നാനിയും യു.ഡി.എഫ് തന്നെ പിടിക്കുമെന്നാണ് സര്‍വേ പറയുന്നത്. മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിക്ക് പാതിയിലേറെ ജനപിന്തുണയാണ് ലഭിച്ചത്. 52 ശതമാനം അദ്ദേഹം വിജയിക്കുമെന്ന് പറഞ്ഞു. വിപി സാനുവിനെ 29 ശതമാനമാണ് പിന്തുണച്ചത്. അതേസമയം പൊന്നാനിയില്‍ ഇ.ടി. മുഹമ്മദ് ബഷീര്‍ പി.വി. അന്‍വറിനെ തോല്‍പ്പിക്കുമെന്ന് സര്‍വേ പറയുന്നു. ഇ.ടി. മുഹമ്മദ് ബഷീര്‍ വിജയിക്കുമെന്ന് 46 ശതമാനമാണ് അഭിപ്രായപ്പെട്ടത്. പാലക്കാട് എല്‍.ഡി,?എഫ് നിലനിറുത്തുമെന്നാണ് സര്‍വേയില്‍ പങ്കെടുത്ത 37 ശതമാനം അഭിപ്രായപ്പെട്ടത്.

വടക്കന്‍ കേരളത്തില്‍ യുഡിഎഫ് തരംഗം
വടക്കന്‍ കേരളത്തിലെ എട്ട് സീറ്റുകളില്‍ കാസര്‍കോടും പാലക്കാടും ഒഴികെയുള്ള ആറ് സീറ്റും യുഡിഎഫ് നേടുമെന്നാണ് പ്രവചനം. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന കാസര്‍കോട്ട് എല്‍ഡിഎഫിന്റെ കെ. പി സതീഷ് ചന്ദ്രന് നേരിയ മുന്‍തൂക്കമുണ്ട്. സതീഷ് ചന്ദ്രന്‍ 34 ശതമാനത്തിന്റെയും യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന്‍ 33 ശതമാനത്തിന്റെയും പിന്തുണ നേടുമ്പോള്‍ എന്‍ഡിഎയുടെ രവീശ തന്ത്രിക്കൊപ്പമുള്ളത് 17 ശതമാനം പേരാണ്.

ഫോട്ടോ ഷിനിഷിലേക്ക് നീങ്ങുന്ന കണ്ണൂരില്‍ സിപിഎമ്മിന്റെ സിറ്റിങ് എംപി പി കെ ശ്രീമതിയെ യുഡിഎഫിന്റെ കെ സുധാകരന്‍ വീഴ്ത്തുമെന്നാണ് അഭിപ്രായ സര്‍വേ പ്രവചിക്കുന്നത്. കെ സുധാകരന് 39ഉം ശ്രീമതിക്ക് 38ഉം ശതമാനവും പിന്തുണയുണ്ടെന്നാണ് സര്‍വേ ഫലം. കേരളം ഉറ്റുനോക്കുന്ന വടകരയിലെ പോരാട്ടത്തില്‍ വിജയിയാവുക കെ മുരളീധരന്‍ ആകുമെന്ന് സര്‍വേ പ്രവചിക്കുന്നു. സിപിഎമ്മിലെ കരുത്തന്‍ പി ജയരാജനെതിരെ 7 ശതമാനത്തിന്റെ വ്യക്തമായ മേല്‍ക്കൈയാണ് മുരളീധരന് പ്രവചിക്കപ്പെടുന്നത്

വയനാട് സുരക്ഷിതമണ്ഡലം തന്നെയെന്ന് ഉറപ്പിക്കുകയാണ് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് അധ്യക്ഷന് 45 ശതമാനത്തിന്റെ പിന്തുണ ലഭിക്കുമെന്ന് സര്‍വേ കണ്ടെത്തുന്നു. കോഴിക്കോട് എം കെ രാഘവന് മൂന്നാമൂഴം പ്രവചിക്കുകയാണ് സര്‍വേ. രാഘവന്‍ 44 ശതമാനവും സിപിഎമ്മിന്റെ എ പ്രദീപ് കുമാര്‍ 36 ശതമാനവും വോട്ട് നേടുമെന്നാണ് പ്രവചനം.

മുസ്ലിം ലീഗ് കോട്ടകളില്‍ ഇക്കുറിയും ഇളക്കമുണ്ടാകില്ല. മലപ്പുറത്ത് പി കെ കുഞ്ഞാലിക്കുട്ടിയെ കാത്തിരിക്കുന്നത് ഇടതുപക്ഷത്തിന്റെ 29 ശതമാനത്തിന് എതിരെ 52 ശതമാനത്തിന്റെ മൃഗീയഭൂരിപക്ഷം കുഞ്ഞാലിക്കുട്ടി നേടുമെന്നാണ് പ്രവചനം. പൊന്നാനിയില്‍ ഇ ടി മുഹമ്മദ് ബഷീറിനും മികച്ച മാര്‍ജിനില്‍ വിജയിക്കാനാകുമെന്നാണ് സര്‍വേ കണ്ടെത്തുന്നത്. ഇടതുപക്ഷത്തിന്റെ 36ശതമാനത്തിന് എതിരെ 46 ശതമാനം വോട്ടര്‍മാരുടെ പിന്തുണയാണ് ഇ ടി മുഹമ്മദ് ബഷീറിന് സര്‍വേ പ്രവചിക്കുന്നത്.

പാലക്കാടും ആലത്തൂരും ശക്തമായ മത്സരം, ഇന്നസെന്റിന് രണ്ടാമൂഴം
മലബാറില്‍ ശ്രദ്ധേയമായ ത്രികോണപോരാട്ടം നടക്കുന്ന പാലക്കാട്ട് സിപിഎമ്മിന്റെ എം ബി രാജേഷിന് മൂന്നാമൂഴം പ്രവചിക്കുകയാണ് സര്‍വേ. രാജേഷ് 37 ശതമാനവും യുഡിഎഫ് സ്ഥാനാര്‍ത്ഥി വി കെ ശ്രീകണ്ഠന്‍ 35 ശതമാനവും ബിജെപിയുടെ സി കൃഷ്ണകുമാര്‍ 28 ശതമാനവും വോട്ട് വിഹിതം നേടുമെന്നാണ് കണ്ടെത്തല്‍. ഇവിടെ ശക്തമായ മത്സരമാണ് നടക്കുന്നതെന്നാണ് പ്രവചനം. ഇടതുകോട്ടയായ ആലത്തൂര്‍ കടുത്ത പോരാട്ടത്തിനിടയിലും പി കെ ബിജുവിനെ കൈവിടില്ലെന്ന് സര്‍വേ കണ്ടെത്തുന്നു. ബിജുവിന് 41 ശതമാനവും യുഡിഎഫിന്റെ പുതുമുഖ സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിന് 39ഉം ശതമാനവും വോട്ട് വിഹിതമാണ് സര്‍വേ പ്രവചിക്കുന്നത്.

ത്രികോണപോരാട്ടം കനക്കുന്ന തൃശൂര്‍ ടി എന്‍ പ്രതാപനിലൂടെ യുഡിഎഫ് തിരിച്ചുപിടിക്കുമെന്നാണ് പ്രവചനം.. പ്രതാപന് 36 ശതമാനവും എല്‍ഡിഎഫിന്റെ രാജാജി മാത്യുവിന് 32 ശതമാനവും വോട്ടര്‍മാരുടെ പിന്തുണയുണ്ട്. എന്‍ഡിഎയുടെ സുരേഷ് ഗോപിക്ക് 26 ശതമാനം വോട്ടാണ് സര്‍വേ പ്രവചിക്കുന്നത്. ചാലക്കുടിയില്‍ ഇന്നസെന്റിന് രണ്ടാമൂഴമെന്നാണ് സര്‍വേഫലം. യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാനെതിരെ രണ്ട് ശതമാനത്തിന്റെ മേല്‍ക്കൈയാണ് എല്‍ഡിഎഫിന്റെ സിറ്റിങ് എംപിയായ ഇന്നസെന്റിന് പ്രവചിക്കപ്പെടുന്നത്.

എറണാകുളത്ത് ഹൈബി ഈഡന് വ്യക്തമായ മേല്‍ക്കൈ ഉണ്ടെന്നാണ് സര്‍വേ കണ്ടെത്തിയത്. ഹൈബിക്ക് 43 ശതമാനവും പി രാജീവിന് 32 ശതമാനവും കേന്ദ്രമന്ത്രിയായ അല്‍ഫോന്‍സ് കണ്ണന്താനത്തിന് 20 ശതമാനവും വോട്ടുകിട്ടുമെന്നാണ് പ്രവചനം. ഫോട്ടോഫിനിഷിന് സാധ്യതയുള്ള ഇടുക്കിയില്‍ എല്‍ഡിഎഫിന്റെ സിറ്റിങ് എംപി ജോയ്സ് ജോര്‍ജ് കഷ്ടിച്ച് കടന്നുകൂടിയേക്കും. ഡീന്‍ കുര്യാക്കോസിനേക്കാള്‍ ഒരു ശതമാനത്തിന്റെ മേല്‍ക്കൈയാണ് നിലവില്‍ ജോയ്സിനുള്ളതെന്നാണ് സര്‍വേ പ്രവചിക്കുന്നത്.

തെക്കന്‍ കേരളത്തില്‍ മേല്‍ക്കൈ യുഡിഎഫിന്, ആലപ്പുഴയില്‍ ഷാനിമോളും വിജയിക്കും
ഏഴ് സീറ്റില്‍ അഞ്ചില്‍ യുഡിഎഫ് മുന്നിലുള്ളപ്പോള്‍ എല്‍ഡിഎഫിനും എന്‍ഡിഎക്കും ഓരോ സീറ്റ് വീതം ലഭിക്കുമെന്നാണ് കണ്ടെത്തല്‍. കോട്ടയത്ത് കേരള കോണ്‍ഗ്രസ് എമ്മിന്റെ തോമസ് ചാഴികാടന്‍ വമ്പന്‍ ജയം നേടുമെന്നാണ് സര്‍വേയിലെ കണ്ടെത്തല്‍. വോട്ട് വിഹിതത്തില്‍ ഇരുപത് ശതമാനത്തോളം വ്യത്യാസമാണ് സര്‍വേ പ്രവചിക്കുന്നത്. ഇടതുപക്ഷത്തിന്റെ 31 ശതമാനത്തിനെതിരെ 50 ശതമാനം വോട്ട് യുഡിഎഫ് നേടുമെന്നാണ് പ്രവചനം.

ആലപ്പുഴയില്‍ യുഡിഎഫിന്റെ ഷാനിമോള്‍ ഉസ്മാനാണ് ജയം സര്‍വേയില്‍ ജയം പ്രവചിക്കുന്നത്. എട്ട് ശതമാനത്തിന്റെ ലീഡാണ് സിപിഎമ്മിന്റെ എ എം ആരിഫിന് മേല്‍ ഷാനിമോള്‍ ഉസ്മാന് സര്‍വേ പ്രവചിക്കുന്നത്. അതേസമയം മാവേലിക്കരയില്‍ വീണ്ടും കൊടിക്കുന്നില്‍ സുരേഷ് കരുത്തുകാട്ടുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. എല്‍ഡിഎഫിന്റെ ചിറ്റയം ഗോപകുമാറിനേക്കാള്‍ 13 ശതമാനത്തോളം പിന്തുണ കൊടിക്കുന്നില്‍ കൂടുതല്‍ നേടുമെന്നാണ് പ്രവചനം.

ശബരിമല ഉള്‍പ്പെടുന്ന പത്തനംതിട്ട ഫോട്ടോഫിനിഷിലേക്ക് നീങ്ങുന്നുവെന്നാണ് സര്‍വേ പ്രവചിക്കുന്നത്. ആന്റോ ആന്റണിയിലൂടെ യുഡിഎഫ് മണ്ഡലം നിലനിര്‍ത്തുമ്പോള്‍, എന്‍ഡിഎയുടെ കെ സുരേന്ദ്രന്‍ അട്ടിമറി ഭീഷണി ഉയര്‍ത്തി തൊട്ടുപിന്നിലുണ്ട്. ഇവിടെ ഏറെ പിന്നിലാണ് എല്‍ഡിഎഫെന്ന് സര്‍വേ പ്രവചിക്കുന്നു. ആന്റോ ആന്റണിക്ക് 36 ശതമാനം വോട്ട് വിഹിതവും കെ സുരേന്ദ്രന് 35 ശതമാനം വോട്ട് വിഹിതവും വീണ ജോര്‍ജിന് 20 ശതമാനം വോട്ട് വിഹിതവും സര്‍വേ പ്രവചിക്കുന്നു.

കൊല്ലം യുഡിഎഫിന്റെ എന്‍ കെ പ്രേമചന്ദ്രന്‍ നിലനിര്‍ത്തുമെന്നാണ് പ്രവചനം. എല്‍ഡിഎഫിന്റെ കെ എന്‍ ബാലഗോപാലിനേക്കാള്‍ 12 ശതമാനത്തോളം പേരുടെ പിന്തുണ പ്രേമചന്ദ്രന് അധികമായുണ്ടെന്നാണ് സര്‍വേ പ്രവചിക്കുന്നത്.

ഇഞ്ചോടിഞ്ച് പോരാട്ടം ദൃശ്യമായ ആറ്റിങ്ങലില്‍ എ സമ്പത്ത് ഇടതുകോട്ട കാക്കുമെന്നാണ് പ്രവചനം. 35 ശതമാനം വോട്ട് വിഹിതം നേടുന്ന അടൂര്‍ പ്രകാശിനേക്കാള്‍ നിലവില്‍ ഒരു ശതമാനത്തിന്റെ മാത്രം ലീഡാണ് സമ്പത്തിനുള്ളത്. തിരുവനന്തപുരത്ത് താമര വിരിയുമെന്നാണ് സര്‍വേ കണ്ടെത്തുന്നത്. കുമ്മനം രാജശേഖരന് 40ശതമാനത്തിന്റെ പിന്തുണയുള്ളപ്പോള്‍ സിറ്റിങ് എംപിയായ ശശി തരൂര്‍ 34 ശതമാനവുമായി രണ്ടാമതാണ്. 25 ശതമാനം പിന്തുണയാണ് എല്‍ഡിഎഫിന്റെ സി ദിവാകരനുള്ളതെന്ന് സര്‍വേ കണ്ടെത്തുന്നു.

ഫെബ്രുവരിയില്‍ നടത്തിയ ആദ്യ ഘട്ട സര്‍വേയില്‍ യുഡിഎഫിന് 14 മുതല്‍ 16 സീറ്റും സിപിഎമ്മിന് 3 മുതല്‍ 5 സീറ്റും എന്‍ഡിഎക്ക് പൂജ്യം മുതല്‍ രണ്ട് സീറ്റും വരെയായിരുന്നു പ്രവചനം. പുതിയ സര്‍വേയില്‍ എല്‍ഡിഎഫും എന്‍ഡിഎയും വോട്ടുവിഹിതം മെച്ചപ്പെടുത്തുമ്പോഴും , കേരളം യുഡിഎഫിനൊപ്പം തന്നെയെന്ന വിലയിരുത്തലില്‍ മാറ്റമില്ല.

കുമ്മനം ജയിന്റ് കില്ലര്‍, തരൂരിനെ കാത്ത് വമ്പന്‍ തോല്‍വി
തിരുവനന്തപുരം ഇക്കുറി കേരളത്തിലെ മുന്നണി സംവിധാനങ്ങളെ ഞെട്ടിക്കുമെന്നാണ് ഏഷ്യാനെറ്റ് സര്‍വേഫലം. കുമ്മനം വന്‍വിജയം നേടുമെന്നാണ് സര്‍വേഫലം. ശശി തരൂര്‍ കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തെത്തിയതിന്റെ നാണക്കേട് മാറ്റാന്‍ സിറ്റിങ് എംഎല്‍എ സി ദിവാകനെ തന്നെ ഇറക്കി ഇടത് മുന്നണി. ഏറെ പ്രതീക്ഷിച്ച അണികളിലേക്ക് ആവേശമായി എത്തിയ കുമ്മനം രാജശേഖരന്‍. തുടക്കം മുതല്‍ ത്രികോണ മത്സര ചൂട് ഏറെയുള്ള തിരുവനന്തപുരത്ത് ഇടത് വലത് മുന്നണികള്‍ക്ക് ആശ്വാസം നല്‍കുന്നതാകില്ല തെരഞ്ഞെടുപ്പ് ഫലമെന്നാണ് സര്‍വെ സൂചന.

ആറ് ശതമാനം വോട്ട് വ്യത്യാസത്തില്‍ കുമ്മനം കളം പിടിക്കുമെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് അ്വ സര്‍വെ ഫലം നല്‍കുന്ന സൂചന. എന്‍ഡിഎ 40 ശതമാനം വോട്ട് പിടിക്കുന്ന മണ്ഡലത്തില്‍ യുഡിഎഫിന് പ്രവചിക്കുന്നത് 34 ശതമാനം വോട്ടാണ്. ഇടത് മുന്നണിക്ക് 25 ശതമാനം വോട്ടുണ്ടാകുമെന്നും സര്‍വെ പ്രവചിക്കുന്നുണ്ട്. ആദ്യതെരഞ്ഞെടുപ്പില്‍ ഒരു ലക്ഷം വോട്ടിനടുത്ത് വിജയിച്ച ശശി തരൂര്‍ കഴിഞ്ഞ തവണ ജയിച്ചത് വെറും 15470 വോട്ടിനായിരുന്നു. രണ്ടാം സ്ഥാനത്തുള്ള ബിജെപിയും മൂന്നാം സ്ഥാനത്തുള്ള സിപിഐയും തമ്മിലുള്ള വ്യതാസം 33000ത്തോളം വോട്ടും

രാഹുലിന്റെ സാന്നിധ്യം തരംഗമാകില്ല
രാഹുല്‍ ഗാന്ധി കേരളത്തില്‍ വയനാട്ടില്‍ മത്സരിക്കാന്‍ വരുന്നത് കേരളത്തിലെ വലിയ ചലനം ഉണ്ടാക്കില്ലെന്നാണ് ഏഷ്യാനെന്ന് സര്‍വേ സൂചിപ്പിക്കുന്നത്. ഗാന്ധി കുടുംബത്തിലെ മറ്റംഗങ്ങള്‍, രാഹുലിന്റെ അമ്മ സോണിയാ ഗാന്ധിയും മുത്തശ്ശി ഇന്ദിരാഗാന്ധിയും ദക്ഷിണേന്ത്യയില്‍ വന്ന് മത്സരിച്ചിട്ടുണ്ടെങ്കിലും, ബിജെപിയെ എതിരിടുന്ന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ കേരളത്തില്‍ വന്ന് ഇടത് പക്ഷത്തെ എതിരിടുന്നത് വലിയ വിവാദങ്ങള്‍ക്കും വഴി വച്ചു.

ഫാസിസ്റ്റ് വിരുദ്ധപ്പോരാട്ടമാണ് നടത്തുന്നതെങ്കില്‍ ബിജെപിയെ എതിരിടേണ്ടിയിരുന്നെന്ന് ഇടതുപക്ഷം വിമര്‍ശന ശരങ്ങള്‍ തൊടുത്തപ്പോള്‍ കേരളത്തിലെ അനുകൂലതരംഗം മുഴുവന്‍ സീറ്റാക്കാമെന്ന മോഹത്തിലാണ് യുഡിഎഫ്. നിരവധി വിവാദങ്ങളും അനിശ്ചിതത്വങ്ങളും കടന്ന് രാഹുല്‍ മത്സരിക്കാനെത്തിയത് ദേശീയരാഷ്ട്രീയത്തിലും കേരള രാഷ്ട്രീയത്തിലുമുണ്ടാക്കുന്ന അലയൊലികളെന്തെന്ന സര്‍വേയിലെ ചോദ്യത്തോടെ അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വം ഗതിമാറ്റില്ലെന്ന മറുപടിയാണ് ലഭിച്ചത്. 64 ശതമാനം പേര്‍ ഈ അഭിപ്രായം രേഖപ്പെടുത്തിയപ്പോള്‍ ഗതി മാറ്റുമെന്ന് പറഞ്ഞത്. 17 ശതമാനം പേരാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category