1 GBP = 93.60 INR                       

BREAKING NEWS

പഠനവും കലയും ഒന്നിച്ചൊരു തോണിയില്‍; കളിചിരികള്‍ ഇല്ലാത്ത ലോകം സൃഷ്ടിക്കുന്നവര്‍ കാണാതെ പോകുന്ന സത്യങ്ങള്‍; ഡോക്ടറാകാന്‍ മോഹമുള്ള ക്രോയ്‌ഡോണിലെ പെണ്‍കുട്ടി ശ്രുതി അനില്‍ യുവതലമുറയുടെ റോള്‍ മോഡലാകുമ്പോള്‍; പെണ്‍കുട്ടികള്‍ സ്മാര്‍ട്ട് ആകണം എന്ന് പറയാന്‍ ഒരു കാരണം കൂടി

Britishmalayali
കെ ആര്‍ ഷൈജുമോന്‍

കവന്‍ട്രി: സാധാരണ പഠിക്കാന്‍ മിടുക്കരായ കുട്ടികള്‍ മറ്റു കലാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക അപൂര്‍വ്വമായിരിക്കും. പഠനം വിട്ടൊരു കളിയില്ല എന്ന നിലപാട് എടുക്കുന്ന പുസ്തക പുഴുക്കള്‍ വലിയ വിജയവും റാങ്കും നേടി ഉന്നത ഉദ്യോഗം നേടിയ ശഷം ജീവിതത്തില്‍ ദാരിദ്ര്യം അനുഭവിക്കുന്നവരായി കാണപ്പെടാറുണ്ട്. കളിയും ചിരിയുമില്ലാത്ത ലോകത്തിലൂടെ വളര്‍ന്നതിന്റെ മറുപുറമാണ് അത്തരം ജീവിത യാഥാര്‍ത്ഥ്യങ്ങള്‍. എന്നാല്‍ അല്‍പം നിറവുള്ള ജീവിതവുമായി കൗമാരം പിന്നിടുന്ന കുട്ടികള്‍ പഠനവഴികളിലും മിടുക്കു കാട്ടി പിന്നീട ജീവിത വഴികളില്‍ കാലിടറാതെ നടക്കാന്‍ ശ്രമിക്കുന്നത് സമീപകാല കാഴ്ചയാണ്.

കാരണം ബഹുമുഖ വേദികളില്‍ വഴിയും മറ്റും ലഭിക്കുന്ന ജീവിത സന്ദേശങ്ങള്‍ ഇത്തരം കുട്ടികളെ കൂടുതല്‍ കരുത്തുള്ളവരാക്കി മറ്റും എന്നാണ് തെളിയിക്കപ്പെടുന്നത്. ഇപ്പോള്‍ വര്‍ഷാവസാന പരീക്ഷക്ക് തയ്യാറെടുക്കുന്ന യുക്മ കലാതിലകവും യുകെയിലെ മലയാളി സദ്ദാസുകളില്‍ സ്ഥിര സാന്നിധ്യവുമായ ശ്രുതി അനില്‍ പാഠപുസ്തക പുഴുക്കള്‍ എന്നറിയപ്പെടുന്നവര്‍ക്ക് നല്‍കുന്ന സന്ദേശവും മറ്റൊന്നല്ല. 
സാധാരണ പഠനവും കലാപ്രവര്‍ത്തനങ്ങളും രണ്ടു വഴിക്കായതിനാല്‍ ഈ രണ്ടു മേഖലയിലും കാലെടുത്തു വയ്ക്കുന്നവര്‍ ചുരുക്കമായിരിക്കും. എന്നാല്‍ ക്രോയ്‌ഡോണിലെ നര്‍ത്തകി ശ്രുതി അനിലിന്റെ കാര്യം എടുത്താല്‍ ഇക്കാര്യത്തില്‍ മറുത്തു പറയേണ്ടി വരും. പഠനത്തില്‍ ഒരു ഉഴപ്പും നല്കാന്‍ ആഗ്രഹിക്കാത്ത ശ്രുതി ഭാവിയില്‍ മെഡിക്കല്‍ ലൈഫ് ആണ് ലക്ഷ്യമിടുന്നത്. ഇപ്പോള്‍ വാര്‍ഷിക പരീക്ഷകളുടെ തിരക്കിലേക്ക് നീങ്ങുന്ന ശ്രുതി പഠിക്കാന്‍ ഉള്ളപ്പോള്‍ പഠനവും അല്ലാത്തപ്പോള്‍ നൃത്തവും അഭിനയവും ഒക്കെയായി തിരക്കും ആഘോഷിക്കുന്ന കൂട്ടത്തിലാണ്.
പഠനത്തില്‍ ശ്രദ്ധ നല്‍കിയാല്‍ പിന്നെ ഡാന്‍സും മറ്റും ഒരു കാരണവശാലും ശ്രദ്ധ തിരിക്കാന്‍ എത്തില്ല. പഠിക്കാന്‍ ഉള്ള തിരക്കിന്റെ കാര്യത്തില്‍ വീട്ടില്‍ മാതാപിതാക്കള്‍ക്കും മറ്റും ഓര്‍മ്മപ്പെടുത്തല്‍ പോലും വേണ്ടി വരുന്നില്ല എന്നതാണ് സത്യം. ഒരു തരം ടേക്ക് ഇറ്റ് പോളിസിയിലൂടെയാണ് ഈ പെണ്‍കുട്ടിയും കാര്യങ്ങളെ സമീപിക്കുന്നത്. 

മലയാളത്തിന്റെ തനിമയും പൈതൃകവും അടുത്ത തലമുറയിലേക്ക് എത്തുന്നത് ശ്രുതിയടക്കമുള്ള പ്രതിഭകളിലൂടെയാണ്. ശാസ്ത്രീയ നൃത്തത്തിന്റെ ഊടും പാവും ഇഴനെയ്‌തെടുക്കുന്ന ശ്രുതിയടക്കമുള്ള നടന രംഗത്തെ പുതുമുഖങ്ങള്‍ മറ്റു കുട്ടികള്‍ക്കും വഴികാട്ടികളാണ്. ഭാഷക്കും സംസ്‌കാരത്തിനും പൈതൃകത്തിനും ഒക്കെ ഇവരിലൂടെ ലഭിക്കുന്ന പുതുജീവന്‍ ഏറെ നിര്‍ണയകമാവുയാണ്. ശ്രുതിയെ പോലുള്ള  കുട്ടികളാണ് നാളെയുടെ മലയാള സംസ്‌കാരം ബ്രിട്ടീഷ് മണ്ണില്‍ വളര്‍ത്തിയെടുക്കേണ്ടത് എന്ന കാഴ്ചപ്പാടിലാണ് പോയ വര്‍ഷത്തെ യാങ് ടാലന്റ് അവാര്‍ഡില്‍ പരിഗണക്കപ്പെടാന്‍ കാരണമായത്. 

ആദ്യ കലാതിലക പട്ടം, അവാര്‍ഡ് നൈറ്റിലെ സാന്നിധ്യം 
ശ്രുതി പല മത്സര വേദികളും പ്രൊഫഷണല്‍ വേദികളിലും നൃത്തം ചെയ്തിട്ടുണ്ടെങ്കിലും ആദ്യമായി കാലതിലകമാകുന്നത് ഇക്കുറിയാണ്. അതും സൗത്ത് ഈസ്റ്റ് റീജിയനിലും തുടര്‍ന്ന് ദേശീയ തലത്തിലും. ഒട്ടും പ്രതീക്ഷ ഇല്ലാതെയാണ് മത്സരിച്ചതെന്നും ശ്രുതി പറയുമ്പോള്‍ ഈ നേട്ടത്തിന് ആഹ്ലാദിക്കാന്‍ കാരണങ്ങള്‍ ഏറെയാണ്. പങ്കെടുത്ത നാല്  ഇനങ്ങളില്‍ മൂന്നിലും ഒന്നാം സ്ഥാനം, ക്ളാസിക്കല്‍ ഗ്രൂപ് ഡാന്‍സില്‍ മാത്രം മൂന്നാം സ്ഥാനം. ആദ്യമായി അവതരിപ്പിച്ച മോണോ ആക്ടിലും ഒന്നാം സമ്മാനവുമായാണ് ശ്രുതി മടങ്ങിയത്. ഇത്തവണ ഫാന്‍സി ഡ്രസ്സ് റദ്ദാക്കിയതിനാലാണ് മോണോ ആക്റ്റ് ഏറ്റെടുത്തത്. അമ്മയുടെ സഹോദരി ടിനു പ്രജീഷ് എഴുതിയ സ്‌ക്രിപ്റ്റ് ആണ് ശ്രുതി വേദിയില്‍ എത്തിച്ചത്.

യുകെ ജീവിതത്തിന്റെ നേര്‍ക്കാഴ്ചയാണ് ശ്രുതിയുടെ മോണോ ആക്റ്റില്‍ ഇതള്‍ വിരിഞ്ഞത്. കുടുംബ വഴക്കുകള്‍ കുട്ടികളെ എങ്ങനെയൊക്കെ ബാധിക്കും എന്ന് അഭിനയകലയുടെ സാധ്യതകളില്‍ ശ്രുതി അവതരിപ്പിച്ചപ്പോള്‍ വിഷയത്തിന്റെ ആഴവും പ്രകടനത്തില്‍ നൈസര്‍ഗികതയും വിധികര്‍ത്താക്കളെ സ്വാധീനിക്കുക ആയിരുന്നു. ഒട്ടും പ്രതീക്ഷയില്ലാതെ കൈവച്ച ഐറ്റത്തിലും ഒന്നാം സമ്മാനം കൂട്ടിനെത്തിയപ്പോള്‍ കലാതിലക പട്ടവും ശ്രുതിക്കൊപ്പം കൂടുക ആയിരുന്നു. ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റുകള്‍ നടന്ന 2014 ലെ ക്രോയ്‌ഡോണ്‍, 2016 ലെ കേംബ്രിഡ്ജ് വേദികളില്‍ നൃത്ത ചുവടുകള്‍ വച്ച ശ്രുതി അടുത്ത വര്‍ഷത്തെ അവാര്‍ഡ് നൈറ്റില്‍ പരീക്ഷ വില്ലന്‍ ആയി എത്തിയില്ലെങ്കില്‍ വീണ്ടും നൃത്തം ചെയ്യാനെത്തും. 

നൃത്തം പാഷന്‍, ഇഷ്ടം ഭാരതനാട്യത്തോട് 
വെറും നാല് വയസില്‍ നൃത്തം ചവിട്ടി തുടങ്ങിയ ശ്രുതി ഇപ്പോള്‍ പതിനാറാം വയസ്സിലും അതെ ഇഷ്ടമാണ് നൃത്തത്തോട് കാട്ടുന്നത്. അതിനാല്‍ തന്നെ കൂടെ നൃത്തം പഠിക്കാന്‍ എത്തിയ കൂട്ടുകാര്‍ പലരും വേദി വിട്ടിട്ടും ശ്രുതി തന്റെ ഇഷ്ടം ഒട്ടും കുറയാതെ കാത്തു സൂക്ഷിക്കുകയാണ്. ഇതിനകം ക്ളാസിക്കല്‍ നൃത്തത്തില്‍ ഗ്രേഡ് എട്ടിലേക്കു കടന്ന ശ്രുതിക്ക് ഒരു പരീക്ഷ കൂടി പാസായാല്‍ നൃത്ത അദ്ധ്യാപിക ആകാം. ഭാരതനാട്യത്തെ ഏറെ ഇഷ്ടപ്പെടുന്ന ശ്രുതിയാകട്ടെ നൃത്ത വേദിയില്‍ ഭാവ താളങ്ങള്‍ ഒട്ടും നഷ്ടപ്പെടാതെയാണ് ചുവടു വയ്ക്കുന്നത്. ഇത്തവണ കലാമേളയില്‍ ശിവപാദം ആണ് ശ്രുതി തിരഞ്ഞെടുത്തത്.

പ്രതീക്ഷിച്ച പോലെ തന്നെ അസാധാരണമായ പ്രകടനം കാഴ്ചവയ്ക്കാനുമായി. താന്‍ കരുതിയതിലും കടുപ്പമായിരുന്നു മത്സര വേദിയിലെ വെല്ലുവിളി എന്ന് കൂട്ടിച്ചേര്‍ക്കാനും ശ്രുതി മടിക്കുന്നില്ല. ഭാവിയില്‍ ജീവിത മാര്‍ഗമായി മെഡിസിന്‍ പഠിച്ചു ഡോക്ടറായി മാറുകയാണ് ലക്ഷ്യമെങ്കിലും നൃത്തം കൈവിട്ടു കളയാതെ ഒരു നൃത്ത അധ്യാപികയുടെ റോളിലും താന്‍ എവിടെയെങ്കിലും ഒക്കെ ഉണ്ടാകുമെന്ന് ഈ പെണ്‍കുട്ടി പറയുമ്പോള്‍ തന്റെ ശ്വാസഗതിയില്‍ പോലും നൃത്തത്തെ പ്രണയിക്കുന്ന അസാധാരണത്വമാണ് അനുഭവിച്ചറിയാന്‍ സാധിക്കുന്നത്. നൃത്തം ഇല്ലെങ്കില്‍ താനില്ല എന്നതാണ് ശ്രുതിയുടെ നയം. അതിന് ഏറ്റവും പിന്തുണ നല്‍കി മാതാപിതാക്കള്‍ കൂടെയുള്ളതുമാണ് ഈ മിടുക്കിയുടെ ഏറ്റവും വലിയ ഭാഗ്യവും. 
പഠനത്തിലും കലാരംഗത്തും ഒരു പോലെ സമര്‍ത്ഥയായ ശ്രുതിയെ പോലെ ഒരു മകളെ ആരും ആഗ്രഹിക്കും. സ്വന്തം മക്കളോടും ഇവളെ കണ്ടു പഠിക്കൂ എന്ന് പറയാന്‍ തോന്നിപ്പോകും വിധമാണ് ശ്രുതിയുടെ ചെറുപ്രായത്തിലേ നേട്ടങ്ങളും. പഠിക്കാനും നൃത്തവേദികളിലും ഒരു പോലെ മിടുക്കിയായ ശ്രുതി ഇത്തവണത്തെ യുവ പ്രതിഭ പുരസ്‌ക്കാരം നേടണമെന്നാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത്? എങ്കില്‍ കയ്യോടെ വോട്ടു ചെയ്യൂ.
ജൂണ്‍ ഒന്നിന് കവന്‍ട്രിയിലെ വില്ലന്‍ ഹാളിലാണ് ഇത്തവണത്തെ അവാര്‍ഡ് നൈറ്റ് നടക്കുക. ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റിന് മാത്രമല്ല യുകെയിലെ സര്‍വ പരിപാടികളുടെയും മുഖ്യ സ്പോണ്‍സറായി അലൈഡ് മോര്‍ട്ട്ഗേജ് സര്‍വ്വീസസ് ആദ്യമായി എത്തുന്ന പരിപാടി എന്ന സവിശേഷത കൂടിയുണ്ട് ഇതിന്.
യുകെയിലെ ഏറ്റവും പ്രശസ്തരായ കലാകാരന്മാര്‍ക്കൊപ്പം നാട്ടില്‍നിന്നുള്ള പ്രൊഫഷണല്‍ കലാകാരന്മാരും ചേര്‍ന്നായിരിക്കും ഇക്കുറി അവാര്‍ഡ് നൈറ്റ് ഒരുക്കുക. ഇതോടൊപ്പം പതിവ് പോലെ ഈ വര്‍ഷം യുകെ മലയാളികളില്‍ ഏറെ സ്വാധീനം ചെലുത്തിയ വാര്‍ത്ത താരം, യുവ പ്രതിഭ, മികച്ച മലയാളി നഴ്‌സ് എന്നിവര്‍ക്കുളള പുരസ്‌കാര വിതരണവും ഉണ്ടാകും.
അവാര്‍ഡ് നൈറ്റ് വേദിയുടെ വിലാസം
Willenhall, Coventry, CV3 3FY
 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category