1 GBP = 97.70 INR                       

BREAKING NEWS

യുകെയിലെ മലയാളി നഴ്‌സുമാ ര്‍ക്ക് ഇതു പോലെ അഭിമാനം പകര്‍ന്ന മറ്റൊരു നഴ്‌സുണ്ടാവുമോ? എത്താവുന്നതിന്റെ പരമാവധി എത്തി ഈ മലയാളി നഴ്‌സ് ഒടുവില്‍ ഇന്ത്യയ്ക്ക് വേണ്ടി ചെയ്യുന്നത്; മിനിജ ജോസഫിന്റെ ഏറ്റവും പുതിയ നേട്ടത്തെ കുറിച്ചറിയാം

Britishmalayali
kz´wteJI³

ന്നും വേറിട്ട പ്രവര്‍ത്തനം കാഴ്ച വച്ച് തിളങ്ങിയ പ്രതിഭയാണ് എന്‍എച്ച്എസ് നഴ്സും മലയാളിയുമായ മിനിജ ജോസഫ്. രോഗികളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനു വേണ്ടി തന്റേതായ വഴികളിലൂടെ നീങ്ങി മിനിജ അപൂര്‍വ്വമായ നേട്ടങ്ങള്‍ കൈവരിച്ച വനിതയാണ് മിനിജ. ലണ്ടനിലെ കിംഗ്‌സ് കോളേജ് ഹോസ്പിറ്റലിലെ തിയേറ്റര്‍ മേട്രനായ മിനിജ ഇപ്പോള്‍ ഇന്ത്യയിലെ ആദ്യത്തെ പിരിയോപെറാക്ടീവ് നഴ്‌സിംഗ് അസോസിയേഷന്‍ രൂപീകരിക്കുന്നതിന് മുന്നിട്ടിറങ്ങിയിരിക്കുകയാണ്. ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് രജിസ്‌ട്രേഡ് പിരിയോപെറാക്ടീവ് നഴ്‌സസി (ഐഎഒആര്‍പിഎന്‍)ന് രൂപം നല്‍കാനാണിവര്‍ സഹായം നല്‍കിയിരിക്കുന്നത്.

ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് പിരിയോപെറാക്ടീവ് നഴ്‌സസ്(ഐഎഫ്പിഎന്‍ 2018-2021) പ്രസിഡന്റായ മോന ഗുക്കിയാനും മിനിജയോടൊപ്പമുണ്ട്. യുകെയിലെ മലയാളി നഴ്‌സുമാര്‍ക്ക് ഇതു പോലെ മിനിജയോളം അഭിമാനം പകര്‍ന്ന മറ്റൊരു നഴ്‌സുണ്ടാവില്ലെന്നുറപ്പാണ്. എത്താവുന്നതിന്റെ പരമാവധി എത്തി ഈ മലയാളി നഴ്‌സ് ഒടുവില്‍ ഇന്ത്യയ്ക്ക് വേണ്ടി ചെയ്തിരിക്കുന്ന മഹത്തായ കാര്യമാണ് ഐഎഒആര്‍പിഎന്‍ രൂപീകരണം. മിനിജ ജോസഫിന്റെ ഈ ഏറ്റവും പുതിയ നേട്ടം എടുത്തു പറയേണ്ട കാര്യം തന്നെയാണ്.

പിരിയോപെറാക്ടീവ് നഴ്‌സുമാരെ പിന്തുണയ്ക്കാനും മികച്ച പ്രാക്ടീസ് സ്റ്റാന്‍ഡേര്‍ഡുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും പങ്കു വയ്ക്കുന്നതിനുമാണ് ഐഎഒആര്‍പിഎന്‍ മുന്‍ഗണനയേകുന്നതെന്നാണ് റിപ്പോര്‍ട്ട്. ഹെല്‍ത്ത് കെയര്‍ നയം രൂപപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനും പിരിയോപെറാക്ടീവ് നഴ്‌സുമാര്‍ ഇടപെടേണ്ടതിന്റെ ആവശ്യകതയും ഐഎഒആര്‍പിഎന്‍ ഉയര്‍ത്തിക്കാട്ടുന്നതാണ്. സുരക്ഷിതമായ നിലവാരത്തിലുളള പേഷ്യന്റ് കെയര്‍ പ്രദാനം ചെയ്യുകയെന്ന ആഗ്രഹമാണ് പുതിയ സംഘടനയുടെ പൊതുവായ തീം. എഐഐഎംഎസ് ഋഷികേശിലായിരിക്കും പുതിയ സംഘടയുടെ ആസ്ഥാനം. ഇതിന്റെ ആദ്യ പ്രസിഡന്റായി ചുമതലയേറ്റിരിക്കുന്നത് പ്രഫ. സുരേഷ് ശര്‍മയാണ്. ഐഎഒആര്‍പിഎന്നിന്റെ ആദ്യ കോണ്‍ഫറന്‍സ് 2020 ല്‍ ഋഷികേശില്‍ നടക്കുന്നതാണ്.

പുതിയ സംഘടനയുടെ രൂപീകരണത്തിന്റെ ഭാഗമായി മിനിജ ജോസഫും മോന ഗുക്കിയാനും കേരളത്തിലേത് അടക്കമുള്ള ഇന്ത്യയിലെ നിരവധി ഹോസ്പിറ്റലുകള്‍ അടുത്തിടെ സന്ദര്‍ശിച്ചിരുന്നു. അവര്‍ ഇതിന്റെ അനുഭവങ്ങള്‍ പങ്ക് വയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയിലേക്കുള്ള തങ്ങളുടെ ദൗത്യത്തിന്റെ ഭാഗമായി നിരവധി സര്‍ജന്‍മാര്‍, അനസ്‌തേഷ്യസ്റ്റുമാര്‍, നഴ്‌സുമാര്‍ തുടങ്ങിയവരുമായി വിശദമായ കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും മിനിജയും മോനയും വെളിപ്പെടുത്തുന്നു. കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ പോയത് തങ്ങള്‍ക്ക് മറക്കാനാവാത്ത അനുഭവമായിരുന്നുവെന്ന് ഇരുവരും വെളിപ്പെടുത്തുന്നു.

ഇവിടുത്തെ കാര്‍ഡിയോ വാസ്‌കുലര്‍ ആന്‍ഡ് തൊറാസിസ് സര്‍ജറിയുടെ തലവനായ ഡോ. കെ.എം, കുര്യാക്കോസുമായി കൂടിക്കാഴ്ച നടത്തിയ കാര്യവും ഇവര്‍ എടുത്ത് കാട്ടുന്നു. വളരെ തിരക്കേറിയ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഫണ്ടിന്റെ കടുത്ത അപര്യാപ്തയുണ്ടെന്നും ഇവര്‍ വെളിപ്പെടുത്തുന്നു. ഏറ്റവും അത്യാവശ്യമായ സര്‍ജറി ഉപകരണങ്ങളും സംവിധാനങ്ങളും മാത്രമേ ഇവിടുള്ളുവെന്നും അവര്‍ വെളിപ്പെടുത്തുന്നു. മെഡിക്കല്‍ കോളജിന് പുറമെ ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍, മെയ്ത്ര ഹോസ്പിറ്റല്‍ തുടങ്ങിയ നിരവധി സ്വകാര്യ ഹോസ്പിറ്റലുകളിലും മിനിജയും മോനയും സന്ദര്‍ശിക്കുകയും നഴ്‌സുമാരും ഡോക്ടര്‍മാരുമായും കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.

കേരളത്തില്‍ നിന്നും ചെന്നൈയില്‍ എത്തിയ ഇരുവരും ഇവിടെ വച്ച് യുകെയില്‍ നിന്നും വന്ന പ്രഫ. ജാനെ റെയ്ഡ്, യുഎസില്‍ നിന്നുമെത്തിയ പട്രിക് വോയ്റ്റ് എന്നിവരുമായി തങ്ങളുടെ പദ്ധതികളെ പറ്റി ചര്‍ച്ച ചെയ്തിരുന്നു. നിരവധി മാസങ്ങള്‍ ഇവര്‍ ഇത് സംബന്ധിച്ച ആലോചനകള്‍ നടത്തുകയും ചെയ്തിരുന്നു.  ഫെബ്രുവരി 21 മുതല്‍ 24 വരെ ചെന്നൈയില്‍ വച്ച് നടന്ന 65-ാം ഇന്‍ഡ്യന്‍ അസോസിയേഷന്‍ ഓഫ് കാര്‍ഡിയോ വാസ്‌കുലര്‍ ആന്‍ഡ് തൊറാസിസ് സര്‍ജറി കോണ്‍ഫറന്‍സില്‍ ഇവര്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. ഈ സംഘടനയുടെ സെക്രട്ടറിയായ ഡോ. രാജന്‍ എസ് അടക്കം നിരവധി കാര്‍ഡിയാക് സര്‍ജന്‍മാരും ഐഎഎസ് സിടിഎസുമാരും തങ്ങള്‍ക്ക് നല്ല പിന്തുണ നല്‍കിയിരുന്നുവെന്നും മിനിജയും മോനയും വെളിപ്പെടുത്തുന്നു. നാലു ദിവസത്തെ കോണ്‍ഫറന്‍സില്‍ 1500 ഡെലിഗേറ്റുകളായിരുന്നു പങ്കെടുത്തിരുന്നത്.

ഇന്‍ഡ്യന്‍ അസോസിയേഷന്‍ ഓഫ് കാര്‍ഡിയോ വാസ്‌കുലര്‍ ആന്‍ഡ് തൊറാസിസ് സര്‍ജറി കോണ്‍ഫറന്‍സിന്റെ ഭാഗമായി ഫെബ്രുവരി 22 മുതല്‍ 23 വരെ പിരിയോപെറാക്ടീവ് നഴ്‌സിംഗ് കോണ്‍ഫറന്‍സും മദ്രാസ് മെഡിക്കന്‍ മിഷന്‍ ഹോസ്പിറ്റലില്‍ നടന്നിരുന്നു.  ഇന്ത്യന്‍ നഴ്‌സ് ലീഡര്‍മാരും ഇന്റര്‍നാഷണല്‍ ഫാക്കല്‍റ്റിയും ഇതില്‍ പങ്കെടുത്തിരുന്നു. ഇതില്‍ മിനിജയും മോനയും നിര്‍ണായക വ്യക്തികളായി മാറുകയും ചെയ്തു. തുടര്‍ന്ന് ദല്‍ഹിയിലേക്കും ഋഷികേശിലേക്കുമായിരുന്നു ഇവരുടെ സഞ്ചാരം. ഋഷികേശിലാണ് ഫെബ്രുവരി 26നും 27നുമായി  ഇന്റര്‍നാഷണല്‍ പിരിയോപെറാക്ടീവ് നഴ്‌സിംഗ് സിമ്പോസിയം എഐഐഎംഎസില്‍ വച്ച് നടന്നത്.

ഇതിന് മുമ്പും തന്റേതായ പ്രവര്‍ത്തനങ്ങളിലൂടെ തിളങ്ങിയ പ്രതിഭയാണ് എന്‍എച്ച്എസ് നഴ്‌സായ മിനിജ ജോസഫ്. രോഗികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് വേണ്ടി തന്റേതായ വഴികളിലൂടെ നീങ്ങിയതിന് മിനിജക്ക് നഴ്‌സ് ഓഫ് ദി ഇയര്‍'അംഗീകാരം ലഭിച്ചിരുന്നു. കാര്‍ഡിയാക് സര്‍ജറികള്‍ക്ക് വിധേയരാകുന്ന രോഗികളുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി അതില്‍ ഭാഗഭാക്കാകുന്ന നഴ്‌സുമാര്‍ക്കായി ഒരു തിയേറ്റര്‍ മാനുവലും മിനിജ തയ്യാറാക്കിയിട്ടുണ്ട്.

ഇംഗ്ലീഷില്‍ എഴുതിയ ഈ പുസ്തകം ഇറങ്ങി ഉടന്‍ തന്നെ ബ്രിട്ടനു പുറത്തും ചര്‍ച്ചയായിയിരുന്നു. അമേരിക്ക അടക്കം നഴ്സിംഗില്‍ വളരെ മികവ് പുലര്‍ത്തുന്ന രാജ്യങ്ങളിലെ നഴ്സുമാര്‍ പോലും ആധികാരികമായ പുസ്തകമായി ഇത് റഫര്‍ ചെയ്യുന്നുണ്ട്. ഹൃദയ വാല്‍വുകളെക്കുറിച്ചും ഹൃദയശസ്ത്രക്രിയ യൂണിറ്റുകളില്‍ പ്രവര്‍ത്തിക്കുന്ന തിയേറ്റര്‍ നഴ്സുമാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും വളരെ സുതാര്യവും ലളിതവും അതേസമയം ആഴത്തിലും പ്രതിപാദിക്കുന്ന ഒരു പുസ്തകമാണ് മാസങ്ങളുടെ കഠിനപ്രയത്നത്താല്‍ മിനിജ തയ്യാറാക്കിയത്. പുസ്തകത്തിന്റെ ആധികാരികത ഇംഗ്ലീഷ് മാധ്യമങ്ങളില്‍ പോലും വാര്‍ത്തയായി.

ലോകത്തിലെ ഏറ്റവും വലിയ ഹൃദയവാല്‍വ് നിര്‍മ്മാണക്കമ്പനിയാണ് ഇറ്റലിയിലെ സലൂജ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ലിവനോവ പി.എല്‍.സി എന്ന കമ്പനിക്ക് വേണ്ടിയാണ് മിനിജ ഈ പുസ്തകം തയ്യാറാക്കിയത്. 2017ലെ ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റില്‍ മികച്ച നഴ്സിനുള്ള പുരസ്‌കാരം നേടിയതും മിനിജ ആയിരുന്നു. ബാന്‍ഡ് 8 എ വിഭാഗത്തില്‍ വരെ എത്തപ്പെട്ട മിനിജ ഇപ്പോള്‍ ആക്ടിംഗ് തിയേറ്റര്‍ മേട്രന്‍ പദവിയിലാണ് ജോലി ചെയ്യുന്നത്. ലണ്ടനില്‍ താമസിക്കുന്ന മിനിജ കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിനിയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category