1 GBP = 90.10 INR                       

BREAKING NEWS

രാജീവ് - റീസ് സഖ്യവും ബെന്നി - അജി സഖ്യവും ഷാജു - ബിജു സഖ്യവും ജേതാക്കളായി; ബ്രിട്ടീഷ് മലയാളി ഇന്‍സ്പയര്‍ ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് 2019ന് ഉജ്ജ്വല സമാപനം

Britishmalayali
സൈമി ജോര്‍ജ്ജ്

50 ടീമുകള്‍ മൂന്നു കാറ്റഗറികളിലായി മത്സരിച്ച ബ്രിട്ടീഷ് മലയാളി ഇന്‍സ്പയര്‍ ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് 2019ന് ഉജ്ജ്വല സമാപനം. കളിക്കാരെയും കാണികളെയും ഒരുപോലെ ആവേശത്തിലാക്കിയ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് വാട്‌ഫോര്‍ഡ് പെയ്മിറ്റേര്‍സ് സ്‌കൂളിനെ ആവേശത്തിരയില്‍ ആഴ്ത്തുന്നതായിരുന്നു. ആര്‍പ്പുവിളികളും കരഘോങ്ങളും കൊണ്ടു നിറയുകയായിരുന്നു ഈ കായിക വേദി. വാശിയേറിയ പോരാട്ടത്തിനൊടുവില്‍ പങ്കെടുത്ത ടീമുകളെല്ലാം മികച്ച നിലവാരം കാഴ്ച വച്ചതു ടൂര്‍ണമെന്റിന്റെ നിലവാരം സൂചിപ്പിക്കുന്നതായിരുന്നുവെന്ന് കാണികളെല്ലാം സാക്ഷ്യപ്പെടുത്തി.

കൃത്യതയോടെ ആരംഭിച്ച ടൂര്‍ണ്ണമെന്റ് പ്രതീക്ഷിച്ചതിലും അര മണിക്കൂര്‍ മുന്‍പ് തീര്‍ക്കാന്‍ സാധിച്ചത് സംഘാടക മികവിന്റെ ഉത്തമ ഉദാഹരണമാണെന്ന് ഏവരും അഭിപ്രായപ്പെട്ടു. മൂന്നു കാറ്റഗറികളിലായി പങ്കെടുക്കാന്‍ എത്തിയ മത്സരാര്‍ത്ഥികളാല്‍ തന്നെ കായിക വേദി സമ്പന്നമായിരുന്നു. ഒപ്പം സ്പോര്‍ട്സ് പ്രേമികളും കൂടി എത്തിയപ്പോള്‍ കായികോത്സവത്തിന് ഉത്സവാന്തരീക്ഷം കൈവരുകയും ചെയ്തു. 

അഡ്വാന്‍സ്ഡ്, ഇന്റര്‍മീഡിയറ്റ്, 45 വയസ്സിനു മുകളില്‍ എന്നീ വിഭാഗങ്ങളില്‍ നടത്തപ്പെട്ട മത്സരങ്ങളില്‍ വാശിയേറിയ പോരാട്ടത്തിനൊടുവില്‍ അഡ്വാന്‍സ്ഡ് കാറ്റഗറിയില്‍ ലണ്ടനില്‍ നിന്നുള്ള രാജീവ് - റീസ് സഖ്യം വോക്കിങ്ങില്‍ നിന്നുള്ള ജോബി - സിനു സഖ്യത്തെ പരാജയപ്പെടുത്തി കിരീടമണിഞ്ഞു, ഇന്റര്‍മീഡിയറ്റ് വിഭാഗത്തില്‍ ബെന്നി - അജി സഖ്യം, ബേസില്‍ - ലിയോണ്‍ സഖ്യത്തെ തോല്‍പ്പിച്ചു. 45ന് മുകളിലുള്ള വിഭാഗത്തില്‍ വെസ്റ്റേണ്‍ സുപ്രിമോയില്‍ നിന്നുള്ള ഷാജു - ബിജു സഖ്യം കേംബ്രിഡ്ജില്‍ നിന്നുള്ള ബ്രിക്കു-  പ്രശാന്ത് സഖ്യത്തെ തീവ്ര പോരാട്ടത്തിനൊടുവില്‍ കീഴ്‌പ്പെടുത്തി ജേതാക്കളായി.

മേല്‍പ്പറഞ്ഞ വിഭാഗങ്ങളില്‍ മൂന്നും നാലും സ്ഥാനങ്ങള്‍ നേടിയവരുടെ പേരുകള്‍ ചുവടെ:

അഡ്വാന്‍സ്ഡ്
മൂന്നാം സ്ഥാനം: അനി (മാഞ്ചസ്റ്റര്‍) ലെമിന്‍ (സറെ)
നാലാം സ്ഥാനം: ലെവിന്‍ (വാറ്റ്‌ഫോര്‍ഡ്) വിപിന്‍) ലണ്ടന്‍)

ഇന്റര്‍മീഡിയറ്റ്
മൂന്നാം സ്ഥാനം: ഷാജു (ഹരോ) ഡെമില്‍ (ഹരോ)
നാലാം സ്ഥാനം: മനു (ബ്രിസ്റ്റോള്‍) പ്രശാന്ത് (ബ്രിസ്റ്റോള്‍)

45 ന് മുകളില്‍
മൂന്നാം സ്ഥാനം: സജി (ഹരോ) ഷാജു (ഹരോ)
നാലാം സ്ഥാനം: പീറ്റര്‍ (എക്സ്റ്റര്‍) സിജു (എക്‌സറ്റര്‍)

കാണികളുടെ വമ്പിച്ച പിന്തുണയും പ്രോത്സാഹനവും തന്നെയാണ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിനെ ശ്രദ്ധേയമാക്കിയതും ടൂര്‍ണമെന്റ് വിജയത്തിനെ ഏറ്റവുമധികം സ്വാധീനിച്ചതും. അശരണരെ സഹായിക്കാനായി 2013 ല്‍ വാറ്റ്‌ഫോര്‍ഡില്‍ തുടങ്ങിയ സൗഹൃദ കൂട്ടായ്മയ്ക്ക് ക്യാന്‍സര്‍ രോഗ ബാധിതരെ സഹായിച്ച് മറ്റുള്ള ചാരിറ്റി സംഘടകള്‍ക്ക് ഇതിനോടകം മാതൃകയായി.
യുകെ മലയാളികളുടെ ആരോഗ്യം ബാഡ്മിന്റനിലൂടെ എന്ന മുദ്രാവാക്യം മുന്‍നിര്‍ത്തി ബ്രിട്ടീഷ് മലയാളിയുമായി കൈകോര്‍ത്ത് കഴിഞ്ഞ അഞ്ചു വര്‍ഷമായി നടത്തി വരുന്ന പ്രസ്തുത ടൂര്‍ണ്ണമെന്റുകള്‍ യുകെ മലയാളികള്‍ക്ക് എന്നും ഒരാവേശവും പ്രചോദനവും ആയി കൊണ്ടിരിക്കുന്നു. കാണികളുടെ കണ്ണുകള്‍ക്ക് കുളിര്‍മയായ മത്സരങ്ങള്‍ കൃത്യ സമയത്ത് തന്നെ പൂര്‍ത്തീകരിച്ചു കൊണ്ട് ഈ വര്‍ഷത്തെ ബ്രിട്ടീഷ് മലയാളി ഇന്‍സ്പയര്‍ സംയുക്ത ടൂര്‍ണ്ണമെന്റ് പര്യവസാനിച്ചു.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category