1 GBP = 90.10 INR                       

BREAKING NEWS

ജാലിയന്‍ വാലാബാഗിലെ കൂട്ടക്കുരുതി ലോകത്തെ അറിയിച്ചതും ബ്രിട്ടീഷ് ജേര്‍ണലിസ്റ്റ്; ലണ്ടനിലേക്ക് നാടുകടത്തപ്പെട്ടിട്ടും ബോംബെ ക്രോണിക്കിള്‍ എഡിറ്റര്‍ പോരാട്ടം തുടര്‍ന്നു; ബ്രിട്ടീഷ് കൂട്ടക്കൊലയ്ക്ക് 100 വര്‍ഷം തികയുമ്പോള്‍ മറക്കരുത്താത്ത സായിപ്പിന്റെ കഥ

Britishmalayali
kz´wteJI³

1919 ഏപ്രില്‍ 13ന് പഞ്ചാബിലെ അമൃത്സറിലെ ജാലിയന്‍ വാലാബാഗില്‍ ബ്രിട്ടീഷ് പട്ടാളക്കാര്‍ നടത്തിയ വെടിവയ്പ് കൂട്ടക്കുരുതിയുടെ നൂറാം വാര്‍ഷികം ഇക്കഴിഞ്ഞ ദിവസം ആചരിച്ച് കഴിഞ്ഞിട്ടേയുള്ളൂ. ബ്രിഗേജ് ജനറല്‍ റെജിനാള്‍ഡ് ഡയറിന്റെ ഉത്തരവിനെ തുടര്‍ന്ന് നടത്തിയ വെടിവയ്പില്‍ 1000ത്തില്‍ അധികം പേര്‍ കൊല്ലപ്പെടുകയും ആയിരത്തിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ബ്രിട്ടീഷുകാര്‍ നടത്തിയ ഈ കൂട്ടക്കുരുതിയുടെ ഞെട്ടിപ്പിക്കുന്ന വാര്‍ത്ത ലോകത്തെ അറിയിച്ചതും ബെഞ്ചമിന്‍ ഗ്വേ ഹോര്‍ണിമാന്‍ എന്ന ബ്രിട്ടീഷ് ജേര്‍ണലിസ്റ്റായിരുന്നുവത്രെ. 1873ല്‍ ജനിച്ച അദ്ദേഹം 1948ലായിരുന്നു മരിച്ചത്.

ലണ്ടനിലേക്ക് നാടുകടത്തപ്പെട്ടിട്ടും ബോംബെ ക്രോണിക്കിളിന്റെ ഈ എഡിറ്റര്‍ അനീതിക്കെതിരായ പോരാട്ടം തുടര്‍ന്നിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.  ബ്രിട്ടീഷ് കൂട്ടക്കൊലയ്ക്ക് 100 വര്‍ഷം തികയുമ്പോള്‍ മറക്കരുത്താത്ത ഒരു സായിപ്പിന്റെ കഥ കൂടിയാണിത്. കൂട്ടക്കൊലയെക്കുറിച്ചുള്ള വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാന്‍ ഹോര്‍ണിമാന്‍ അന്ന് ധൈര്യം കാണിച്ചിരുന്നില്ലെങ്കില്‍ ഈ സംഭവം ലോകം അറിയാന്‍ സാധ്യത കുറവായിരുന്നുവെന്നാണ് ഇപ്പോള്‍ വെളിപ്പെട്ടിരിക്കുന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ പിന്തുണച്ച് ഹോര്‍ണിമാന്‍ നിര്‍ണായകമായ സംഭാവനകളാണ് നല്‍കിയിരുന്നത്.

ജാലിയന്‍ വാലാബാഗ് വെടിവയപിനെ തുടര്‍ന്ന് ഹോര്‍ണിമാന്‍ ഇത് സംബന്ധിച്ച ഫോട്ടോഗ്രാഫുകള്‍ വളരെ സമര്‍ത്ഥമായി ബ്രിട്ടീഷ് അധികൃതരുടെ കണ്ണ് വെട്ടിച്ച് പ്രസിദ്ധീകരിക്കാനായി കൈവശപ്പെടുത്തി പുറത്ത് വിടുകയായിരുന്നു. തുടര്‍ന്ന് ലേബര്‍ പാര്‍ട്ടിയുടെ മുഖപത്രമായ ഡെയിലി ഹെറാള്‍ഡും ഈ വാര്‍ത്തകള്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നായിരുന്നു ഈ സംഭവത്തില്‍ കടുത്ത സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തുന്നതിന് ബ്രിട്ടീഷ് ഭരണകൂടം കര്‍ശനായ നടപടികളെടുത്തത്. ഇതിനെ തുടര്‍ന്ന് ഹോര്‍ണിമാന്റെ കറസ്പോണ്ടന്റുമാരില്‍ ഒരാളായ ഗോവര്‍ധന്‍ ദാസിനെ  മൂന്ന് വര്‍ഷത്തേക്ക് തടവിലിടുകയും ചെയ്തിരുന്നു.

ജാലിയന്‍ വാലാബാഗിനെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുകയും ബ്രിട്ടീഷ് കൊളോണിയല്‍ ഗവണ്‍മെന്റിനെ വിമര്‍ശിക്കുകയും ചെയ്തതിന്റെ പേരില്‍ ഹോര്‍ണിമാനെ അറസ്റ്റ് ചെയ്യുകയും ലണ്ടനിലേക്ക് നാട് കടത്തി ബോംബെ ക്രോണിക്കിള്‍ താല്‍ക്കാലികമായി നിര്‍ത്തി വയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ലണ്ടനിലെത്തിയിട്ടും ഹോര്‍ണിമാന്‍ കൊളോണിയല്‍ സര്‍ക്കാരിന് എതിരെയുള്ള തന്റെ പോരാട്ടം തുടര്‍ന്നിരുന്നു. തുടര്‍ന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയില്‍ തിരിച്ചെത്തിയ ഹോര്‍ണിമാന്‍ ബോംബെ ക്രോണിക്കിളിന്റെ എഡിറ്റര്‍ സ്ഥാനം വീണ്ടും ഏറ്റെടുത്തു.

1929ല്‍ ഹോര്‍ണിമാന്‍ സ്വന്തം ന്യൂസ് പേപ്പറായ ഇന്ത്യന്‍ നാഷണല്‍ ഹെറാള്‍ഡും ഇതിന്റെ വീക്കിലി ഹെറാള്‍ഡും ആരംഭിച്ചു. തുടര്‍ന്ന് ബോംബെ ക്രോണിക്കിളില്‍ നിന്നും അദ്ദേഹം രാജി വക്കുകയും ബോംബെ സെന്റിനല്‍ ആരംഭിക്കുകയും ചെയ്തു. 1933 മുതല്‍ 12 വര്‍ഷത്തേക്ക് അദ്ദേഹം ഇതിന്റെ എഡിറ്റിംഗ് നിര്‍വഹിച്ചു. 1948ലായിരുന്നു ഹോര്‍ണിമാന്‍ മരിച്ചത്. അദ്ദേഹത്തിന്റെ ആദരവിനാണ് മുംബൈയിലെ എല്‍ഫിന്‍സ്റ്റോണ്‍ സര്‍ക്കിളിന് ഹോര്‍ണിമാന്‍ സര്‍ക്കിള്‍ ഗാര്‍ഡന്‍സ് എന്ന് പേരിട്ടിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category