1 GBP = 90.10 INR                       

BREAKING NEWS

ചൂടില്‍ വിയര്‍ത്തു കുതിര്‍ന്ന് ഷര്‍ട്ടും പാന്റ്സും; പേപ്പര്‍കൊണ്ട് വീശിയും പുറംതലോടിയും ആശ്വസിപ്പിച്ച് ഭാര്യ; ഇറച്ചി ഇല്ലാതെ ഭക്ഷണം കഴിക്കില്ലെന്ന് പറഞ്ഞപ്പോള്‍ വാങ്ങിയ പൊറോട്ടയും ബീഫും ലോക്കപ്പിന് മുന്നിലിരുന്ന് അകത്താക്കി; വയറു നിറഞ്ഞപ്പോള്‍ അസ്വസ്ഥത പ്രകടിപ്പിച്ചതോടെ ആശുപത്രിയില്‍ എത്തിച്ചു; ആഢംബര ഹോട്ടലുകളില്‍ മാത്രം താമസിച്ചു ശീലിച്ച സിറാജുദീന്‍ ഹൈദരി പൊലീസിനെയും വട്ടംചുറ്റിച്ചു; രണ്ടരലക്ഷം സൗദി റിയാല്‍ അടിച്ചുമാറ്റിയ ഇറാനിയന്‍ സ്വദേശിയെ കുറിച്ച് കൂടുതല്‍ അന്വേഷണം

Britishmalayali
പ്രകാശ് ചന്ദ്രശേഖര്‍

കോതമംഗലം: അടിക്കടി വിയര്‍പ്പുമൂലം ഷര്‍ട്ടും പാന്റുമൊക്കെ നനയുന്നു. പേപ്പര്‍കൊണ്ട് വീശിയും പുറം തലോടിയും അടുത്ത് ഭാര്യ. കഴിക്കാന്‍ നല്‍കിയ പൊറോട്ടയും ബീഫും ലോക്കപ്പിന് മുന്നിലിരുന്ന് അകത്താക്കി. പിന്നാലെ അസ്വസ്ഥതയും കൂടി. ആശുപത്രിയില്‍ നിന്നും എത്തിച്ച ഗുളിക നല്‍കിയിട്ടും ക്ഷീണം വീട്ടുമാറിയില്ല. കസേരയില്‍ ഇരുത്തി ടേബിള്‍ ഫാന്‍ അഭിമുഖമാക്കി തിരിച്ചുവച്ച് പൊലീസുകാര്‍ കരുണ കാട്ടിയപ്പോള്‍ കൈകൂപ്പി നന്ദി പ്രകാശനം. പന്നെ ഭിത്തിയില്‍ തലചേര്‍ത്തുവച്ച് ചെറിയ മയക്കം. തട്ടിപ്പുകേസ്സില്‍ അറസ്റ്റിലായ ഇറാനിയന്‍ സ്വദേശി സിറാജുദീന്‍ ഹൈദരി(57)യെ ഇന്നലെ കോതമംഗലം പൊലീസ് സ്റ്റേഷനില്‍ കൊണ്ടുവന്നപ്പോഴുണ്ടായ സംഭവ പരമ്പരകളുടെ നേര്‍ സാക്ഷ്യം ഇങ്ങനെയായിരുന്നു:

കുറച്ചുമണിക്കൂറുകളെ കസ്റ്റഡിയില്‍ ഉണ്ടായിരുന്നുള്ളു എങ്കിലും ഇയാളെ ഒരുകേടുകൂടാതെ കോടതിയില്‍ എത്തിക്കുന്നതുവരെ ഇവിടുത്തെ പൊലീസുകാര്‍ അനുഭവിച്ച പെടാപ്പാട് ചെറുതല്ല. ആഢംമ്പര ഹോട്ടലുകളില്‍ താമസിച്ചും വാഹനങ്ങളില്‍ എ സി ഇട്ടുമാത്രം സഞ്ചരിച്ചും മട്ടനും ചിക്കനുമൊക്കെ ആവോളം വെട്ടി വിഴുങ്ങിയും തട്ടിപ്പ് നടത്തിവന്ന ഇയാള്‍ക്ക് ഇവിടെ പ്രധാന വെല്ലുവിളിയായത് കാലാവസ്ഥയാണ്.

കൊടുംചൂട് താങ്ങാനാവാതെ ഇയാള്‍ കാണിച്ച വെപ്രാളം പൊലീസുകാരെ ശരിക്കും അമ്പരപ്പിച്ചു. ഒരു ഘട്ടത്തില്‍ ആശുപത്രിയില്‍ എത്തിച്ച് വൈദ്യസഹായവും ലഭ്യമാക്കി. പരിശോധനയില്‍ ബി പി 200-ന് മുകളിലായിരുന്നു എന്നതൊഴിച്ചാല്‍ അജാനബാഹു ആയ ഇയാള്‍ക്ക് കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലന്ന് ഡോക്ടര്‍ വിധിയെഴുതിയതോടെയാണ് പൊലീസുകാര്‍ക്ക് ആശ്വാസമായത്. ഇറച്ചിയില്ലാതെ ഭക്ഷണം കഴിക്കില്ലന്ന ഇയാളടെ നിലപാട് കണക്കിലെടുത്താണ് വൈകുന്നേരം പൊറൊട്ടയും ബീഫും വാങ്ങിനല്‍കാന്‍ പൊലീസ് തയ്യാറായത്. ഭാാര്യയ്ക്കും ബന്ധുവിനുമൊപ്പം ലോക്കപ്പിന് മുന്നില്‍ നിലത്തിരുന്നാണ് ഇയാള്‍ ഭക്ഷണം അകത്താക്കിയത്.

ഭക്ഷണം കഴിഞ്ഞപ്പോള്‍ കൂടുതല്‍ ക്ഷീണിതനായി കാണപ്പെട്ടതോടെയാണ് കസേരയില്‍ ഇരുത്തി ടേബിള്‍ ഫാന്‍ ഓണാക്കി ഇയാളെ തണുപ്പിക്കാന്‍ പൊലീസുകാര്‍ ശ്രമം തുടങ്ങിയത്. ഭര്‍ത്താവിന്റെ അവശത കണ്ട് ഭാര്യ ഹോസ്ന പേപ്പറുകൊണ്ട് പിന്‍ഭാഗത്തുനിന്ന് വീശുന്നതും കാണാമായിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കി രാത്രിയോടെ ഇയാളെ കോടതിയില്‍ ഹാജരാക്കിയതോടെയാണ് സംരക്ഷണ ചുമതലയിലുണ്ടായിരുന്ന പൊലീസുകാര്‍ക്ക് ശ്വാസം നേരെ വീണത്.ഈ സംഭവങ്ങളെല്ലാം നടക്കുമ്പോഴും ഒപ്പമുണ്ടായിരുന്ന ഇയാളുടെ സഹോദരപുത്രി ഭര്‍ത്താവ് ബഹ്മാ്‌ന് കാര്യമായ ഭാവമാറ്റമൊന്നും കാണാതിരുന്നത് പൊലീസുകാരെ അത്ഭുതപ്പെടുത്തുകയും ചെയ്തിരുന്നു.

ഡോളര്‍ മാറാനെന്ന വ്യാജേന നഗരത്തില്‍ മുന്‍സിപ്പല്‍ ബസ്സ് സ്റ്റാന്റിനടുത്ത് പ്രവര്‍ത്തിച്ചുവരുന്ന ലാവണ്യ ഡ്യൂട്ടിപെയ്ഡ് എന്ന സ്ഥാപനത്തിലെത്തി ഉടമ ബെന്നി വര്‍ഗ്ഗീസിനെ കബളിപ്പിച്ച് രണ്ടര ലക്ഷം മൂല്യം വരുന്ന സൗദി റിയാല്‍ കൈക്കലാക്കി മുങ്ങിയ കേസ്സിലാണ് സിറാജുദീന്‍ ഹൈദരി(57)യെ കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. സംഭവം നടന്ന് ഒന്നര വര്‍ഷത്തിന് ശേഷമാണ് പ്രതി പൊലീസ് പിടിയിലായിട്ടുള്ളത്.

കോതമംഗലത്തെ കേസില്‍ സിറാജുദീന്‍ മാത്രമാണ് പ്രതി.എന്നാല്‍ മറ്റ് രണ്ട് പേരും ആറ്റിങ്ങലില്‍ കഴിഞ്ഞ വര്‍ഷം നടന്ന സമാനമായ തട്ടിപ്പില്‍ പ്രതികളാണെന്നും ഇവരെ ആറ്റിങ്ങള്‍ പൊലീസിന് കൈമാറുമെന്നും കോതമംഗലം സി ഐ അറിയിച്ചു. 2017 നവംബര്‍ 19 നാണ് കേസ്സിനാസ്പദമായ സംഭവം നടന്നത്. ലാവണ്യ ഡ്യൂട്ടി പെയ്ഡ് ഷോപ്പില്‍ ഡോളര്‍ മാറാനെന്ന വ്യാജേന എത്തിയ ശേഷം ഉടമയുടെ കണ്ണ് വെട്ടിച്ച് രണ്ടരലക്ഷത്തോളം രൂപ വിലവരുന്ന 13000 സൗദി റിയാലുമായി ഇവര്‍ മുങ്ങുകയായിരുന്നു. വിദേശ കറന്‍സി ഇടപാടിന് ഗവണ്‍മെന്റ് അംഗീകാരമുള്ള സ്ഥാപമാണിത്.

ഉടമയുടെ പരാതിയില്‍ പൊലീസ് കേസ്സെടുത്ത് അന്വേഷിച്ച് വരികയായിരുന്നു. അന്ന് സിറാജുദീനൊപ്പം ഹോസ്ന എത്തിയിരുന്നുവെങ്കിലും സ്ഥാപനത്തില്‍ കയറിയിരുന്നില്ല. ഇതിന് ശേഷഷം രാജ്യം വിട്ടെങ്കിലും പിന്നീട് പലതവണ കേരളത്തില്‍ വന്നിട്ടുണ്ട്. ഇതിനിടെ കഴിഞ്ഞ ദിവസം രാത്രി അങ്കമാലിയിലെ ഒരു നക്ഷത്ര ഹോട്ടലില്‍ മുറിയെടുക്കാനെത്തിയ ഇവരെ ചില സംശയങ്ങളുടെ പേരില്‍ പൊലീസ് പിടികൂടി ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലില്‍ പണം തട്ടിയ കാര്യം സമ്മതിക്കുകയും പണം തിരിച്ച് നല്‍കാമെന്ന് പൊലീസിനെ അറിയിക്കുകയുമായിരുന്നു. എന്നാല്‍ ഇവര്‍ കേരളത്തിലെ പതിവ് സന്ദര്‍ശകരാണെന്നതിന് തെളിവ് ലഭിച്ചതിനാല്‍ ഇത്തരത്തില്‍ നടന്നിട്ടുള്ള മറ്റ് തട്ടിപ്പുകളുടെ വിവരംകൂടി ശേഖരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

തേട്ടിപ്പിന് അന്താരാഷ്ട്ര ബന്ധമുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. കോതമംഗലം സിഐ.ടി.ഡി. സുനില്‍കുമാര്‍, എസ്ഐ.മാരായ രജന്‍കുമാര്‍, നാസര്‍, എഎസ്‌ഐ. ഷാജി കുര്യാക്കോസ്, സി.പി.ഒ.മാരായ ജോബി ജോണ്‍, ജീമോന്‍ കെ.പിള്ള, നിജു കെ.ഭാസ്‌കര്‍, ശ്രീജിത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category