1 GBP = 90.10 INR                       

BREAKING NEWS

ഗാന്ധാരിയമ്മന്‍ കോവിലില്‍ തുലാഭാര നേര്‍ച്ച നടത്തുന്നതിനിടെ ത്രാസ് പൊട്ടിവീണ് ശശി തരൂരിന് തലയ്ക്ക് പരിക്കേറ്റു; യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; തലയില്‍ ആറ് തുന്നിക്കെട്ടുള്ളതിനാല്‍ വിശ്രമം ആവശ്യമായി വന്നേക്കും; സ്‌കാനിങ് അടക്കമുള്ള പരിശോധനകള്‍ നടത്തും; കടുത്ത മത്സരം നടക്കുന്ന മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങളെ ബാധിക്കുമോ എന്ന് ആശങ്ക

Britishmalayali
kz´wteJI³

തിരുവനന്തപുരം: തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന് പരിക്ക്. ക്ഷേത്രത്തില്‍ തുലാഭാര നേര്‍ച്ച നടത്തുന്നതിനിടെ ത്രാസ് പൊട്ടിവീണുണ്ടായ അപകടത്തിലാണ് തരൂരിന് പരിക്കേറ്റത്. അദ്ദേഹത്തിന്റെ തലയ്ക്കാണ് പരിക്കുള്ളത്. ത്രാസ് പൊട്ടി തലയില്‍ വീഴുകയായിരുന്നു. ഗാന്ധിരിയമ്മന് കോവിലില്‍ നേര്‍ച്ചക്ക് എത്തിയപ്പോഴാണ് അപകടം ഉണ്ടായത്.

പ്രവര്‍ത്തകരും തരൂരിനൊപ്പം ഉണ്ടായിരുന്നു. അദ്ദേഹത്തെ ഉടന്‍ തന്നെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആറ് തുന്നിക്കെട്ടുകള്‍ അദ്ദേഹത്തിന്റെ തലയ്ക്കുണ്ട്. ഒരാഴ്ച്ച മാത്രം തെരഞ്ഞെടുപ്പിന് അവശേഷിക്കവേ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കേറ്റ പരിക്ക് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ ബാധിക്കുമോ എന്ന ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം അനുസരിച്ചാകും തുടര്‍ന്നുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍.

തിങ്കളാഴ്ച രാവിലെയാണ് തിരുവവനന്തപുരത്തെ ഗാന്ധാരിയമ്മന്‍ കോവിലില്‍ ശശി തരൂര്‍ തുലാഭാര നേര്‍ച്ചക്ക് എത്തിയത്. തുലാഭാരത്തിന്റെ ത്രാസില്‍ ഇരുന്നതോടെയാണ് ത്രാസ് പൊട്ടിവീണത്. ഇടനെ കൂടെയണ്ടായിരുന്ന പ്രവര്‍ത്തകര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തരൂരിന്റെ തലയില്‍ ആറ് സ്റ്റിച്ച് ഉള്ളതിനാല്‍ തുടര്‍ ചികിത്സക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

സ്‌കാനിങ് അടക്കമുള്ള പരിശോധനകള്‍ വേണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ശശി തരൂര്‍ ആരാധനാലയത്തില്‍ നേര്‍ച്ചക്ക് എത്തിയത്. പ്രവര്‍ത്തകരും നേതാക്കളുമായി ഒട്ടേറെ പേര്‍ തരൂരിന് ഒപ്പമുണ്ട്. മണ്ഡലത്തിലെ പ്രചരണത്തിലെ മെല്ലെപ്പോക്കെല്ലാം മാറ്റിവെച്ച സജീവമായിരുന്നു തരൂരും സംഘവും. ഹൈക്കമാന്‍ഡിന്റെ ഇടപെടലോടെയാണ് പ്രശ്നങ്ങളെല്ലാം പരിഹരിച്ചത്.

അതേസമയം ഇന്നലെ പുറത്തുവന്ന ഏഷ്യാനെറ്റിന്റെ സര്‍വേയില്‍ തിരുവനന്തപുരം കുമ്മനം ജയിക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍, ഈ സര്‍വേ റിപ്പോര്‍ട്ടില്‍ താന്‍ വിശ്വസിക്കുന്നില്ലെന്നാണ് തരൂര്‍ ഇന്ന് മാധ്യമങ്ങളോട് വ്യക്തമാക്കിയത്. താന്‍ ഹൈക്കമാന്‍ഡിനോട് പരാതിപ്പെട്ടിട്ടില്ലെന്നും അദ്ദേഹം ഇന്ന് പറഞ്ഞിരുന്നു. മണ്ഡലത്തിലെ ജനങ്ങളെ വിശ്വാസമുണ്ടെന്നും വിജയിക്കുമെന്നുമായിരുന്നു തരൂര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചത്.

തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ യുഡിഎഫിന് ക്ഷീണമുണ്ടായാല്‍ ഉത്തരവാദപ്പെട്ട നേതാക്കള്‍ വീട്ടിലിരിക്കേണ്ടി വരുമെന്ന് കോണ്‍ഗ്രസ് നേതൃത്വം മുന്നറിയിപ്പ് നല്‍കിയിരുന്നു. പ്രചാരണം ശക്തമാക്കുന്നത് ചര്‍ച്ചചെയ്യാന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കിന്റെയും സാന്നിദ്ധ്യത്തില്‍ ഇന്നലെ നടന്ന യോഗത്തിലാണ് താക്കീത്.മണ്ഡലത്തിലെ പ്രചാരണം കൂടുതല്‍ ഊര്‍ജ്ജിതമാക്കാന്‍ യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി.

പ്രചാരണത്തില്‍ ചില ഭാഗത്ത് അല്പം മന്ദത സംഭവിച്ചതായി യോഗം വിലയിരുത്തി.തിരുവനന്തപുരത്തെ ഹിന്ദുമഹാസഭയുടെ താവളമാക്കാന്‍ അനുവദിച്ചാല്‍ വളരെ അപകടകരമായ സ്ഥിതി ഉണ്ടാവുമെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു. തിരുവനന്തപുരത്ത് മൂന്നേകാല്‍ ലക്ഷത്തിലധികം വോട്ട് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് കിട്ടത്തക്കവിധം ഭാവിപ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്താനും നിര്‍ദ്ദേശമുണ്ടായി. പ്രചാരണത്തില്‍ ചില നേതാക്കളുടെ സഹകരണം വേണ്ടത്ര കിട്ടിയില്ലെന്ന സ്ഥാനാര്‍ത്ഥി ശശിതരൂരിന്റെ പരാതി ഹൈക്കമാന്‍ഡിന് ലഭിച്ചിട്ടില്ലെന്ന് മുകുള്‍ വാസ്‌നിക് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category