1 GBP = 90.10 INR                       

BREAKING NEWS

നല്ലനടപ്പിന് പരിഷത്തുകാരി അമ്മ മകനെ ആദ്യം അയച്ചത് മംഗളം പത്രത്തില്‍ ഫോട്ടോഗ്രാഫറായി; കള്ളക്കളികള്‍ പിടിച്ചപ്പോള്‍ കള്ളം പറഞ്ഞ് തലയൂരി; അച്ഛന്‍ മരിച്ച ജോലികിട്ടി പൊലീസ് സേനയില്‍ കയറിയപ്പോള്‍ ഓഫീസിലും വളച്ചെടുക്കല്‍ വിദ്യ മറന്നില്ല; ഗ്രേഡ് എസ് ഐയുടെ കുടുംബത്തില്‍ തൊട്ടപ്പോള്‍ ഓഫീസില്‍ വില്ലന്‍ പരിവേഷം; ജോലിക്കിടെ കാമുകിമാര്‍ക്കൊപ്പം കറങ്ങി നടന്നതിന് വാങ്ങിയത് നാല് കാരണം കാണിക്കല്‍ നോട്ടീസ്; നടപടി ഇല്ലാതാക്കിയത് കുടുംബത്തിന്റെ സിപിഎം ബന്ധം: അമിതാബ് റൂറല്‍ എസ് പി ഓഫീസിലെ വലിയ കള്ളന്റെ കഥ

Britishmalayali
പ്രവീണ്‍ സുകുമാരന്‍

 

തിരുവനന്തപുരം. പെണ്‍കുട്ടികളെ വഞ്ചിച്ചു പണവും മാനവും തട്ടിയതിനും ഭാര്യയെ പീഡിപ്പിച്ചശേഷം സൈനികനെ മാനസികമായി തകര്‍ത്ത് ആത്മഹത്യ ചെയ്യിപ്പിച്ചതിലും പ്രതിയായി ജയിലില്‍ കഴിയുന്ന നെടുമങ്ങാട് ഉഴമലയ്ക്കല്‍ സ്വദേശി അമിതാബിന്റെ സ്വഭാവ ദുഷ്യത്തിന് അറുതി വരുത്താന്‍ ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവര്‍ത്തകയായ അമ്മ ആദ്യം കണ്ടെത്തിയ ബുദ്ധിയായിരുന്നു മകനെ പത്രഫോട്ടോഗ്രാഫര്‍ ആക്കുക എന്നത്. സുഹൃത്തായ മുതിര്‍ന്ന ഫോട്ടോഗ്രാഫര്‍ നല്കിയ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് അമിതാബിനെ മംഗളം പത്രത്തിലേക്ക് അയക്കുന്നത്. അവിടെത്തെ മുതിര്‍ന്ന ഫോട്ടോഗ്രാഫറുടെ ശിഷ്യത്വത്തില്‍ ട്രയിനിയായി ജോലി തുടങ്ങിയ അമിതാബ് ജീവനക്കര്‍ക്കൊക്കെ ഒരു നിഗൂഢ ജീവിയായിരുന്നു.

ആരോടും അധികം സംസാരിക്കില്ല ജോലിയില്‍ കൃത്യതയില്ല ചങ്ങാത്തം കൂടാന്‍ താല്പര്യം സ്ത്രീകളോടു ഇങ്ങനെ വേറിട്ട വ്യക്തിത്വം ഉള്ള അമിതാബിനെ അന്നേ സഹപ്രവര്‍ത്തകര്‍ ശ്രദ്ധിച്ചിരുന്നു, ജോലിയില്‍ കൃത്യതയില്ലാത്തതുകൊണ്ട് തന്നെ അമിതാബിനോടു ആര്‍ക്കും മതിപ്പും ഇല്ലാത്ത അവസ്ഥയായിരുന്നു. അനാവിശ്യ ലീവെടുക്കല്‍ കൂടിയതോടെ ഗുരുവായ ഫോട്ടോഗ്രാഫറും അമിതാബിനെ കൈവിട്ടതു പോലെയായി. അങ്ങനെ നാട്ടിലെ സഹകരണ ബാങ്കില്‍ പാര്‍ട്ടി ബന്ധം ഉപയോഗിച്ചു ജോലി ശരിയാക്കി എന്നു പറഞ്ഞാണ് അമിതാബ് മംഗളംത്തിന്റെ പടിയിറങ്ങിയത്. ഇതിനിടെ അപ്രതീക്ഷിതമായി പിതാവ് ഉദയകുമാര്‍ വാഹന അപകടത്തില്‍ മരിച്ചതോടെ ആ ജോലി അമിതാബിന് ലഭിച്ചു. അങ്ങനെ ആശ്രിത നിയമനത്തിന് വര്‍ഷങ്ങളായി കാത്തിരിക്കുന്നവരെപോലും അമ്പരിപ്പിച്ച് അമിതാബ് കല്‍ര്‍ക്കായി തിരുവനന്തപരും റൂറല്‍ എസ് പി ഓഫീസില്‍ ജോയിന്‍ ചെയ്തു.

ഓഫീസിലെത്തി ഒരു മാസം ആകുന്നതിന് മുന്‍പ് തന്നെ തന്റെ വൈഭവം അമിതാബ് കാണിച്ചു തുടങ്ങി സഹപ്രവര്‍ത്തകരില്‍ ചിലരോടു പ്രണയം അതും കല്യാണം കഴിഞ്ഞവരോടാണ് കക്ഷിക്ക് കൂടുതല്‍ താല്പര്യം ഉണ്ടായരുന്നത് അങ്ങനെ സേനയിലെ തന്നെ ഗ്രേഡ് എസ് ഐ യുടെ ഭാര്യ അമിതാബിന്റെ വലയില്‍ കുടുങ്ങി. പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ നിത്യ സന്ദര്‍ശകനായിരുന്ന അമിതാബ് എസ് യ്ക്ക് തന്നെ തലവേദനായായി. ഭാര്യയും ഭര്‍ത്താവും അമിതാബ് കാരണം തമ്മിലടിക്കുന്നത് അയല്‍ക്കാര്‍ക്ക് കാണേണ്ടി വന്നു. ഒടുവില്‍ ഭാര്യയോടുള്ള പക തീര്‍ക്കാന്‍ ഒരു വനിത് പൊലീസുകാരിക്ക് പിന്നാലെ എസ് ഐ പോകുന്നുന്നുവെന്ന് വാര്‍ത്ത പരന്നതോടെ അമിതാബ് ക്വാര്‍ട്ടേഴ്‌സില്‍ നിന്നും ഔട്ടായി. ഇതിന് മുന്‍പ് കുടംബപ്രശ്‌നമായ വിഷയത്തില്‍ പൊലീസ് ക്വാര്‍ട്ടേഴ്‌സ് അസോസിയേഷന്‍ പോലും ഇടപെടേണ്ടിവന്നുവെന്നാണ് സൂചന.

എസ് ഐ യുടെ ഭാര്യയുമായുള്ള ബന്ധം ഓഫീസില്‍ പാട്ടായിട്ടും അമിതാബിന് ഒരു കുലുക്കവും ഉണ്ടായില്ല. വിഷയം അറിഞ്ഞ പല ജീവനക്കാരും ഉപദേശിച്ചുവെങ്കിലും ന്യായീകരിക്കാനാണ് അമിതാബ് ശ്രമിച്ചത്. ഇത് ഓഫീസില്‍ അമിതാബിന് വില്ലന്‍ പരിവേഷം ലഭിക്കാനും ഇടവെച്ചു. ഇതിനിടെ പല പല ആവിശ്യത്തിന് റൂറല്‍ എസ് പി ഓഫീസില്‍ എത്തുന്ന സ്ത്രീകളുമായിപോലും ചങ്ങാത്തം കൂടാന്‍ ഇയാള്‍ ശ്രമിച്ചിരുന്നു. പരസ്ത്രീ ബന്ധം കൂടിയതോടെ അമിതാബ് ഓഫീസില്‍ വരുന്നത് ചുരുക്കമായി. വന്നാല്‍ തന്നെ ഒപ്പിട്ടു മുങ്ങുന്നതും പതിവായി വിഷയം റൂറല്‍ എസ് പി യുടെ മുന്നില്‍ എത്തിയതോടെ കിട്ടിയത്് നാലു ഷോക്കോസ് നോട്ടീസ നോട്ടീസ് ലഭിച്ചിട്ടും അമിതാബിന് കുലുക്കമുണ്ടായില്ല മാത്രമല്ല നോട്ടീസ് നല്‍കിയ റൂറല്‍ എസ്പിയോടു അമിതാബിന്റെ കാര്യത്തില്‍ വേവലാതി വേണ്ട എന്ന നിര്‍ദ്ദേശവും ലഭിച്ചു. ഇതോടെ കിട്ടിയ കാരണം കാണിക്കല്‍ നോട്ടീസിനുപോലും അമിതാബ് ശരിയായി മറുപടി നല്‍കിയില്ലെന്നാണ് സൂചന.

ഉത്തരവാദപ്പെട്ട സെക്ഷനുകളില്‍ ഇരുത്താന്‍ കഴിയാത്ത ഉദ്യോഗസ്ഥനായി ചുരുങ്ങിയ നാളുകള്‍ കൊണ്ട് അമിതാബ് മാറിയെങ്കിലും പരസ്ത്രീ ബന്ധത്തില്‍ കുറവൊന്നും ഉണ്ടായില്ല. കൂടാതെ നെടുമങ്ങാട് നിന്ന നഗരത്തിലെ കോളേജുകളില്‍ പഠിക്കാന്‍ എത്തിയിയിരുന്ന ചില പെണ്‍കുട്ടികളെയും അമിതാബ് വലയിലാക്കിയിയിരുന്നുവെന്നാണ് സൂചന. ഇപ്പോള്‍ റിമാന്റില്‍ ജില്ലാ ജയിലില്‍ കഴിയുന്ന അമിതാബിനെ കാണാന്‍ അടുത്ത ബന്ധുക്കള്‍ ദിനവും എത്തുന്നുണ്ട്. ഹൈക്കോടതിയിലോ സുപ്രീം കോടതിയിലോ ഹര്‍ജി നല്കി അമിതാബിനെ പുറത്ത് ഇറക്കാനാണ് വീട്ടുകാരുടെ നീക്കം. അതേ സമയം കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് മനഃപൂര്‍വ്വം നടപടികള്‍ വൈകിപ്പിക്കുന്നത് അമിതാബിനെ സഹായിക്കാനാണന്നാണ് ആക്ഷേപം. അന്വേഷണം തുടങ്ങി എന്നു പറയുന്നതല്ലാതെ തെളിവെടുപ്പോ മറ്റു പരിശോധനകളോ ക്രൈംബ്രാഞ്ച് നടത്തിയിട്ടില്ലന്നാണ് അറിയുന്നത്.

ആര്‍ദ്ര എന്ന പെണ്‍കുട്ടിയുടെയും വിശാഖ് എന്ന സൈനികന്റെയും ആത്മഹത്യയുടെ പേരില്‍ അറസ്റ്റിലായ അമിതാബ് ഈയിടെ വിവാഹം കഴിച്ച മുസ്ലിം പെണ്‍കുട്ടിയെയും ചതിച്ചതായി സൂചന പുറത്തു വന്നിരുന്നു. തന്റെ ലൈംഗിക ചോദനകള്‍ക്കായി ഒട്ടനവധി പെണ്‍കുട്ടികളെ ഉപയോഗിച്ച് വലിച്ചെറിഞ്ഞാണ് ഒടുവിലായി ഈ മുസ്ലിം പെണ്‍കുട്ടിയെയും അമിതാബ് വശത്താക്കിയത്. എന്‍ആര്‍ഐക്കാരായ ദമ്പതികളുടെ ഒറ്റമകളെയാണ് അമിതാബ് വശീകരിച്ച് വശത്താക്കിയത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ശക്തമായി ഈ ബന്ധത്തെ എതിര്‍ത്തപ്പോള്‍ വിവാഹം എന്ന വാഗ്ദാനം നല്‍കിയാണ് ഈ മുസ്ലിം പെണ്‍കുട്ടിയെ അമിതാബ് വശത്താക്കിയത്.

വിവാഹം അമിതാബിന്റെ അജണ്ടയില്‍ ഉള്ള കാര്യമല്ല. അതുകൊണ്ട് തന്നെ മുസ്ലിം പെണ്‍കുട്ടിയുടെ മുന്നില്‍ വിവാഹം എന്ന സ്ഥിരം വാഗ്ദാനം നിരത്തിയാണ് അമിതാബ് ടീനേജുകാരിയായ അതിസമ്പന്നയും അതിസുന്ദരിയുമായ ഈ പെണ്‍കുട്ടിയേയും വശത്താക്കിയത്. പെണ്‍കുട്ടിയോട് അമിതാബ് പറഞ്ഞ കാര്യം തനിക്ക് മതമില്ല. പക്ഷെ തന്റെ 'അമ്മ മുസ്ലിം ആണ്. താനും അതുകൊണ്ട് തന്നെ താന്‍ മുസ്ലിം ആണ്. ഇങ്ങിനെ മുസ്ലിം ആണെന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് ഈ പെണ്‍കുട്ടിയെ അമിതാബ് വശത്താക്കിയത്. മുസ്ലിം പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ രണ്ടുപേരും ഗള്‍ഫില്‍ ആയതിനാല്‍ പെണ്‍കുട്ടി അനായാസം അമിതാബിന്റെ വലയില്‍ കുടുങ്ങുകയായിരുന്നു.

വെള്ളനാട് ഉള്ള ആര്‍ദ്രയേയും വിവാഹം എന്ന വാഗ്ദാനത്തില്‍ വീഴ്ത്തിയാണ് അമിതാബ് വശത്താക്കിയത്. പക്ഷെ വിവാഹത്തിന് മുന്‍പ് തന്നെ കവരാനുള്ളതെല്ലാം കവര്‍ന്നു എടുത്താണ് ആര്‍ദ്രയെ അമിതാബ് മരണത്തിനു വിട്ടുകൊടുത്തത്. ടീനേജ് പെണ്‍കുട്ടികളെയാണ് അമിതാബ് ഉന്നം വെച്ചത്. ഉന്നം വയ്ക്കുന്ന പെണ്‍കുട്ടികളെ വശീകരിക്കാനുള്ള മിടുക്കും അമിതാബിനു സ്വന്തമായിരുന്നു. സം

അമിതാബ് വിവാഹം കഴിക്കാമെന്ന് ഉറപ്പു നല്‍കിയിരുന്ന ആര്‍ദ്രയുടെ അച്ഛനെ വീട്ടില്‍ വിളിച്ചു വരുത്തി അപമാനിച്ചത് അമ്മ സദീറയാണ്. തനിക്ക് എത്ര തന്തയുണ്ടടോ ഇറങ്ങി പോടെ എന്നൊക്കെ ആക്രോശിച്ച ഇവര്‍ക്ക് മുന്നില്‍ ആര്‍ദ്രയുടെ പിതാവ് ഒരു യാചകനെ പോലെ നിന്നുവെന്നാണ് അറിയുന്നത്. മകളുടെ പ്രണയ സാഫല്യത്തിനായി മുന്‍ കൈ എടുത്ത പിതാവിനെ അമ്മയും മകനും ചേര്‍ന്ന് നാടകം കളിച്ചു ഫൂളാക്കി തിരിച്ചയച്ചു ഇതിന് ശേഷം ആര്‍ദ്രയേയും അമിതാബ് മാനസികമായി ടോര്‍ച്ചര്‍ ചെയ്തുവെന്ന് ബന്ധുക്കള്‍ പറയുന്നു. അമിതാബും അമ്മ സമീറാ ഉദയകുമാറും ചെയ്ത ചതി ആര്‍ദ്രയുടെ അച്ഛന്‍ വിശദീകരിക്കുകയും ചെയ്തു.

തന്നെ വിളിച്ച് അപമാനിച്ച അമിതാബിന്റെ അമ്മയുടെ വാക്കുകള്‍ അതേ പടി മാധ്യമങ്ങളോട് ആര്‍ദ്രയുടെ അച്ഛന്‍ പങ്കുവച്ചു. എന്നാല്‍ അമിതാബ് നല്ല പിള്ള ചമഞ്ഞ് രക്ഷപ്പെട്ടു. കേസും വഴക്കുമൊന്നും ആയില്ല. എന്നാല്‍ സൈനികന്റെ ആത്മഹത്യയും വാട്‌സാപ്പില്‍ അമിതാബ് അയച്ച സന്ദേശവും എല്ലാം പുറത്തു വന്നു. ഇതോടെയാണ് ആര്‍ദ്രയെ ഒഴിവാക്കാന്‍ അമിതാബ് നടത്തിയ നാടകമായിരുന്നു യുവതിയുടെ മരണത്തിലേക്ക് കാര്യങ്ങളെത്തിയതെന്ന് വ്യക്തമായത്. ഇതില്‍ അമിതാബിന്റെ ഉമ്മ സമീറയ്ക്കും വ്യക്തമായ പങ്കുണ്ട്. ഈ കേസില്‍ അന്വേഷണം അട്ടിമറിക്കാന്‍ സജീവ ഇടപെടലുകളാണ് നടക്കുന്നത്.

ഏറെ രാഷ്ട്രീയ ബന്ധമുള്ള കുടുംബമാണ് അമിതാബിന്റേത്.ഈ കുടുംബത്തിലെ അംഗമായിരുന്നു അമിതാബിന്റെ അച്ഛന്‍ ഉദയകുമാര്‍. പുരോഗമന ചിന്താഗതിക്കാരനായ ഉദയകുമാര്‍ പൊലീസിലായിരുന്നു ജോലി ചെയ്തിരുന്നത്. അമ്മ സമീറ കേരള ശാസ്ത്ര സാഹിത്യ പരിഷത്തിലും. ഇടത് നവോത്ഥാന മതിലില്‍ സജീവമായിരുന്ന സംഘടനയിലെ ജീവനക്കാരിയായ സമീറയാണ് ആര്‍ദ്രയുടെ മരണത്തിന് വഴിയൊരുക്കിയവരില്‍ പ്രധാനി. പാറ്റൂര്‍ സ്വദേശിനിയായ മുസ്ലിം യുവതിയേയും അമിതാബ് പ്രണയച്ചതിയില്‍ കുടുക്കിയിരുന്നു. ആര്‍ദ്രയുടെ മരണത്തിലേക്ക് കാര്യങ്ങളെത്തിച്ചത് സമീറയുടെ ഇടപെടലായിരുന്നു. അതുകൊണ്ട് തന്നെ ഈ കേസില്‍ സമീറയേയും പ്രതിയാക്കി അന്വേഷണം നടത്തിയാലേ മുന്നോട്ടേക്ക് കാര്യങ്ങള്‍ പോകൂ. എന്നാല്‍ കുടംബത്തിലെ ഇടത് ബന്ധം എല്ലാത്തിനും തടസ്സമാകുകയാണ്. അമിതാബിലെ അന്വേഷണം അവനില്‍ മാത്രമായി ഒതുങ്ങും. ആത്മഹത്യാ പ്രേരണക്കുറ്റം മാത്രമേ അമിതാബിനെതിരെ ചുമത്തുകയും ഉള്ളൂ. നിലവിലെ സാഹചര്യത്തില്‍ അമിതാബിന് സര്‍ക്കാര്‍ ജോലി നഷ്ടമാകും. അതിന് അപ്പുറത്തേക്കുള്ള ശിക്ഷ അമിതാബിന് കിട്ടാതിരിക്കാനാണ് അണിയറയിലെ കള്ളക്കളികള്‍.

അമിതാബ് ആര്‍ദ്രയുമായി ആറു വര്‍ഷമായി പ്രണയത്തിലായിരുന്നു. യുവതിയുടെ നിര്‍ബന്ധത്തിന് വഴങ്ങി വീട്ടുകാര്‍ വിവാഹത്തിന് സമ്മതിച്ചു. വിവാഹ നിശ്ചയവും കഴിഞ്ഞു. ഇതിനിടെ പെണ്‍കുട്ടിയും യുവാവുമായി വിവാഹ ചടങ്ങുകളപ്പറ്റി തര്‍ക്കമുണ്ടായി. താന്‍ വിശ്വാസിയല്ലെന്നും വിവാഹ മണ്ഡപത്തില്‍ ആചാരങ്ങള്‍ നടത്തില്ലെന്നും യുവാവ് നിര്‍ബന്ധം പിടിച്ചു. ഇതിനിടെ ഇരുവരും രജിസ്റ്റര്‍ വിവാഹം ചെയ്യാനും തീരുമാനിച്ചു. പിന്നീട് പെണ്‍കുട്ടി യുവാവിനെ ഫോണ്‍ ചെയ്ത് താന്‍ ആത്മഹത്യ ചെയ്യുകയാണന്നും ഉടന്‍ തന്റെ വീട്ടിലെത്താനും ആവശ്യപ്പെട്ടു.

യുവാവ് ' ആറ് കിലോമീറ്ററോളം അകലെയുള്ള തന്റെ വീട്ടില്‍ നിന്ന് ബൈക്കില്‍ യുവതിയുടെ വീട്ടിലെത്തിയപ്പോള്‍ കഴുത്തില്‍ കുരുക്കിട്ട് തൂങ്ങി പിടയ്ക്കുന്ന യുവതിയെയാണ് കണ്ടതെന്നായിരുന്നു അന്ന് പുറത്തുവന്ന വാര്‍ത്തകള്‍. യുവതിയെ ഇയാള്‍ പൊക്കി നിര്‍ത്തിയ ശേഷം ബഹളം വച്ച് ആള്‍ക്കാരെ കൂട്ടി കുരുക്കഴിച്ച് താഴെയിറക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇതില്ലെല്ലാം വീട്ടുകാര്‍ ഇപ്പോള്‍ ദുരൂഹത കാണുന്നു. വിശഖന്റെ ആത്മഹത്യയിലെ പരാതി പൊലീസിന് കിട്ടിയപ്പോള്‍ ആര്‍ദ്രയുടെ മരണവും ചര്‍ച്ചയായി. തുടര്‍ന്നണ് പൊലീസ് ഈ വഴിക്കും അന്വേഷണം നടത്തിയത്.

സൈനികന്‍ വിശാഖ് അഹമ്മാദാബാദിലെ ജാംനഗറില്‍ ജോലിസ്ഥലത്തു സ്വയം വെടിവച്ചുമരിക്കുകയായിരുന്നു. അമിതാബും, തന്റെ ഭാര്യയുമായുള്ള ബന്ധം അറിഞ്ഞതിന്റെ മനോവിഷമത്തിലായിരുന്നു ആത്മഹത്യ. ജനുവരിയിലായിരുന്നു വിശാഖും അഞ്ജനയും തമ്മിലുള്ള വിവാഹം. വിവാഹശേഷം വിശാഖ് ജോലി സ്ഥലത്തേക്ക് പോയപ്പോള്‍ ഭാര്യ അജ്ഞന സ്വന്തം വീട്ടിലേക്ക് വന്നു. ഭര്‍ത്തൃ വീട്ടില്‍നിന്നു കൊണ്ടുവന്ന 17പവന്‍ സ്വര്‍ണം അമിതാബിനു നല്‍കി. വീട്ടുകാര്‍ ചോദിച്ചപ്പോള്‍ അമിതാബിനു നല്‍കിയെന്നാണ് അഞ്ജന പറഞ്ഞത്. അഞ്ജന ഗര്‍ഭിണിയാണെന്നും സംരക്ഷിക്കണമെന്നും അമിതാബ് വിശാഖിനെ വിളിച്ചു പറഞ്ഞതായി വിശാഖിന്റെ സഹോദരന്‍ പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. അമിതാബ് ഫോണ്‍ വിളിച്ചശേഷമാണ് വിശാഖ് ആത്മഹത്യ ചെയ്യുന്നത്. വിശാഖ് മരിക്കുന്നതിനു മുന്‍പ് സഹോദരന് അയച്ച സന്ദേശങ്ങളാണ് കേസില്‍ അമിതാബിന്റെ പങ്ക് വെളിച്ചത്തുകൊണ്ടുവന്നത്.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category