1 GBP = 90.10 INR                       

BREAKING NEWS

34 ഡിപ്പോകള്‍ കെഎസ്ആര്‍ടിസി അടച്ചുപൂട്ടുന്നു; എല്ലാ എംപാനല്‍ ജീവനക്കാരെയും പുറത്താക്കും; ഇന്ന് കെഎസ്ആര്‍ടിസി പെന്‍ഷന്‍കാര്‍ വിഷു ആഘോഷിക്കുന്നത് കാത്തിരുന്ന പെന്‍ഷന്‍ തുക കൈയില്‍ കിട്ടാതെ; ശമ്പളം മുടങ്ങലും പെന്‍ഷന്‍ കുടിശ്ശികയും പതിവായതോടെ കൈമലര്‍ത്തി സര്‍ക്കാര്‍; യൂണിയന്‍ നേതാക്കളുടെ തോന്ന്യവാസം നടപ്പിലാകാന്‍ തച്ചങ്കരിയെ ചവിട്ടിപ്പുറത്താക്കാന്‍ കൂട്ടുനിന്നവര്‍ പോലും അദ്ദേഹത്തെ ഇപ്പോള്‍ സ്നേഹത്തോടെ സ്മരിക്കുന്നു; കെടുകാര്യസ്ഥതകള്‍ നടമാടുമ്പോള്‍ ആനവണ്ടിയുടെ ചരമക്കുറിപ്പ് ആസന്നം

Britishmalayali
kz´wteJI³

തിരുവനന്തപുരം: കെഎസ്ആര്‍സിയെ മുന്നോട്ടു കൊണ്ടുപോകാന്‍ പരിശ്രമിച്ച ടോമിന്‍ തച്ചങ്കരിയെ പടിയിറക്കി വിട്ടവരില്‍ പ്രധാനികള്‍ കോര്‍പ്പറേഷനിലെ യൂണിയന്‍ ജീവനക്കാരാണ്. ആനവണ്ടിയെ തട്ടുകേടില്ലാതെ മുന്നോട്ടു കൊണ്ടുപോയ തച്ചങ്കരിയി പടിയിറക്കിവിട്ട് അധികാര കസേരയില്‍ കയറി ഇരുന്നവര്‍ ഇപ്പോള്‍ എല്ലാം കുളമാക്കുന്ന അവസ്ഥയിലാണ്. ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാതെയും പെന്‍ഷന്‍ മുടങ്ങലുമെല്ലാം ഇപ്പോള്‍ കോര്‍പ്പറേഷനിലെ പതിവപരിപാടിയായി മാറിയിട്ടുണ്ട്. ഡിപ്പോകള്‍ അടച്ചുപൂട്ടിയും കണ്ടക്ടര്‍മാര്‍ക്ക് പുറമേ എംപാനല്‍ ഡ്രൈവര്‍മാരെയും പിരിച്ചുവിടാന്‍ ഒരുങ്ങുകയാണ് ഇപ്പോള്‍ ആനവണ്ടി.

കോര്‍പ്പറേഷനിലെ മുഴുവന്‍ എംപാനലുകാരെയും പുറത്താക്കാനാണ് തീരുമാനം. ഇതോടൊപ്പം 36 ഡിപ്പോകളും അടച്ചുപൂട്ടും. ഗതാഗത സെക്രട്ടറിയും കെ.എസ്.ആര്‍.ടി.സി. ചെയര്‍മാനുമായ കെ.ആര്‍. ജ്യോതിലാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്യോഗസ്ഥതല യോഗത്തിലാണു തീരുമാനം. പരമാവധി ബസുകള്‍ സര്‍വീസിനിറക്കുക, ഒരു ലിറ്റര്‍ ഡീസലിനു കുറഞ്ഞത് 4.5 കി.മീ. ഇന്ധനക്ഷമത നേടുക, ഒരു ബസിന് ആറു തൊഴിലാളികള്‍ എന്ന അനുപാതം കൈവരിക്കാനായി മെക്കാനിക്കല്‍ വിഭാഗം ജീവനക്കാരുടെ എണ്ണം കുറയ്ക്കുക, എല്ലാ എമ്പാനല്‍ ജീവനക്കാരെയും പിരിച്ചുവിടുക, മിനിസ്റ്റീരിയല്‍ വിഭാഗത്തില്‍ അധികമായുള്ള ജീവനക്കാരെ കണ്ടക്ടര്‍/സുരക്ഷാ വിഭാഗം തുടങ്ങി മറ്റു തസ്തികകളിലേക്കു പുനര്‍വിന്യസിക്കുക, റെഗുലേഷനില്ലാതെയുള്ള ഇ.ഡി. തസ്തികകളില്‍ തുടരുന്നവരെ യഥാര്‍ഥ തസ്തികയിലേക്കു തിരിച്ചയയ്ക്കുക, ലാഭകരമല്ലാത്ത 36 യൂണിറ്റുകള്‍ അടച്ചുപൂട്ടുക, മാനേജ്‌മെന്റ് വിദഗ്ധരെ ഓപ്പറേഷന്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ വിഭാഗങ്ങളില്‍ മാറ്റിനിയമിക്കുക തുടങ്ങിയവയാണു തീരുമാനങ്ങള്‍. ഇവ നടപ്പാക്കി മൂന്നു മാസത്തിനകം സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും തീരുമാനിച്ചു.

മുഖ്യമന്ത്രിയുടെ പിന്തുണയോടെ മുന്‍ സി.എം.ഡി. ടോമിന്‍ തച്ചങ്കരി ഓപ്പറേഷന്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തില്‍ നിയമിച്ചവരെ തൊഴിലാളി സംഘടനകളുടെ സമ്മര്‍ദത്തിനു വഴങ്ങി പുറത്താക്കിയ പുതിയ എം.ഡി: എംപി. ദിനേശ് ഇതോടെ വെട്ടിലായി. അവധി ക്കാലമായിട്ടും കലക്ഷന്‍ കൂപ്പുകുത്തിയ നിലയിലാണ്. ഓരോ ദിവസവും നൂറുകണക്കിനു സര്‍വീസുകള്‍ വെട്ടിക്കുറച്ചതും കെ.എസ്.ആര്‍.ടി.സിയെ വലിയ പ്രതിസന്ധിയിലാക്കി. യൂണിയനുകാരുടെ തോന്ന്യവാസമാണ് പ്രശ്നങ്ങള്‍ക്കെല്ലാം ഇടയാക്കുന്നത്.


യൂണിയന്‍ നേതാക്കളായ ചില മെക്കാനിക്കല്‍ ജീവനക്കാരുടെ നിയന്ത്രണത്തിലാണു കോര്‍പ്പറേഷന്റെ ആസ്ഥാന ഓഫീസ്. തച്ചങ്കരിയുടെ കാലത്ത്, കലക്ഷന്‍ വര്‍ധിപ്പിക്കാനായി എ.സി. ബസുകളില്‍ അധികമായി നാലു സീറ്റ് പിടിപ്പിക്കാന്‍ ആറു മാസമെടുത്ത മെക്കാനിക്കല്‍ വിദഗ്ദ്ധര്‍! ബസ് നടത്തിപ്പിനെപ്പറ്റി ഒന്നുമറിയാത്തവരാണ് എം.ഡിയുടെ ഉപദേശകര്‍. ചീഫ് ഓഫീസ് മെക്കാനിക്കല്‍ വിഭാഗത്തിന്റെ നിയന്ത്രണത്തിലായിട്ടും രണ്ടായിരത്തോളം ബസുകള്‍ കട്ടപ്പുറത്താണ്. മാര്‍ച്ചില്‍ 31 ദിവസവും ഓടിയത് 3006 ബസുകള്‍ മാത്രമാണെന്നാണു വിവരം. 6418 ബസുകളും പ്രതിദിനം 5500 ഷെഡ്യൂളുകളുമാണു കെ.എസ്.ആര്‍.ടി.സിക്കുള്ളത്.

ജനുവരിയില്‍ 2989 ബസുകള്‍ 15000 രൂപയ്ക്കു മുകളില്‍ വരുമാനം നേടിയിരുന്നു. മാര്‍ച്ചില്‍ അത് 1953 എണ്ണമായി കുറഞ്ഞു. ജനുവരിയില്‍ 3818 ബസുകള്‍ കിലോമീറ്ററിനു ശരാശരി 35 രൂപയിലധികം വരുമാനം നേടിയ സ്ഥാനത്ത് മാര്‍ച്ചില്‍ അത് 2808 ആയി കുറഞ്ഞു. ചീഫ് ഓഫീസില്‍ ഓപ്പറേഷന്‍ വിഭാഗത്തെ മൂലയ്ക്കിരുത്തി മെക്കാനിക്കല്‍ വിഭാഗം ഉദ്യോഗസ്ഥര്‍ ഭരണം ഏറ്റെടുത്തതോടെയാണു കോര്‍പ്പറേഷന്‍ തകര്‍ച്ചയുടെ വക്കിലെത്തിയത്.

അതേസമയം കെഎസ്ആര്‍ടിസിയില്‍ പെന്‍ഷന്‍ വിതരണവും അവതാളത്തിലായിരിക്കയാണ്. തിരഞ്ഞെടുപ്പിനു മുന്നോടിയായി സഹകരണബാങ്കുകളില്‍ നിന്നു പണം കടംവാങ്ങി സര്‍ക്കാര്‍ ക്ഷേമപെന്‍ഷന്‍ കൊടുത്തുതീര്‍ത്തതോടെ കെഎസ്ആര്‍ടിസി പെന്‍ഷന്‍കാര്‍ക്ക് ഇത്തവണ പട്ടിണിയുടെ വിഷുവാണ്. എല്ലാമാസവും 5നു മുന്‍പ് ലഭിച്ചുകൊണ്ടിരുന്ന പെന്‍ഷന്‍ ഇന്നലെയും ലഭിച്ചില്ല. ഉള്ളതു മുഴുവന്‍ സര്‍ക്കാരിനു കടം കൊടുത്തെന്നും കെഎസ്ആര്‍ടിസിക്കു നല്‍കാന്‍ പണമില്ലെന്നും സഹകരണ ബാങ്കുകള്‍ അറിയിച്ചതോടെയാണ് പെന്‍ഷന്‍ വിതരണം മുടങ്ങിയത്.

കെഎസ്ആര്‍ടിസിയില്‍ നിന്നു വിരമിച്ച 39,000 പേര്‍ക്ക് പെന്‍ഷന്‍ നല്‍കാന്‍ പ്രതിമാസം 62 കോടി രൂപയാണു വേണ്ടത്. കഴിഞ്ഞ വര്‍ഷം പെന്‍ഷന്‍ മാസങ്ങളോളം മുടങ്ങി വ്യാപകമായ പ്രതിഷേധമുയര്‍ന്നതോടെയാണ് സര്‍ക്കാര്‍ സഹകരണബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന്റെ സഹായം തേടിയത്. സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക് അനുവദിച്ച ഫണ്ടില്‍ നിന്നു പിന്നീട് ഈ തുക പലിശസഹിതം ബാങ്കുകള്‍ക്കു നല്‍കാമെന്നായിരുന്നു ധാരണ. കഴിഞ്ഞ മാസവും പെന്‍ഷന്‍ രണ്ടാഴ്ചയോളം വൈകിയെങ്കിലും കുടിശിക ഉള്‍പ്പെടെ കൊടുത്തുതീര്‍ത്തിരുന്നു.

തിരഞ്ഞെടുപ്പിനു മുന്‍പ് ക്ഷേമപെന്‍ഷന്‍കുടിശിക കൊടുത്തു തീര്‍ക്കാനായി സഹകരണബാങ്കുകളില്‍ നിന്ന് 3000 കോടി രൂപയോളം സര്‍ക്കാര്‍ കടംവാങ്ങിയിരുന്നു. ഇതോടെ പെന്‍ഷനു നല്‍കാന്‍ പണമില്ലാത്ത അവസ്ഥയിലായി ബാങ്കുകള്‍. കെഎസ്ആര്‍ടിസി ആവശ്യപ്പെട്ടെങ്കിലും അവര്‍ കൈമലര്‍ത്തി. സര്‍ക്കാര്‍ നല്‍കാനുള്ള ഒരു മാസത്തെ കുടിശിക നല്‍കിയാല്‍ ആ പണം അനുവദിക്കാമെന്ന് ബാങ്കുകള്‍ അറിയിച്ചതിനുശേഷം അതിനുള്ള ഉത്തരവ് ഇറങ്ങിയെങ്കിലും വൈകി. ഈയാഴ്ച തുക വിതരണം ചെയ്യാനാകുമെന്നാണു പ്രതീക്ഷയെന്ന് കെഎസ്ആര്‍ടിസി മാനേജ്മെന്റ് വൃത്തങ്ങള്‍ പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category