1 GBP = 92.60 INR                       

BREAKING NEWS

സൗദിയില്‍ മലയാളി മരിച്ചത് മാലിന്യ ടാങ്കിനുള്ളില്‍ വീണ്; മലപ്പുറം സ്വദേശിയുടെ അപകടത്തില്‍പ്പെട്ടത് നഗരസഭയുടെ മാലിന്യപ്പെട്ടിയില്‍ വേസ്റ്റ് നിക്ഷേപിക്കാന്‍ പോയപ്പോള്‍; ആളെ കണ്ടെത്തിയത് സിവില്‍ ഡ്ഫന്‍സ് അധികൃതര്‍ എത്തി തെര്‍മല്‍ ക്യാമറ ഉപയോഗിച്ചുള്ള പരിശോധനയില്‍

Britishmalayali
kz´wteJI³

റിയാദ്: റിയാദില്‍ മലയാളി മരിച്ചത് മാന്‍ഹോളിന്റെ മൂടി പൊട്ടി മാലിന്യ ടാങ്കിനുള്ളില്‍ വീണ് . മലപ്പുറം ചട്ടിപ്പറമ്പ് ചേങ്ങോട്ടൂര്‍ സ്വദേശി റഷീദ് കുട്ടശ്ശേരി (49)യാണ് മരിച്ചത്. താന്‍ ജോലി ചെയ്യുന്ന കടയുടെ പിറകിലെ സംഭരണ ശാലയിലെ ടാങ്കില്‍ വീണാണ് ദാരുണാന്ത്യം ഉണ്ടായത്.

നഗരസഭയുടെ മാലിന്യപ്പെട്ടിയില്‍ വേസ്റ്റ് നിക്ഷേപിക്കാന്‍ പോയതിനിടയിലാണ് അപകടം നടന്നതെന്നാണ് വിവരം. റിയാദിലെ ഷിഫ സനായിയ്യയില്‍ അപ്‌ഹോള്‍സ്റ്ററി സാധനങ്ങള്‍ വില്‍ക്കുന്ന കടയിലാണ് റഷീദിന് ജോലി. വേസ്റ്റ് കളയാന്‍ പോയി വരേണ്ട സമയം കഴിഞ്ഞും ആളെ കാണാത്തതിനാല്‍ സഹപ്രവര്‍ത്തകര്‍ അന്വേഷിച്ചപ്പോഴാണ് മാന്‍ഹോളിന്റെ മൂടി തുടന്ന് കിടക്കുന്നതായി കണ്ടത്. സംശയം തോന്നിയ കൂട്ടുകാര്‍ ഉടനെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

സിവില്‍ ഡ്ഫന്‍സ് അധികൃതര്‍ എത്തി തെര്‍മല്‍ ക്യാമറ ഉപയോഗിച്ചുള്ള പരിശോധനയിലാണ് ആളെ കണ്ടെത്തിയത്. മണിക്കൂറുകളുടെ പരിശ്രമത്തില്‍ മൃതദേഹം പുറത്തെടുത്തു. കുഞ്ഞിമുഹമ്മദാണ് പിതാവ്. മാതാവ് ആയിഷ. ഭാര്യ: ഹസീന. മക്കള്‍: റംസാദ്, റംസീന, റിന്‍ഷിദ, റിന്‍സ, ഷഫീഖ്, ഷിഹാബ് എന്നീ രണ്ട് സഹോദരങ്ങള്‍ റിയാദിലുണ്ട്. കെഎംസിസി പ്രവര്‍ത്തകനായ തെന്നല മൊയ്തീന്‍കുട്ടി രേഖകള്‍ ശരിയാക്കുന്നതിന് രംഗത്തുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category