1 GBP = 87.80 INR                       

BREAKING NEWS

മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ പി.എം. എബ്രഹാം അന്തരിച്ചു; സംസ്‌കാരം ഇന്നു 3.30നു നന്തന്‍കോട് ജറുസലം മാര്‍ത്തോമ്മാ പള്ളിയില്‍ ശുശ്രൂഷയ്ക്കുശേഷം പാറ്റൂര്‍ സെമിത്തേരിയില്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനും കേന്ദ്ര ഷിപ്പിങ് ഉപരിതലഗതാഗത വകുപ്പ് മുന്‍ സെക്രട്ടറിയുമായിരുന്ന കുറവന്‍കോണം മമ്മീസ് കോളനി പുത്തന്‍പറമ്പില്‍ പി.എം.ഏബ്രഹാം (84) അന്തരിച്ചു.1957ല്‍ ഐഎഎസ് നേടിയ ഏബ്രഹാം തലശ്ശേരി സബ് കലക്ടറായാണ് സര്‍വീസ് ആരംഭിച്ചത്. തൃശൂര്‍ കലക്ടറായിരുന്നു. സംസ്ഥാന ഭക്ഷ്യ സെക്രട്ടറി, സിവില്‍ സപ്ലൈസ് കമ്മിഷണര്‍, കാര്‍ഷികോല്‍പാദന കമ്മിഷണര്‍, ട്രാവന്‍കൂര്‍കൊച്ചിന്‍ കെമിക്കല്‍സ് മാനേജിങ് ഡയറക്ടര്‍ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

സംസ്‌കാരം ഇന്നു 3.30നു നന്തന്‍കോട് ജറുസലം മാര്‍ത്തോമ്മാ പള്ളിയില്‍ ശുശ്രൂഷയ്ക്കുശേഷം പാറ്റൂര്‍ സെമിത്തേരിയില്‍. തിരുവല്ല കുമ്പനാട് സ്വദേശിയാണ്. ഭാര്യ പരേതയായ ഷെര്‍ളി ഏബ്രഹാം (മാരാമണ്‍ പാലക്കുന്നത്ത് കുടുംബാംഗം), മക്കള്‍: സുശീല ഏബ്രഹാം (റീജനല്‍ മാനേജര്‍, നാഷനല്‍ ഇന്‍ഷുറന്‍സ് കമ്പനി, ബെംഗളൂരു), അനീഷ് എബ്രഹാം (സിഇഒ, സുന്ദരം അസറ്റ് മാനേജ്മെന്റ്, സിംഗപ്പൂര്‍), മരുമകള്‍: വീണ ചെറിയാന്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category