1 GBP = 90.10 INR                       

BREAKING NEWS

670 കോടിയുടെ ബാങ്ക് ബാലന്‍സുമായി മായാവതിയുടെ ബിഎസ്പി ഇന്ത്യയില്‍ ഏറ്റവും സമ്പന്ന പാര്‍ട്ടിയാകുമ്പോള്‍ എസ്പിയുടെ ബാങ്ക് ബാലന്‍സ് 471 കോടി; 196 കോടിയുമായി കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തെത്തിയപ്പോള്‍ ബിജെപിയുടെ ബാങ്ക് ബാലന്‍സ് 82 കോടി മാത്രം; സിപിഎമ്മിനും ആം ആദ്മിക്കുമുണ്ട് മൂന്ന് കോടി വീതം ബാലന്‍സ്; ഇന്ത്യന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ബാങ്ക് ബാലന്‍സ് വിവരം പുറത്ത് വരുമ്പോള്‍

Britishmalayali
kz´wteJI³

 

ന്യൂഡല്‍ഹി: ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ ബാങ്ക് ബാലന്‍സ് വിവരങ്ങളുടെ ഏറ്റവും പുതിയ കണക്കുകള്‍ പുറത്ത് വന്നു. ഇത് പ്രകാരം 670 കോടിയുടെ ബാങ്ക് ബാലന്‍സുമായി മായാവതിയുടെ ബിഎസ്പി ഇന്ത്യയില്‍ ഏറ്റവും സമ്പന്ന പാര്‍ട്ടിയാകുമ്പോള്‍ എസ്പിയുടെ ബാങ്ക് ബാലന്‍സ് 471 കോടി രൂപയാണ്. 196 കോടിയുമായി കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തെത്തിയപ്പോള്‍ ബിജെപിയുടെ ബാങ്ക് ബാലന്‍സ് 82 കോടി മാത്രമാണെന്നും വെളിപ്പെട്ടിട്ടുണ്ട്. സിപിഎമ്മിനും ആം ആദ്മിക്കും മൂന്ന് കോടി വീതം ബാങ്ക് ബാലന്‍സാണുള്ളത്. ഇന്ത്യന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ബാങ്ക് ബാലന്‍സ് വിവരം പുറത്ത് വന്നിരിക്കുന്നത് ഈ വിധത്തിലാണ്.

ഫെബ്രുവരി 25ന് ബിഎസ്പി ഇലക്ഷന്‍ കമ്മീഷന് മുന്നില്‍ സമര്‍പ്പിച്ചിരിക്കുന്ന ഇക്‌സ്‌പെന്‍ഡചര്‍ റിപ്പോര്‍ട്ട് പ്രകാരം പാര്‍ട്ടിക്ക് ബാങ്ക് ഡിപ്പോസിറ്റുള്ളത് 669 കോടി രൂപയാണ്. നാഷണല്‍ കാപിറ്റല്‍ റീജിയണിലെ പബ്ലിക് സെക്ടര്‍ ബാങ്കുകളിലെ ബ്രാഞ്ചുകളിലെ എട്ട് അക്കൗണ്ടുകളിലാണിവയുള്ളത്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സമയത്ത് തങ്ങളുടെ ബാങ്ക് അക്കൗണ്ടുകളില്‍ 95.54 ലക്ഷം രൂപമാത്രമാണുള്ളതെന്നായിരുന്നു ബിഎസ്പി വെളിപ്പെടുത്തിയിരുന്നത്.

471 കോടി രൂപ അക്കൗണ്ടുകളിലുള്ള സമാജ് വാദി പാര്‍ട്ടി അഥവാ എസ്പിയാണ് രണ്ടാം സ്ഥാനത്തുള്ളത്. മധ്യപ്രദേശ്, ചത്തീസ്ഗഡ്, രാജസ്ഥാന്‍, തെലങ്കാന, എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളെ തുടര്‍ന്ന് പാര്‍ട്ടിയുടെ അക്കൗണ്ടിലുള്ള പണത്തില്‍ ക്രമേണ കുറവുണ്ടായിരുന്നു. ഇതിലൂടെ 11 കോടി രൂപയുടെ കുറവാണുണ്ടായിരിക്കുന്നത്. അക്കൗണ്ടില്‍ 196 കോടി രൂപയുള്ള കോണ്‍ഗ്രസാണ് മൂന്നാം സ്ഥാനത്തുള്ളത്. കഴിഞ്ഞ വര്‍ഷം നവംബര്‍ രണ്ടിന് പാര്‍ട്ടി ഇലക്ഷന്‍ കമ്മീഷന് മുന്നില്‍ സമര്‍പ്പിച്ച വിശദാംശങ്ങള്‍ പ്രകാരമാണിത്.

കര്‍ണാടകയിലെ അസംബ്ലി തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചായിരുന്നു ഈ വിശദാംശങ്ങള്‍ കോണ്‍ഗ്രസ് വെളിപ്പെടുത്തിയിരുന്നത്. എന്നാല്‍ മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ് ഗഡ് എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വിജയിച്ചതിന് ശേഷം പാര്‍ട്ടി ഇത് സംബന്ധിച്ച വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്തിരുന്നില്ല. ബിജെപിക്ക് വെറും 82 കോടി രൂപ മാത്രമാണ് ബാങ്കിലുള്ളത്. ബിജെപി അതിനുള്ള സംഭാവനകള്‍ കൂടുതലായും സ്വീകരിക്കുന്ന ഇലക്ടോറല്‍ ബോണ്ടുകളിലൂടെ ആയതിനാലാണ് ബാങ്ക് അക്കൗണ്ടില്‍ പണം കുറഞ്ഞിരിക്കുന്നത്.

ഇക്കാര്യത്തില്‍ തെലുങ്ക് ദേശം പാര്‍ട്ടിയാണ് 107 കോടി രൂപയുമായി ബിജെപിയേക്കാള്‍ മുന്നിലുള്ളത്. ബിജെപി ഇത്തരത്തില്‍ സംഭാവനയായി സ്വീകരിച്ചത് 758 കോടി രൂപ ചെലവാക്കിയെന്ന് സമീപ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. അതായത് സമ്പത്തിന്റെ കാര്യത്തില്‍ ബിജെപി തന്നെയാണ് മുന്നിലെന്ന് സാരം. 2017-18 കാലത്ത് 1027 കോടി രൂപ സംഭാവന സ്വീകരിച്ച് ബിജെപി എല്ലാവരെയും കടത്തി വെട്ടുകയും ചെയ്തിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category