1 GBP = 90.10 INR                       

BREAKING NEWS

നഴ്സറിയില്‍ വനിതാ ജീവനക്കാരികളുടെ രതി വൈകൃതങ്ങള്‍ക്ക് ഇരയായത് മൂന്നര വയസുകാരി; സംഭവം പുറത്തറിയുന്നത് കുട്ടി ഉറക്കത്തിനിടെ നിരന്തരമായി പേടിച്ചു കരഞ്ഞതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെ; പരിശോധനയില്‍ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ കല്ലും വടികളും ഉപയോഗിച്ച് മുറിപ്പെടുത്തിയതിന്റെ പാടുകള്‍; ഡല്‍ഹി സംഭവത്തിന് സമാനമെന്ന് ഡോക്ടര്‍മാര്‍

Britishmalayali
kz´wteJI³

ഹൈദരാബാദ്; നഴ്സറിയില്‍ വനിതാ ജീവനക്കാരികളുടെ ക്രൂര പീഡനത്തിന് ഇരയായി മൂന്നരവയസ്സുകാരി. ഹൈദരാബാദിലെ ഇസാത്‌നഗറിലാണ് നടുക്കുന്ന സംഭവം. കുട്ടിയുടെ മാതാവിന്റെ പരാതിയെ തുടര്‍ന്നു ബുധനാഴ്ച പൊലീസ് കേസെടുത്തതായി ആന്ധ്രാപ്രദേശ് ബാലാവകാശ സംരക്ഷണ സമിതി പ്രസിഡന്റ് പി.അച്യുത റാവു പറഞ്ഞു. കുട്ടി പഠിക്കുന്ന നഴ്സറി സ്‌കൂളിലെ ആയമാരായ പര്‍വീന്‍, നരസമ്മ എന്നിവര്‍ക്കെതിരെ പോക്സോ നിയമപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കുട്ടി ഉറക്കത്തിനിടെ നിരന്തമായി പേടിച്ചുകരഞ്ഞതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ കല്ല് ഉപയോഗിച്ച് മുറിപ്പെടുത്തിയതിന്റെ പാടുകള്‍ കണ്ടെത്തി. വസ്ത്രങ്ങളില്‍ രക്തക്കറകളും കണ്ടെത്തിയിട്ടുണ്ട്. ഡല്‍ഹിയില്‍ 23 വയസുകാരി ക്രൂര പീഡനത്തിന് ഇരയായി മരിച്ച സംഭവത്തില്‍ കുട്ടിക്ക് ഏല്‍ക്കേണ്ടി വന്ന പീഡനത്തിന് സമാനമാണ് ഇവിടെ മൂന്നരവയസുകാരിക്കും ഏല്‍ക്കേണ്ടിവന്നതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ചികിത്സയ്ക്ക് ശേഷം കുട്ടിയെ വീട്ടിലേക്ക് വിട്ടു.

കുട്ടിയെ കൂടുതല്‍ വൈദ്യപരിശോധനകള്‍ക്ക് വിധേയമാക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ വെങ്കടേശ്വര റാവു പറഞ്ഞു. സംഭവത്തെ തുടര്‍ന്നു ഒളിവില്‍ പോയ പ്രതികളെ ഉടന്‍ കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തെക്കുറിച്ച് സ്‌കൂള്‍ അധികൃതര്‍ പ്രതികരിച്ചിട്ടില്ല. എന്നാല്‍ സ്‌കൂളിന്റെ അംഗീകാരം റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് അച്യുത റാവു ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഹൈദരാബാദില്‍ നാലു വയസ്സു വീതമുള്ള രണ്ടു പെണ്‍കുട്ടികള്‍ സമാന രീതിയില്‍ സ്‌കൂളില്‍ പീഡനത്തിന് ഇരയായിരുന്നു. സ്‌കൂളിനെതിരെ വലിയതോതിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. ഒളിവില്‍ പോയ സ്ത്രീകളെ ഉടന്‍ പിടികൂടണമെന്നും തക്കതായ ശിക്ഷ നല്‍കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category