1 GBP = 90.10 INR                       

BREAKING NEWS

വ്യത്യസ്തങ്ങളായ സംസ്‌കാരങ്ങള്‍ക്കും മതങ്ങള്‍ക്കും യാതൊരു സ്ഥാനവും നല്‍കാത്ത പാര്‍ട്ടിയാണ് ബിജെപി; ഭരണഘടനയെ ബഹുമാനിക്കാന്‍ അവര്‍ മറക്കുന്നു; ലോകം മുഴുവന്‍ ചുറ്റി കറങ്ങിയ മോദി ഒരു ദിവസവും ജനങ്ങള്‍ക്കൊപ്പം ചിലവഴിച്ചില്ല; വടക്കു കിഴക്ക് സംസ്ഥാനങ്ങളില്‍ സാധാരണക്കാരെ ഹൃദ്യമായി കൈയിലെടുത്ത് പ്രിയങ്കാ ഗാന്ധിയുടെ തേരോട്ടം

Britishmalayali
kz´wteJI³

അസം: ഭരണഘടനാ ശില്‍പിയായ ഡോ. ബി.ആര്‍. അംബേദ്കറുടെ ജന്മവാര്‍ഷിക ദിനത്തില്‍ നടത്തിയ പ്രസംഗത്തില്‍ ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കടന്നാക്രമിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ഭരണഘടനയെ എങ്ങനെയാണ് ബഹുമാനിക്കേണ്ടത് എന്ന് ചിലര്‍ക്ക് അറിയില്ലെന്നു പറഞ്ഞ പ്രിയങ്ക, ഭരണഘടനയെ തകര്‍ക്കാനുള്ള ശ്രമങ്ങളും നടക്കുന്നതായി മുന്നറിയിപ്പു നല്‍കി.

പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകവ്യാപകമായി ഒരുപാടു സഞ്ചരിച്ചെങ്കിലും സ്വന്തം മണ്ഡലമായ വാരാണസിയിലെ ജനങ്ങള്‍ക്കൊപ്പം ചെലവഴിക്കാന്‍ സമയം കണ്ടെത്തിയില്ലെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. മോദിക്കെതിരെ ഐക്യ പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായി വാരാണസിയില്‍ പ്രിയങ്ക മല്‍സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാകവെയാണ്, സ്വന്തം മണ്ഡലത്തിലെ ജനങ്ങള്‍ക്കൊപ്പം ചെലവഴിക്കാന്‍ മോദി സമയം കണ്ടെത്തിയില്ലെന്ന വിമര്‍ശനമെന്നതു ശ്രദ്ധേയമാണ്.

ഭരണഘടനയെ ബഹുമാനിക്കാന്‍ എല്ലാ നേതാക്കള്‍ക്കും കടമയുണ്ട്. ഇന്നു പക്ഷേ എന്താണ് നടക്കുന്നത്? ഭരണഘടനയ്ക്ക് അര്‍ഹമായ ബഹുമാനം നല്‍കുന്നില്ലെന്നു മാത്രമല്ല, അതിനെ തകര്‍ക്കാനും ശ്രമം നടക്കുന്നു പ്രിയങ്ക പറഞ്ഞു. വ്യത്യസ്തങ്ങളായ സംസ്‌കാരങ്ങള്‍ക്കും മതങ്ങള്‍ക്കും യാതൊരു സ്ഥാനവും നല്‍കാത്ത പാര്‍ട്ടിയാണ് ബിജെപിയെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ തങ്ങള്‍ക്കൊപ്പം ചെലവഴിക്കാന്‍ അഞ്ചു മിനിറ്റു പോലും പ്രധാനമന്ത്രി നരേന്ദ്ര മോദി കണ്ടെത്തിയില്ലെന്ന് വാരാണസിയിലെ ജനങ്ങള്‍ തന്നോടു പറഞ്ഞതായി പ്രിയങ്ക റാലിയില്‍ തുറന്നടിച്ചു.

'അദ്ദേഹം (നരേന്ദ്ര മോദി) യുഎസിലേക്കു യാത്ര ചെയ്തു. അവിടെയുള്ളവരെ ആലിംഗനം ചെയ്തു. ചൈനയില്‍ പോയി അവിടുള്ളവരെയും ആലിംഗനം ചെയ്തു. റഷ്യയിലും ആഫ്രിക്കയിലും പോയി അവിടുള്ളവരെ ആലിംഗനം ചെയ്തു. അദ്ദേഹം ജപ്പാനില്‍ പോയി ഡ്രം കൊട്ടി ആഘോഷിച്ചു. പാക്കിസ്ഥാനില്‍ പോയി ബിരിയാണി കഴിച്ച് ആഘോഷിച്ചു. എന്നാല്‍, അദ്ദേഹത്തിന്റെ മണ്ഡലമായ വാരാണസിയിലെ കാര്യമോ? വാരാണസിയിലെ ഒരു കുടുംബത്തിലേക്കു പോലും കടന്നു ചെല്ലാനോ എന്താണ് അവരുടെ അവസ്ഥയെന്ന് അന്വേഷിക്കാനോ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഒരിക്കല്‍പ്പോലും അദ്ദേഹം തയാറായില്ല പ്രിയങ്ക പറഞ്ഞു.

ബിജെപിയുടെ സിറ്റിങ് സീറ്റുകള്‍ പരമാവധി പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ രാജസ്ഥാന്‍, മധ്യപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളില്‍ രണ്ടും കല്‍പിച്ചുള്ള പോരിനാണു കോണ്‍ഗ്രസ് കച്ചമുറുക്കുന്നത്. എന്‍സിപിയുമായി സഖ്യത്തില്‍ മല്‍സരിക്കുന്ന മഹാരാഷ്ട്രയിലും പ്രത്യേക ശ്രദ്ധ നല്‍കാന്‍ പാര്‍ട്ടി തീരുമാനിച്ചു. 4 സംസ്ഥാനങ്ങളിലും ബിജെപി മുന്നിലെത്തുമെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്ന സര്‍വേ ഫലങ്ങള്‍ പ്രവചിച്ചതു കാര്യമായി എടുക്കുന്നില്ലെങ്കിലും അത് കണ്ണുംപൂട്ടി തള്ളിക്കളയരുതെന്നും ജാഗ്രത വേണമെന്നും പാര്‍ട്ടിയില്‍ ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. നേര്‍ക്കുനേര്‍ മല്‍സരം നടക്കുന്ന പഞ്ചാബിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസ് വിജയ പ്രതീക്ഷയിലാണ്.

അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കു പുറമെ ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെയും വരും ആഴ്ചകളില്‍ സംസ്ഥാനങ്ങളില്‍ പ്രചാരണത്തിനിറക്കും. യുപിയുടെ ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍, പ്രിയങ്കയുടെ പ്രചാരണം അവിടെ മാത്രം ഒതുക്കി നിര്‍ത്താനുള്ള മുന്‍ തീരുമാനം രാഷ്ട്രീയമായി ഗുണം ചെയ്തേക്കില്ലെന്നു വിലയിരുത്തിയാണു നീക്കം. കോണ്‍ഗ്രസിനു വിജയപ്രതീക്ഷയുള്ള വടക്കന്‍ ഗുജറാത്തിലെ ബാനസ്‌കാന്ത മണ്ഡലത്തില്‍ ഈ മാസം 17നു പ്രിയങ്ക പ്രചാരണം നടത്തും. 15, 19 തീയതികളില്‍ രാഹുലുമെത്തും.

കര്‍ഷക ദുരിതം, തൊഴിലില്ലായ്മ എന്നിവയില്‍ ഊന്നിയാവും ഇവിടെ കോണ്‍ഗ്രസ് പ്രചാരണം. നിര്‍ധനര്‍ക്ക് പ്രതിവര്‍ഷം 72,000 രൂപ ലഭ്യമാക്കുന്ന ന്യായ് പദ്ധതിയാണു ഗ്രാമീണ വോട്ടര്‍മാര്‍ക്കിടയിലെ പാര്‍ട്ടിയുടെ തുറുപ്പുചീട്ട്. 2020 മാര്‍ച്ച് 31നകം 24 ലക്ഷം സര്‍ക്കാര്‍ ജോലികള്‍ ഉറപ്പാക്കുമെന്ന വാഗ്ദാനത്തിലൂടെ യുവ വോട്ടര്‍മാരെ ലക്ഷ്യമിടും. ഹിന്ദി ഹൃദയഭൂമിയിലെ ഗ്രാമങ്ങളില്‍ കാര്യമായ ചലനമുണ്ടാക്കിയിട്ടില്ലാത്ത റഫാല്‍ അഴിമതി പ്രചാരണം നഗര മേഖലകളില്‍ ഒതുക്കി നിര്‍ത്തും.

4 സംസ്ഥാനങ്ങളിലായി ആകെയുള്ളത് 128 സീറ്റുകള്‍. 2014 ല്‍ ബിജെപി നേടിയത് 101 സീറ്റുകള്‍. കോണ്‍ഗ്രസിനു ലഭിച്ചത് വെറും 4. രാജസ്ഥാനിലും ഗുജറാത്തിലും ഒരു സീറ്റ് പോലും നേടിയില്ല. ഭരിക്കുന്നതിന്റെ അനുകൂല സാഹചര്യം മുതലാക്കി രാജസ്ഥാനിലും മധ്യപ്രദേശിലും പരമാവധി സീറ്റുകള്‍ ഉറപ്പാക്കാനാണു സംസ്ഥാന ഘടകങ്ങള്‍ക്കുള്ള പാര്‍ട്ടിയുടെ നിര്‍ദ്ദേശം.

4 സംസ്ഥാനങ്ങളില്‍ ഏറ്റവും കടുപ്പമേറിയ പോരാട്ടം നടക്കുക നരേന്ദ്ര മോദിയുടെ തട്ടകമായ ഗുജറാത്തിലാകുമെന്നു ദേശീയ നേതൃത്വം വിലയിരുത്തുന്നു. 2017 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കു കരുത്തേകിയ സമുദായ നേതാക്കളായ ഹാര്‍ദിക് പട്ടേല്‍, ജിഗ്‌നേഷ് മേവാനി എന്നിവര്‍ ഇക്കുറി സജീവമല്ല. കലാപക്കേസിലുള്‍പ്പെട്ട ഹാര്‍ദിക് പ്രചാരണത്തില്‍ പതിവു ഫോമിലേക്കെത്തിയിട്ടില്ല. ബിഹാറിലെ ബേഗുസരായില്‍ മത്സരിക്കുന്ന സിപിഐയുടെ കനയ്യ കുമാറിനു വോട്ടു പിടിക്കുന്നതിന്റെ തിരക്കിലാണു ജിഗ്‌നേഷ്. ഒബിസി നേതാവ് അല്‍പേഷ് ഠാക്കുര്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് വിട്ടതും ക്ഷീണമാകും. സംസ്ഥാന ഘടകത്തിലെ പോരായ്മ രാഹുല്‍ പ്രിയങ്ക പ്രചാരണത്തിലൂടെ മറികടക്കാമെന്ന പ്രതീക്ഷയിലാണു കോണ്‍ഗ്രസ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category