1 GBP = 90.10 INR                       

BREAKING NEWS

തമിഴ്നാട്ടില്‍ 'ജോസഫ്' വിജയ്യുടെ നീക്കത്തില്‍ വിറച്ച് ബിജെപി-അണ്ണാ ഡി.എം.കെ കേന്ദ്രങ്ങള്‍; ഡി.എം.കെ-കോണ്‍ഗ്രസ് സഖ്യത്തിന് അനുകൂല നിലപാടെടുക്കാന്‍ വിജയ് ആരാധകര്‍ക്ക് രഹസ്യസന്ദേശം കൈമാറിയെന്ന് റിപ്പോര്‍ട്ടുകള്‍; രജനികാന്ത് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഇളയദളപതിയുടെ നീക്കം തിരിച്ചടിയെന്ന് വിലയിരുത്തി ബിജെപി; രാഹുല്‍ ഗാന്ധിയുമായി മുന്നേ നടത്തിയ കൂടിക്കാഴ്ചകളും ചര്‍ച്ചയാകുന്നു

Britishmalayali
kz´wteJI³

ചെന്നൈ: തമിഴ് സൂപ്പര്‍താരം വിജയ്യുടെ പുതിയ നീക്കത്തില്‍ അണ്ണാ ഡി.എം.കെ-ബിജെപി കേന്ദ്രങ്ങള്‍ ആശങ്കയില്‍. ഡി.എം.കെ-കോണ്‍ഗ്രസ് സഖ്യത്തിന് അനുകൂല നിലപാടെടുക്കാന്‍ വിജയ് ആരാധകര്‍ക്ക് രഹസ്യസന്ദേശം കൈമാറിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതാണ് ഭരണകക്ഷിയെ ആശങ്കയിലാക്കിയത്.

പ്രമുഖ സംവിധായകനും നിര്‍മ്മാതാവുമായ ചന്ദ്രശേഖറിന്റെ മകനാണ് വിജയ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ റിലീസ് ചെയ്യപ്പെട്ട വിജയ്യുടെ മെര്‍സല്‍, സര്‍ക്കാര്‍ എന്നീ സിനിമകള്‍ രാഷ്ട്രീയരംഗത്തടക്കം ചര്‍ച്ചകള്‍ക്കു വഴിവെച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിക്കുന്ന രംഗങ്ങളുണ്ടെന്നതിന്റെ പേരില്‍ ആക്രമിക്കപ്പെട്ട ചിത്രമാണ് മെര്‍സല്‍. ഇതിനുശേഷമിറങ്ങിയ 'സര്‍ക്കാറാ'വട്ടെ തമിഴ്നാട് സര്‍ക്കാറിനെ വിമര്‍ശിക്കുന്നതും. ഈ രണ്ടു ചിത്രങ്ങളുടെ പേരിലും വിജയ് വലിയ തോതില്‍ ആക്രമിക്കപ്പെട്ടിരിന്നു.

മെര്‍സല്‍ സിനിമയിലെ കേന്ദ്രസര്‍ക്കാരിനെതിരായ പരാമര്‍ശങ്ങളാണ് വിജയ്‌ക്കെതിരെ രംഗത്തുവരാന്‍ ബിജെപിയെ പ്രേരിപ്പിച്ചത്. വിജയ് ക്രിസ്ത്യാനിയായതുകൊണ്ടാണ് കേന്ദ്രത്തിനെതിരെ പറഞ്ഞതെന്ന രാജയുടെ പാരമര്‍ശം രാജ്യമെങ്ങും ബിജെപിക്കും, സംഘപരിവാറിനും വലിയ നാണക്കേടാണ് സൃഷ്ടിച്ചത്.ബിജെപിയുടെ വര്‍ഗീയ നിലപാടിനെതിരെ രാജ്യമൊന്നടങ്കം ഒറ്റക്കെട്ടായതോടെ ജനമധ്യത്തില്‍ ബിജെപി നാണം കെടുകയായിരുന്നു. രജനീകാന്തും, കമല്‍ഹാസനും അടക്കമുള്ള താരങ്ങളും, മുന്‍നിര സംവിധായകരും ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തി.

സ്‌കൂള്‍ രേഖകള്‍ പ്രകാരം തന്റെ മകന്റെ പേര് ജോസഫ് വിജയ് എന്നാണെന്നും ജാതിയും മതവുമില്ലാതെയാണ് തങ്ങള്‍ അവനെ വളര്‍ത്തിയതെന്നും വിജയ് യുടെ അച്ഛന്‍ ചന്ദ്രശേഖര്‍ വ്യക്തമാക്കിയിരുന്നു. ഇനി ക്രിസ്ത്യാനിയാണെങ്കില്‍ കൂടി അതില്‍ എന്തുപ്രശ്നമാണ് ദേശീയനേതാക്കള്‍ കാണുന്നതെന്നും അദ്ദേഹം ചോദിച്ചിരുന്നു.

രജനികാന്ത് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള വിജയ്യെ 'ഇളയ ദളപതി'യെന്നാണ് ആരാധകര്‍ വിശേഷിപ്പിക്കുന്നത്. 10 വര്‍ഷം മുമ്പ് തുടങ്ങിയ 'വിജയ് മക്കള്‍ ഇയക്കം' എന്ന ഫാന്‍സ് അസോസിയേഷന്‍ ഇപ്പോഴും സജീവമാണ്. സംഘടന രൂപവത്കരണത്തിനുശേഷം വിജയ് ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയിരുന്നു. സാഹചര്യങ്ങള്‍ അനുകൂലമായാല്‍ ഇതിനെ രാഷ്ട്രീയകക്ഷിയായി മാറ്റുമെന്ന് വിജയ് ആരാധകര്‍ക്ക് ഉറപ്പുനല്‍കിയിരുന്നു.
അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയെ അപഹസിക്കുന്ന രംഗങ്ങളുണ്ടെന്ന് ആരോപിച്ച് അണ്ണാ ഡി.എം.കെ പ്രവര്‍ത്തകര്‍ തിയറ്ററുകള്‍ ആക്രമിച്ച സംഭവവുമുണ്ടായി. തുടര്‍ന്ന് വിവാദ രംഗങ്ങള്‍ തമിഴ്നാട്ടില്‍ ഒഴിവാക്കേണ്ടിവന്നു. സിനിമകളുടെ റിലീസ് വേളകളില്‍ വിജയ് ആരാധകരും അണ്ണാ ഡി.എം.കെ, ബിജെപി പ്രവര്‍ത്തകരും തമ്മില്‍ പലയിടങ്ങളിലും ഏറ്റുമുട്ടലുമുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് വന്നതോടെ ഡി.എം.കെ- കോണ്‍ഗ്രസ് സഖ്യത്തിന് അനുകൂല നിലപാടെടുക്കാന്‍ വിജയ് ആരാധകര്‍ക്ക് രഹസ്യ സന്ദേശം നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.
സര്‍ക്കാരിലെ രംഗങ്ങള്‍ വെട്ടിമാറ്റാന്‍ കാരണക്കാരായ അണ്ണാ ഡിഎംകെ സര്‍ക്കാരിനെതിരെ വിജയ് ആരാധകരുടെ പ്രതിഷേധം അലയടിച്ചിരുന്നു. തമിഴ്നാട് സര്‍ക്കാര്‍ മുന്‍ വര്‍ഷങ്ങളില്‍ നല്‍കിയ സൗജന്യ വസ്തുക്കള്‍ നശിപ്പിച്ച് അതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തായിരുന്നു പ്രതിഷേധം. ഫാനും മിക്സിയും ഗ്രൈന്‍ഡറും ലാപ്ടോപുമെല്ലാം നശിപ്പിക്കുന്ന ദൃശൃങ്ങള്‍ വാട്സാപിലും യു ട്യൂബിലുമെല്ലാം വന്‍തോതില്‍ പ്രചരിന്നു. സിനിമയില്‍ സര്‍ക്കാര്‍ നല്‍കിയ സൗജന്യ വസ്തുക്കള്‍ തീയിടുന്ന ദൃശ്യം അണ്ണാ ഡിഎംകെയുടെ പ്രതിഷേധത്തെത്തുടര്‍ന്നു നീക്കിയിരുന്നു.
വിജയ്യുടെ ആരാധകര്‍ക്കും സര്‍ക്കാരിന്റെ സൗജന്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന മന്ത്രിമാരുടെ പ്രസ്താവനയും ആരാധകരെ പ്രകോപിപ്പിച്ചു. ജയലളിത സര്‍ക്കാരിന്റെ കാലത്തു നല്‍കിയ മിക്സി, ഗ്രൈന്‍ഡര്‍, ഫാന്‍ എന്നിവയാണു കൂടുതല്‍ നശിപ്പിക്കുന്നത്. ചിലര്‍ ലാപ്ടോപ്പുകള്‍ ചുമരിലിടിച്ചു നശിപ്പിക്കുന്ന ദൃശ്യങ്ങളാണു പോസ്റ്റ് ചെയ്തിരിക്കുന്നത്. ഡിഎംകെ ഭരണകാലത്തു നല്‍കിയ ടെലിവിഷനുകളും ചിലര്‍ നശിപ്പിച്ചു.
സര്‍ക്കാര്‍ സിനിമയിലെ ഗാനത്തിന്റെ അകമ്പടിയോടെയാണു പലരും സൗജന്യ സാമഗ്രികള്‍ നശിപ്പിക്കുന്നത്. 2010-ല്‍ വിജയ്യുടെ കാവലന്‍ സിനിമയുടെ റിലീസുമായു ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്കു പിന്നില്‍ അന്നത്തെ ഡിഎംകെ സര്‍ക്കാരാണെന്ന ആരോപണമുണ്ടായിരുന്നു. ജയലളിതയുടെ സഹായം തേടിയ ശേഷമാണ് അന്നു സിനിമ റിലീസ് ചെയ്തത്. ഒരു വര്‍ഷം കഴിഞ്ഞ് നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയ് ഫാന്‍സ് അണ്ണാ ഡിഎംകെയ്ക്കു വേണ്ടി പ്രചാരണം നടത്തുകയും ചെയ്തു. സര്‍ക്കാര്‍ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ വിജയ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ പരസ്യ രാഷ്ട്രീയ നിലപാട് സ്വീകരിക്കുമോയെന്നാണ് ഇനി അറിയാനുള്ളത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category