1 GBP = 90.10 INR                       

BREAKING NEWS

ചൈനീസ് ആപ്പില്‍ കറങ്ങി വീണ് ഇന്ത്യന്‍ യുവത്വം; വീണ്ടും ഒരു യുവാവിന്റെ ജീവന്‍ കൂടി അപഹരിച്ച് ടിക് ടോക്; വീഡിയോ ചിത്രീകരണത്തിനിടെ ഡല്‍ഹിയില്‍ 19കാരന്‍ വെടിയേറ്റ് മരിച്ചു; യുവാവിന്റെ മരണം വിഡിയോക്ക് പോസ് ചെയ്യവേ സുഹൃത്തിന്റെ കയ്യില്‍ നിന്ന് വെടിപൊട്ടി; കൗമാരക്കാരുടെ കൗതുകങ്ങളെ വിറ്റ് കാശാക്കുന്ന കമ്പനി കുട്ടികളുടെ അശ്ലീല വീഡിയോകളും വലിയ രീതിയില്‍ പ്രചരിപ്പിക്കുന്നു; അപകടങ്ങള്‍ വിളിച്ച് വരുത്തുന്ന ആപ്പ് നിരോധിക്കണമെന്ന് ആവശ്യം ശക്തമാവുന്നു

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ടിക്-ടോക് വിഡിയോ ചിത്രീകരണത്തിനിടെ ഡല്‍ഹിയില്‍ 19കാരന്‍ വെടിയേറ്റ് മരിച്ചു. തോക്കുമായി വിഡിയോക്ക് പോസ് ചെയ്യവേ സുഹൃത്തിന്റെ കയ്യില്‍ നിന്ന് വെടിപൊട്ടി സല്‍മാന്‍ എന്ന യുവാവാണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. സല്‍മാന്‍ സുഹൃത്തുക്കളായ സുഹൈല്‍, ആമിര്‍ എന്നിവര്‍ക്കൊപ്പം കാറില്‍ ഇന്ത്യാ ഗേറ്റില്‍ പോയതായിരുന്നു. തിരിച്ചുവരുമ്പോള്‍ മുന്‍ സീറ്റിലിരുന്ന സുഹൈല്‍ ഡ്രൈവറായ സല്‍മാന് നേരെ തോക്ക് ചൂണ്ടുകയായിരുന്നു. ടിക്-ടോക് വിഡിയോ ചിത്രീകരണമായിരുന്നു ലക്ഷ്യം.


എന്നാല്‍ തോക്കില്‍ നിന്നും അബദ്ധത്തില്‍ വെടിപൊട്ടുകയും ഉണ്ട സല്‍മാന്റെ വലത് കവിള്‍ തുളച്ച് കയറുകയുമായിരുന്നു. മധ്യ ഡല്‍ഹിയിലെ രഞ്ജിത് സിങ് ഫ്ളൈഓവറിനടുത്ത് വച്ചാണ് ദാരുണമായ സംഭവം.പരിഭ്രാന്തരായ ഇരുവരും ഉടന്‍ തന്നെ വണ്ടിയുമെടുത്ത് സുഹൈലിന്റെ ബന്ധുവിന്റെ വീട്ടിലേക്ക് പോവുകയും രക്തത്തില്‍ കുളിച്ച വസ്ത്രം മാറിയതിന് ശേഷം ബന്ധുവിന്റെ കൂടെ എല്‍.എന്‍.ജെ.പി ആശുപത്രിയിലേക്ക് തിരിക്കുകയും ചെയ്തു. എന്നാല്‍ ആശുപത്രിയില്‍ നിന്നും സല്‍മാന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

സല്‍മാനെ ആശുപത്രിയില്‍ എത്തിച്ചയുടന്‍ സുഹൈലും ബന്ധുവും സ്ഥലം വിട്ടിരുന്നു. ഇതറിഞ്ഞ അധികൃതര്‍ പൊലീസില്‍ വിവരമറിയിച്ചു. സുഹൈല്‍, ആമിര്‍, ബന്ധുവായ ശരീഫ് എന്നിവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ബരഖാമ്പ പൊലീസ് സ്റ്റേഷനില്‍ കൊലപാതകത്തിനും ആയുധം കൈവശം വെച്ചതിനും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആയുധം ഒളിപ്പിച്ചതിനാണ് ആമിറിനെതിരെ കേസെടുത്തത്. രക്തക്കറ പറ്റിയ വസ്ത്രം ഒളിപ്പിച്ചതിന് ഷരീഫിനെതിരെയും കേസെടുത്തു. സുഹൈലിന്‍േറത് മനഃപൂര്‍വ്വമായ നരഹത്യയാണോ എന്ന പൊലീസ് അന്വേഷിച്ച് വരികയാണ്.

അതേസമയം കേരളത്തില്‍ നില്ല് നില്ല് നീയെന്റെ നീലക്കുയിലേ' എന്ന ജാസി ഗിഫ്റ്റിന്റെ പാട്ടിന് ചുവടു വെച്ച് സ്‌കൂള്‍യൂണിഫോമിട്ട കുട്ടികള്‍ ഓടുന്ന വണ്ടികള്‍ക്കു മുന്നിലേക്ക് എടുത്തു ചാടുന്ന വീഡിയോകള്‍ ഫേസ്ബുക്ക്, ട്വിറ്റര്‍, വാട്സാപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ കറങ്ങാന്‍ തുടങ്ങിയപ്പോഴാണ് 'മുതിര്‍ന്നവര്‍' പലരും ടിക്ടോക് എന്നൊരു ആപ്ലിക്കേഷനുണ്ടെന്ന വസ്തുത മനസ്സിലാക്കുന്നത്. കുട്ടികള്‍ക്കു കൗമാരപ്രായക്കാര്‍ക്കുമിടയില്‍ എന്തൊക്കെയോ നടക്കുന്നുവെന്നല്ലാതെ അന്നുവരെ ടിക്ടോക്കിനെ ആരും ഗൗരവമായെടുത്തിരുന്നില്ല. കുട്ടികള്‍ എന്തോ അപകടമുള്ള കളി കളിക്കുന്നുവെന്നും അവരെ നിയന്ത്രിക്കേണ്ടതുണ്ടെന്നും സോഷ്യല്‍ മീഡിയയിലൂടെ തന്നെ പ്രചാരണം വന്നു. സംഗതി ഏതാണ്ട് കൈവിട്ടു പോകുന്നത് കണ്ടപ്പോള്‍ അധികാരികളും ഇടപെട്ടു.

നീലക്കുയിലിനെ നിര്‍ത്തുന്ന കളി അവസാനിച്ചെങ്കിലും ടിക്ടോക്കിന്റെ എല്ലാ കളികളും അവസാനിച്ചിട്ടില്ല. ഇപ്പോഴും കൗമാരപ്രായക്കാര്‍ തങ്ങളുടെ സാഹസികത പ്രകടിപ്പിക്കാനും മറ്റുമായി ടിക്ടോക് ഉപയോഗിച്ചു വരുന്നു. ഉപയോഗിക്കുന്നത് കുട്ടികളാണെങ്കിലും ടിക്ടോക് ഒരു വെറും കുട്ടിക്കളിയല്ല. വന്‍ വരുമാനമുള്ള ഒരു വലിയ ബിസിനസ്സാണിത്. മാത്രമല്ല കുട്ടികളുടെ അശ്ലീല വീഡിയോകള്‍ വലിയ തോതില്‍ പ്രചരിപ്പിക്കുന്നുണ്ടെന്ന ആരോപണവും ടിക് ടോക്കിനെതിരെയുണ്ട്. ഇതില്‍ വലിയ പിഴയും ആപ്പ് അടയ്ക്കേണ്ടി വന്നിട്ടുണ്ട്.

എന്താണ് ടിക്ടോക്?
ബൈറ്റ്ഡാന്‍സ് എന്ന ചൈനീസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള മീഡിയ ആപ്ലിക്കേഷനാണ് ടിക്ടോക്. 2016 സെപ്റ്റംബറിലാണ് ഈ ആപ്ലിക്കേഷന്‍ ലോഞ്ച് ചെയ്യുന്നത്. വിദേശ മാര്‍ക്കറ്റുകളിലേക്ക് എത്തിത്തുടങ്ങിയത് 2017 മുതലും. 2018ല്‍ യുഎസ്സില്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ആപ്ലിക്കേഷന്‍ എന്ന ബഹുമതി ഈ ആപ്ലിക്കേഷന് ലഭിക്കുകയുണ്ടായി. 15 സെക്കന്‍ഡ് മുതല്‍ ഒരു മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള വീഡിയോകള്‍ ഈ ആപ്ലിക്കേഷനില്‍ നിര്‍മ്മിച്ച് ഷെയര്‍ ചെയ്യാന്‍ കഴിയും. ആഗോളതലത്തില്‍ 500 ദശലക്ഷം ഡൗണ്‍ലോഡ് ഈ ആപ്ലിക്കേഷനുണ്ട്.

മ്യൂസിക്കലിയുമായുള്ള ലയനം
2017ല്‍ മ്യൂസിക്കലി ആപ്ലിക്കേഷന്‍ ടിക്ടോക്കുമായി ലയിച്ചതോടെ കമ്പനിയുടെ പ്ലാറ്റ്ഫോം വളരെ വിശാലമായിത്തീര്‍ന്നു. ജനപ്രിയമായ വിപണനതന്ത്രങ്ങള്‍ ഉപയോഗിച്ചാണ് ഇവര്‍ എല്ലായിടത്തും വളര്‍ന്നത്. പ്രാദേശിക ഭാഷകളിലേക്ക് അതിവേഗത്തില്‍ ഇറങ്ങിച്ചെല്ലാന്‍ ഇവര്‍ക്ക് സാധിച്ചു. അമേരിക്കയില്‍ ശക്തമായ സാന്നിധ്യം മ്യൂസിക്കലിക്ക് ഉണ്ടായിരുന്നതിനാല്‍ വലിയ വളര്‍ച്ച കൈവരിക്കാന്‍ ടിക്ടോക്കിനെ ഈ ലയനം സഹായിച്ചു.

കൗമാരപ്രായക്കാര്‍ക്കിടയില്‍ പ്രിയം
പ്രധാനമായും കൗമാരപ്രായക്കാരാണ് ടിക്ടോക് ഉപയോഗിക്കുന്നത്. യുഎസ് അടക്കമുള്ള വിപണികളില്‍ കൗമാരപ്രായക്കാര്‍ക്കിടയില്‍ ഈ ആപ്ലിക്കേഷന്‍ വലിയ പ്രിയം നേടി. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ പലതും 'പ്രായപൂര്‍ത്തി'യായതും സാധാരണമായ തമാശകള്‍ക്ക് അവയില്‍ ഇടമില്ലാതെ പോകുകയും ചെയ്തതാണ് ടിക്ടോക് പോലുള്ള ആപ്ലിക്കേഷനുകളുടെ സാധ്യത. ടിക്ടോക്കില്‍ കളിക്കുന്ന കളികള്‍ ഫേസ്ബുക്കിലോ ട്വിറ്ററിലോ ചിന്തിക്കാന്‍ പോലും സാധിക്കില്ല. അവയെല്ലാം 'മുതിര്‍ന്നവരുടെ കളി'കളില്‍ കുടുങ്ങിക്കഴിഞ്ഞു.

ഗൗരവപ്പെട്ടത് മാത്രം അംഗീകരിക്കുന്ന ഒരു ഓഡിയന്‍സാണ് അവിടെ ഇപ്പോഴുള്ളത്. സോഷ്യല്‍ മീഡിയയിലേക്ക് 'തമാശക്കളികള്‍' തിരിച്ചു കൊണ്ടുവന്ന ആപ്ലിക്കേഷനാണ് ടിക്ടോക് എന്നാണ് ദി ന്യൂയോര്‍ക്ക് ടൈംസ് വിലയിരുത്തിയത്. ഓര്‍ക്കൂട്ടിന്റെ കാലത്തും ഫേസ്ബുക്കിന്റെ തുടക്കകാലത്തുമെല്ലാം ഉണ്ടായിരുന്ന തമാശക്കളികള്‍ ഇടക്കാലത്ത് സോഷ്യല്‍ മീഡിയയില്‍ നിന്നും മാറിപ്പോയിരുന്നു. ഈ ഒഴിവിടത്തിലേക്കാണ് ടിക്ടോക് കയറിയിരുന്നത്.

എല്ലാമുണ്ട്...!
വീഡിയോ രൂപത്തിലാണ് ടിക് ടോക്കിലെ എല്ലാ കണ്ടന്റും. തമാശകള്‍ക്കൊപ്പം ഗൗരവപ്പെട്ട സന്ദേശങ്ങളും ഈ ആപ്ലിക്കേഷനിലൂടെ പുറത്തുവരാറുണ്ട്. പ്രളയകാലത്തും ശബരിമല സ്ത്രീപ്രവേശന പ്രശ്നം പുകഞ്ഞ സന്ദര്‍ഭത്തിലുമെല്ലാം അഭിപ്രായപ്രകടനങ്ങളുടെ വേദിയായി ടിക് ടോക്ക് മാറി. ലിപ് സിങ്കിങ്, നൃത്തങ്ങള്‍, ഡബ്സ്മാഷ്, ചെറിയ സ്‌കിറ്റുകള്‍, രസകരമായ ചെറിയ സ്‌കിറ്റുകള്‍ തുടങ്ങിയവയെല്ലാം ഈ ആപ്ലിക്കേഷനിലുണ്ട്. ഫോളോവര്‍മാര്‍, ഹാഷ്ടാഗുകള്‍, കമന്റുകള്‍, ലൈക്കുകള്‍ തുടങ്ങി മറ്റ് സോഷ്യല്‍ മീഡിയ ആപ്പുകളില്‍ കാണുന്ന പ്രത്യേകതകളെല്ലാം ഇതിലുമുണ്ട്. ലൈവ് സ്ട്രീമിങ്ങും അനുവദിക്കുന്നുണ്ട്.

മാര്‍ക്കറ്റിങ് രീതികള്‍
ജനപ്രിയമായ മാര്‍ഗങ്ങള്‍ തെരഞ്ഞെടുത്താണ് ടിക്ടോക് തങ്ങളുടെ മാര്‍ക്കറ്റിങ് നടത്തിയതെന്നു കാണാം. ടിക്ടോക് ചലഞ്ചുകള്‍ ഇത്തരമൊരു മാര്‍ക്കറ്റിങ് രീതിയാണെന്ന് നിരീക്ഷിക്കപ്പെടുന്നുണ്ട്. കേരളത്തില്‍ ഇടക്കാലത്ത് പടര്‍ന്നു പിടിച്ച 'നില്ല് നില്ല് നീയെന്റെ നീലക്കിളിയേ' ചലഞ്ച് ടിക്ടോക്കിനെ കൂടുതല്‍ പരിചിതമാക്കിത്തീര്‍ത്തു. അപകടകരമായ ഇത്തരം ചലഞ്ചുകളുടെ പേരിലാണ് ഇപ്പോഴും ടിക്ടോക് അറിയപ്പെടുന്നത്. കൗമാരക്കാരുടെ കൗതുകങ്ങളെ കമ്പനി വിറ്റ് കാശാക്കുന്നുവെന്ന ആരോപണം ശക്തമാണ്.

എന്താണ് ടിക്ടോക്കിന്റെ വരുമാന മാര്‍ഗം
'വിര്‍ച്വല്‍ ഗിഫ്റ്റു'കളുടെ വില്‍പന വഴി കമ്പനി പണമുണ്ടാക്കുന്നുണ്ട്. ഫാഷന്‍ കണ്ടന്റുകള്‍ കൗമാരക്കാര്‍ക്കിടയില്‍ എത്തിക്കാനായി ചില വസ്ത്രനിര്‍മ്മാണ ബ്രാന്‍ഡുകളുമായി ടിക്ടോക് പ്രചാരണപരിപാടികള്‍ നടത്തുന്നുണ്ട്. ഇതുവഴിയും വരുമാനമുണ്ടാക്കുന്നു. നിലവില്‍ ടിക്ടോക്കില്‍ പരസ്യങ്ങളില്ലെങ്കിലും അവരുടെ പ്രൈവസി പോളിസിയില്‍ പരസ്യങ്ങളിടാനുള്ള വകുപ്പ് ചേര്‍ത്തിട്ടുണ്ട്. ടിക്ടോക് എത്ര വരുമാനമുണ്ടാക്കുന്നുണ്ട് എന്നതു സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭ്യമല്ല. 2017ല്‍ 3.5 ദശലക്ഷം ഡോളര്‍ വരുമാനമുണ്ടാക്കിയെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതില്‍ 42 ശതമാനം യുഎസ്സില്‍ നിന്നായിരുന്നു. ചൈനയില്‍ നിന്നാണ് 39 ശതമാനം വരുമാനം വന്നത്.

ആപ്പ് നിരോധിക്കണമെന്ന് മദ്രാസ് ഹൈക്കോടതി
യുവതീയുവാക്കള്‍ 'അശ്ലീല വീഡിയോകള്‍' ടിക്ടോക്കില്‍ പോസ്റ്റ് ചെയ്യുന്നതായിരുന്നു തമിഴ്നാട് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രി എം മണികണ്ഠന്റെ ആശങ്ക. ഈ പ്രശ്നം ഉന്നയിച്ച് ആപ്പിനെ നിരോധിക്കണമെന്ന് ആവശ്യപ്പെടുമെന്ന് ഫെബ്രുവരി 12ന് മന്ത്രി പ്രഖ്യാപിച്ചു. കേന്ദ്ര സര്‍ക്കാരിനാണ് ഇതിനുള്ള അധികാരം. നാഗപട്ടിനം എംഎല്‍എ എം തമീനുന്‍ അന്‍സാരിയാണ് നിരോധനത്തിന് ആദ്യം ആവശ്യപ്പെട്ടത്. ഇദ്ദേഹത്തിന്റെ ഈ വിഷയത്തിലുള്ള പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.ടിക് ടോക് വീഡിയോ ആപ്പ് നിരോധിക്കണമെന്ന് ഹൈക്കോടതി. അശ്ലീലത പ്രോത്സാഹിപ്പിക്കുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടി മദ്രാസ് ഹൈക്കോടതിയാണ് ആപ് നിരോധിക്കാന്‍ ഉത്തരവിറക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

മറ്റ് പരാതികള്‍
ടിക്ടോക്കിലൂടെ ആളുകളെ അപഹസിക്കുന്നതും ഭീഷണിപ്പെടുത്തുന്നതുമെല്ലാം പരാതികള്‍ക്ക് കാരണമാകുന്നുണ്ട്. തമിഴ്നാട്ടില്‍ 104 ഹെല്‍പ്ലൈനില്‍ പ്രവര്‍ത്തിക്കുന്ന ഒരു കൗണ്‍സിലര്‍ക്ക് ഒരു മാസത്തില്‍ നാല്‍പ്പതോളം കേസുകള്‍ ടിക്ടോക്കുമായി ബന്ധപ്പെട്ട് ഏറ്റെടുക്കേണ്ടി വരുന്നുണ്ടെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ടിക്ടോക് ട്രോള്‍ സഹിക്കാനാകാതെ ആത്മഹത്യാ ശ്രമങ്ങള്‍ വരെയുണ്ടായിട്ടുണ്ട് ഇന്ത്യയില്‍ പലയിടങ്ങളിലും. മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളെ അപേക്ഷിച്ച് താരതമ്യേന പുതിയതായ ഈ പ്ലാറ്റ്ഫോമില്‍ സാമൂഹ്യവിമര്‍ശനങ്ങളും നിയന്ത്രണങ്ങളും കുറവാണ്. ഉപയോക്താക്കളാണെങ്കില്‍ അധികവും കൗമാരക്കാരും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category