1 GBP = 90.10 INR                       

BREAKING NEWS

താരങ്ങള്‍ മത്സരരംഗത്തെങ്കിലും പ്രചരണത്തിന് ഇക്കുറി താരങ്ങളില്ല! കഴിഞ്ഞ തവണ ഇന്നസെന്റിന് വോട്ടുചോദിച്ചെത്തിയ മമ്മൂട്ടിയും മോഹന്‍ലാലും ഇക്കുറിയില്ല; പുലിവാല് പിടിക്കാനില്ലെന്ന് പറഞ്ഞ് അമേരിക്കന്‍ പര്യടനത്തില്‍ മോഹന്‍ലാല്‍; അടുപ്പക്കാരനായിട്ടു കൂടി സമയമില്ല ദാസാ.. എന്നു പറഞ്ഞ് ഒഴിഞ്ഞു മാറി സത്യന്‍ അന്തിക്കാട്; തൃശ്ശൂരില്‍ സുരേഷ് ഗോപിയുടെ പര്യടനവും സ്വന്തം താരത്തിളക്കത്തില്‍ മാത്രം; നാട്ടുകാരിയായിട്ടും പിന്‍വലിഞ്ഞ് മഞ്ജു വാര്യര്‍

Britishmalayali
kz´wteJI³

തൃശ്ശൂര്‍: ചാലക്കുടിയില്‍ കഴിഞ്ഞ തവണ ഇന്നസെന്റ് മത്സരിക്കാന്‍ ഇറങ്ങിയപ്പോള്‍ അദ്ദേഹം താരസംഘടനയായ അമ്മയുടെ അധ്യക്ഷനായിരുന്നു. ഇക്കുറി അദ്ദേഹം ആ സ്ഥാനത്തില്ല. അതുകൊണ്ട് തന്നെ കഴിഞ്ഞ തവണത്തേതു പോലെ മത്സരിക്കാന്‍ ഇറങ്ങിയപ്പോള്‍ പ്രചരണത്തിന് ഇക്കുറി സിനിമാ താരങ്ങളില്ല. താരങ്ങള്‍ മത്സരരംഗത്ത് ഉണ്ടെങ്കില്‍ കൂടി പ്രചരണത്തിന് ഇവര്‍ എത്താത്ത അവസ്ഥയാണുള്ളത്. സുരേഷ് ഗോപിയും ഇന്നസെന്റും മത്സരിക്കുന്നത് അടുത്തടുത്ത മണ്ഡലങ്ങളിലാണ്. ഈ മണ്ഡലങ്ങളില്‍ വോട്ടര്‍മാരായുള്ള താരങ്ങളും ധാരാളമുണ്ട്. എന്നിട്ടു കൂടി ശബരിമലയും മറ്റ് വിവാദ വിഷയങ്ങളും കൂടിക്കുഴഞ്ഞു കിടക്കുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനില്ലെന്ന് പറഞ്ഞ് താരങ്ങള്‍ തടിയെടുക്കുകയാണ്.

മലയാള സിനിമയിലെ എല്ലാ താരങ്ങളുമായി മികച്ച ബന്ധം പുലര്‍ത്തുന്ന വ്യക്തിയാണ് ചാലക്കുടി എംപി ഇന്നസെന്റ്. എന്നാല്‍, തൃശൂരിലെ ബിജെപി. സ്ഥാനാര്‍ത്ഥി കൂടിയായ രാജ്യസഭാ എംപി. സുരേഷ് ഗോപിയാകട്ടെ അടുത്ത കാലത്തായി താരസംഘടനയുമായി അത്ര നല്ല രസത്തിലല്ല താനും. അതേസമയം മോഹന്‍ലാല്‍ അടക്കം അദ്ദേഹത്തിന് വേണ്ടി പ്രചരണത്തിന് വരുമെന്ന സൂചന ഉണ്ടായിരുന്നെങ്കിലും അദ്ദേഹം ഒഴിഞ്ഞു മാറുകയായിരുന്നു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍ ചാലക്കുടിയില്‍ ഇന്നസെന്റിനായി മമ്മൂട്ടിയും തൃശൂരില്‍ സുരേഷ് ഗോപിക്കായി മോഹന്‍ലാലും തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുമെന്ന് പ്രഖ്യാപനമുണ്ടായെങ്കിലും ഇരുവരും പങ്കെടുക്കാനുള്ള സാധ്യത കുറവാണ്. കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ അറിവുള്ളതു കൊണ്ടു തന്നെയാണ് ആര്‍ക്കു വേണ്ടിയും പ്രചരണത്തിന് ഇറങ്ങേണ്ട എന്ന തീരുമാനത്തില്‍ ഇരുവരും വിട്ടുനില്‍ക്കുന്നത്.

ഇത്തവണ സുരേഷ് ഗോപിക്കായി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങാന്‍ മോഹന്‍ലാലിനു ഡല്‍ഹിയില്‍ നിന്ന് സമ്മര്‍ദം ഉണ്ടായിരുന്നതയാണ് സൂചന. എന്നാല്‍, മുന്‍കൂട്ടി നിശ്ചയിച്ച കുടുംബങ്ങളുമൊരുമിച്ചുള്ള വിദേശയാത്രയുടെ കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം വഴുതിമാറുകയായിരുന്നു. അമേരിക്കയില്‍ ഭാര്യ സുചിത്രയുമൊരുമിച്ച് വിദേശപര്യടനം നടത്തുന്ന മോഹന്‍ലാല്‍ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കുന്ന ദിവസം കേരളത്തില്‍ തിരിച്ചെത്തും. കഴിഞ്ഞതവണ ഇന്നസെന്റിന് വേണ്ടി വോട്ടു പിടിച്ചപ്പോള്‍ ഉള്ള സാഹചര്യമല്ല നിലവില്‍ ഉള്ളതെന്ന് താരങ്ങള്‍ക്ക് ബോധ്യമുണ്ട്. അതുകൊണ്ടാണ് പലരും ഒഴിവു കഴിവുകള്‍ പറഞ്ഞ് വിട്ടു നില്‍ക്കുന്നത്.

ഇപ്പോള്‍ ജമൈക്കന്‍ യാത്ര തുടരുന്ന മോഹന്‍ലാല്‍ വിഖ്യാത ഗായകന്‍ ബോബ് മാര്‍ലി ബാല്യകാലം ചെലവിട്ട ജമൈക്കയിലെ വസതി സന്ദര്‍ശിച്ച ഓര്‍മകള്‍ വായനക്കാരുമായി ചിത്രങ്ങള്‍ സഹിതം പങ്കുവച്ചിരുന്നു. മോഹന്‍ലാലും മമ്മൂട്ടിയും തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങാന്‍ മടിച്ചു നില്‍ക്കെ സിനിമാ മേഖലയുമായി ബന്ധപ്പെട്ട മറ്റു പ്രമുഖ രണ്ടാംനിര നായകരെയും നടിമാരെയും രംഗത്തിറക്കാന്‍ ഇന്നസെന്റിന്റെയും സുരേഷ് ഗോപിയുടെയും ഇലക്ഷന്‍ ഇവന്റ് ഗ്രൂപ്പുകള്‍ ശ്രമം നടത്തിവരികയാണ്.

സത്യന്‍ അന്തിക്കാടിന്റെ വീട്ടിലെത്തി സുരേഷ് ഗോപി അദ്ദേഹത്തോട് ഏതെങ്കിലും യോഗത്തില്‍ പങ്കെടുക്കാന്‍ പരോക്ഷമായി അഭ്യര്‍ത്ഥിച്ചെങ്കിലും അദ്ദേഹം താല്‍പ്പര്യം അറിയിച്ചില്ലെന്നാണ് അറിയുന്നത്. മഞ്ജു വാര്യരോട് സുരേഷ് ഗോപിയുമായി അടുപ്പമുള്ള കേന്ദ്രങ്ങള്‍ ഇതേ ആവശ്യം ഉന്നയിച്ചുവെങ്കിലും അവരും വഴങ്ങിയില്ല. തൃശ്ശൂരുകാരിയാണ് മഞ്ജുവെങ്കിലും നവോത്ഥാന മതിലിനെ പിന്തുണച്ച ഫേസ്ബുക്ക് പോസ്റ്റും പിന്നീടൂണ്ടായ വിവാദങ്ങളുമെല്ലാം മഞ്ജുവിനെയു പിന്നോട്ടടിച്ചു. അതേസമയം സിനിമതാരം മത്സരിക്കുമ്പോള്‍ താരങ്ങള്‍ പ്രചരണത്തി എത്തണം എന്നതുകൊണ്ടു തന്നെ മേജര്‍ രവിയും ഹിന്ദിയിലെ ഏതാനും സിനിമാതാരങ്ങളും വരുംദിവസങ്ങളില്‍ സുരേഷ്‌ഗോപിക്കായി രംഗത്തിറങ്ങുമെന്നാണു സൂചന.

ഇന്നസെന്റിനായി ഒന്നു രണ്ട് യോഗങ്ങളില്‍ പങ്കെടുത്ത മുകേഷ് എംഎല്‍എ വിഷുവിനുശേഷം ഒരിക്കല്‍കൂടി മണ്ഡലത്തിലെത്താമെന്ന് അറിയിച്ചിട്ടുണ്ട്. ഇന്നസെന്റിനെ പിന്തുണയ്ക്കാന്‍ പുരോഗമന കലാ സാഹിത്യ സംഘം സംഘടിപ്പിക്കുന്ന സാഹിത്യ - കലാകാര സംഗമത്തില്‍ മമ്മൂട്ടിയെ പങ്കെടുപ്പിക്കാനുള്ള സമ്മര്‍ദം തുടരുകയാണ്. കൈരളി ചെയര്‍മാന്‍ കൂടിയായ മമ്മൂട്ടി പക്ഷേ പരസ്യമായി വോട്ടു പിടിക്കാന്‍ രംഗത്തുണ്ടാകില്ലെന്നാണ് അറിയുന്നത്.

 
 

 

 

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category