1 GBP = 90.10 INR                       

BREAKING NEWS

കെ എം മാണിയെ കാണാന്‍ പോയപ്പോള്‍ പൊലീസ് തടഞ്ഞതിനെ ചോദ്യം ചെയ്തു ലൈവ് ചെയ്തു ശ്രദ്ധേയനായ യുവ ആര്‍ജെഡി സ്റ്റേറ്റ് പ്രസിഡന്റിനെ പുറത്താക്കി ആര്‍ജെഡി കേരളാ ഘടകം; ലാലു പ്രസാദ് യാദവിന്റെ പിണങ്ങിപ്പോയ തേജ്പ്രതാപ് യാദവിന്റെ പേരില്‍ പുതിയ ദേശീയ പാര്‍ട്ടിയുണ്ടാക്കി പ്രതികാരം ചെയ്തിട്ടു ആല്‍ബിച്ചായന്‍ മുരിങ്ങയില്‍; പി സി ജോര്‍ജ്ജിന്റെ ബന്ധുവാണെന്ന് തെളിയിക്കാന്‍ ശ്രമം തുടരുന്നതിനിടയില്‍ ആര്‍ജെഡി നേതാവിനെ തുറന്നു കാട്ടുമെന്ന് എടപ്പാടിക്കാരന്റെ പ്രഖ്യാപനം

Britishmalayali
kz´wteJI³

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ എം മാണി അന്തരിച്ച ദിവസം അദ്ദേഹത്തെ കാണാന്‍ പോയ വേളയില്‍ പൊലീസ് തടഞ്ഞപ്പോള്‍ അതില്‍ പ്രതിഷേധിച്ച് പൊലീസുകാര്‍ക്കെതിരെ തെറിവിളിച്ചു കൊണ്ട് രംഗത്തെത്തിയ യുവ ആര്‍ജെഡി നേതാവ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ഇഷ്ടതാരമാണ്. പി സി ജോര്‍ജ്ജിന്റെ ബന്ധുവാണെന്ന് അവകാശപ്പെട്ടു കൊണ്ട് രംഗത്തെത്തിയ ആല്‍ബിന്‍ മാത്യുവിന് വൈറലായി ആ വീഡിയോക്ക് പിന്നാലെ പാര്‍ട്ടിയിലെ സ്ഥാനവും പോയി. ഫേസ്ബുക്ക് ലൈവില്‍ പൊലീസുകാരെ തെറിവിളിച്ചതും ഒടുവില്‍ നാട്ടുകാര്‍ ഓടിച്ചതുമെല്ലാം വൈറലാകുകയും അത് വിവാദമാകുകയും ചെയ്തതോടെ യുവ ആര്‍ജെഡി സ്റ്റേറ്റ് പ്രസിഡന്റ് സ്ഥാനത്തു നിന്നും ആര്‍ജെഡി കേരളാ ഘടകം ആല്‍ബിനെ നീക്കി. ഇതോടെ ബദല്‍ സംഘടന രൂപീകരിച്ച്ു പ്രവര്‍ത്തിക്കാനാണ് കേരള രാഷ്ട്രീയത്തിലെ ഈ യുവതുര്‍ക്കിയുടെ തീരുമാനം.

പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുന്നത് പതിവായി എന്നതു കൊണ്ട് ആല്‍ബിനെ പുറത്താക്കുന്നതായി കാണിച്ചു കൊണ്ട് ആര്‍ജെഡി കേരളാ സ്റ്റേറ്റ് പ്രസിഡന്റ് അനു ചാക്കോയാണ് കത്തു നല്‍കിയത്. പാലാസംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് യുവാവിനെതിരെ നടപടി കൈക്കൊണ്ടത്. എന്നാല്‍, പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയെങ്കിലും അടങ്ങിയിരിക്കാന്‍ തല്‍ക്കാലം ആല്‍ബിന്‍ തയ്യാറല്ല. തന്നെ പുറത്താക്കിയത് അനീതിയാണെന്നും അതുകൊണ്ട് ആ അനീതിക്കെതിരെ പ്രതികരിക്കുമെന്നുമാണ് യുവാവിന്റെ നിലപാട്.

ആര്‍ജെഡി എന്ന മാതൃഘടകത്തില്‍ ഉറച്ചു നിന്നു കൊണ്ട് തന്നെ ലാലു പ്രസാദിന്റെ കുടുംബവുമായി പിണങ്ങി നില്‍ക്കുന്ന മകന്‍ തേജ് പ്രതാപ് യാദവിന്റെ മകന്റെ പേരില്‍ ആര്‍ജെഡി ഡെമോക്രാറ്റിക് പാര്‍ട്ടിയുണ്ടാക്കിയാണ് ആല്‍ബിന്‍ തിരിച്ചടിക്ക് ഒരുങ്ങുന്നത്. ലാലു പ്രസാദിന്റെ കുടുംബത്തില്‍ പെട്ട 'തേജ് പ്രതാപ് യാദവ്' ആണ് ഞങ്ങളുടെ നേതാവെന്നും. നട്ടെല്ലുള്ള സ്വന്തമായി നിലപാടുള്ള ആത്മാഭിമാനമുള്ള വ്യക്തികള്‍ക്ക് പാര്‍ട്ടിയിലേക്ക് കടന്നുവരാമെന്നും ആല്‍ബില്‍ വ്യക്തമാക്കുന്നു. പുതിയ പാര്‍ട്ടി രൂപീകരിച്ച ശേഷം കൈക്കൊണ്ട ആദ്യ നടപടി ആര്‍ജെഡി സംസ്ഥാന അധ്യക്ഷന്‍ അനു ചാക്കോയെ പുറത്താക്കിയതാണെന്ന പ്രത്യേകതയുമുണ്ട്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ മൂലം ആജീവനാന്തം പാര്‍ട്ടിയില്‍ നിന്ന് പുറത്താകുന്നു എന്നാണ് ആല്‍ബിന്‍ വ്യക്തമാക്കിയത്.

വിന്‍സെന്റ് കാസര്‍ഗോഡ് ആര്‍ജെഡി ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പുതിയ ചെയര്‍മാന്‍. ടോന്‍സ് രാമപുരം ആണ് പുതിയ യുവ ആര്‍ജെഡി സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി സ്ഥാനത്ത്. നെവില്‍ ജോര്‍ജ് യുവ ആര്‍ജെഡിയുടെ വൈസ് പ്രസിഡന്റായും ചുമതലയേറ്റതായി ആല്‍ബിന്‍ ആന്റണി വ്യക്തമാക്കുന്നു. പുതിയ പാര്‍ട്ടിയിലൂടെ ആല്‍ബിന്‍ ലക്ഷ്യമിടുന്നത് ആര്‍ജെഡി കേരള ഘടകത്തിന്റെ കൊള്ളരുതായ്മകള്‍ തുറന്നു കാട്ടുക എന്നതാണ്. ആര്‍ജെഡി ഡെമോക്രാറ്റിക്കിന്റെ ഫേസ്ബുക്ക് അക്കൗണ്ടും യുവാവ് തുറന്നു കഴിഞ്ഞു.

പി സി ജോര്‍ജ്ജിന്റെ ബന്ധുവാണെന്ന് തെളിയിക്കാന്‍ ശ്രമം തുടരുന്നതിനിടയിലാണ് ആര്‍ജെഡി സംസ്ഥാന നേതാവിനെതിരെ തുറന്ന യുദ്ധവുമായി എരുമേലി എടപ്പാടിക്കാരന്‍ രംഗത്തുവന്നത്. യുവ ആര്‍ജെഡി സംസ്ഥാന പ്രസിഡന്റ് സ്ഥാനം തന്നെ ഏല്‍പ്പിച്ച ശേഷം കേവലം അലങ്കാരം ആക്കാതെ കര്‍മ്മനിരതനാകുകയാണ് താന്‍ ചെയ്തതെന്നാണ് ആ്ല്‍ബിന്‍ പറയുന്നത്. എന്നാല്‍, ഈ സ്ഥാനം വെറും അലങ്കാരം ആണെന്നും വായ മൂടി അടങ്ങിയിരിക്കുകയാണ് വേണ്ടതെന്നും പിന്നീടാണ് മനസിലാക്കിയത്. പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റിന്റെ ആജ്ഞാനുവര്‍ത്തി മാത്രമാണ് പോഷക സംഘടനകളുടെ പ്രസിഡന്റുമാരെന്ന് ഈ ദിവസങ്ങളില്‍ എനിക്ക് ബോദ്ധ്യം വന്നു. ഇത്തരം തിട്ടൂരങ്ങള്‍ അനുസരിക്കാന്‍ നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടി അല്ല എനിക്ക് ഉള്ളതെന്നും ഈ യുവതുര്‍ക്കി വ്യക്തമാക്കി.

ഉള്‍പ്പാര്‍ട്ടി ജനാധിപത്യം എന്നത് വെറും പ്രഹസനം ആണെന്നും ചോട്ടാ നേതാക്കന്മാരുടെ റാന്മൂളികള്‍ മാത്രമാണ് യുവ നേതാക്കളെന്നും ആല്‍ബിന്‍ കുറ്റപ്പെടുത്തി. പ്രായമായി പരസഹായം ഇല്ലാതെ നടക്കാന്‍ കഴിയാത്തവര്‍ പോലും അധികാര കസേരകളില്‍ അമര്‍ന്നിരിക്കുമ്പോള്‍ മാറ്റം എന്നത് അനിവാര്യം ആകുന്നു. കാലഘട്ടം ആവശ്യപ്പെടുന്നതും തിരുത്തല്‍ വാദികളായ യുവ സമൂഹത്തെയാണ്. അതുകൊണ്ട് തന്നെ, ഒരു മാറ്റത്തിന്റെ കാഹളം മുഴക്കുവാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും യുവാവ് പറഞ്ഞു. സംസാരശേഷിയും പ്രതികരണ ശേഷിയും നഷ്ടപ്പെട്ട കേരള ആര്‍ജെഡി നേതൃത്വം ദയവായി രാഷ്ട്രീയ വനവാസത്തിന് പോകണമെന്നും ആല്‍ബിന്‍ ആവശ്യപ്പെടുന്നു.
അതിനിടെ ഇന്നലെ പിസി ജോര്‍ജ്ജിന്റെ ബന്ധുവാണ് താനെന്ന ആല്‍ബിന്റെ അവകാശ വാദത്തെ ഷോണ്‍ ജോര്‍ജ്ജ് തള്ളിപ്പറഞ്ഞിരുന്നു. എന്നാല്‍ പറഞ്ഞത് തെറ്റാണെന്നും ആല്‍ബിന്‍ ആവര്‍ത്തിച്ചു. തന്റെ അമ്മയുടെ കസിന്‍ ബ്രദറാണ് പിസി ജോര്‍ജ് എന്നും ഷോണ്‍ ജോര്‍ജിന് തന്നെ അറിയില്ലെന്ന് പറഞ്ഞ വാദം ഉടന്‍ പൊളിക്കുമെന്നും ആല്‍വിന്‍ മാത്യു പറയുന്നു. പിസി ജോര്‍ജിന് എല്ലാവരേയും അറിയാം ആളുകള്‍ക്ക് ജോര്‍ജിനേയും അറിയാം എന്നാല്‍ മകന് അങ്ങനെയല്ലെന്നും അതാണ് തന്നെ അറിയാത്തത് എന്നുമാണ് യുവാന്റെ പക്ഷം. എന്റെ അമ്മാവനാണ് പിസി ജോര്‍ജ്. ഇത് തെളിയിക്കാന്‍ പോന്ന തെളിവുകള്‍ കൈവശമുണ്ടെന്നും ആല്‍വിന്‍ പറയുന്നു. ബന്ധമില്ല എന്ന് പിസി പറയട്ടെ എന്നും ആല്‍വിന്‍ വെല്ലുവിളിക്കുകയുണ്ടായി.

ഷോണ്‍ പറയും ബന്ധു അല്ലെന്ന് എന്നാല്‍ പിസി അത് പറയില്ല. പിസിയുടെ വീട്ടില്‍ താന്‍ പോകാറുണ്ടെന്നും തനിക്ക് പ്ലസ് ടൂ അഡ്മിഷന്‍ വാങ്ങി തന്നത് പിസി ജോര്‍ജാണെന്ന അവകാശവാദവും ആ യുവാവ് ഉന്നയിക്കുകയുണ്ടായി. ഇതിന് തന്റെ പക്കല്‍ തെളിവും ഉണ്ട്. ഭരണങ്ങാനം സെന്റ് മേരീസ് എച്ച്എസ്എസ് സ്‌കൂളില്‍ പ്ലസ് ടൂ സയന്‍സ് അഡ്മിഷന് ശ്രമിച്ചപ്പോള്‍ അവിടുത്തെ വികാരി പറഞ്ഞത് കുര്‍ബാന കൂടാത്ത നിനക്ക് ഇവിടെ സീറ്റില്ല എന്നായിരുന്നു. എന്നാല്‍ ഉടന്‍ തന്നെ പിസിയെ നേരില്‍ കണ്ട് കാര്യം അവതരിപ്പിച്ചപ്പോള്‍ ശുപാര്‍ശ കത്ത് നല്‍കി നേരെ അങ്ങോട്ട് ചെന്നാമതി ബാക്കി ശരിയാക്കിയിട്ടുണ്ട് എന്ന് പിസി പറഞ്ഞത് അനുസരിച്ചാണ് താന്‍ അവിടെ രണ്ട് വര്‍ഷം പഠനം പൂര്‍ത്തിയാക്കിയത് എന്നും ആല്‍വിന്‍ വ്യക്തമാക്കുകയുണ്ടായി. നാണക്കേട് കൊണ്ട് മാത്രമാണ് ഷോണ്‍ ജോര്‍ജ് ഇത് സമ്മതിക്കാത്തതെന്നാണ് ഇയാളുടെ പക്ഷം.
പാലയില്‍ കെ എം മാണിയുടെ വിയോഗത്തിന് ആദരാജ്ഞലി അര്‍പ്പിക്കാന്‍ പോകുന്ന വഴിയില്‍ പൊലീസ് ഒരുക്കിയ ഗതാഗത ക്രമീകരണം മറികടക്കാന്‍ തുനിയവേ പൊലീസ് തടഞ്ഞതോടെ ആല്‍ബിന്‍ മാത്യു ഫേസ്ബുക്ക് ലൈവിലൂടെ പ്രതികരിച്ചതും. ഈരാറ്റുപേട്ടക്കാരെ ഹെല്‍മറ്റ് വെക്കിപ്പിക്കാത്ത പൊലീസ് എന്നെ നിയമം പഠിപ്പിക്കാന്‍ വരുന്നു എന്നു പറഞ്ഞാണ് ആല്‍വിന്‍ രംഗത്തെത്തിയിരുന്നു. ഒരു നിയമം മതി ഇവിടെ. യുഡിഎഫിന്റെ ഘടകകക്ഷിയാണ് ആര്‍ജെഡി. എനിക്ക് വേണ്ടി ഡല്‍ഹിയില്‍ നിന്നും വിളിക്കാനും ആളുകളുണ്ടെന്ന് യുവാവ് പറയുന്നു. ലാലു പ്രസാദ് യാദവിന്റെ സ്റ്റേറ്റ് പ്രസിഡന്റിനെ തൊട്ടിട്ട് ഇവിടെ ഒരു പൊലീസും തൊപ്പിയിട്ട് നടക്കില്ല എന്നും ഭീഷണിപ്പെടുത്തിയിരുന്നു. എന്തായാലും ഈ ഭീഷണി വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category