1 GBP = 90.10 INR                       

BREAKING NEWS

ആളും ആരവവുമായി ഇളക്കി മറിച്ച് കെ സുരേന്ദ്രനെ തെരഞ്ഞെടുപ്പ് പ്രചരണം; പ്രചരണം പകര്‍ത്താന്‍ വിദേശ മാധ്യമമായ ന്യൂയോര്‍ക്ക് ടൈംസിന്റെ വാര്‍ത്താ സംഘവും പത്തനംതിട്ടയിലെത്തി; തുറന്ന വാഹനത്തില്‍ അണികളുടെ പുഷ്പവൃഷ്ടിയേറ്റും അമ്മമാരുടെ അനുഗ്രഹം ഏറ്റുവാങ്ങിയുമുള്ള ബിജെപി സ്ഥാനാര്‍ത്ഥിയുടെ പ്രയാണം കണ്ട് വാര്‍ത്താസംഘത്തിനും കൗതുകം; സുരേന്ദ്രനൊപ്പം നിന്ന് വോട്ടുപിടിച്ച് ഭാര്യയും മക്കളും

Britishmalayali
kz´wteJI³

പത്തനംതിട്ട: പത്തനംതിട്ടയിലെ രാഷ്ട്രീയച്ചൂട് അനുനിമിഷം ഉയരുകയാണ്. സര്‍വേഫലങ്ങള്‍ സുരേന്ദ്രന് സാധ്യത നല്‍കുന്നതോടെ പ്രവര്‍ത്തകരും അത്യാവേശത്തിലാണ്. ആളും ആരവവുമായി ഇളക്കി മറിച്ചു കൊണ്ടാണ് പ്രചരണം കൊഴുപ്പിക്കുന്നത്. പുഷ്പ്പവൃഷ്ടിയും അമ്മമാരുടെ അനുഗ്രഹവും വാങ്ങിയാണ് സുരേന്ദ്രന്‍ പ്രചരണം കൊഴുപ്പിക്കുന്നത്. പ്രചരണം മുറുകിയതോടെ സുരേന്ദ്രന് വേട്ടു പിടിക്കാന്‍ വേണ്ടി ഭാര്യയും മക്കളും മണ്ഡലത്തിലുണ്ട്.

കഴിഞ്ഞ ദിവസം ആറന്മുള നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പര്യടനം നടത്തവേ വിദേശ മാധ്യമമായ വിദേശ മാധ്യമമായ ന്യൂയോര്‍ക്ക് ടൈംസിന്റെ വാര്‍ത്താ സംഘവും സുരേന്ദ്രനെ തെരഞ്ഞെടുപ്പ് പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തി. സ്വീകരണവും നന്ദി പ്രകടനവുമെല്ലാം അവര്‍ ക്യാമറയില്‍ ഒപ്പിയെടുത്തു. സ്ഥാനാര്‍ത്ഥി തുറന്ന വാഹനത്തില്‍ കയറിയതോടെ മൂന്നംഗം സംഘവും കൂടെ കയറി. കോഴിപ്പാലം, നീര്‍വിളാകം എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്കു ശേഷമാണ് പര്യടനം എഴിക്കാട് കോളനിയിലെത്തിയത്. ഇവിടെ സ്വീകരണം പൂര്‍ത്തിയായതോടെ സുരേന്ദ്രനുമായുള്ള കൂടിക്കാഴ്ചയും പകര്‍ത്തിയാണ് സംഘം മടങ്ങിയത്.

ആറാട്ടുപുഴയിലെ സ്വീകരണം വള്ളപ്പാട്ടിന്റെ അകമ്പടിയോടെയായിരുന്നു. ഇരുചക്രവാഹനങ്ങളില്‍ അകമ്പടിയായെത്തുന്നവര്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിയന്ത്രണമുള്ള കാര്യം ശ്രദ്ധിക്കണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. പ്രളയം ദുരിതം വിതച്ച എഴിക്കാട് കോളനിവാസികള്‍ സ്ഥാനാര്‍ത്ഥിയെ കാത്തു നില്‍ക്കുകയായിരുന്നു. അവരെ സുരേന്ദ്രന്‍ കൈവീശി അഭിവാദ്യം ചെയ്തു. നീര്‍വിളാകം ധര്‍മശാസ്താ ക്ഷേത്രത്തിന് മുന്‍പിലെ സ്വീകരണ വേദി ആല്‍മരച്ചുവട്ടിലായിരുന്നു. സ്ഥാനാര്‍ത്ഥി എത്തി ക്ഷേത്രത്തിലേക്ക് കയറിയതോടെ ആള്‍ക്കൂട്ടവും പിന്നാലെ. തിരികെ വേദിയിലെത്തും വരെ പൂക്കള്‍ വിതറിയും മുദ്രാവാക്യം വിളിച്ചും സ്വീകരണം.

മൈക്ക് കൈയിലെടുത്താല്‍ വികസനവും വിശ്വാസ സംരക്ഷണവും ഉയര്‍ത്തിക്കാണിച്ചാണ് പ്രചരണം. കര്‍ണാടക മുന്‍ എംഎല്‍എയും പത്തനംതിട്ടയില്‍ നിരീക്ഷണ ചുമതലയുള്ള ബിജെപിയുടെ ദേശീയ നേതാവുമായ നിര്‍മല്‍കുമാര്‍ സുരാന അടക്കമുള്ളവര്‍ സുരേന്ദ്രന്റെ പ്രചരണത്തിന് എത്തിയിട്ടുണ്ട്. സ്ഥാനാര്‍ത്ഥിയുടെ ഭാര്യ ഷീബയും മകള്‍ ഗായത്രിയും പ്രചരണ സംഘത്തില്‍ ഉണ്ടായിരുന്നു. അതിനിടെ ശബരിമലയുടെ പേരില്‍ വോട്ടഭ്യര്‍ഥിച്ചതിന്റെ പേരിലും സുരേന്ദ്രനെതിരെ ആരോപണം ഉയരുന്നുണ്ട്. അട്ടത്തോട് കോളനിയില്‍ സുരേന്ദ്രന്‍ വിവാദ പ്രസംഗം നടത്തിയത്.
അയ്യപ്പന്റെ വാര്‍ഡില്‍ മറ്റാരെയും കടന്ന് വരാന്‍ അനുവദിക്കില്ലെന്നും 100 ശതമാനം വോട്ടുകളും താമര ചിഹ്നത്തില്‍ വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. മണ്ഡലത്തെ പ്രതിനിധാനം ചെയ്യാന്‍ അവസരം നല്‍കിയാല്‍ ശബരിമലയെ സംരക്ഷിക്കുമെന്നും ശബരിമല ആര്‍ക്കും കയറി നിരങ്ങാനുള്ള സ്ഥലമല്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. അതേസമയം ശബരിമലയുടെ പേരില്‍ വോട്ടഭ്യര്‍ഥിച്ച കെ സുരേന്ദ്രന്റെ നടപടിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് എല്‍ഡിഎഫ് പത്തനംതിട്ട പാര്‍ലമെന്റ് ഇലക്ഷന്‍ കമ്മിറ്റി സെക്രട്ടറി പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category