1 GBP = 90.10 INR                       

BREAKING NEWS

ആഞ്ഞു കുത്തിയ മുറിവില്‍ അല്‍പം മരുന്ന് പുരട്ടി എന്‍എസ്എസ്; ഇറക്കിവിട്ട സുരേഷ് ഗോപിയുമായി കൂടിക്കാഴ്ച നടത്തി ജനറല്‍ സെക്രട്ടറി; സമുദായത്തിന്റെ ഒരു കാരണവര്‍ എന്ന നിലയില്‍ സുകുമാരന്‍ നായരെ കണ്ടത് അനുഗ്രഹം തേടി; അത് തന്റെ കടമയാണെന്നും എന്‍ഡിഎ സ്ഥാനാര്‍ത്ഥി; എന്‍.എസ്.എസിന്റെ പിന്തുണ തേടിയെന്ന വാര്‍ത്തയോട് പ്രതികരിക്കാതെ നടനും നേതൃത്വവും; സമദൂര നിലപാട് സ്വീകരിച്ച എന്‍എസ്എസിന്റെ പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയില്‍ ബിജെപി നേതൃത്വം

Britishmalayali
kz´wteJI³

ചങ്ങനാശ്ശേരി: തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി എന്‍.എസ്.എസ്.ആസ്ഥാനത്തെത്തി. എന്‍എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുമായി സുരേഷ് ഗോപി കൂടിക്കാഴ്ച നടത്തി. സംസാരിച്ചതിനെ കുറിച്ച് പറയാന്‍ സാധിക്കില്ല. സമുദായത്തിന്റെ ഒരു കാരണവര്‍ എന്ന നിലയില്‍ സുകുമാരന്‍ നായരെ കാണണം അനുഗ്രഹം വാങ്ങണം എന്നത് എന്റെയൊരു കടമയാണ്. അതിന്റെ ഭാഗമായിട്ടാണ് വന്നതെന്നും സുരേഷ് ഗോപി പ്രതികരിച്ചു.

2015-ല്‍ സുരേഷ് ഗോപി എന്‍എസ്എസ് ആസ്ഥാനത്തെത്തിയപ്പോള്‍ അദ്ദേഹത്തെ കാണാന്‍ സുകുമാരന്‍ നായര്‍ കൂട്ടാക്കാത്തത് വലിയ വാര്‍ത്തയായിരുന്നു. അനുമതിയില്ലാതെ വന്നതിനെ തുടര്‍ന്നാണ് ഇറക്കി വിട്ടതെന്നായിരുന്നു എന്‍എസ്എസിന്റെ വിശദീകരണം. അതിന് ശേഷം ഇപ്പോഴാണ് സുരേഷ് ഗോപി എന്‍.എസ്.എസ്.ആസ്ഥാനം സന്ദര്‍ശിക്കുന്നത്. തിരഞ്ഞെടുപ്പില്‍ എന്‍.എസ്.എസിന്റെ പിന്തുണ തേടിയാണ് അദ്ദേഹം എത്തിയതെന്നാണ് സൂചന. സമദൂര നിപാട് സ്വീകരിച്ചിരിക്കുന്ന സംഘടനയുടെ പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി സംസ്ഥാന നേതൃത്വം.

ചങ്ങനാശേരി മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷം എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരെ കാണാന്‍ ശ്രമിച്ച നടന്‍ സുരേഷ് ഗോപിയെ നിങ്ങളുടെ ഷോ ഇവിടെ വേണ്ടെന്ന് പറഞ്ഞ് സുകുമാരന്‍ നായര്‍ എന്‍എസ്എസ് ആസ്ഥാനത്തു നിന്ന് ഇറക്കിവിട്ടിരുന്നു. സുകുമാരന്‍ നായരുടെ പ്രതികരണത്തില്‍ തന്റെ ഹൃദയം പൊട്ടിയെന്ന് സുരേഷ് ഗോപി പ്രതികരിച്ചു. എന്‍എസ്എസ് ആസ്ഥാനത്ത് ബജറ്റ് സമ്മേളനം നടക്കുകയാണ്. അതിനിടയിലാണ് സുരേഷ് ഗോപി സുകുമാരന്‍ നായരെ കാണാന്‍ ശ്രമിച്ചത്. ഇതില്‍ ആര്‍ക്കെങ്കിലും പ്രതിഷേധമുണ്ടെങ്കില്‍ കൈപൊക്കാന്‍ സുകുമാരന്‍ നായര്‍ അവിടെ ഉണ്ടായിരുന്നവരോട് ആവശ്യപ്പെട്ടപ്പോള്‍ ആരും പ്രതികരിച്ചില്ല.

മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തി ഇറങ്ങിയപ്പോള്‍ എന്‍എസ്എസ് പ്രതിനിധി സഭയിലെ ഒരംഗം ഇവിടെ വന്നിട്ട് ജനറല്‍ സെക്രട്ടറിയെ കാണാതെ പോകുന്നുവോയെന്ന് ചോദിച്ചുവെന്നും അതുകൊണ്ടാണ് താന്‍ സുകുമാരന്‍ നായരെ കാണാന്‍ പോയതെന്നും സുരേഷ് ഗോപി പറഞ്ഞു. ബജറ്റ് ദിവസം കാണാന്‍ ചെന്നത് അദ്ദേഹത്തിന് ഇഷ്ടമായില്ല. അവിടെ വച്ചൊരു നല്ല തല്ല് തനിക്ക് കിട്ടി. മുമ്പ് ദേശീയ അവാര്‍ഡ് കിട്ടിയപ്പോള്‍ താന്‍ എന്‍എസ്എസ് ആസ്ഥാനത്തു പോയെന്നും മന്നം ആസ്ഥാനത്ത് പണിക്കരേട്ടനോട് ഒരുമിച്ച് നിന്ന് തൊഴുതുവെന്നും സുരേഷ് ഗോപി ഓര്‍ത്തെടുത്തു.കാണാന്‍ വരുന്നവരെ ഇറക്കിവിടുന്നത് ശരിയല്ലെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രതികരിച്ചിരുന്നു. അതേസമയം സുകുമാരന്‍ നായര്‍ ഭ്രാന്തനെപ്പോലെയാണ് പെരുമാറുന്നത് എന്ന് സിനിമാ സംവിധായകന്‍ മേജര്‍ രവിയും തുറന്നടിച്ചിരുന്നു.

സുകുമാരന്‍ നായരെ കാണാന്‍ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്താനല്ലാതെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയെ കാണാന്‍ സുരേഷ് ഗോപി പ്രത്യേക അനുവാദം വാങ്ങിയിരുന്നില്ല. അനുമതി വാങ്ങാതെ കാണരുത് സുകുമാരന്‍ നായരെ കാണാന്‍ അനുമതി ചോദിക്കാതിരുന്നതാണോ അദ്ദേഹത്തിന്റെ പ്രശ്‌നം. സുരേഷ് ഗോപി ദേശീയ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായി നിയമിക്കപ്പെട്ടപ്പോഴും സുകുമാരന്‍ നായരെ കാണാന്‍ പോയിരുന്നില്ല. ഇതിന് മുമ്പും തങ്ങള്‍ക്ക് താത്പര്യമില്ലാത്ത സമയത്ത് പ്രമുഖ രാഷ്ട്രീയ നേതാക്കളെ പോലും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ഇത്തരത്തില്‍ മുഖം നല്‍കാതെ അപമാനിച്ചിട്ടുണ്ട്.വി എം സുധീരന്‍, ശശി തരൂര്‍, രമേശ് ചെന്നിത്തല, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പഴയ ഇരകള്‍.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category