1 GBP = 90.10 INR                       

BREAKING NEWS

കോഴക്കണക്കുകള്‍ എഴുതിയ യദ്യൂരപ്പയുടെ യഥാര്‍ത്ഥ ഡയറി പുറത്തുവിട്ട് കോണ്‍ഗ്രസ്; അന്വേഷണം വേണമെന്നും ഏത് അന്വേഷണ ഏജന്‍സിക്കും ഡയറി പരിശോധിക്കാമെന്നും കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍; മുഖ്യമന്ത്രിയാക്കാന്‍ ബിജെപി നേതാക്കള്‍ക്കു തന്നെ കോഴ നല്‍കിയത് തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ആയുധമാക്കാനൊരുങ്ങി കോണ്‍ഗ്രസ്; പുതിയ തെളിവുകള്‍ തങ്ങള്‍ക്ക് തിരിച്ചടിയാകുമോ എന്ന ആശങ്കയില്‍ ബിജെപി കേന്ദ്രങ്ങള്‍

Britishmalayali
kz´wteJI³

ഡല്‍ഹി: കര്‍ണാടക മുഖ്യമന്ത്രിയാവാന്‍ ബിജെപി നേതാവ് ബി.എസ് യെദ്യൂരപ്പ കോഴ നല്‍കിയെന്ന കോണ്‍ഗ്രസിന്റെ ആരോപണം പുതിയ വഴിത്തിരിവില്‍. കോഴ നല്‍കിയതുമായി ബന്ധപ്പെട്ട് കണക്കുകള്‍ സൂക്ഷിച്ചിരുന്ന യെദ്യൂരപ്പയുടെ യഥാര്‍ത്ഥ ഡയറി കോണ്‍ഗ്രസ് നേതാക്കള്‍ പുറത്തുവിട്ടു. മുഖ്യമന്ത്രി പദത്തിനായി യെദ്യൂരപ്പ, ബിജെപി നേതാക്കള്‍ക്ക് 2000കോടി രൂപ നല്‍കിയെന്നാരോപിച്ച് ഡയറിയിലെ ഏതാനും പേജുകളുടെ പകര്‍പ്പ് കോണ്‍ഗ്രസ് നേരേത്തെ പുറത്തുവിട്ടിരുന്നു.


എന്നാല്‍ ആരോപണം നിഷേധിച്ച ബിജെപിയും യെദ്യൂരപ്പയും കോണ്‍ഗ്രസ് പുറത്തുവിട്ട പകര്‍പ്പുകള്‍ വ്യാജമാണെന്ന് ആരോപിച്ചിരുന്നു. ഡയറിയുടെ അസല്‍ പുറത്തുവിടാന്‍ ബിജെപി വെല്ലുവിളിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് ഇന്ന് യെദ്യൂരപ്പയുടെ ഡയറി കോണ്‍ഗ്രസ് പുറത്തുവിട്ടത്.

ബിജെപി നേതാക്കളായ നിതിന്‍ ഗഡ്കരി, അരുണ്‍ ജെയ്റ്റ്ലി 150 കോടി, രാജ്നാഥ് സിങ് 100 കോടി എന്നിങ്ങനെയാണ് ഡയറിയിലെ കോഴക്കണക്ക്. ബിജെപി കേന്ദ്രകമ്മിറ്റി 1000 കോടി, ജഡ്ജിമാര്‍ 500 കോടി എന്നും രേഖയില്‍ പറയുന്നു. ബിജെപി നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ ബി എസ് യെദ്യൂരപ്പ 2008-09 കാലഘട്ടത്തില്‍ ബിജെപി നേതാക്കള്‍ക്കും ജഡ്ജിമാര്‍ക്കും അഭിഭാഷകര്‍ക്കുമായി 2000 കോടിയിലേറെ രൂപ നല്‍കിയതായി കാരാവന്‍ മാസിക വെളിപ്പെടുത്തിയിരുന്നു.

തുടര്‍ന്ന് ബിജെപി ദേശീയ നേതാക്കള്‍ക്ക് വന്‍തുക കോഴ നല്‍കിയതായി രേഖപ്പെടുത്തിയ ഡയറിയിലെ പേജുകള്‍ കോണ്‍ഗ്രസും പുറത്തുവിടുകയായിരുന്നു. മോദി, അമിത് ഷാ, ഖഡ്കരി, രാജ്നാഥ് സിങ് തുടങ്ങി നിരവധി ബിജെപി നേതാക്കളുടേയും ജഡ്ജിമാരുടേയും പേരുകള്‍ ഡയറിയില്‍ ഉണ്ട്.

യെദ്യൂരപ്പക്കെതിരെ കേസെടുക്കണമെന്ന് കോണ്‍ഗ്രസ് വീണ്ടും ആവശ്യപ്പെട്ടു. ഡയറി തെളിവായി സ്വീകരിച്ച് ലോക്പാല്‍ സ്വമേധയാ യെദ്യൂരപ്പക്കെതിരെ കേസെടുക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഡയറിയിലൂടെ പുറത്തുവന്ന വിവരങ്ങള്‍ സംബന്ധിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ രംഗത്തെത്തി.

യഥാര്‍ഥ ഡയറി തന്റെ പക്കലുണ്ടെന്നും ഏത് അന്വേഷണ ഏജന്‍സിക്കും ഇത് പരിശോധിക്കാമെന്നും അദ്ദേഹം പറഞ്ഞു.അതേസമയം, തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ കോണ്‍ഗ്രസ് പുറത്തുവിട്ട പുതിയ തെളിവുകള്‍ ബിജെപിക്ക് തിരിച്ചടിയാകുമെന്ന സൂചനയുണ്ട്. കോഴക്കണക്കുമായി ബന്ധപ്പിച്ച് ബിജെപിക്കെതിരെ തിരഞ്ഞെടുപ്പില്‍ പ്രചാരണം നടത്താനാണ് കോണ്‍ഗ്രസിന്റെ നീക്കം

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category