1 GBP = 90.10 INR                       

BREAKING NEWS

പ്രവാസികള്‍ക്കായി ചെയ്തത് നിരവധി സേവനങ്ങള്‍... നേതാക്കന്മാര്‍ക്കിടയിലെ വ്യത്യസ്ഥ മുഖം...; കെ എം മാണി സാറിനെ അനുസ്മരിച്ച് ന്യൂ കാസില്‍ മലയാളികള്‍

Britishmalayali
kz´wteJI³

ന്യൂകാസില്‍: അന്തരിച്ച കേരളം കോണ്‍ഗ്രസ്സ് നേതാവും, മുന്‍ ധനകാര്യ മന്ത്രിയുമായ കേരളത്തിന്റെ സ്വന്തം കെ എം മാണിസാറിന്റെ വിയോഗത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് ന്യൂ കാസിലില്‍ മലയാളികള്‍ ഒന്നു ചേര്‍ന്ന് അനുശോചന യോഗം സംഘടിപ്പിച്ചു. ഷെല്ലി ഫിലിപ്പ് നെടുംതുരുത്തി പുത്തന്‍പുരയുടെ അധ്യക്ഷതയില്‍ കൂടിയ യോഗം ഫാ.സജി തോട്ടത്തില്‍ ഉദ്ഘാടനം ചെയ്തു. ഇക്കഴിഞ്ഞ അര നൂറ്റാണ്ടിലേറെയായി കേരളത്തിന്റെ പൊതു ജീവിതത്തില്‍ നിറ സാന്നിധ്യമായി നിന്നിരുന്ന മാണിസാറിന്റെ വിയോഗം കനത്ത നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത് എന്ന് അദ്ദേഹം ഉദ്ഘാടന സമ്മേളനത്തില്‍ പറഞ്ഞു.

തന്നെ സമീപിക്കുന്ന ആരെയും നിരാശനാകാതെ അവരുടെ പ്രശ്‌നങ്ങളില്‍  ഇടപെട്ടു പരിഹാരം നല്‍കിയിരുന്ന ഒരു അപൂര്‍വ വ്യക്തിത്വത്തെ ആണ് കേരളത്തിന് നഷ്ടപ്പെട്ടത് എന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തിനു അദ്ദേഹം നല്‍കിയ ഉദാത്തമായ സേവനങ്ങള്‍ വരും തലമുറയും സ്മരിക്കപ്പെടും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഷൈമോന്‍ തോട്ടുങ്കല്‍ അനുസ്മരണ പ്രസംഗം നടത്തി. കെ എം മാണി സാറിനോടൊപ്പം നാട്ടില്‍ പ്രവര്‍ത്തിച്ച കാര്യങ്ങള്‍ ഷൈമോന്‍ സദസിനു പങ്കു വെച്ചു. ഏവര്‍ക്കും മാതൃക ആക്കാവുന്ന കഠിനാധ്വാനവും, ഓരോ വിഷയത്തിലും അദ്ദേഹം പുലര്‍ത്തുന്ന ആത്മാര്‍ഥയും, നേതാക്കന്മാരെയും, അനുയായികളെയും എല്ലാം ഒരുപോലെ ആദരിക്കുകയും, ചെയ്യുന്ന മാണിസാര്‍ നേതാക്കന്മാര്‍ക്കിടയിലെ വ്യത്യസ്ത മുഖം ആയിരുന്നു.

പ്രവാസികള്‍ക്കുള്‍പ്പടെ അദ്ദേഹം ചെയ്ത നിരവധിയായ സേവനങ്ങള്‍ കേരളം ഉള്ള കാലത്തോളം വിസ്മരിക്കപ്പെടുകയില്ല അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാലായെ പാലാ ആക്കി മാറ്റിയ മാണി സാറിന്റെ നഷ്ടം തങ്ങള്‍ക്കു സഹിക്കാവുന്നതിലും അപ്പുറമാണ് എന്ന് പാലാക്കാരന്‍ കൂടിയായ വര്‍ഗീസ് തെനം കാല ഓര്‍മ്മിച്ചു. പാലാ മണ്ഡലത്തെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തു പരിപാലിക്കുകയും, തന്റെ രണ്ടാം ഭാര്യയായി പാലായെ കരുതി തലമുറകള്‍ക്കായി അദ്ദേഹം നടത്തിയ വികസന പ്രവര്‍ത്തനങ്ങളും, വെറും ഒരു നാട്ടുകാവല്‍ ആയിരുന്ന പാലാ ഒരു രാജ്യം പോലെ വളര്‍ത്തി എടുത്തത് മാണിസാറിന്റെ ദീര്‍ഘ വീക്ഷണം ആണ് എന്നും വര്‍ഗീസ് അനുസ്മരിച്ചു. ജിജോ മാധവപ്പള്ളില്‍, ഷിബു എട്ടുകാട്ടില്‍, ബിനു കിഴക്കയില്‍ തുടങ്ങിയവരും പ്രസംഗിച്ചു. റോബിന്‍ പുല്‍പ്പറമ്പില്‍ ആയിരുന്നു പരിപാടിയുടെ മാസ്റ്റര്‍ ഓഫ് സെറിമണി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category