1 GBP = 90.10 INR                       

BREAKING NEWS

ഡൗണ്‍ ആന്റ് കോണര്‍ രൂപതയിലെ സീറോ മലബാര്‍ വിശ്വാസികള്‍ ഓശാന തിരുന്നാള്‍ ആഘോഷിച്ചു

Britishmalayali
അജി ജോസഫ്

ബെല്‍ഫാസ്റ്റ്: ഡൗണ്‍ ആന്റ് കോണര്‍ രൂപതയിലെ സീറോ മലബാര്‍ വിശ്വാസികള്‍ ഓശാന തിരുന്നാള്‍ ആഘോഷിച്ചു. വലിയ നോമ്പിനൊരുക്കമായി ഫാ. ഡോ. ജോസഫ് വെള്ളനാല്‍ നയിച്ച രണ്ടു ദിവസത്തെ കുടുംബ നവീകരണ ധ്യാനം ഓശാന ഞായറാഴ്ചത്തെ തിരുക്കര്‍മ്മങ്ങളോടു കൂടി സമാപിച്ചു. ഡൗണ്‍ ആന്റ് കോണര്‍ രൂപതയിലെ മാസ് സെന്റ്‌റേഴ്സായ ആന്‍ട്രിം ബാങ്കര്‍ ബാലിഹക്കമര്‍, ബെല്‍ഫാസ്റ്റ്, ലിസ്ബണ്‍ എന്നീ മാസ് സെന്ററുകള്‍ അനേകം വിശ്വാസികള്‍ രണ്ടു ദിവസം നീണ്ടുനിന്ന ധ്യാനത്തിലും ഓശാന തിരുക്കര്‍മ്മങ്ങളിലും പങ്കെടുത്തു.


ഫാ: ജോസഫ് വെള്ളനാല്‍ മോണ്‍ ഡോ. ആന്റണി പെരുമായന്‍, ഫാ: പോള്‍ മോറേലി എന്നിവരുടെ കാര്‍മ്മകത്വത്തില്‍ സീറോ മലബാര്‍ പാരമ്പര്യത്തില്‍ നടത്തിയ കുരുത്തോല വെഞ്ചരിപ്പും കുരുത്തോല പ്രദക്ഷിണവും ദേവാലയ പ്രവേശനവും ഡൗണ്‍ ആന്റ് കോണര്‍ രൂപതയിലെ വിശ്വാസികള്‍ പ്രത്യേകിച്ച് പുതു തലമുറയ്ക്ക് ഒരു പുതു ജീവന്‍ പ്രദാനം ചെയ്തു.

വിശുദ്ധവാരാചരണ സമയക്രമം
പെസഹാ വ്യാഴം നാലു മണിക്ക് കാലുകഴുകല്‍ ശുശ്രൂഷയും വി. കുര്‍ബാനയും -സെന്റ് പോള്‍സ് ചര്‍ച്ച് ബെല്‍ഫാസ്റ്റ്
ദുഃഖവെള്ളി കുരിശിന്റെ വഴിയും പീഡാനുഭവ തിരുക്കര്‍മ്മങ്ങളും -സറല്‍ മൗണ്ടേഷന്‍ ഡൗണ്‍പാട്രിക്
ഈസ്റ്റര്‍ ശനിയാഴ്ച 11 മണിക്ക് ഉയര്‍പ്പിന്റെ തിരുക്കര്‍മ്മങ്ങള്‍ -സെന്റ് പോള്‍സ് ചര്‍ച്ച് ബെല്‍ഫാസ്റ്റ്

വിശുദ്ധവാര തിരുക്കര്‍മ്മങ്ങളില്‍ പങ്കു ചേര്‍ന്ന് മിശിഹായുടെ പീഡാനുഭവത്തിന്റെ സ്മരണ ആചരിക്കുവാനും ജീവിതത്തില്‍ കുരിശിന്റെ വഴി ഏറ്റെടുക്കുവാന്‍ പ്രാപ്തരാകുന്നതിനും ഏവരേയും ക്ഷണിക്കുന്നതായി മോണ്‍ ഡോ. ആന്റണി പെരുമായന്‍ അറിയിച്ചു.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category