1 GBP = 92.70 INR                       

BREAKING NEWS

പഴുതുകളില്ലാത്ത ചുവപ്പ് കോട്ടക്കുള്ളില്‍ കഴിഞ്ഞിട്ടും പ്രേമചന്ദ്രന്റെ രോമത്തില്‍ പോലും നുള്ളാനാവാത്തതിന്റെ ഇച്ഛാഭംഗം മനസ്സിലാക്കാനുള്ള വിവേകം കൊല്ലത്തുക്കാര്‍ക്കുണ്ട്; സംഘിവിളികൊണ്ട് ഒന്നും നേടാതെ വന്നപ്പോള്‍ പൊതിച്ചോറിന്റെ പേരില്‍ പക വമിപ്പിക്കുന്നതുകൊലച്ചോറ് വിളമ്പിയുള്ള പരിചയം കൊണ്ടാവാം നാട്ടുകാരുടെ പണംകൊണ്ട് വിളമ്പുന്ന പൊതിച്ചോറില്‍ ചെങ്കൊടിയും അരിവാളും ചുറ്റികയും കൊടുത്തത്; ലജ്ജയില്ലേ സഖാക്കളേ ഇങ്ങനെ സഹതാപത്തിന് വേണ്ടി കഥയെഴുതാന്‍?

Britishmalayali
kz´wteJI³

ചീഞ്ഞു നാറിയ രാഷ്ട്രീയം ഇത്രയും അധപ്പതിച്ചിരിക്കുന്നു എന്നതിന്റെ ഉദാഹരണമാണ് എന്‍.കെ പ്രേമചന്ദ്രന്‍ എന്ന കൊല്ലം എംപി. എന്താ അങ്ങേര്‍ക്ക് പറ്റിയത് കരുണ വറ്റിയോ. ഇത് എന്റെ സുഹൃത്തും ലണ്ടനിലെ മലയാളം മിഷന്‍ നടത്തിപ്പുകാരനുമായ എഴുത്തുകാരന്‍ മുരളീ വെട്ടത്തിന്റെ ഫേസ്ബുക്ക് പോസ്റ്റാണ്. ഈ പോസ്റ്റ് ശ്രദ്ധയില്‍പെട്ടപ്പോഴാണ് എന്തോ ഒരു വിഷയം കെ.എന്‍ ബാലഗോപാലുമായി ബന്ധപ്പെട്ട് ഉണ്ട് എന്ന് എനിക്ക് ബോധ്യമായത്. ആദ്യം ഞാന്‍ അത് തിരയാന്‍ പോയസ് സെബിന്‍ എബ്രഹാം ജേക്കബ് എന്ന മറ്റൊരു സുഹൃത്തിന്റെ പേസ്ബുക്കിലേക്കാണ്.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം സെബിന്റെ ഫേസ്ബുക്ക് പോസ്റ്റുകളില്‍ നിന്നും മനസിലാകുന്നത് ഈ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സെബിനെ ഏല്‍പ്പിച്ചിരിക്കുന്ന ദൗത്യം സിപിഎം സ്ഥാനാര്‍ത്ഥികളെ രക്ഷിക്കുന്നതിനോ അവരുടെ എതിരാളുകളെ തകര്‍ക്കുന്നതിനോ ഗൂഢാലോചനയോടുകൂടി ചില ആശയങ്ങള്‍ മുന്‍പോട്ട് കൊണ്ടുവരിക എന്നതാണ് എന്നാണ്. അതുകൊണ്ടാണ് വിഷയം മനസിലാക്കാനുള്ള എളുപ്പത്തിന് വേണ്ടി ഞാന്‍ ആ പോസ്റ്റ് തപ്പി നോക്കിയത്. അപ്പോഴേയ്ക്കും സഖാക്കളുടെ ഫേസ്ബുക്ക് പേജുകളിലെല്ലാം കരുണയില്ലാത പ്രേമചന്ദ്രനെ കുറിച്ചുള്ള മഹാകാവ്യങ്ങള്‍ പ്രത്യക്ഷപ്പെട്ട് കഴിഞ്ഞു. സ്ത്രീ മാനധാരികളായ സോഷ്യല്‍ മീഡിയായിലെ തെരഞ്ഞെടുപ്പ് പോരാളികള്‍ കണ്ണുനീരിന്റെയും വേദനയുടേയും ഒക്കെ ഭാഷയില്‍ പ്രേമചന്ദ്രന്‍ എന്ന ക്രൂരനായ, പൊതിച്ചോറില്‍ വിഷം കലര്‍ത്തുന്ന മനുഷ്യനെക്കുറിച്ചുള്ള വിശേഷണങ്ങള്‍ വായിച്ചുകൊണ്ടിരുന്നു.

നാളുകളായി കൊല്ലത്തെ പാവപ്പെട്ട രോഗികള്‍ക്കും അവരുടെ കൂട്ടിരിപ്പ്കാര്‍ക്കും സിപിഎമ്മിന്റെ യുവജന സംഘടനയായ ഡിവൈഎഫ്ഐ വിതരണം ചെയ്യുന്ന പൊതിച്ചോറ് തടയുന്നതിന് വേണ്ടി ശ്രമിച്ചു എന്ന കുറ്റമാണ് പ്രേമചന്ദ്രനെതിരെ അവര്‍ ഉയര്‍ത്തുന്നത്. ഒറ്റക്കേള്‍വിയില്‍ അതിലൊരു യുക്തിയുണ്ട് ഒറ്റക്കേള്‍വിയില്‍ അമ്പടാ ഈ പ്രേമചന്ദ്രന്‍ ഇത്തരക്കാരനാണോ എന്ന് എനിക്കും തോന്നാതിരുന്നില്ല. സംഭവം എന്താണ് എന്ന് തിരക്കിപ്പോയപ്പോഴാണ് ഇത് സിപിഎമ്മിന്റെ സൈബര്‍ സഖാക്കള്‍ തോല്‍വിഭയം മൂലം അവസാന നിമിഷം കെട്ടിച്ചമച്ച ഒരു കള്ളക്കഥയാണ് എന്ന് വ്യക്തമായത്. ഡിവൈഎഫ്ഐ എന്ന സംഘടന നാട്ടുകാരില്‍ നിന്നും കാശുപിരിച്ച്കൊണ്ടും നാട്ടുകാരില്‍ നിന്നും പൊതിച്ചോറ് പിരിച്ച്കൊണ്ടും മുന്‍പ് മുതലേ ഇതവിടെ നടത്തി വരുന്നതാണ്. അതിനോട് പ്രേമചന്ദ്രനോ യുഡിഎഫുകാരോ വിയോജിപ്പ് കാണിച്ചില്ല.

എന്നാല്‍ തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ എന്‍.കെ പ്രേമചന്ദ്രന്റെ എതിരാളിയായ കെ.എന്‍. ബാലഗോപാലിന്റെ പടവും ചിഹ്നവുമുള്ള ചുവന്ന ഉടുപ്പ് ധരിച്ച്കൊണ്ട് ഇത് വിതരണം ചെയ്യുകയും അങ്ങനെ വിതരണം ചെയ്ത പൊതിച്ചോറുകളില്‍ ചിലതൊക്കെ സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചോദിച്ചുകൊണ്ടുള്ള ലഘുലേഖകളില്‍ പൊതിഞ്ഞ് കൊടുക്കുകയും ചെയ്തപ്പോള്‍ അത് ചട്ടവിരുദ്ധവും നീതി വിരുദ്ധവും പാവങ്ങളുടെ പേരില്‍ വോട്ടു തേടുന്നതിനുള്ള തെമ്മാടിത്തരവുമാണ് എന്ന് ബോധ്യമായ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ചുമതലക്കാരനായ നേതാവാണ് പരാതി കൊടുത്തത്. ആദ്യത്തെ പോയിന്റ് ഇതില്‍ പ്രേമചന്ദ്രന് ഒരു പങ്കുമില്ല എന്നതാണ്.

പരാതി കൊടുത്തിരിക്കുന്നത് പ്രേമചന്ദ്രനല്ല. പ്രേമചന്ദ്രന്റെ തിരഞ്ഞെടുപ്പ് ചുമതലയുള്ള യുഡിഎഫ് നേതാവാണ്. രണ്ടാമത്തെ കാര്യം പൊതിച്ചോറ് തടയണമെന്ന ആവശ്യം യുഡിഎഫ് നേതാക്കന്മാര്‍ ഉന്നയിച്ചിട്ടേയില്ല. നേരെ മറിച്ച് സിപിഎമ്മിന്റെ കൊടിയും അരിവാളും പതിപ്പിച്ച ചുവന്ന ഉടുപ്പിട്ട് കൊണ്ട് വോളണ്ടിയര്‍മാര്‍ എന്ന പേരില്‍ ചിലര്‍ നാട്ടുകാരുടെ കാശുകൊണ്ട്..നാട്ടുകാരുടെ ഭക്ഷണം കൊണ്ട് വോട്ടു തേടുന്ന തോന്ന്യവാസത്തെ നിയന്ത്രിക്കണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നിട്ടും പ്രേമചന്ദ്രന്‍ പാവപ്പെട്ട രോഗികളുടെ പൊതിച്ചോറ് മുടക്കാന്‍ ശ്രമിച്ചുവെന്ന വ്യാജപ്രചരണം നടത്തുന്നവരുടെ ലക്ഷ്യം വോട്ടു നേടുക മാത്രമാണ് എന്നതില്‍ ഒരു തര്‍ക്കവുമില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category