1 GBP = 87.50 INR                       

BREAKING NEWS

സന്തോഷ് ജോണ്‍ പ്രസിഡന്റ്, സെക്രട്ടറി ബിനു മാനുവല്‍, ട്രഷറര്‍ സിജോ ജോസഫ്; പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്ത് ഒമ്‌നി; വാര്‍ഷിക പൊതുയോഗവും നടന്നു

Britishmalayali
kz´wteJI³

നോര്‍ത്തേണ്‍ അയര്‍ലന്റിലെ പ്രമുഖ അസോസിയേഷന്‍ ആയ ഒമ്നിയുടെ വാര്‍ഷിക പൊതുയോഗവും അടുത്ത രണ്ടു വര്‍ഷങ്ങളിലേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു. തെരെഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റ് കുഞ്ഞുമോന്‍ ഇയൊച്ചന്‍ സ്വാഗതം പറഞ്ഞു. തുടന്ന് സെക്രട്ടറി ബിനു മാനുവല്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും, ഖജാന്‍ജി സണ്ണി പരുന്തന്‍പ്ലാക്കല്‍ കണക്കും അവതരിപ്പിച്ചു. പൊതുയോഗം ഏകകണ്ഠമായി റിപ്പോര്‍ട്ടും കണക്കുകളും പാസ്സാക്കി. തുടന്ന് നോര്‍ത്തേണ്‍ അയര്‍ലന്റിലെ സമകാലീന പ്രവര്‍ത്തനങ്ങളെപ്പറ്റി ചര്‍ച്ച നടത്തി.

തുടര്‍ന്ന് അടുത്ത രണ്ടു വര്‍ഷങ്ങളിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പേറ്റ്റന്‍ ജയ്സണ്‍ പൂവത്തൂര്‍, പ്രസിഡന്റ് സന്തോഷ് ജോണ്‍, സെക്രട്ടറി ബിനു മാനുവല്‍, ട്രഷറര്‍ സിജോ ജോസഫ്, പിആര്‍ഒ ബാബു ജോസഫ്, വൈസ് പ്രസിഡന്റ് ഷിജി കോമത്ത്, ജോയിന്റ് സെക്രട്ടറി കുഞ്ഞുമോന്‍ ലോയച്ചന്‍, പുഷ്പ ശ്രീകാന്ത് എക്സിക്യുട്ടീവ് കമ്മറ്റി മെമ്പേഴ്സ് പ്രിന്‍സ് ഡൊമനിക്, ജോയ്മോന്‍ ലൂക്കോസ്, സണ്ണി പൈല, ഡെറ്റി ആന്റണി, ബൈജു മാളിയേക്കല്‍ എന്നിവരാണ് പുതിയ നേതൃത്വം.

അസോസിയേഷന്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍വ്വാധികം ഭംഗിയായി നടത്തുവാനും, ഈ വര്‍ഷത്തെ തിരുവോണവും, ക്രിസ്മസും ആഘോഷിക്കുവാനുള്ള തീരുമാനവും എടുത്തു പൊതുയോഗം പിരിഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category