1 GBP = 90.10 INR                       

BREAKING NEWS

ലെസ്റ്ററിലെ മദര്‍ ഓഫ് ഗോഡ് ദേവാലയത്തില്‍ ഗ്രാന്‍ഡ് മിഷന്‍ ധ്യാനത്തിന് തുടക്കമായി

Britishmalayali
kz´wteJI³

ല്ലാ മനുഷ്യരും അവിടുത്തെ പ്രകീര്‍ത്തിക്കട്ടെ ജറുസലേമില്‍ അവിടുത്തേക്കു കൃതജ്ഞതയര്‍പ്പിക്കട്ടെ എന്ന തോബിത് വചനത്തില്‍ അധിഷ്ഠിതമാക്കി ലെസ്റ്ററില്‍ ഗ്രാന്‍ഡ് മിഷന്‍ ധ്യാനത്തിന് തുടക്കമായി. ലെസ്റ്ററിലെ മദര്‍ ഓഫ് ഗോഡ് ദേവാലയത്തില്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപത അധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യ കാര്‍മികത്വത്തില്‍ വാര്‍ഷിക ധ്യാന ശുശ്രൂഷകള്‍ക്കു തുടക്കം കുറിച്ചു. നോമ്പുകാലം സഹനത്തിന്റെ ക്ഷമയുടെ അനുസ്മരണമാക്കാന്‍ പിതാവ് ആവശ്യപ്പെട്ടു.

ഈശോയുടെ പീഡാനുഭവ സഹനങ്ങള്‍ നമ്മുടെ അനുദിന ജീവിതത്തോട് താദാത്മ്യപ്പെടുത്തി ക്ഷമയുടെ കാത്തിരിപ്പിന്റെ വക്താക്കളായി മാറുവാന്‍ അവിടുന്ന് ഉത്ബോധിപ്പിച്ചു. ഫാ. സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍ സെഹിയോന്‍ മിനിസ്ട്രി ടീമും ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. വൈകുന്നേരം അഞ്ചിന് ആരംഭിച്ച് ഒന്‍പതു മണിയോടെ എല്ലാ ശുശ്രൂഷകളും സമാപിക്കും. കുട്ടികള്‍ക്ക് പ്രത്യേക ശുശ്രുഷ ഉണ്ടായിരിക്കും. ഇന്ന് ചൊവ്വാഴ്ച കുമ്പസാരത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category