1 GBP = 87.50 INR                       

BREAKING NEWS

കേരള ജനതയുടെ മനസ്സില്‍ ഒരിക്കലും കെടാത്ത കനലായി കെ എം മാണി മരണമില്ലാതെ ജീവിക്കും; ജനകീയ നേതാവിന് ലണ്ടനിലും യോര്‍ക്കിലും അനുസ്മരണം

Britishmalayali
kz´wteJI³

രാഷ്ട്രീയ നേതാവെന്ന നിലയിലും, മികച്ച ഭരണാധികാരി എന്ന നിലയിലുമുള്ള ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍കൊണ്ട് ജനമനസ് കീഴടക്കിയ ജനകീയ നേതാവായ കെ എം മാണിയുടെ നിര്യാണത്തില്‍ ലണ്ടന്‍ മലയാളികളും യോര്‍ക്ക് മലയാളികളും അനുശോചനം രേഖപ്പെടുത്തി. 

മുന്‍ മന്ത്രിയും പാലായുടെ എംഎല്‍എയുമായിരുന്ന കേരളാകോണ്‍ഗ്രസ് പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്താനായി  പ്രവാസി കേരളാ കോണ്‍ഗ്രസ്സിന്റെയും ഒഐസിസി യുകെയുടെയും ആഭ്യമുഖ്യത്തില്‍ ലണ്ടനില്‍ വോക്കിങ് വെസ്റ്റ് ബൈ ഫ്ളീറ്റ് കായല്‍ റെസ്റ്റോറന്റില്‍ നടന്ന അനുശോചന യോഗത്തില്‍ നിരവധി മലയാളികളാണ് പങ്കെടുത്തത്. കെഎം മാണിയുടെ ജ്വലിക്കുന്ന ഓര്‍മ്മകളും അനുഭവങ്ങളും പങ്കുവച്ചു നടന്ന അനുശോചന യോഗത്തില്‍ പ്രവാസി കേരളാ കോണ്‍ഗ്രസ് സെക്രട്ടറിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ സിഎ ജോസഫ് അദ്ധ്യക്ഷ്യം വഹിച്ചു.   

കാരുണ്യ പദ്ധതി, കര്‍ഷക പെന്‍ഷന്‍, കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍, പാര്‍പ്പിട പദ്ധതി, വെളിച്ച വിപ്ലവം തുടങ്ങി ജനക്ഷേമകരമായ നിരവധി പദ്ധതികള്‍ നടപ്പിലാക്കി  ജനഹൃദയങ്ങളില്‍ എന്നും കെ എം മാണി ജീവിക്കും എന്ന് അധ്യക്ഷ പ്രസംഗത്തില്‍ സി എ ജോസഫ് സൂചിപ്പിച്ചു. 

ആറു പതിറ്റാണ്ടിലധികമുള്ള തന്റെ രാഷ്ട്രീയ ജീവിതത്തിലൂടെ ദീര്‍ഘവീക്ഷണമുള്ള നിരവധി പദ്ധതികള്‍ നടപ്പിലാക്കിയ കെ എം മാണി സാറിന്റെ സമാനതകളില്ലാത്ത പ്രവര്‍ത്തനങ്ങളുമായി കേരള ജനതയുടെ മനസ്സില്‍ ഒരിക്കലും മറക്കാത്ത കനലായി കെ എം മാണിസാര്‍ മരണമില്ലാതെ ജീവിക്കുമെന്ന്  അനുശോചന പ്രമേയം അവതരിപ്പിച്ചുകൊണ്ട് പ്രവാസി കേരളാ കോണ്‍ഗ്രസ് സെക്രട്ടറി ടോമിച്ചന്‍ കൊഴുവനാല്‍ പറഞ്ഞു. 

മാണി സാറിന്റെ ജീവിതം രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു പാഠപുസ്തകം മാത്രമല്ല സര്‍വ വിജ്ഞാനകോശമാണെന്ന് മുഖ്യ അനുശോചന പ്രഭാഷണം നടത്തിയ ഒഐസിസി നേതാവ് എബി സെബാസ്റ്റ്യന്‍ പറഞ്ഞു. അസാധാരണമായ ഭരണനൈപുണ്യത്തിന്റെ ഉടമയും ജനകീയനായ ഭരണകര്‍ത്താവുമായ കെ എം മാണി സാര്‍ ഒരു പ്രതിഭാസമെന്നു വര്‍ഗീസ് ജോണ്‍ അഭിപ്രായപ്പെട്ടു. ലണ്ടനിലെത്തിയ കെഎം മാണി സാറുമായുള്ള കൂടിക്കാഴ്ചയും അഭിമുഖവും മറക്കാനാവാത്ത അനുഭവങ്ങളായിരുന്നു എന്ന് ജേക്കബ് കോയിപ്പള്ളി അഭിപ്രായപ്പെട്ടു.

കെ എം മാണി സാറുമായുള്ള വ്യക്തിബന്ധങ്ങളും അനുഭവങ്ങളും പങ്കു വച്ചുകൊണ്ടാണ് സ്വാഗത പ്രസംഗത്തിലൂടെ ബെന്നി അമ്പാട്ടും, ഒരു ഇടതുപക്ഷ അനുഭാവി ആയിരുന്ന താന്‍ മാണിസാറിന്റെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായി കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ അനുഭവം വികാരഭരിതനായി തുറന്നുപറഞ്ഞ എബി പൊന്നാംകുഴിയുടെ കൃതജ്ഞതാ പ്രസംഗവും ശ്രദ്ധേയമായി. 

യുക്മ സൗത്ത് ഈസ്റ്റ് റീജിയന്‍ മുന്‍ സെക്രട്ടറി അജിത് വെണ്മണി, വോക്കിങ് കാരുണ്യ പ്രസിഡന്റ് ജെയിന്‍ ജോസഫ്, ബേസിംഗ്സ്റ്റോക് മലയാളി അസോസിയേഷന്‍ മുന്‍ സെക്രട്ടറി സാജു സ്റ്റീഫന്‍, സിനിമ നിര്‍മാതാവും സാംസ്‌കാരിക പ്രവര്‍ത്തനുമായ ജേക്കബ് കോയിപ്പുറത്ത്, കെന്റ് പ്രവാസി കേരളാ കോണ്‍ഗ്രസ് യൂണിറ്റിന് വേണ്ടി ജോഷി സിറിയക്, ബേസിംഗ് സ്റ്റോക്ക് പ്രവാസി കേരളാ കോണ്‍ഗ്രസ് യൂണിറ്റിനെ പ്രതിനിധീകരിച്ചു ജോണി കല്ലട, വിന്‍സെന്റ് പോള്‍, സെബാസ്റ്റ്യന്‍ തോമസ്, വോക്കിങ് മലയാളി കള്‍ച്ചറല്‍ അസോസിയേഷനെ പ്രതിനിധീകരിച്ചു ശശികുമാര്‍, ഗില്‍ഡ്ഫോര്‍ഡ് അയല്‍ക്കൂട്ടം വനിതാകൂട്ടായ്മ ക്കുവേണ്ടി മോളി ക്‌ളീറ്റസ്, ക്ളീറ്റസ് സ്റ്റീഫന്‍, സോളസ് സ്റ്റീഫന്‍, ജോഷി തോമസ്, കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകനും ഫോട്ടോഗ്രാഫറുമായ സിബി കുര്യന്‍ ആല്‍ഡര്‍ഷോര്‍ട്, ബോബി ജോസഫ്, ബിജു ജേക്കബ്, ബിബിന്‍ ബി എബ്രഹാം, ഡിജു സെബാസ്റ്റ്യന്‍, ബോബന്‍ സെബാസ്റ്റ്യന്‍, നോര്‍ഡി ജേക്കബ് എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.

കരുത്തുറ്റ നേതാവായിരുന്ന മാണിസാറുമായി ഇടപെട്ടിട്ടുള്ളവര്‍, അദ്ദേഹത്തിന്റെ കരുണയും വാത്സല്യവും അനുഭവിച്ചിട്ടുള്ളവര്‍ കെ എം മാണി ഒരു തികഞ്ഞ  മനുഷ്യസ്‌നേഹി എന്ന നിലയില്‍ മാത്രമല്ല നല്ലൊരു കുടുംബനാഥനും കൂടി ആയിരുന്നു എന്ന് സ്വന്തം ജീവിതത്തിലൂടെ തെളിയിക്കുകയുണ്ടായി എന്ന് യോഗത്തില്‍ സംസാരിച്ചവര്‍ പറയുകയുണ്ടായി.
കെ എം മാണിയുടെ കുടുംബാംഗങ്ങളെയും, ലക്ഷക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരെയും, ആരാധകരെയും, തന്നെ സ്‌നേഹിച്ചിരുന്ന കേരളജനതെയെയും, പ്രത്യേകിച്ച് പാലക്കാരെയും, തനിച്ചാക്കി മരണത്തിലേക്ക് നടന്നു നീങ്ങിയ മാണിസാറിന് പ്രാര്‍ത്ഥനാനിര്‍ഭരമായ അനുശോചനമാണ് ലണ്ടന്‍ മലയാളികള്‍ നല്‍കിയത്.
യോര്‍ക്കില്‍ പ്രവാസി യുഡിഎഫിന്റെ ആഭിമുഖ്യത്തില്‍ മാണിസാര്‍ അനുസ്മരണ സമ്മേളനം നടത്തി
ന്യൂകാസില്‍: അന്തരിച്ച കേരള കോണ്‍ഗ്രസ് നേതാവും, മുന്‍ ധനകാര്യ മന്ത്രിയുമായ കേരളത്തിന്റെ സ്വന്തം കെ എം മാണി സാറിന്റെ വിയോഗത്തില്‍ യോര്‍ക്കിലെ പ്രവാസി യുഡിഎഫ് പ്രവര്‍ത്തകര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ഡൊമനിക് സെബാസ്റ്റ്യന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ യോര്‍ക്കിലെ യുഡിഎഫ് അനുഭാവികളും, നാട്ടില്‍ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ചവരും അണിചേര്‍ന്നു. തന്നെ സമീപിക്കുന്ന ആരെയും നിരാശനാകാതെ അവരുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ടു പരിഹാരം നല്‍കിയിരുന്ന ഒരു അപൂര്‍വ്വ വ്യക്തിത്വത്തെ ആണ് കേരളത്തിന് നഷ്ടപ്പെട്ടത് എന്ന് സമ്മേളനത്തിന്റെ മുഖ്യ സംഘാടകനും, നാട്ടില്‍ ആയിരുന്നപ്പോള്‍ മാണി സാറിനൊപ്പം കേരള കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ വിദ്യാര്‍ഥി യുവജന സംഘടനകളില്‍ സജീവ സാനിധ്യവും ആയിരുന്ന ജോഷി അയര്‍ക്കുന്നം അനുസ്മരിച്ചു.

കേരളത്തിന്റെ രാഷ്ട്രീയം പഠിക്കുന്ന ഓരോ രാഷ്ട്രീയ വിദ്യാര്‍ഥിക്കും, ഒരു പഠന ഗ്രന്ഥമായ കെ എം മാണിസാറിന്റെ വിയോഗം കേരളത്തിന്റെ പൊതു സമൂഹത്തിനും, വികസന കാഴ്ചപ്പാടുകള്‍ക്കും തീരാ നഷ്ടമായാണ് ഉണ്ടാക്കിയിരിക്കുന്നത് എന്ന് സമ്മേളനത്തില്‍ ജയ്ക്കോ ജോസ് അഭിപ്രായപ്പെട്ടു. സണ്ണി പറയരുതോട്ടം, ടിനു എബ്രഹാം, സുനില്‍ മേപ്പുറത്ത്, ജോബി പുളിക്കല്‍, കെ ടി ജോര്‍ജ്, ബോസ് തോമസ്, റെജി മണര്‍കാട്, ബോബി ഫിലിപ്പ്, റെജി എടത്വാ, വില്‍സണ്‍ വില്‍ഫ്രഡ് എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു. ജോഷി അയര്‍ക്കുന്നം നടത്തിയ നന്ദി പ്രസംഗത്തോടെ യോഗം അവസാനിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category