1 GBP = 95.35 INR                       

BREAKING NEWS

കത്തിയമര്‍ന്നത് 850 വര്‍ഷം പഴക്കമുള്ള മനുഷ്യ ചരിത്രത്തിലെ ഏറ്റവും ഹൃദ്യമായ നിര്‍മ്മാണഭംഗികളിലൊന്ന്; പുനര്‍നിര്‍മ്മാണത്തിന് ലോകത്തെ ഏറ്റവും മികച്ച ആര്‍ക്കിടെക്ടുമാരെ ക്ഷണിച്ച് പ്രസിഡന്റ്; നോത്രദാം കത്തീഡ്രലിനെ അഗ്‌നി വിഴുങ്ങുന്ന ദൃശ്യങ്ങള്‍ ഇതാ

Britishmalayali
kz´wteJI³

പാരിസ്: പാരീസില്‍ ഏവര്‍ക്കും ആശ്വാസമേകിക്കൊണ്ട് തലയുയര്‍ത്തി നിന്നിരുന്ന ഫ്രാന്‍സിന്റെ അഭിമാനമായ 850 വര്‍ഷം പഴക്കമുള്ള നോത്ര ദാം കത്തീഡ്രലില്‍ ഇന്നലെ വൈകുന്നേരം വന്‍ തീപിടിത്തമുണ്ടായി. കത്തിയമര്‍ന്നിരിക്കുന്നത് മനുഷ്യ ചരിത്രത്തിലെ ഏറ്റവും ഹൃദ്യമായ നിര്‍മ്മാണ ഭംഗികളിലൊന്നാണ്. കത്തീഡ്രലിലേക്ക് അഗ്നി പടര്‍ന്ന് വിഴുങ്ങുന്ന ക്രൂരമായ ദൃശ്യങ്ങള്‍ കണ്ട് വിതുമ്പിപ്പൊട്ടുകയാണ് ലോകമിപ്പോള്‍.

ദാരുണ വാര്‍ത്ത കേട്ട് ഞൊടിയിടെ ഇവിടേക്ക് ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവേല്‍ മാര്‍കോണ്‍ പറന്നെത്തിയിരുന്നു. ഇന്ന് മുതല്‍ കത്തീഡ്രലിന്റെ പുനര്‍നിര്‍മ്മാണം തുടങ്ങാന്‍ ലോകത്തെ ഏറ്റവും മികച്ച് ആര്‍ക്കിടെക്ടുമാരെ മാര്‍കോണ്‍ ഫ്രാന്‍സിലേക്ക് ക്ഷണിച്ചിട്ടുമുണ്ട്. ലോകത്തെ ഒരു പോലെ തകര്‍ത്ത് കളഞ്ഞ നോത്രദാം കത്തീഡ്രലിനെ അഗ്നി വിഴുങ്ങുന്ന ക്രൂര ദൃശ്യങ്ങള്‍ ഇത്തരത്തിലാണ്.

12ാം നൂറ്റാണ്ടോളം പഴക്കമുള്ള കത്തീഡ്രലില്‍ വിശ്വാസപരമായി ഏറെ പ്രാധാന്യമുള്ള നിരവധി വിശുദ്ധ വസ്തുക്കള്‍ കത്തിയമര്‍ന്നിട്ടുണ്ടെന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്. ഇവിടെയുണ്ടായിരുന്ന കാര്യമാത്ര പ്രസക്തമായതും അത്യപൂര്‍വമായതുമായ നിരവധി വസ്തുക്കള്‍ മണിക്കൂറുകള്‍ക്കം ഒരുപിടി ചാരമായിത്തീര്‍ന്നിട്ടുണ്ട്. കത്തീഡ്രലില്‍ നിന്നും ശക്തമായ അഗ്നിയും പുകയും ഉയരുന്ന ചിത്രങ്ങള്‍ അപകടം നടന്ന് മിനുറ്റുകള്‍ക്കുള്ളില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. വൈകുന്നേരം 5.50നായിരുന്നു ഇവിടെ അഗ്നി കത്തിപ്പടരാന്‍ തുടങ്ങിയിരുന്നത്. ഇതിനെ തുടര്‍ന്ന് കെട്ടിടത്തില്‍ നിന്നും ത്വരിതഗതിയില്‍ ഏവരെയും ഒഴിപ്പിക്കുകയും ചെയ്തിരുന്നു.

തീപിടിത്തത്തില്‍ കെട്ടിടമൊന്നാകെ കത്തിയമര്‍ന്ന് വീഴുമെന്ന ആശങ്കയോടെ ഫയര്‍ഫൈറ്റര്‍മാര്‍ മണിക്കൂറുകളോളമാണ് അഗ്നി കെടുത്താനായി യത്‌നിച്ചിരുന്നത്. അഗ്നിയെ കെടുത്താനും പ്രധാന കത്തീഡ്രലിന്റെ പ്രധാന സ്ട്രക്ചറിനെ സംരക്ഷിക്കാനും സാധിച്ചിട്ടുണ്ടെന്നാണ് ഇന്നലെ വൈകുന്നേരം ഫയര്‍ ചീഫുമാര്‍ വെളിപ്പെടുത്തിയിരുന്നത്. നോത്ര ദാം കത്തീഡ്രലിനെ പുനര്‍നിര്‍മ്മിക്കുന്നതിനായി ഇന്ന് മുതല്‍ നാഷണല്‍ ഫണ്ട്‌റൈസിങ് ക്യാംപയിന്‍ ആരംഭിക്കുമെന്നാണ് ഇന്നലെ കത്തീഡ്രലിന് മുന്നില്‍ നിന്നും ലോക മാധ്യമങ്ങളോട് സംസാരിക്കവെ പ്രസിഡന്റ് മാര്‍കോണ്‍ ഉറപ്പേകിയിരിക്കുന്നത്.

കത്തീഡ്രലിന്റെ ഗോപുരമണികള്‍ക് മുകളില്‍ വരെ അഗ്നി ഉയര്‍ന്ന് പടര്‍ന്നിരുന്നു. അഗ്നിബാധയെ തുടര്‍ന്നുണ്ടായ പുക വളരെ ഉയരത്തില്‍ ദൃശ്യമായിരുന്നു. കത്തീഡ്രലിന്റെ മുകളിലുള്ള ഗോപുരശിഖരം തീപിടിത്തത്തില്‍ നശിച്ചുവെന്ന് വെളിപ്പെട്ടിട്ടുണ്ട്. വന്‍ അഗ്നിബാധയെ തുടര്‍ന്ന് പ്രസിഡന്റ് മാര്‍കോണ്‍ രാജ്യത്തെ അഭിസംബോധന ചെയ്യാനിരുന്ന ടെലവിഷന്‍ പരിപാടി മാറ്റി വച്ചിരുന്നു. കത്തീഡ്രലിലേക്കുള്ള വഴികള്‍ പൊലീസും അഗ്നിശമന സേനയും അടച്ചിട്ടുണ്ട്.
12ാം നൂറ്റാണ്ടില്‍ പണി കഴിപ്പിച്ച കത്തീഡ്രലില്‍ പുനര്‍നിര്‍മ്മാണം നടക്കുന്നതിനിടെയാണ് ഏവരെയും ഞെട്ടിച്ച് അഗ്നിബാധയുണ്ടായിരിക്കുന്നത്. ഏതെങ്കിലും തരത്തിലുള്ള അപകടത്തെ തുടര്‍ന്നാണ് അഗ്നിബാധയുണ്ടായിരിക്കുന്നതെന്നാണ് ആദ്യ വിലയിരുത്തല്‍. ഒരു തീര്‍ത്ഥാടന കേന്ദ്രമെന്നതിന് പുറമെ ആഗോളതലത്തിലുള്ള വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ് നോത്ര ദാം കത്തീഡ്രല്‍.
ചരിത്ര പ്രാധാന്യമേറെയുള്ള ഈ കത്തീഡ്രല്‍ നിര്‍മ്മിക്കുന്നതിനുള്ള ഉത്തരവിട്ടിരുന്നത് 1160ലാണ്. ഇത് നിര്‍മ്മിച്ചത് 1163നും 1345നും ഇടയിലാണെന്നാണ് കരുതുന്നത്. ഇവിടെയുള്ള മൂന്ന് പ്രശസ്തമായ റോസ് വിന്‍ഡോസിന് 31.4 മീറ്റര്‍ വ്യാസമുണ്ട്. തെക്കുള്ള വിന്‍ഡോ 84 കണ്ണാടിച്ചില്ലുകള്‍ ഉപയോഗിച്ചാണ്. വദനപ്രതിരൂപം സ്ഥാപിച്ചിരുന്നത് 1240ലായിരുന്നു.
വളരെ വലിയ 10 മണികള്‍ ഈ കത്തീഡ്രലിലുണ്ട്. സൗത്ത് ടവറിലുള്ള ബെല്ലിന് 13 ടണ്‍ ഭാരമുണ്ട്. വര്‍ഷം തോറും ഏതാണ്ട് 13 മില്യണ്‍ പേര്‍ സന്ദര്‍ശിക്കുന്ന കത്തീഡ്രലാണിത്. ദിവസത്തില്‍ 35,000 പേര്‍ എത്തിയിരുന്നു. ഇവിടുത്തെ പ്രശസ്തമായ ഗോപുരങ്ങള്‍ക്ക് ഓരോന്നിനും 387 സ്റ്റെപ്പുകളുണ്ട്. ഇതിന്റെ മേല്ക്കൂര പണിയുന്നതിനായി 52 ഏക്കറില്‍ വരുന്ന മരങ്ങള്‍ മുറിച്ച് മാറ്റിയിരുന്നു. ഓരോ ബീമും ഓരോ മരം പൂര്‍ണമായും ഉപയോഗിച്ച് നിര്‍മ്മിച്ചു.
പ്രശസ്തമായ ഫ്രഞ്ച് ഗോത്തിക് ആര്‍ക്കിടെക്ചറിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ഈ കത്തീഡ്രല്‍. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ സന്ദര്‍ശനത്തിനെത്തുന്ന കെട്ടിടങ്ങളിലൊന്നുമാണിത്. നോത്ര ഡാം എന്നാല്‍ ഔവര്‍ ലേഡി എന്നാണ് അര്‍ത്ഥം. നിരവധി വട്ടം ഈ കത്തീഡ്രല്‍ പുനര്‍നിര്‍മ്മാണത്തിന് വിധേയമായിരുന്നു.
 അതുല്യമായ കലാരൂപങ്ങളുടെയും പെയിന്‍രിംഗുകളുടെയും കേദാരമായിരുന്നു ഈ കത്തീഡ്രല്‍ . അവ കൂടിയാണ് അഗ്നിബാധയില്‍ നശിച്ചിരിക്കുന്നത്.തങ്ങളുടെ പൈതൃക ശേഷിപ്പ് ഒരു പിടി ചാരമാകുന്ന കാഴ്ച കണ്ട് പാരീസ് നിവാസികളില്‍ നിരവധി പേര്‍ ഞെട്ടിത്തരിച്ച് നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category