1 GBP = 87.20 INR                       

BREAKING NEWS

നോത്ര ദാമിലെ അഗ്നിയില്‍ വെന്ത് വെണ്ണീറായതില്‍ ക്രൂശിതനായ യേശുക്രിസ്തുവിന്റെ തലയില്‍ ധരിപ്പിച്ച മുള്‍ക്കിരീടവും വിലമതിക്കാനാവാത്ത അപൂര്‍വ്വ സ്വത്തുക്കളും; ലൂയീസ് ഒമ്പതാമന്‍ രാജാവ് ബൈസാന്റിയന്‍ ചക്രവര്‍ത്തിയെ കീഴടക്കി പിടിച്ചെടുത്ത അപൂര്‍വങ്ങളില്‍ അപൂര്‍വമായ അത്ഭുത വസ്തുക്കളെല്ലാം തീവിഴുങ്ങി; ലോകത്തിന്റെ കലാഹൃദയം അഗ്നി ഒപ്പിയെടുക്കുന്നതിന്റെ വേദന പങ്ക് വച്ച് ദൃക്‌സാക്ഷികള്‍

Britishmalayali
kz´wteJI³

പാരിസ്: ഇന്നലെ വൈകുന്നേരം ആറ് മണിയോട് അടുപ്പിച്ച് പാരിസിലെ നോത്ര ദാം കത്തീഡ്രല്‍ അഗ്നിബാധയില്‍ കത്തിയമര്‍ന്നപ്പോള്‍ നശിച്ചിരിക്കുന്നത് വെറുമൊരു പഴയ പള്ളിയല്ല. മറിച്ച് ക്രിസ്തുമത വിശ്വാസപ്രകാരം വിലമതിക്കാനാവാത്ത വിശുദ്ധ വസ്തുക്കളും കൂടിയാണ്. ക്രൂശിതനായ യേശുക്രിസ്തുവിന്റെ തലയില്‍ ധരിപ്പിച്ച മുള്‍ക്കിരീടവും അനേകം വിലമതിക്കാനാവാത്ത അപൂര്‍വ സ്വത്തുക്കളും ഇതില്‍ ഉള്‍പ്പെടുന്നു. ലൂയീസ് ഒമ്പതാമന്‍ രാജാവ് ബൈസാന്റിയന്‍ ചക്രവര്‍ത്തിയെ കീഴടക്കി പിടിച്ചെടുത്ത അപൂര്‍വങ്ങളില്‍ അപൂര്‍വമായ അത്ഭുത വസ്തുക്കളെല്ലാം ഇന്നലെ തീവിഴുങ്ങിയിരിക്കുകയാണ്. ലോകത്തിന്റെ കലാഹൃദയം അഗ്നി ഒപ്പിയെടുക്കുന്നതിന്റെ വേദന പങ്ക് വച്ച് ദൃക്‌സാക്ഷികള്‍ രംഗത്തെത്തിയിട്ടുമുണ്ട്.


യേശുവിനെ കുരിശിലേറ്റി വധിച്ചുവെന്ന് കരുതുന്ന യഥാര്‍ത്ഥ കുരിശിന്റെ അവശിഷ്ടങ്ങളും ഈ കത്തീഡ്രലില്‍ കാത്ത് സൂക്ഷിച്ചിരുന്നു.ലൂയീസ് ഒമ്പതാമന്‍ രാജാവ് ബൈസാന്റിയന്‍ ചക്രവര്‍ത്തിയെ കീഴടക്കി 1238ലായിരുന്നു ഇവ പിടിച്ചെടുത്ത് പാരീസിലേക്ക് കൊണ്ട് വന്നിരുന്നത്. 1600 മുതലുള്ള വിലമതിക്കാനാവാത്ത നിരവധി പെയിന്റിംഗുകളുടെ അപൂര്‍വ ശേഖരം കൂടി നോത്ര ദാം കത്തീഡ്രലിലുണ്ടായിരുന്നു. ഇക്കൂട്ടത്തില്‍ പ്രശസ്തമായ പെറ്റിറ്റ്‌സ് മെയ്സ പരമ്പരയിലുള്ള പെയിന്റിംഗുകളും ഉള്‍പ്പെടുന്നു. 1630 മുതല്‍ 1707 വരെയുള്ള കാലത്തിനിടെയായിരുന്നു ഈ പെയിന്റിംഗുകള്‍ കത്തീഡ്രലിന് സമ്മാനമായി ലഭിച്ച് കൊണ്ടിരുന്നത്.

കത്തീഡ്രലിന്റെ പടിഞ്ഞാറും വടക്കും തെക്കും അഭിമുഖീകരിച്ച് കൊണ്ടുള്ള മൂന്ന് വര്‍ണവൈവിധ്യമാര്‍ന്ന ഗ്ലാസ് വിന്‍ഡോകളാണ് ഇവിടുത്തെ ആര്‍ട്ട് വര്‍ക്കുകളില്‍ ഏറെ പ്രാധാന്യമുള്ളവ. ഇതിന് പുറമെ 13ാം നൂറ്റാണ്ടിലെ ഗ്രേറ്റ് ഓര്‍ഗനും കത്തീഡ്രലില്‍ നിലകൊണ്ടിരുന്നു. 1990ല്‍ ഇതിനെ നാശത്തിന്റെ വക്കില്‍ നിന്നും വീണ്ടെടുക്കുകയായിരുന്നു. ഇതിന് അഞ്ച് കീബോര്‍ഡുകളും 8000ത്തിനടുത്ത് പൈപ്പുകളമുണ്ട്. കത്തീഡ്രലിലെ എല്ലാ കലാസൃഷ്ടികളെയും സംരക്ഷിക്കുന്നതിന് സാധ്യമായ എല്ലാ നീക്കങ്ങളും നടത്തുന്നുണ്ടെന്നാണ് കഴിഞ്ഞ രാത്രി ഫയര്‍ഫൈറ്റര്‍മാര്‍ വെളിപ്പെടുത്തിയിരുന്നത്.
ഇതിന് പുറമെ നോര്‍ത്തേണ്‍ ടവര്‍ തകര്‍ന്ന് വീഴുന്നത് ചെറുക്കുന്നതിന് ഫയര്‍ഫൈറ്റര്‍മാര്‍ കടുത്ത നീക്കമാണ് നടത്തിയിരുന്നത്. നോത് ദാം കത്തീഡ്രലിലുള്ള പത്ത് മണികള്‍ യൂറോപ്പിലാകമാനം ഏറെ പ്രശസ്തമാണ്. മേരി, ഗബ്രിയേല്‍, ആനി-ജെനീവിവ്, ഡെന്നീസ്, മാര്‍സെല്‍, എറ്റിനെ, ബെനോയ്റ്റ്-ജോസഫ്, മൗറീസ്, ജീന്‍-മേരി,ഇമാനുവേല്‍ എന്നിവയാണീ മണികളുടെ പേരുകള്‍. ഇതില്‍ ഏറ്റവും വലിയ ബെല്ലായ ഇമാനുവേലിന് 13 ടണ്‍ ഭാരമുണ്ട്.

ചരിത്രവും കലയും കണ്‍മുന്നില്‍ കത്തിയമരുന്നത് കണ്ട ഞെട്ടലില്‍ പാരീസ് നിവാസികള്‍
കത്തീഡ്രലില്‍ തീ കത്തിപ്പടരുന്നതിന് നൂറ് കണക്കിന് പാരീസുകാരും വിദേശ ടൂറിസ്റ്റുകളും ദൃക്‌സാക്ഷികളായിരുന്നു. ഇതിന്റെ ഞെട്ടലില്‍ നിന്നും അവര്‍ക്കിനിയും മുക്തി നേടാന്‍ സാധിച്ചിട്ടില്ല. ദുരന്തത്തിന്റെ നിരവധി ചിത്രങ്ങളും വീഡിയോകളും ഇവര്‍ സോഷ്യല്‍മീഡിയയിലൂടെയും മറ്റും പങ്ക് വച്ചിട്ടുണ്ട്.
ചരിത്രവും കലയുമായിരുന്നു ഇന്നലെ തങ്ങള്‍ക്ക് മുമ്പില്‍ മണിക്കൂറുകള്‍ക്കകം ഒരു പിടി ചാരമായിത്തീര്‍ന്നതെന്നാണ് ദൃക്‌സാക്ഷികള്‍ വേദനയോടെ വെളിപ്പെടുത്തിയിരിക്കുന്നത്. കത്തീഡ്രലിന്റെ ഗോപുരത്തെ ബാധിച്ച അഗ്നിയില്‍ നിന്നുയര്‍ന്ന വര്‍ധിച്ച അളവിലുള്ള കട്ടികൂടിയ പുക പാരീസ് നഗരത്തിലാകമാനം വ്യാപിപ്പിച്ചിരുന്നു. തുടര്‍ന്ന് ഈ ഗോപുരം നിലംപതിക്കുകയും ചെയ്തിരുന്നു. മധ്യകാലഘട്ടം മുതല്‍ പാരീസിന്റെ അഭിമാനമായി തലയുയര്‍ത്തി നിന്നിരുന്ന കത്തീഡ്രലിനുണ്ടായ നാശം ഏവരെയും സാരമായി ബാധിച്ചിട്ടുണ്ട്.

നോത്ര ദാം കത്തീഡ്രല്‍ കത്തിയതിനെ തുടര്‍ന്ന് ഉയരുന്ന ചോദ്യങ്ങളേറെ
ചരിത്രപ്രസിദ്ധമായ കത്തീഡ്രല്‍ അഗ്നിയില്‍ അമര്‍ന്നതുമായി ബന്ധപ്പെട്ട് ഇപ്പോഴും ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്. ഏറെ ആധുനിക സംവിധാനങ്ങളുണ്ടായിട്ടും ഇവിടെ പടര്‍ന്ന് പിടിച്ച അഗ്നി വേഗത്തില്‍ കെടുത്താന്‍ എന്തുകൊണ്ട് നടപടി സ്വീകിരച്ചില്ലെന്ന ചോദ്യമാണ് ഇതില്‍ മുഖ്യമായും ഉയരുന്നത്. പഴയ കത്തീഡ്രല്‍ നശിച്ച് പോകുമെന്ന് കരുതി അതിന് മുകളിലേക്ക് വര്‍ധിച്ച അളവില്‍ ജലം വര്‍ഷിക്കാന്‍ ഫയര്‍ ഫൈറ്റര്‍മാര്‍ മടിച്ചതും അഗ്നി വര്‍ധിച്ച അളവില്‍ കത്തിപ്പടരുന്നതിന് കാരണമായിരുന്നു. അഗ്നിബാധ നിയന്ത്രിക്കുന്നതിനായി ഫ്രഞ്ച് ഇന്റീരിയര്‍ മിനിസ്ട്രി 400 ഫയര്‍ഫൈറ്റര്‍മാരെയായിരുന്നു വിന്യസിച്ചിരുന്നത്.
ഈ അഗ്നിബാധയെ ഫയര്‍ ഫൈററര്‍മാര്‍ എത്തരത്തിലാണ് നേരിടുന്നത് എന്നതിനെ കുറിച്ച് നിരവധി ചോദ്യങ്ങള്‍ ഉന്നയിക്കപ്പെട്ടിരുന്നു. തീപിടിത്തത്തെക്കുറിച്ച് നേരിടാന്‍ വേണ്ടത്ര ഉപകരണങ്ങള്‍ ഫയര്‍ ക്രൂവിന്റെ പക്കലുണ്ടായിരുന്നോ എന്ന ചോദ്യവും ഉയരുന്നുണ്ട്. അഗ്നിയെ ചെറുക്കുന്നതിന് ആധുനിക സംവിധാനങ്ങളെല്ലാം കത്തീഡ്രലില്‍ ഉണ്ടായിരുന്നിട്ടും എന്തുകൊണ്ടാണ് ഇവിടെ അഗ്നി പടര്‍ന്നതെന്നും അത് വേഗത്തില്‍ കത്തിപ്പടര്‍ന്നതെന്നുമുള്ള ചോദ്യങ്ങളും ശക്തമാകുന്നുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category