1 GBP = 87.90 INR                       

BREAKING NEWS

കത്തി നശിച്ചത് ലോകമെമ്പാടുമുള്ള കത്തോലിക്കരുടെ വിലമതിക്കാനാവാത്ത ആശ്വാസ കേന്ദ്രം; ഫ്രഞ്ച് വിപ്ലവത്തെയും കുരിശ് യുദ്ധങ്ങളെയും രണ്ട് ലോകമഹായുദ്ധങ്ങളെയും അതിജീവിച്ച ചരിത്ര സ്മാരകത്തിന് പുത്തന്‍ നിര്‍മ്മാതാക്കളുടെ കൈക്രിയയെ അതിജീവിക്കാനായില്ല; രണ്ട് ഗോത്തിക് ടവറുകളും റോസ് ജനലുകളും ചരിത്രത്തില്‍ പകരം വയ്ക്കാനില്ലാത്തത്; നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ എടുത്തത് രണ്ട് നൂറ്റാണ്ട്; കത്തിച്ചാമ്പലായത് വെറും 63 മിനുറ്റ് കൊണ്ട്

Britishmalayali
kz´wteJI³

പാരിസ്: ഇന്നലെ പാരീസില്‍ അഗ്നിക്കിരയായ നോത്ര ദാം കത്തീഡ്രല്‍ വെറുമൊരു ചര്‍ച്ചോ ചരിത്ര സ്മാരകമോ മാത്രമല്ല. മറിച്ച് ലോകമെമ്പാടുമുള്ള കത്തോലിക്കരുടെ വിലമതിക്കാനാവാത്ത ആശ്വാസ കേന്ദ്രമാണ് നല്ലൊരു ഭാഗം കത്തി നശിച്ചിരിക്കുന്നത്. നിര്‍മ്മിച്ചുയര്‍ത്തിയത് മുതല്‍ നിരവധി പ്രതിസന്ധികളെ നേരിടേണ്ടി വന്നപ്പോഴും അവയെ എല്ലാം അതിജീവിക്കാന്‍ ഈ കത്തീഡ്രലിന് സാധിച്ചിരുന്നു. അതായത് ഫ്രഞ്ച് വിപ്ലവത്തെയും കുരിശ് യുദ്ധങ്ങളെയും രണ്ട് ലോകമഹായുദ്ധങ്ങളെയും അതിജീവിച്ച ചരിത്ര സ്മാരകത്തിന് പുത്തന്‍ നിര്‍മ്മാതാക്കളുടെ കൈക്രിയയെ അതിജീവിക്കാനായില്ലെന്ന ആരോപണവും ശക്തമാകുന്നുണ്ട്.

കത്തീഡ്രലിന്റെ രണ്ട് ഗോത്തിക് ടവറുകളും റോസ് ജനലുകളും ചരിത്രത്തില്‍ പകരം വയ്ക്കാനില്ലാത്തവയാണ്. കത്തീഡ്രലിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ എടുത്തത് രണ്ട് നൂറ്റാണ്ട് കാലമായിരുന്നു. ഇവ കത്തിച്ചാമ്പലായത് വെറും 63 മിനുറ്റ് കൊണ്ടാണെന്നത് ചരിത്രത്തിന്റെ വികൃതിയാകാം. 52 ഏക്കറില്‍ നിന്നും വെട്ടിയെടുത്ത ഏതാണ്ട് 1300 മരങ്ങളായിരുന്നു നോത്ര ദാം കത്തീഡ്രലിന്റെ നിര്‍മ്മാണത്തിന് പ്രധാനമായും ഉപയോഗിച്ചിരുന്നത്.

നിര്‍മ്മാണത്തിന് മരം കൂടുതലായി ഉപയോഗിച്ചത് ഇപ്പോള്‍ കത്തീഡ്രലിന്റെ നാശത്തിനും പ്രധാന ഹേതുവായി മാറിയിരിക്കുകയാണ്. കാരണം ഇതിന്റെ ചുമരിലും മേല്‍ക്കൂരയിലുമുള്ള മര ഭാഗങ്ങളില്‍ അഗ്നി ബാധിച്ച് വേഗത്തില്‍ പടര്‍ന്ന് പിടിക്കുകയായിരുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെ ഓരോ ബീമുകളും നിര്‍മ്മിക്കാന്‍ ഓരോ മരം അങ്ങനെ തന്നെ ഉപയോഗിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

കത്തീഡ്രലിന്റെ പ്രധാന ചട്ടക്കൂട് മരം കൊണ്ടുള്ളതാണെന്നും ഇതിനായി 52 ഏക്കറിലെ മരം ഉപയോഗിച്ചിരുന്നുവെന്നുമാണ് കത്തീഡ്രലിന്റെ വെബ്‌സൈറ്റ് വെളിപ്പെടുത്തുന്നത്. 115 അടി ഉയരമുള്ള ഇതിന്റെ മേല്‍ക്കൂരയുടെ അടിസ്ഥാനമായും മരമാണുണ്ടായിരുന്നത്. ഇതിനാല്‍ മേല്‍ക്കൂരയുടെ നല്ലൊരു ഭാഗം വേഗത്തില്‍ കത്തി നശിച്ചുവെന്നാണ് ഒഫീഷ്യലുകള്‍ വെളിപ്പെടുത്തുന്നത്. വളരെ പഴക്കമുള്ള ഇവിടുത്തെ മരത്തിന്റെ നിര്‍മ്മിതി തീപിടിത്തത്തിന് കാരണമാകുമോ എന്ന ആശങ്ക കഴിഞ്ഞ കുറച്ച് കാലമായി ഉയര്‍ന്ന് വരുന്നുണ്ടായിരുന്നു. കത്തീഡ്രലിനെ പരമാവധി സുരക്ഷിതമാക്കുന്നതനായി 6.8 മില്യണ്‍ ഡോളര്‍ മുടക്കിയുള്ള പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടന്ന് വരുന്ന സമയത്താണ് ഇവിടെ അഗ്നി താണ്ഡവമാടിയിരിക്കുന്നത്.

കത്തീഡ്രലിന് അഭിമുഖമായി നിലകൊണ്ടിരുന്ന ചില ശില്‍പങ്ങള്‍ പുനരുദ്ധാരണത്തിന്റെ ഭാഗമായി കഴിഞ്ഞ ആഴ്ചയായിരുന്നു നീക്കം ചെയ്തിരുന്നത്. കേടുപാടുകള്‍ വന്നതിനാല്‍ കത്തീഡ്രലിന്റെ ചില ഭാഗങ്ങളിലേക്ക് സന്ദര്‍ശകരെ പ്രവേശിപ്പിക്കാതെ വര്‍ഷങ്ങളായി അടച്ചിട്ട നിലയിലാണെന്ന് കത്തീഡ്രല്‍ വെബ്‌സൈറ്റ് വെളിപ്പെടുത്തുന്നു. ചില ഭാഗങ്ങളില്‍ മേല്‍ക്കൂരയില്‍ നിന്നും പഴയകിയ മരഭാഗങ്ങള്‍ വീഴുന്ന അവസ്ഥയുണ്ടെന്നും വെബ്‌സൈറ്റ് എടുത്ത് കാട്ടുന്നു. ചരിത്രപരമായും കലാപരമായും ഏറെ പ്രാധാന്യമുള്ള കെട്ടിടമാണിതെന്നാണ് ചരിത്രകാരനായ കരോലിനെ ബ്രുസെലിയുസ് 1987ല്‍ തന്നെ വിലയിരുത്തിയിരുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category