1 GBP = 98.80INR                       

BREAKING NEWS

അമ്മത്തണല്‍ നഷ്ടമായിട്ടും നിമിഷ തളര്‍ന്നില്ല; വേദനകള്‍ മുഴുവന്‍ ഉള്ളിലൊതുക്കി പരീക്ഷ എഴുതി മുഴുവന്‍ മാര്‍ക്കും കയ്യിലൊതുക്കി; പോയ വര്‍ഷം നിമിഷക്ക് തുല്യം വയ്ക്കാന്‍ മറ്റൊരു പരീക്ഷാ വിജയമില്ല; ഈ വര്‍ഷം പരീക്ഷക്ക് തയ്യാറെടുക്കുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികളും ഒരു നിമിഷം നിമിഷയെ ഓര്‍ക്കാതിരിക്കരുത്

Britishmalayali
കെ ആര്‍ ഷൈജുമോന്‍

കവന്‍ട്രി: കാത്തുകാത്തിരുന്ന പരീക്ഷയാണ് തൊട്ടു മുന്നില്‍. അത് നല്‍കുന്ന ചങ്കിടിപ്പിനെക്കാള്‍ എത്രയോ ആഴത്തിലാണ് പൊന്നമ്മയുടെ ഏങ്ങലുകള്‍ നിമിഷ എന്ന 16 കാരി പെണ്‍കുട്ടി കഴിഞ്ഞ വര്‍ഷം ഇതേ സമയത്തു നേരിടേണ്ടി വന്നത്. കാരണം കഴിഞ്ഞ വര്ഷം ഏപ്രിലില്‍ പ്രസ്റ്റണിലെ നിമിഷ എന്ന പെണ്‍കുട്ടി ജിസിഎസ്ഇ പരീക്ഷക്ക് തയ്യാറെടുപ്പു നടത്തിയ ഏപ്രില്‍ മാസത്തിലാണ് അമ്മ ജയാ നോബി ക്യാന്‍സറിനോട് ഏറ്റവും പൊരുതി മരണവുമായി മല്ലയുദ്ധം നടത്തിയത്. മോളുടെ പരീക്ഷ തയ്യാറെടുപ്പുകള്‍ ആയിരുന്നു ആ അമ്മയുടെ വേവലാതികള്‍ മുഴുവന്‍.

ഏതൊരമ്മയെയും പോലെ ജയയും ആഗ്രഹിച്ചിരിക്കണം മകള്‍ മികച്ച മാര്‍ക്ക് വാങ്ങുന്നതും നല്ല നിലയില്‍ പഠിച്ചു മുന്നേറുന്നതുമൊക്കെ. തന്നെ കാണാന്‍ എത്തിയ അടുപ്പക്കാരോടും അന്ന് ജയ പങ്കു വച്ചിരുന്ന ഏക വേവലാതിയും ഇതുതന്നെ ആയിരുന്നു. മകളുടെ പരീക്ഷ വരെ ജീവിതം നീട്ടി നല്‍കണമേ എന്നായിരുന്നു കടുത്ത ദൈവ ഭക്തയായ ആ അമ്മയുടെ പ്രാര്‍ത്ഥന. ഒരു പക്ഷെ തന്റെ മരണം പരീക്ഷാക്കാലത്ത് എത്തിയാല്‍ അത് മകളുടെ ഭാവിയെ പ്രതികൂലമായി ബാധിച്ചേക്കുമോ എന്നും ആ അമ്മ ഭയന്നിരിക്കണം.
പക്ഷെ വിധി ജയയുടെ ചിന്തകള്‍ക്ക് വിപരീതമായാണ് തീരുമാനം എടുത്തത്. ഭയപ്പെട്ടത് പോലെ തന്നെ പരീക്ഷാക്കാലത്തു ജയയുടെ മരണമെത്തി. മെയ് മാസം പാതിയോടെ തുടങ്ങി ജൂണ്‍ പാതിയില്‍ തീരുന്ന പരീക്ഷാക്കാലത്തു മൊത്തം നിമിഷ കടുത്ത മനോവേദനയിലൂടെയാണ് കടന്നു പോയത്. അമ്മയുടെ മരണം കണ്‍മുന്നിലൂടെ കടന്നു പോയ ദിനങ്ങളിലും നിമിഷ പരീക്ഷയുടെ പകലിലേക്കാണ് കണ്‍തുറന്നിരുന്നത്.
നാട്ടില്‍ അമ്മയുടെ മൃതദേഹം സംസ്‌കരിച്ചു തിരിച്ചു വന്നപ്പോള്‍ ആദ്യം ചെയ്യാനുണ്ടായിരുന്നതും ശേഷിച്ച പരീക്ഷ പൂര്‍ത്തിയാക്കുക എന്നതായിരുന്നു. ഒരുപക്ഷെ അധികമാര്‍ക്കും നേരിടേണ്ടി വരാത്ത ഒരു ജീവിത പരീക്ഷയെ കൂടിയാണ് തളരാതെ നിന്നു നിമിഷ നേരിട്ടത് സൗകര്യങ്ങളുടെയും മറ്റും ആധിക്യത്തില്‍ നില്‍ക്കുന്ന കുട്ടികള്‍ അല്ലലില്ലാതെ പരീക്ഷ എഴുതിയിട്ടും പാസാകാതെ വരുന്ന സാഹചര്യത്തിലാണ് ദുര്‍വിധിയോടു പൊരുതി നിമിഷ ജിസിഎസ്ഇ പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും ഫുള്‍ സ്‌കോര്‍ നേട്ടം കണ്ടെത്തിയത്.

അമ്മയ്ക്ക് നല്‍കിയ വാക്ക്
ഇപ്പോള്‍ അടുത്ത വര്‍ഷത്തേക്കുള്ള ലങ്കാസ്റ്റര്‍ ഗേള്‍സ് ഗ്രാമര്‍ സ്‌കൂളിലെ ഹെഡ് ഗേള്‍ ആയി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് നിമിഷ നോബി. ജയാ മരണത്തിനു കീഴടങ്ങും മുന്‍പ് മകളോട് പറഞ്ഞ വാക്ക് പാലിച്ചിരിക്കുകയാണ് നിമിഷ. കഴിഞ്ഞ വര്‍ഷം പുറത്തുവന്ന ജിസിഎസ്ഇ - എ ലെവല്‍ പരീക്ഷകളുടെ വിലയിരുത്തലില്‍ ഏറ്റവും വിപരീത സാഹചര്യം മുന്നില്‍ എത്തിയിട്ടും ഏറ്റവും മികച്ച നേട്ടമായി മാറിയത് നിമിഷയുടെ പരീക്ഷ ഫലമാണ്.
തളരാത്ത, അടങ്ങാത്ത നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതീകമായാണ് ഈ പെണ്‍കുട്ടി ഇപ്പോള്‍ മലയാളി സമൂഹത്തിന്റെ മുന്നില്‍ നില്‍ക്കുന്നത്. അതിനാല്‍ തന്നെ പോയ വര്‍ഷം ബ്രിട്ടനിലെ മലയാളി യുവത്വത്തിന് പ്രതീക്ഷകളോടെ ചൂണ്ടിക്കാണിക്കാന്‍ ഉള്ള പേരുകളില്‍ ഒരാളായി നിമിഷ മാറുകയാണ്.

തളരാതെ പിടിച്ചു നില്‍ക്കുക
ചെറിയൊരു വഴക്കു പറച്ചിലില്‍ പോലും വാടിപ്പോകുന്ന ഇന്നത്തെ യുവത്വത്തിന് തീര്‍ച്ചയായും നിമിഷ ഒരു ഉദാഹരണമായാണ് മുന്നില്‍ നില്‍ക്കുന്നത്. ഏതു കഠിന അവസ്ഥകളെയും നാം നേരിടണമെന്നും നിമിഷ പറയുന്നു. പ്രതിസന്ധികളും പ്രയാസങ്ങളും ജീവിതത്തില്‍ എപ്പോഴും ഉണ്ടാവും. അതിനെ തരണം ചെയ്യുക എന്നതാണ് മനുഷ്യന്റെ കടമ. ഏതു പ്രതിസന്ധിയിലും നാം തളരില്ല എന്ന് സ്വയം മനസിനെ ബോധ്യപ്പെടുത്തിയാല്‍ പാതി പ്രശ്നങ്ങളും അവസാനിച്ചേക്കും.
എന്നാല്‍ പലരും പ്രശ്നങ്ങള്‍ക്കു മുന്നില്‍ അടിപതറി പോകുന്നവരാണ്. എന്നാല്‍ താന്‍ അടിപതറിയാല്‍ തന്റെ അമ്മയുടെ മോഹങ്ങള്‍ കൂടിയാണ് ഇല്ലാതാകുന്നത് എന്ന് തിരിച്ചറിയുകയാണ് നിമിഷ നോബി. അതിനാല്‍ എന്ത് വില നല്‍കിയും വിജയിച്ചെ മതിയാകൂ എന്ന നിശ്ചയദാര്‍ഢ്യം ഈ പെണ്‍കുട്ടിയുടെ മുഖത്ത് സദാസമയം കാണാനാകും.

എത്ര സമയമല്ല, എങ്ങനെ പഠിക്കുന്നു എന്നതാണ് കാര്യം 
നമുക്ക് എന്ത് സംഭവിച്ചാലും ലോകം ഒരു മാറ്റവും ഇല്ലാതെ തുടരുന്നതിനാല്‍ നമ്മളും മാറ്റങ്ങളോട് വേദനക്കാതെ തുടര്‍ന്ന് തന്നെയേ മതിയാകൂ. അതിനു പഠന വഴികളില്‍ അടിപതറാതിരിക്കാന്‍ എന്ത് ചെയ്യാനുണ്ട്? ഏറ്റവും പ്രധാനം ഏതു തരത്തില്‍ ഉള്ള പഠിതാവ് എന്ന ലക്ഷണം തിരിച്ചറിയുകയാണ്. എടുത്താല്‍ പൊങ്ങാത്തതു തലയിലേറ്റി പഠന വഴികളില്‍ തളര്‍ന്നു വീഴരുതെന്ന് നിമിഷ ഓര്‍മ്മിപ്പിക്കുന്നു. തുടര്‍ന്ന് ഏറ്റവും ഫലപ്രദമായ മാര്‍ഗത്തില്‍ നമ്മുടെ കഴിവുകള്‍ വികസിപ്പിക്കാന്‍ സ്വയം തയ്യാറവുക. പഠിക്കാനും അറിയാനും ഉള്ള ആഗ്രഹം മനസ്സില്‍ രൂപം കൊള്ളണം.

എത്ര സമയം പഠിക്കുന്നു എന്നതല്ല കാര്യം, മറിച്ചു എങ്ങനെ പഠിക്കുന്നു എന്നതാണ്. മറ്റുള്ളവരെ കാണിക്കാന്‍ പഠി ച്ചിട്ടു കാര്യമില്ല  നമുക്കു കാണാന്‍ നമ്മള്‍ നടത്തുന്ന രീതിയായണ് പഠനം. പഠിക്കാന്‍ സഹായകമാകുന്ന അന്തരീക്ഷവും പ്രധാനമാണ്. ഏറ്റവും സൂക്ഷമത നല്‍കാന്‍ കഴിവുള്ള പഠന രീതിയാണ് നമ്മുടേത്. സ്വയം സൃഷ്ടിക്കുന്ന അച്ചുതണ്ടിലാകണം ഓരോ വിദ്യാര്‍ത്ഥിയും യാത്ര തുടങ്ങേണ്ടത്. പരീക്ഷക്ക് മുന്‍പുള്ള റിവിഷന് മറ്റും കുട്ടിക്കളി ആയി എടുക്കരുത്. അല്‍പം പിന്നോക്കം പോയാല്‍ ഇരട്ടി  ആവേഷത്തില്‍. വേഗ നിയന്ത്രണം സാധിക്കും ഉറപ്പാണ്. സമയം വിലപിടിപ്പുള്ളതാണെന്നും വിദ്യാര്‍ഥികള്‍ തിരിച്ചറിയും. ഇതിനകം നിമിഷ എന്ന പേര് മലയാളി കൂട്ടായ്മയില്‍ സജീവമാണ്.
ജീവിതത്തെ ഏറെ പോസിറ്റീവ് ആയി കാണുവാന്‍ ആണ് നിമിഷയെ മലയാളികള്‍ ഇഷ്ടപ്പെടുന്നത്. എല്ലാ പ്രയാസങ്ങളും തന്നില്‍ ഒതുക്കി കാണുന്നവരില്‍ സന്തോഷവും സ്വസ്ഥതയും സൃഷ്ടിക്കാന്‍ കഴിഞ്ഞാല്‍ താന്‍ ജയിച്ചുവെന്നും നിമിഷ പറയുന്നു. അസാധാരണ മന ശക്തി പ്രകടിപ്പിക്കുന്ന നിമിഷയുടെ ജാഗ്രതയും സസൂക്ഷമതയും ഈ പെണ്‍കുട്ടി നേടുന്ന വിജയങ്ങളില്‍ ഏറെ പ്രധാനമാണ്. ഒരു സമൂഹത്തിനു തന്നെ വഴികാട്ടാന്‍ കെല്‍പ്പുള്ള ഈ പെണ്‍കുട്ടി ബ്രിട്ടീഷ് മലയാളി വായനക്കാരുടെ മുന്നില്‍ തോല്‍ക്കുമോ? അസാധാരണ നേട്ടം കൊയ്തെടുത്ത നിമിഷയ്ക്കു വേണ്ടി ഒരു നാട് ഒന്നാകെ കൂടെ നിന്നാണ് നിമിഷയുടെ വിജയം ആഗ്രഹിക്കുന്നത്. അതിനാല്‍ മടികൂടാതെ നിമിഷയുടെ വിജയത്തിനായി വോട്ടു ചെയ്യുക.
ജൂണ്‍ ഒന്നിന് കവന്‍ട്രിയിലെ വില്ലന്‍ ഹാളിലാണ് ഇത്തവണത്തെ അവാര്‍ഡ് നൈറ്റ് നടക്കുക. ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റിന് മാത്രമല്ല യുകെയിലെ സര്‍വ പരിപാടികളുടെയും മുഖ്യ സ്പോണ്‍സറായി അലൈഡ് മോര്‍ട്ട്ഗേജ് സര്‍വ്വീസസ് ആദ്യമായി എത്തുന്ന പരിപാടി എന്ന സവിശേഷത കൂടിയുണ്ട് ഇതിന്.
യുകെയിലെ ഏറ്റവും പ്രശസ്തരായ കലാകാരന്മാര്‍ക്കൊപ്പം നാട്ടില്‍നിന്നുള്ള പ്രൊഫഷണല്‍ കലാകാരന്മാരും ചേര്‍ന്നായിരിക്കും ഇക്കുറി അവാര്‍ഡ് നൈറ്റ് ഒരുക്കുക. ഇതോടൊപ്പം പതിവ് പോലെ ഈ വര്‍ഷം യുകെ മലയാളികളില്‍ ഏറെ സ്വാധീനം ചെലുത്തിയ വാര്‍ത്ത താരം, യുവ പ്രതിഭ, മികച്ച മലയാളി നഴ്‌സ് എന്നിവര്‍ക്കുളള പുരസ്‌കാര വിതരണവും ഉണ്ടാകും.
അവാര്‍ഡ് നൈറ്റ് വേദിയുടെ വിലാസം
Willenhall, Coventry, CV3 3FY

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category