1 GBP = 90.10 INR                       

BREAKING NEWS

ഹിന്ദുവായ മകളെ മുസ്ലീമായി ജീവിക്കാന്‍ പ്രേരിപ്പിക്കു ന്നതിനെ കുറിച്ച് ചോദിക്കാന്‍ ചെന്നതാണ്; മരണം സംഭവിച്ചത് അപകടം മൂലം; ലണ്ടനില്‍ ഇന്ത്യന്‍ യുവതിയെ അമ്പെയ്ത് കൊന്ന കേസില്‍ മുന്‍ ഭര്‍ത്താവിന്റെ വാദം ഇങ്ങനെ

Britishmalayali
kz´wteJI³

ഴിഞ്ഞ വര്‍ഷം നവംബര്‍ 12ന് ലണ്ടനിലെ ഇല്‍ഫോര്‍ഡിലെ വീട്ടില്‍ ഇന്ത്യക്കാരിയായ ദേവി അണ്‍മത്തല്ലെഗഡൂ എന്ന 35 കാരി മുന്‍ ഭര്‍ത്താവായ രാമനോഡ്ജ് അണ്‍മത്തല്ലെഗഡൂവിനാല്‍ കൊല്ലപ്പെട്ട സംഭവത്തില്‍ തന്റെ തെറ്റ് സ്വയം ന്യായീകരിക്കാന്‍ ശ്രമിച്ച് പ്രതി രംഗത്തെത്തി. തന്റെ ഹിന്ദുവായ മകളെ മുസ്ലീമായി ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതിനെ കുറിച്ച് ചോദിക്കാന്‍ ചെന്നതായിരുന്നു താന്‍ അവിടെയെന്നും ദേവിയുടെ  മരണം സംഭവിച്ചത് അപകടം മൂലമാണെന്നുമാണ് രാമനോഡ്ജ് പുതിയ വാദമുയര്‍ത്തിയിരിക്കുന്നത്.

ഇന്ത്യയില്‍ നിന്നും രാമനോഡ്ജിനെ വിവാഹം ചെയ്ത് ലണ്ടനില്‍ എത്തിയ ദേവി കിച്ചണ്‍ നന്നാക്കാന്‍ വന്ന പാക്കിസ്ഥാനിയെ പ്രണയിച്ചപ്പോള്‍ ഭര്‍ത്താവിനെ ഉപേക്ഷിക്കുകയായിരുന്നുവെന്നും ഈ വിരോധം ഉള്ളില്‍ സൂക്ഷിച്ച ഇന്ത്യക്കാരനായ ഭര്‍ത്താവ് ദേവിയെ അമ്പെയ്ത് കൊന്ന് പക തീര്‍ത്തുവെന്നുമാണ് പോലീസ് കണ്ടെത്തിയത്. പൂര്‍ണ ഗര്‍ഭിണിയായിരുന്ന വേളയില്‍ ദേവിയ്ക്ക് അമ്പേറ്റതിനെ തുടര്‍ന്ന് വയറ്റിലെ കുഞ്ഞിനെ സിസേറിയനിലൂടെ പുറത്തെടുത്തെങ്കിലും കുട്ടിയും മരിക്കുകയായിരുന്നു.

ദേവിയില്‍ തനിക്ക് ജനിച്ച പെണ്‍കുട്ടിയെ ദേവിയുടെ പുതിയ ഭര്‍ത്താവും പാക്കിസ്ഥാനി യുവാവുമായ ഇംതിയാസ് മുഹമ്മദ് മുസ്ലീമായി ജീവിക്കാന്‍ സമ്മര്‍ദം ചെലുത്തുന്നത് അറിഞ്ഞിട്ടായിരുന്നു താന്‍ അവരുടെ വീട്ടിലെത്തിയിരുന്നതെന്നും രാമനോഡ്ജ് വാദിക്കുന്നു. എന്നാല്‍ തങ്ങളുടെ വീട്ടിലെ കിച്ചണ്‍ നന്നാക്കാന്‍ വന്ന ഇംതിയാസുമായി ദേവിക്ക് അടുപ്പമുണ്ടാവുകയായിരുന്നു. രാമനോഡ്ജുമായുള്ള ദാമ്പത്യ ജീവിതത്തിലെ അസ്വാരസ്യങ്ങള്‍ മൂലം ഇംതിയാസിനോടുള്ള ദേവിയുടെ അടുപ്പം വേഗത്തില്‍ പ്രണയമായി മാറുകയായിരുന്നുവെന്നും തുടര്‍ന്ന് ദേവി രാമനോഡ്ജിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ജീവിക്കാന്‍ തുടങ്ങുകയുമായിരുന്നു. ഇതിലുള്ള പകയാണ് ദേവിയെ കൊന്ന് കൊണ്ട് മുന്‍ ഭര്‍ത്താവ് വീട്ടിയതെന്നും പോലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ ഇതിനെതിരെയുളള പുതിയ മറുവാദവുമായിട്ടാണ് രാമനോഡ്ജ് ഇപ്പോള്‍ മുന്നോട്ട് വന്നിരിക്കുന്നത്.

ഇംതിയാസുമായി തര്‍ക്കമുണ്ടായാല്‍ സ്വന്തം ജീവന്‍ സംരക്ഷിക്കുന്നതിനായി പ്രതിരോധം ലക്ഷ്യം വച്ചാണ് താന്‍ അമ്പും വില്ലും അന്ന് എടുത്തിരുന്നതെന്നും രാമനോഡ്ജ് വെളിപ്പെടുത്തുന്നു. തന്നെ കണ്ട് ദേവിയും ഇംതിയാസും വെറുതെ പേടിച്ച് മുകളിലത്തെ നിലയിലേക്ക് ഓടുകയായിരുന്നുവെന്നും താന്‍ അബദ്ധത്തില്‍ അമ്പെയ്ത് പോവുകയായിരുന്നുവെന്നുമാണ് ഓള്‍ഡ് ബെയ്ലി കോടതിയില്‍ രാമനോഡ്ജ് സ്വയം ന്യായീകരിച്ചിരിക്കുന്നത്. മൗറീഷ്യസില്‍ വച്ച് തന്റെ സഹോദരനുമൊത്ത് വേട്ടയാടല്‍ നിര്‍വഹിച്ച് സുവര്‍ണ ദിനങ്ങളെ ഓര്‍ക്കുന്നതിന് വേണ്ടി മാത്രമായിരുന്നു താന്‍ അമ്പും വില്ലും വാങ്ങിയിരുന്നതെന്നും രാമനോഡ്ജ് വിശദീകരിക്കുന്നു.

കൊല്ലപ്പെടുമ്പോള്‍  ദേവി ഇംതിയാസിനൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. തങ്ങളുടെ ആദ്യ കുട്ടിയെ ഇരുവരും ആവേശത്തോടെ കാത്തിരിക്കുമ്പോഴാണ് ദേവി കൊല്ലപ്പെട്ടത്. ദേവി തന്നെ ഉപേക്ഷിച്ച് ഇംതിയാസിനൊപ്പം പോയപ്പോള്‍ രാമനോഡ്ജ് ഉടന്‍ യാതൊരു വിധത്തിലും പ്രതികരിച്ചിരുന്നില്ലെന്നാണ് കോടതിയില്‍ മുമ്പ് ബോധിപ്പിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍ തന്നെ ചതിച്ച മുന്‍ഭാര്യയോടുള്ള പക കനലായി മനസില്‍ എരിച്ച ഇദ്ദേഹം ഒരു വര്‍ഷത്തോളം വിവിധ ആയുധങ്ങള്‍ ദേവിയുടെ ഷെഡില്‍ സംഭരിക്കുകയും തക്കം കിട്ടിയപ്പോള്‍ ദേവിയെ വകവരുത്തുകയുമായിരുന്നു. ഇംതിയാസിനെയും ദേവിയെയും ബന്ധിക്കാനും  ഇരുവരെയും ഗര്‍ഭത്തിലുളള കുഞ്ഞിനെയും കൊല്ലുകയായിരുന്നു സായുധനായി എത്തിയ രാമനോഡ്ജ് ലക്ഷ്യമിട്ടിരുന്നതെന്നും കോടതിക്ക് മുന്നില്‍ ബോധിപ്പിക്കപ്പെട്ടിട്ടുണ്ട്. രാമനോഡ്ജ് പ്രതികാരത്തോടെ തന്നെ പിന്തുടരുന്നത് കണ്ട ഇംതിയാസ് ദേവിക്കരികിലേക്ക് പേടിച്ച് ഓടിയടുത്തിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കേസിലെ വിചാരണ തുടരുകയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category