1 GBP = 90.10 INR                       

BREAKING NEWS

ഐസിസിനെ ഇറാക്കില്‍ നിന്നും സിറിയയില്‍ നിന്നും പടിയിറക്കിയതിന്റെ പേരില്‍ ആഗോള സമൂഹത്തിന് അഭിമാനിക്കാന്‍ ഒന്നുമില്ല; ലോകത്തെമ്പാടുമുള്ള 80 നഗരങ്ങളില്‍ മൂന്ന് ദിവസം കൊണ്ട് 92 ആക്രമണങ്ങള്‍ നടത്തി 362 പേരെ കൊന്നൊടുക്കിയെന്ന അവകാശവാദവുമായി ഐസിസ് രംഗത്ത്; താവളം നഷ്ടപ്പെട്ട ഭീകര സംഘടന ലോകത്തെമ്പാടുമായി തലപൊക്കുന്നുവോ?

Britishmalayali
kz´wteJI³

സ്ലാമിക് സ്റ്റേറ്റ് അഥവാ ഐസിസ് സിറിയയിലും ഇറാഖിലും സ്ഥാപിച്ച പ്രഖ്യാപിത കലീഫറ്റ് പൂര്‍ണമായും തകര്‍ത്തെറിഞ്ഞുവെന്ന് അമേരിക്കയും സഖ്യകക്ഷികളും  തുടര്‍ച്ചയായി അവകാശവാദമുന്നയിക്കുന്നുണ്ട്. എന്നാല്‍ ഇറാഖ്-സിറിയ എന്നിവിടങ്ങളില്‍ നിന്നും ഐസിസിനെ വേരോടെ പിഴുതെറിയാനായിട്ടുണ്ടെങ്കിലും ഇതിന്റെ പേരില്‍ ഐസിസിനെ പൂര്‍ണമായും തുടച്ച് നീക്കനായെന്ന് യുഎസും കൂട്ടരും ആശ്വസിക്കേണ്ടതില്ലെന്ന തരത്തിലുള്ള മുന്നറിയിപ്പാണ് ഐസിസ് ഉയര്‍ത്തിയത്.

അതായത് തങ്ങളുടെ പ്രഖ്യാപിത കലീഫറ്റിന്റെ തകര്‍ച്ചയുണ്ടായി മൂന്ന് ദിവസത്തിന് ശേഷം ലോകത്തെമ്പാടുമുള്ള 80 നഗരങ്ങളില്‍ മൂന്ന് ദിവസം കൊണ്ട് 92 ആക്രമണങ്ങള്‍ നടത്തി 362 പേരെ കൊന്നൊടുക്കിയെന്ന അവകാശവാദവുമായിട്ടാണ്  ഐസിസ് രംഗത്തെത്തിയിരിക്കുന്നത്. ഇതോടെ  താവളം നഷ്ടപ്പെട്ട ഭീകര സംഘടന ലോകത്തെമ്പാടുമായി തലപൊക്കുന്നുവോ....? എന്ന ചോദ്യവും ശക്തമാകുന്നുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ ഐസിസിനെ ഇറാക്കില്‍ നിന്നും സിറിയയില്‍ നിന്നും പടിയിറക്കിയതിന്റെ പേരില്‍ ആഗോള സമൂഹത്തിന് അഭിമാനിക്കാന്‍ ഒന്നുമില്ലെന്നും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.

തങ്ങളുടെ അവസാന അത്താണിയായ സിറിയയിലെ ബാഗൗസില്‍ നിന്നും തുരത്തിയതിന്റെ പ്രതികാരമായിട്ടാണ് ലോകമാകമാനം ഈ ആക്രമണങ്ങള്‍ നടത്തി വന്‍ നാശം വിതച്ചതെന്നും ഐസിസ് വിശദീകരിക്കുന്നു. ആത്മഹത്യാ ബോംബര്‍മാര്‍, ലാന്‍ഡ് മൈനുകള്‍, കൊലയാളികള്‍ തുടങ്ങിയ മാര്‍ഗങ്ങളിലൂടെയായിരുന്നു ഐസിസ് ലോകമാകമാനം മൂന്ന് ദിവസം കൊണ്ട് ഇത്രയും ആക്രമണങ്ങള്‍ നടത്തിയത്. ഈ ദിവസങ്ങള്‍ക്കിടയില്‍ മോസ്‌കോയ്ക്ക് സമീപമുള്ള കൊലോമ്നയില്‍ ഉണ്ടായ പൊട്ടിത്തെറി അടക്കം 80 സിറ്റികളിലെ ആക്രമണങ്ങളുടെ ഉത്തരവാദിത്വം ഐസിസ് ഏറ്റെടുത്തിട്ടുണ്ട്.

ഇക്കഴിഞ്ഞ ഏപ്രില്‍ എട്ടിനും 10നും ഇടയില്‍ ഇറാഖില്‍ നടത്തിയ 14 ആക്രമണങ്ങള്‍, സിറിയയില്‍ നടത്തിയ് പത്ത് ആക്രമണങ്ങള്‍, ആഫ്രിക്ക, സോമാലിയ, അഫ്ഗാനിസ്ഥാന്‍, ലിബിയ, ഈജിപ്ത്, കൗക്കസ് എന്നിവിടങ്ങളില്‍ നടത്തിയ ഓരോ ആക്രമണങ്ങളുടെയും ഉത്തരവാദിത്വം ഐസിസ് ഏറ്റെടുത്തിട്ടുണ്ട്. എന്നാല്‍ ഇറാഖിനും സിറിയക്കും വെളിയില്‍ നടന്ന ഇക്കൂട്ടത്തില്‍ പെട്ട ചില ആക്രമണങ്ങള്‍ ഐസിസ് നടത്തിയതല്ലെന്നാണ് അനലിസ്റ്റുകള്‍ അഭിപ്രായപ്പെടുന്നത്.

കൊലോമ്നയിലെ പൊട്ടിത്തെറിയില്‍ ഒരാള്‍ക്കായിരുന്നു പരുക്കേറ്റത്.  ഇത് ഭീകരാക്രമണം മൂലമാണ് സംഭവിച്ചതെന്നതിന് തെളിവ് ലഭിച്ചിട്ടില്ല.  ഇത് ഗ്യാസ് ലീക്ക് മൂലമുണ്ടായ അപകടമാണെന്നാണ് അധികൃതര്‍ വിശ്വസിക്കുന്നത്. സിറിയയില്‍ നിന്നും ഇറാഖില്‍ നിന്നും ബ്രിട്ടന്‍ അടക്കമുള്ള മാതൃരാജ്യങ്ങളിലേക്ക് വരുന്ന ഐസിസ് ജിഹാദികള്‍ ഇവിടങ്ങളില്‍ കടുത്ത ആക്രമണങ്ങള്‍ നടത്തുമെന്ന ആശങ്ക നിലനില്‍ക്കുമ്പോഴാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ ഐസിസ് നടത്തിയിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category