1 GBP = 90.10 INR                       

BREAKING NEWS

ഗര്‍ഭാശയ കാന്‍സര്‍ വ്യാപകമായതോടെ സ്മിയര്‍ ടെസ്റ്റ് കിറ്റുകള്‍ വീടുകളില്‍ എത്തിച്ച് എന്‍എച്ച്എസ്; സാമ്പിള്‍ സ്വയം എടുത്ത് ആശുപത്രിയില്‍ എത്തിക്കുക

Britishmalayali
kz´wteJI³

യുകെയില്‍ ഗര്‍ഭാശയ കാന്‍സര്‍ മുമ്പില്ലാത്ത തോതില്‍ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ഏവര്‍ക്കും ഇതിനായുള്ള ടെസ്റ്റിന് സൗകര്യം വ്യാപകമാക്കുന്നു. ഇതിന്റെ ഭാഗമായി ക്ലിനിക്കില്‍ പോയി കാന്‍സര്‍ സ്‌ക്രീനിംഗിന് വിധേയമാകാത്തവര്‍ക്കായി വീടുകളിലേക്ക് എന്‍എച്ച്എസ് ഡിഐവൈ സ്മിയര്‍ ടെസ്റ്റ് കിറ്റുകള്‍ തപാലില്‍ അയക്കാന്‍ തുടങ്ങിയിട്ടുണ്ട്.

നിലവില്‍ ഗര്‍ഭാശയ കാന്‍സറിനുള്ള സാധ്യത വര്‍ധിച്ചിരിക്കുന്നതിനാല്‍ വീട്ടിലേക്ക് വരുന്ന ആ കിറ്റ് ഒരിക്കലും അവഗണിക്കരുതെന്ന് അധികൃതര്‍ കടുത്ത മുന്നറിയിപ്പേകുന്നു. മരിക്കുന്നത് വരെ അറിഞ്ഞെന്ന് വരാത്ത ഗര്‍ഭാശയ കാന്‍സര്‍ നേരത്തെ തിരിച്ചറിയുന്നതിന് ഈ കിറ്റുകളെ പ്രയോജനപ്പെടുത്താം. ഈ കിറ്റുകള്‍ ഉപയോഗിച്ച് സാമ്പിള്‍ സ്വയം എടുത്ത് ആശുപത്രിയില്‍ എത്തിക്കാനാണ് നിര്‍ദേശം.

ഇത്തരത്തില്‍ കിറ്റുകള്‍ വീടുകളിലേക്ക് എത്തിക്കുന്നതിലൂടെ സ്‌ക്രീനിംഗ് കവറേജ് വ്യാപിപ്പിക്കാനും കൂടുതല്‍ സ്ത്രീകള്‍ ടെസ്റ്റിന് വിധേയമാവുകയും ചെയ്യുമെന്നും ഒഫീഷ്യലുകള്‍ പ്രതീക്ഷിക്കുന്നു. ഓരോ വര്‍ഷവും ഏതാണ്ട് 3200 ബ്രിട്ടീഷ് സ്ത്രീകളാണ് ഗര്‍ഭാശയ കാന്‍സറിന് ചികിത്സ തേടിക്കൊണ്ടിരിക്കുന്നതെന്നാണ് കണക്കുകള്‍ വെളിപ്പെടുത്തുന്നത്. യാതൊരു വിധത്തിലുള്ള സ്‌ക്രീനിംഗിനും വിധേയമാകാതെ വര്‍ഷം തോറും 2000 സ്ത്രീകളെങ്കിലും ഗര്‍ഭാശയ കാന്‍സര്‍ ബാധിച്ച് മരിക്കുന്നുണ്ടെന്നും വിദഗ്ധര്‍ എടുത്തു കാട്ടുന്നു.

ടെസ്റ്റിനായി അപ്പോയ്ന്റ്മെന്റ് കിട്ടാന്‍ ബുദ്ധിമുട്ട് നേരിടുന്നവര്‍ക്ക്  ഇത്തരത്തില്‍ കിറ്റുകള്‍ ലഭിക്കുന്നത് ഉപകാരപ്രദമാണ്. ഇത് സംബന്ധിച്ച പൈലറ്റ് സ്‌കീമാണിപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സെര്‍വിക്കല്‍ കാന്‍സര്‍ സ്‌ക്രീനിംഗുമായി ബന്ധപ്പെട്ട് ഒട്ടേറെ വിവാദങ്ങളും മറ്റും കഴിഞ്ഞ വര്‍ഷം ഉയര്‍ന്നതിനെ തുടര്‍ന്നാണ് പുതിയ പൈലറ്റ് സ്‌കീം പ്രഖ്യാപിച്ചിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. അതായത് ഗര്‍ഭാശയ കാന്‍സര്‍ ടെസ്റ്റിനായി കഴിഞ്ഞ വര്‍ഷം 50,000 രോഗികള്‍ക്കായി ഇന്‍വിറ്റേഷന്‍ അയക്കുന്നതിലോ അല്ലെങ്കില്‍ ടെസ്റ്റ് ഫലങ്ങള്‍ അയച്ച് കൊടുക്കുന്നതിലോ ഔട്ട്സോഴ്സിംഗ് ഫേമായ കാപിറ്റ പരാജയപ്പെട്ടുവന്നായിരുന്നു ആരോപണമുയര്‍ന്നിരുന്നത്.

21 വര്‍ഷങ്ങള്‍ക്കിടെ യുകയെില്‍ ഗര്‍ഭാശയ കാന്‍സര്‍ സ്‌ക്രീനിംഗ് ഏറ്റവും താഴ്ന്നിരിക്കുന്ന അവസ്ഥയിലാണ് ഇതിനൊരു പോംവഴിയെന്ന നിലയില്‍ എന്‍എച്ച്എസ് സെര്‍വിക്കല്‍ സ്‌ക്രീനിംഗ് കിറ്റ് വീടുകളിലേക്ക് അയച്ച് കൊടുക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്നത് നിര്‍ണായകമാണ്. രാജ്യത്ത് മൂന്നിലൊന്നിനടുത്ത് സ്ത്രീകളും തങ്ങളുടെ ഏറ്റവും പുതിയ അപ്പോയിന്റ്മെന്റ് ലെറ്ററുകളെ അവഗണിക്കുന്ന പതിവാണുള്ളത്. ഇതിന് മുമ്പ് സെര്‍വിക്സിലെ കോശങ്ങളുടെ അസാധാരണത്വമായിരുന്നു പ്രധാനമായും ടെസ്റ്റ് ചെയ്തിരുന്നത്. എന്നാല്‍ നിലവില്‍  ആദ്യം എച്ച്പിവി വൈറസുണ്ടോയെന്നാണ് ടെസ്റ്റ് ചെയ്യുന്നത്.  വീട്ടിലേക്ക് കിറ്റുകള്‍ അയക്കുന്ന രീതി 2019 ഓടെ യുകെയിലാകമാനം വ്യാപിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category